പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു.
01:34 pm 12/10/2016 കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ബിജെപി പ്രവർത്തകൻ രമിത് ആണ് മരിച്ചത്. എട്ട് വർഷം മുൻപ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് രമിത്.
01:34 pm 12/10/2016 കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ബിജെപി പ്രവർത്തകൻ രമിത് ആണ് മരിച്ചത്. എട്ട് വർഷം മുൻപ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് രമിത്.
09:34 am 12/10/2016 ശ്രീനഗര്‍: ശ്രീനഗര്‍-ജമ്മു ദേശീയപാതക്കരികില്‍ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 6.30നാണ് എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടസമുച്ചയത്തില്‍ തീവ്രവാദികള്‍ കയറിക്കൂടിയത്. തുടര്‍ന്ന് കെട്ടിടം വളഞ്ഞ സുരക്ഷാസേന തിരച്ചിലും തിരിച്ചടിയും തുടങ്ങി. രണ്ടോ മൂന്നോ തീവ്രവാദികളാണ് കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറിയതെന്നാണ് സംശയിക്കുന്നത്. ഒരു മുറിയിലെ പരവതാനിക്ക് തീയിട്ടാണ് നുഴഞ്ഞുകയറ്റം തീവ്രവാദികള്‍ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പെടുത്തിയത്. പരസ്പരമുള്ള വെടിവെപ്പില്‍ സൈനികന് പരിക്കേറ്റു. മോര്‍ട്ടാര്‍ Read more about ശ്രീനഗര്‍-ജമ്മു ദേശീയപാതക്കരികില്‍ ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു[…]
09;26 am 12/11/2016 പനാജി: സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമായ മോണിക്ക ഖുര്‍ദെ കൊല്ലപ്പെടുന്നതിനുമുമ്പ് തലേരാത്രി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പ്രതിയുടെ മൊഴി. മോണിക്ക താമസിച്ചിരുന്ന പനാജി സപ്നരാജ് വാലിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജ്കുമാര്‍ സിങ്ങിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. 39കാരിയായ മോണിക്കയുടെ നഗ്നമായ മൃതദേഹം വീട്ടിലെ കട്ടിലിനോട് ചേര്‍ത്തുകെട്ടിയ നിലയിലാണ് കണ്ടത്തെിയത്. സംഭവത്തിനുമുമ്പ് രണ്ടുരാത്രി പ്രതി മോണിക്കയുടെ ഫ്ളാറ്റിന്‍െറ ടെറസില്‍ അവരെ നിരീക്ഷിച്ച് കഴിഞ്ഞുകൂടിയിരുന്നു. തുടര്‍ന്ന്, ഒക്ടോബര്‍ അഞ്ചിന് രാത്രി ഇയാള്‍ മോണിക്കയുടെ വീട്ടില്‍ ബലംപ്രയോഗിച്ച് Read more about മോണിക്ക ഖുര്‍ദെ കൊല്ലപ്പെടുന്നതിനുമുമ്പ് തലേരാത്രി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പ്രതിയുടെ മൊഴി.[…]
09;19 am 12/10/2016 കാബൂൾ: അഫ്ഗാനിസ്താൻ തലസ്‌ഥാനമായ കാബൂളിൽ ഷിയാ മുസ്‌ലിം പള്ളിക്ക് നേരെ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്കു പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. കാബൂളിലെ ദേശീയ ദിനാഘോഷമായി അഷുറ ആഘോഷിക്കാനെത്തിയവര്‍ക്കുനേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഷിയാ മുസ്‌ലിംകളുടെ പ്രശസ്തമായ ആരാധന കേന്ദ്രമായ സാഖി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരായിരുന്നു ഇവര്‍. കൊല്ലപ്പെട്ടവരില്‍ ഒരാൾ പൊലീസുകാരനാണ്. മൂന്നംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഒരാള്‍ Read more about കാബൂളിൽ ഷിയാ മുസ്‌ലിം പള്ളിക്ക് നേരെ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു[…]
07:37 pm 11/10/2016 ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 22 പേര്‍ മരിച്ചു. ഷീ ജിയാംഗ് പ്രവിശ്യയിലാണ് നിരവധി പേര്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു അപകടമുണ്ടായതെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 28 പേരെ രക്ഷ പ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി. ഇതില്‍ ആറു പേര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
07 ;33 pm 11/10/2016 കണ്ണൂർ: പാതിരിയാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന നിഗമനത്തിൽ പൊലീസ്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലാകെ കനത്ത സുരക്ഷ തുടരുകയാണ്. ഓംനി വാനിലെത്തിയ സംഘമാണ് പാതിരിയാട് കളളുഷാപ്പിൽ കയറി കുഴിച്ചാലിൽ മോഹനനെ വെട്ടിവീഴ്ത്തിയത്. മുഖം മൂടിയണിഞ്ഞ ആറ് പേർ സംഘത്തിലുണ്ടായിരുന്നെന്നാണ് സംഭവം കണ്ടവർ പൊലീസിന് നൽകിയ മൊഴി. Read more about സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന നിഗമനത്തിൽ പൊലീസ്[…]
11-10-2016 01.38 PM കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഒരു കൂട്ടം തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. ഇന്ന് രാവിലെയാണ് ഷോപ്പിയാനില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ഒരു സൈനികനും ഏഴ് നാട്ടുകാര്‍ക്കുമുള്‍പ്പെടെ എട്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഷോപ്പിയാന്‍ പട്ടണത്തില്‍ വെച്ചാണ് വാഹനങ്ങള്‍ക്ക് നേരെ താവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞത്. എന്നാല്‍ ലക്ഷ്യം തെറ്റി ഇത് അല്‍പ്പം അകലെ റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് Read more about കശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണം[…]
12:40 pm 11/10/2016 സ്വയംഭരണ കോളേജുകളെ ശക്തമായി ഇടത് സംഘടനകള്‍ എതിര്‍ക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി പുറത്ത് വന്നത്. മികച്ച പ്രവര്‍ത്തന നിലവാരമുള്ള കോളേജുകള്‍ക്ക് അക്കാദമിക് സ്വയംഭരണാവകാശം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രിയുടെ മറുപടി യു.ഡി.എഫ് കാലത്ത് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഇടതുമുന്നണി ഉയര്‍ത്തിയത്. എസ്.എഫ്.ഐ മുതല്‍ സി.പി.ഐ.എം വരെ ഇതിനെ നിശിതമായി എതിര്‍ത്തു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി ആശയത്തെ പൂര്‍ണമായും അനുകൂലിക്കുന്നു. സംസ്ഥാനത്ത് സ്വയംഭരണ Read more about സ്വയം ഭരണ കോളേജുകളെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം വിവാദമാകുന്നു.[…]
09:06 am 11/10/2016 കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് തുടങ്ങുന്ന ദിനം. കേരളത്തില്‍ വിവിധയിടങ്ങളില്‍ ലക്ഷക്കണക്കിന് കുരുന്നുകള്‍ ഇന്ന് അക്ഷരമധുരം നുണഞ്ഞു. കൊല്ലൂരിലും തിരൂര്‍ തുഞ്ചന്‍പറമ്പിലുമൊക്കെ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ് കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്. കൊല്ലൂരില്‍ പുലര്‍ച്ചെ 3 മണിയോടെ ചടങ്ങുകള്‍ തുടങ്ങി. നൂറുകണക്കിന് കുരുന്നുകളാണ് ഇവിടെ ആദ്യക്ഷരം കുറിക്കുന്നത്. മലയാള ഭാഷയുടെ പിതാവിന്‍റെ മണ്ണായ തിരൂര്‍ Read more about ഇന്ന് വിജയദശമി.[…]
08:40 am 11/10/2016 കണ്ണൂർ: സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്ന് സി.പി.എം ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂത്തുപറമ്പ് പാതിരിയാട് സി.പി.എം ലോക്കൽ കമ്മറ്റി അംഗം കുഴിച്ചാലിൽ മോഹനനാണ് വെേട്ടറ്റ് മരിച്ചത്. വാളാങ്കിച്ചാലിൽ ഇന്നലെ രാവിലെയായിരുന്നു അക്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. അക്രമത്തിനു പിന്നിൽ പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് ആരോപണം. പാതിരിയാട് Read more about കണ്ണൂരിൽ ഇന്ന് സി.പി.എം ഹർത്താൽ[…]