സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി

10.20 Pm 24/10/2016 ബംഗളൂരു : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബംഗളുരു കോടതി വിധി. സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായിയില്‍ പണം തട്ടിയ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തി എണ്‍പത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ബംഗളുരു കോടതി ഉത്തരവിട്ടു. കേസില്‍ അ!ഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ഒരു കോടി മുപ്പത്തിയയ്യായിരം രൂപയാണ് രണ്ടായിരത്തി പതിനൊന്നിലും Read more about സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി[…]

നിസാമിനെതിരെ മിണ്ടിയാൽ വകവരുത്തും: ചെന്നിത്തലക്ക് വധഭീഷണി

01:40 PM 24/10/2016 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. ചന്ദ്രബേസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെ കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ അല്ലെങ്കില്‍ കുടുംബാംഗത്തെയോ വധിക്കുമെന്നാണ് മൊബൈലിൽ ലഭിച്ച ഭീഷണി സന്ദേശം. ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വിദേശത്ത് നിന്നും രണ്ട് ദിവസമായി ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്‍ കോളുകളുകള്‍ വരുന്നതായും ഇതിന് പിന്നാലെ ഭീഷണി സന്ദേശം ലഭിച്ചതായും രമേശ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11.22ഓടെയാണ് Read more about നിസാമിനെതിരെ മിണ്ടിയാൽ വകവരുത്തും: ചെന്നിത്തലക്ക് വധഭീഷണി[…]

മാധ്യമവിലക്ക് തുടരുന്നതിൽ ന്യായീകരണമില്ലെന്ന് മുഖ്യമന്ത്രി

01:30pm 24/10/2016 തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിക്കുന്ന കാര്യം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ പോലും സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ മാധ്യമപ്രവർത്തകർക്ക് അനുവാദമില്ലാത്ത സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെ കാണുന്നു. മാധ്യമവിലക്ക് തുടരുന്നതിൽ ന്യായീകരണമില്ല. ഒരു വിഭാഗം അഭിഭാഷകർ ഒരു തരത്തിലുമുള്ള ഒത്തുതീർപ്പിനും വഴങ്ങുന്നില്ല. ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കിൽ സർക്കാറിന് കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വഞ്ചിയൂർ വിജിലൻസ് കോടതിയിൽ അഭിഭാഷകരുടെ കൈയ്യേറ്റത്തിന് ഇരയായ മാധ്യമപ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ Read more about മാധ്യമവിലക്ക് തുടരുന്നതിൽ ന്യായീകരണമില്ലെന്ന് മുഖ്യമന്ത്രി[…]

ആർ.എസ് പുരയിൽ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു

09:26 AM 24/10/2016 ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. ബി.എസ്.എഫ് കോൺസ്റ്റബിൾ സുശീൽ കുമാറാണ് മരിച്ചത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സുശീൽ കുമാറിനെ ജമ്മുവിലെ സൈനിക ആശുപത്രിയിൽ എത്തിച്ചിരുന്നു. അന്താരാഷ്ട്ര അതിർത്തിയിൽ ആർ.എസ് പുര, അഖ്നൂർ മേഖലകളിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. മോർട്ടാർ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ശക്തമായ രീതിയിൽ സേനയും തിരിച്ചടിച്ചതായി ബി.എസ്.എഫ് വക്താവ് മാധ്യമങ്ങളെ Read more about ആർ.എസ് പുരയിൽ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു[…]

നിസാമിന്‍െറ ഫോണ്‍ വിളി: മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

09:20 am 24/10/2016 കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വിവാദ വ്യവസായി നിസാം പൊലീസ് കസ്റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. നിസാമിന് എസ്കോര്‍ട്ട് പോയ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനീഷ്, രതീഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുദിന്‍ സസ്പെന്‍ഡ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി മുരളീധരന്‍െറ അന്വേഷണ റിപ്പോര്‍ട്ടിനെ Read more about നിസാമിന്‍െറ ഫോണ്‍ വിളി: മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍[…]

ഹെയ്തിയിൽ 174 തടവുകാർ ജയിൽ തകർത്ത് രക്ഷപ്പെട്ടു

05:50 pm 23/10/2016 ഗാർഡിനെ വധിച്ചശേഷം ആയുധങ്ങൾ മോഷ്‌ടിച്ചാണ് തടവുകാർ രക്ഷപ്പെട്ടത് പോർട്ട് ഓഫ് പ്രിൻസ്: ഹെയ്തിയിൽ 174 തടവുകാർ ജയിൽ തകർത്ത് രക്ഷപ്പെട്ടു. ഗാർഡിനെ വധിച്ചശേഷം ആയുധങ്ങൾ മോഷ്‌ടിച്ചാണ് തടവുകാർ രക്ഷപ്പെട്ടത്. യുഎൻ സമാധാനസംഘടനയുടെ സഹായത്തോടെ ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തിരിച്ചറിയൽ കാർഡില്ലാത്ത നിരവധി ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ രക്ഷപ്പെട്ട സമയത്ത് തടവുകാർ യൂണിഫോം ധരിക്കാത്തത് തെരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.

ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നീലചിത്ര നടിയും രംഗത്ത്.

01:33 pm 23/10/2016 വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നീലചിത്ര നടിയും രംഗത്ത്. അവാർഡ്​ ജോതാവായ നടി ജെസീക്ക ഡ്രാക്കേയാണ്​ ട്രംപ് മോശമായി പെരുമാറിയെന്നും 10,000 ഡോളർ വാഗ്​ദാനം ചെയ്​ത്​ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്​. ട്രംപുമായുള്ള ചിത്രങ്ങളും ഇവർ മാധ്യമങ്ങക്ക്​ നൽകി. ലോസ്​ആഞ്ചലസിൽ നടന്ന പരിപാടിക്കിടെയാണ് ട്രംപിനെതിരെ ജെസീക്ക ആരോപണവുമായി എത്തിയത്​. പത്തുവർഷം മുൻപ് കാലിഫോർണിയയിലെ ലേക്ക്​ താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപിനെ പരിചയപ്പെട്ടത്​. Read more about ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നീലചിത്ര നടിയും രംഗത്ത്.[…]

100 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു

09:05 am 23/10/2016 അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം അമേരിക്കയ്‌ക്ക് അനുകൂലമല്ലാത്ത വാണിജ്യ കരാറുകള്‍ പുനഃപരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു. അതേസമയം അമേരിക്കയിൽ തുടങ്ങിയ ഏര്‍ളി വോട്ടിംഗിൽ കാര്യങ്ങൾ ഡമോക്രാറ്റുകൾക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പേ അനുവദനീയമായ ഏർളി വോട്ടിംഗ് ആണിപ്പോൾ അമേരിക്കയിൽ തുടങ്ങിയിരിക്കുന്നത്. 33 സംസ്ഥാനഘങ്ങളില്‍ നേരിട്ട് വോട്ടുചെയ്യാം, 27 സംസ്ഥാനങ്ങളിലും ഡിസിയിലും മെയിൽവഴിയും. ഇതിനകം 33ലക്ഷംപേർ വോട്ടുചെയ്തുകഴി‍ഞ്ഞു. Read more about 100 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു[…]

ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു

08:51 am 23/10/2016 ഫറോക്ക്: ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗെസ്റ്റ് ഹൗസില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍െറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരിഹാരം കാണാനാകാതെ പിരിഞ്ഞതോടെ ടാങ്കര്‍ ലോറി സമരം കൂടുതല്‍ ശക്തമാക്കാനാണ് ട്രേഡ് യൂനിയനുകളുടെ തീരുമാനം. ചര്‍ച്ചയില്‍ മന്ത്രി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഐ.ഒ.സി അധികൃതര്‍ ഇത് അംഗീകരിക്കാന്‍ തയാറാകാതെ ധിക്കാരപരമായ പിടിവാശിയില്‍ ഉറച്ചുനിന്നതോടെയാണ് Read more about ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു[…]

എവറസ്റ്റ് കീഴടക്കിയ ആദ്യവനിത ജുങ്കോ അന്തരിച്ചു

08:42 am 23/10/2016 ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ(77) അന്തരിച്ചു. ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയിലായിരുന്നു താബേയുടെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു. 1975 ലാണ് താബേ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിനു പുറമേ താന്‍സാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് എന്നിങ്ങനെ നിരവധി കൊടുമുടികളുടെ മുകളിലും അവരുടെ കാല്‍പ്പാട് പതിഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ കുട്ടികള്‍ക്കൊപ്പം മധ്യജപ്പാനിലെ ഫ്യൂജി കൊടുമുടി കയറിയതാണ് അവസാനദൗത്യം. Read more about എവറസ്റ്റ് കീഴടക്കിയ ആദ്യവനിത ജുങ്കോ അന്തരിച്ചു[…]