ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും

09:38 am 14/10/2016 നിയമന വിവാദങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് നാളെ പുറത്തിറങ്ങും.. വിജിലൻസ് പ്രത്യേക അന്വേഷണ യൂണിറ്റ് രണ്ടിന് ആണ് ചുമതല. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതേസമയം വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നത് മുന്നില്‍ക്കണ്ട് ഇ പി ജയരാജന്‍ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ജയരാജന്റെ തീരുമാനം. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും Read more about ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും[…]

ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി അന്‍േറാണിയോ ഗുട്ടെറസിനെ പ്രഖ്യാപിച്ചു.

09:50 pm 13/10/2016 യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസിനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 67കാരനായ ഗുട്ടെറസ് 1995-2002 കാലത്താണ് പോര്‍ചുഗല്‍ പ്രധാനമന്ത്രിയായിരുന്നത്. 2005 മുതല്‍ പത്തുവര്‍ഷം യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടെറസിനെ ബാന്‍ കി മൂണിന്‍െറ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്​. ജനുവരി ഒന്നിനായിരിക്കും അദ്ദേഹം യു.എന്നിന്‍െറ ഒമ്പതാമത്തെ സെക്രട്ടറി ജനറലായി ഒൗദ്യോഗികമായി സ്ഥാനമേല്‍ക്കുക. കഴിഞ്ഞയാഴ്ച യു.എന്‍ രക്ഷാസമിതിയിലെ Read more about ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി അന്‍േറാണിയോ ഗുട്ടെറസിനെ പ്രഖ്യാപിച്ചു.[…]

ബോബ്​ ഡിലന്​ സാഹിത്യത്തിനുള്ള നൊബേൽ പുരസ്​കാരം.

06:30 pm 13/10/2016 വാഷിങ്​ടൺ: അമേരിക്കൻ സാഹിത്യകാരൻ ബോബ്​ ഡിലന്​ സാഹിത്യത്തിനുള്ള നൊബേൽ പുരസ്​കാരം. 74കാരനായ ഡിലൻ അമേരിക്കൻ ഗാനരചയിതാവും സംഗീതജ്ഞനും സാഹിത്യകാരനുമാണ്​. അമേരിക്കൻ ഗാന​ പാരമ്പര്യത്തിൽ പുതിയ കാവ്യഭാവങ്ങൾ കൊണ്ടുവന്നയാളാണ്​ ഡിലനെന്ന്​ അവാർഡ്​ നിർണയ സമിതി അഭിപ്രായപ്പെട്ടു. സമിതിക്ക്​ മുമ്പാകെ വന്ന 220 നാമനിർദേശങ്ങളിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ നിന്നാണ്​ ഡിലന്​ നറുക്ക്​ വീണത്​​. നൊബേൽ പുരസ്​കാരം ചരിത്രത്തിൽ ആദ്യമായാണ്​ ഒരു സംഗീതജ്ഞന്​ ഇൗ അവാർഡ്​ ലഭിക്കുന്നത്​. 1941 മെയ്​ 24ന്​ അമേരിക്കയിലെ തീരദേശ നഗരമായ Read more about ബോബ്​ ഡിലന്​ സാഹിത്യത്തിനുള്ള നൊബേൽ പുരസ്​കാരം.[…]

കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു.

02:20 pm 13/10/2016 കണ്ണൂര്‍: കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു. എസ്.ഡി.പി.ഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്‍റും പാചകത്തൊഴിലാളിയുമായ എം. ഫാറൂഖാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെ സിറ്റിയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച പൊലീസ് പിക്കറ്റിങ്ങിന് മുന്നില്‍ വെച്ചാണ് ഫാറൂഖിനെ വെട്ടിയത്. നീര്‍ച്ചാല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കട്ട റഊഫ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ മുസ്ലിംലീഗ് പ്രവർത്തകനാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. റഊഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈകൾക്കും വയറിനും പരിക്കേറ്റ Read more about കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു.[…]

മന്ത്രി ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു നൽകി.

12;55 pm 13/10/2016 തിരുവനന്തപുരം: അഴിമതി-സ്വജന പക്ഷപാതങ്ങളിൽ കുരുങ്ങിയ വ്യവസായ മന്ത്രി ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു നൽകിയതായി അറിയുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി നൽകിയതെന്നാണ് സൂചന. രാജി എപ്പോൾ പുറത്തു വിടണമെന്നതു മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഒരു പക്ഷേ ഇന്നു തന്നെ ഉണ്ടായേക്കാം. അല്ലെങ്കിൽ വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയെറ്റിലെ ചർച്ചക്കും കേന്ദ്ര നേതൃത്വവുമായി കൂടിയാലോചനക്കും ശേഷം പുറത്തുവിടാനാണ് സാധ്യത. പൊതുമേഖലാ കമ്പനികളിൽ എം.ഡിമാരായി മന്ത്രിയുടെ അടുത്ത ബന്ധുക്കളെ നിയമിച്ചത് മാത്രമല്ല, Read more about മന്ത്രി ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു നൽകി.[…]

പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

12:33 pm 13/10/2016 കണ്ണൂര്‍: പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിനെ വെട്ടിക്കൊന്ന സംഭവത്തിൽ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി രജ്ഞിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബുധനാഴ്ച രാവിലെ 10.15ന് ഓലയമ്പലത്തെ പെട്രോള്‍പമ്പിന് സമീപത്താണ് സംഭവം. തൊട്ടടുത്തുതന്നെയാണ് രമിത്തിന്‍െറ വീടും. വെട്ടേറ്റ് തലക്കും കഴുത്തിനും കൈക്കും ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന രമിത്തിനെ പിണറായിയിലെ എക്സൈസ് ജീവനക്കാരാണ് ആശുപത്രിയിലത്തെിച്ചത്. ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും Read more about പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.[…]

അലപ്പോയില്‍ റഷ്യന്‍ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു.

09:30 am 13/10/2016 ഡമസ്കസ്: സിറിയന്‍ നഗരമായ അലപ്പോയില്‍ റഷ്യന്‍ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. അലപ്പോയിലെ ബുസ്താന്‍ അല്‍ഖിലും ഫര്‍ദോസ്, അര്‍റഷീദ എന്നിവിടങ്ങളിലുമുള്ളവരാണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അലപ്പോയുടെ ഉള്‍പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും ബോംബ് സ്ഫോടനങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അവശേഷിക്കുന്ന കുടിവെള്ളം വളരെ പരിമിതമാണെന്നും വൈദ്യസാമഗ്രികളുടെ അടിയന്തര ആവശ്യമാണുള്ളതെന്നും മുറിവേറ്റവര്‍ക്ക് ചികിത്സ നല്‍കാനുള്ള വഴികള്‍ തുറന്നുതരണമെന്നും സന്നദ്ധ സഹായ ഏജന്‍സികള്‍ അഭ്യര്‍ഥിച്ചു. സൗദി അറേബ്യ, ഖത്തര്‍ അടക്കമുള്ള 63 Read more about അലപ്പോയില്‍ റഷ്യന്‍ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു.[…]

സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

09:09 am 13/10/2016 തിരുവനന്തപുരം: കണ്ണൂര്‍ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കും വിവാഹം, മരണാനന്തര ചടങ്ങ് എന്നിവക്കും പോകുന്നവര്‍, ഹജ്ജ്-ശബരിമല തീര്‍ഥാടകര്‍ എന്നിവരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.

ജയലളിതയ്‍ക്ക് ഇനി വകുപ്പില്ല.

01:44 pm 12/11/2016 തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയ്‍ക്ക് ഇനി വകുപ്പില്ല. ജയലളിത കൈകാര്യം ചെയ്‍തിരുന്ന വകുപ്പുകൾ ധനമന്ത്രി പനീർസെൽവത്തിന് കൈമാറി . ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി . മന്ത്രിസഭായോഗങ്ങളിൽ പനീർസെൽവം അധ്യക്ഷനാകും. ജയലളിത ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം.

ദീപ്​തി നിഷാദ്​ രാജിവെച്ചു.

01:38 pm 12/10/2016 കണ്ണൂർ: വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജ​െൻറ ബന്ധുവും കേരള ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ജനറൽ മാനേജരുമായ ദീപ്​തി നിഷാദ്​ രാജിവെച്ചു. രാജിക്കത്ത്​ ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ചെയർമാന്​ നാളെ കൈമാറും. ഇ.പി ജയരാജ​െൻറ ജേഷ്​ഠ​െൻറ മക​െൻറ ഭാര്യയാണ്​ ദീപ്​തി നിഷാദ്​ . ദീപ്​തി നിഷാദിനെ നിയമിച്ചത്​ മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു. പാപ്പിനശ്ശേരി ലോക്കൽ കമ്മിറ്റിയും മൊറാഴ ഏരിയാ കമ്മിറ്റിയും സംസ്​ഥാന നേതൃത്വത്തിന്​ കത്തയക്കുകയും ചെയ്​തിരുന്നു. ബന്ധു നിയമനം Read more about ദീപ്​തി നിഷാദ്​ രാജിവെച്ചു.[…]