പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ വിവാദ നിയമനങ്ങളും പാര്‍ട്ടി പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്ന് കോടിയേരി

04;07 pm 8/10/2016 ദുബൈ: പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ വിവാദ നിയമനങ്ങളും പാര്‍ട്ടി പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് പശ്ചാത്തലത്തിലാണ് നിയമനം നടത്തിയെന്നതും ആരാണ് നടത്തിയെന്നതും 14ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്നും ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. തെറ്റ് തിരുത്താനുള്ള ആദ്യ സര്‍ക്കാര്‍ നടപടിയെന്ന നിലയില്‍ നിയമനങ്ങളിലൊന്ന് റദ്ദാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ആക്ഷേപം ഉന്നയിച്ചില്ലെങ്കില്‍ പോലും ചില കാര്യങ്ങള്‍ പാര്‍ട്ടി പരിശോധനക്ക് വിധേയമാക്കാറുണ്ട്. അത്തരത്തിലുള്ള Read more about പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ വിവാദ നിയമനങ്ങളും പാര്‍ട്ടി പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്ന് കോടിയേരി[…]

ന്യൂയോർക്കിൽ സിഖ് വംശജന് നേരെ ആക്രമണം.

12:33 pm 8/10/2016 ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ സിഖ് വംശജന് നേരെ ആക്രമണം. കാലിഫോർണിയയിൽ 41കാരനായ ഐ.ടി ജീവനക്കാരൻ മാൻസിങ് ഖൽസക്ക് നേരെയാണ് ഒരു സംഘം ആളുകൾ ആക്രമണം നടത്തിയത്. മാൻ സിങ്ങിന്‍റെ തലപ്പാവ് തട്ടിതെറിപ്പിക്കുകയും കത്തി കൊണ്ട് നീണ്ട മുടി മുറിച്ചു കളയുകയും ചെയ്തു. സെപ്റ്റംബർ 25ന് രാത്രി കാറിൽ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. കാറിന് നേരെ ബീയർ കുപ്പി വലിച്ചെറിഞ്ഞ സംഘം മാൻ സിങ്ങിന്‍റെ തലമുടി മുറിക്കാൻ ആക്രോശിക്കുകയും ചെയ്തു. തുടർന്ന് സംഘത്തിലെ Read more about ന്യൂയോർക്കിൽ സിഖ് വംശജന് നേരെ ആക്രമണം.[…]

കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 13 വയസുകാരൻ കൊല്ലപ്പെട്ടു

12:30 pm 8/10/2016 ശ്രീനഗർ: കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 13 വയസുകാരൻ കൊല്ലപ്പെട്ടു. ജുനൈദ്​ അഹമദ്​ ഭട്ടാണ്​ സംഘർഷത്തിൽ കൊല്ലപ്പെട്ടത്​. മൂന്ന്​ മാസമായി തുടരുന്ന സംഘർഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 91 ആയി. സംഘർഷത്തെ തുടർന്ന്​ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രതിഷേധക്കാർക്ക്​ നേരെ ശനിയാഴ്​ച്ചയായിരുന്നു സേന പെല്ലറ്റ്​ ആക്രമണം നടത്തിയത്​. ഇൗ സമയത്ത്​ വീടിനടുത്തുണ്ടായിരുന്ന ജുനൈദി​െൻറ നെഞ്ചിലും തലയിലും പെല്ലറ്റ്​ പതിക്കുകയായിരുന്നു. ജുനൈദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിസ്​ബുൽ Read more about കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 13 വയസുകാരൻ കൊല്ലപ്പെട്ടു[…]

യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ലിഞ്ഞു.

10:11am 8/10/2016 തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാകുടിപ്പക. ക്വട്ടേഷൻ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയിൽ ഒരു യുവാവിന്‍റെ ജീവൻ കൂടി പൊലിഞ്ഞു. കണ്ണമ്മൂലയിൽ വിഷ്ണുവിനെ വെട്ടികൊലപ്പെടുത്തുന്നതിനിടെ രണ്ടു സ്ത്രീകള്‍ക്കു കൂടി വെട്ടേറ്റു. ഇതില്‍ പ്രതിഷേധിച്ച് തിരുവന്തപുരം നഗരപരിധിയില്‍ ബിജെപി ശനിയാഴ്ച 12 മണിമുതല്‍ 6 മണിവരെ ഹര്‍ത്താല്‍ ആചരിക്കും. കുപ്രസിദ്ധ ഗുണ്ടകളായ പുത്തൻപാലം രാജേഷന്‍റെയും ഡിനിബാബുവിന്‍റെയും കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിനിബാബുവിന്എറ സഹോദരൻ സുനിൽബാബുവിനെ പുത്തനപാലം രാജേഷന്റെ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരം തീർക്കാൻ ഡിനിബാബവും സംഘം നാളുകളായി Read more about യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു; തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ലിഞ്ഞു.[…]

ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്.

10:06 am 8/10/2016 ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്. വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളാണ് ദ് വാഷിങ്ടൺ പോസ്റ്റ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനാ‍യി ട്രംപ് സ്ത്രീയെ പ്രലോഭിക്കുന്ന പരാമർശങ്ങൾ 2005ൽ റെക്കോർഡ് ചെയ്ത വിഡിയോയിലുണ്ടെന്ന് പത്രം വ്യക്തമാക്കുന്നു. തന്നെ സ്ത്രീ ചുംബിക്കുന്നതിനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും പ്രശസ്തനായതിനാൽ ആലിംഗനം Read more about ഡൊണാൾഡ് ട്രംപ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് തെളിവുമായി ദ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രം രംഗത്ത്.[…]

ഇ​ന്നോവ കാർ ബസ്​ സ്​റ്റോപ്പിലേക്ക്​ പാഞ്ഞ്​ കയറി മൂന്ന്​ പേർ മരിച്ചു

09:54 am 8/10/2016 തൃശൂർ: തൃശൂരിൽ . നാലു പേർക്ക് പരിക്ക്‌. ചീരംകുഴി സ്വദേശി അമല നഗർ നെല്ലിപ്പറമ്പിൽ ഗംഗാധരൻ (67), കോതമംഗലം സ്വദേശിനി മിഷേൽ ചാക്കോ, ഞെമനേങ്ങാട് സ്വദേശി ഹംസ (56) എന്നിവരാണ്​ മരിച്ചത്​. അമല ആശുപത്രിക്ക്​ സമീപം ബസ്​ കാത്ത്​ നിന്നവരാണ്​ അപകടത്തിൽപെട്ടത്​. രാവിലെ 6.30നായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ ലിയോൺ (8), ജോഹൻ (3) മെർലിൻ (56), അജിത്ത്​ (28), അനീഷ്​ (30), നിജാസ്​ (29) എന്നിവരെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ Read more about ഇ​ന്നോവ കാർ ബസ്​ സ്​റ്റോപ്പിലേക്ക്​ പാഞ്ഞ്​ കയറി മൂന്ന്​ പേർ മരിച്ചു[…]

ചലച്ചിത്ര നടി ശ്രീലതാ മേനോൻ അന്തരിച്ചു.

09:44 pm 7/10/2016 തിരുവനന്തപുരം : ചലചിത്ര സീരിയൽ നടി ശ്രീലതാ മേനോൻ (47) അന്തരിച്ചു. ഏറെ നാളായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അസ്ഥികൾ പൊടിഞ്ഞുപോകുന്ന അപൂർവ രോഗത്തിനിരയായിരുന്നു പിന്നീട് കാഴ്ചയും നഷ്ട്ടപ്പെട്ടിരുന്നു1985ൽ മിസ് ട്രിവാൻഡ്രമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലത 1989-ലാണു സിനിമാരംഗത്തേക്കു കടന്നുവന്നത്. കൗതുക വാർത്തകൾ, ചെറിയലോകവും വലിയ മനുഷ്യരും, പെരുന്തച്ചൻ, കേളി തുടങ്ങി നൂറോളം സിനിമകളിലും വീഥി, ശ്രീകൃഷ്‌ണൻ, അമ്മ, ഇടങ്ങിയ മുപ്പതോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം കുന്നുകുഴി വടയക്കാട് മടവിളാകം തറവാട്ടിൽ റിട്ട. Read more about ചലച്ചിത്ര നടി ശ്രീലതാ മേനോൻ അന്തരിച്ചു.[…]

ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം.

06:19 pm 7/10/2016 തൊടുപുഴ: കട്ടപ്പനക്കടുത്ത് പുഷ്പഗിരിയില്‍ ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം. ആറ് പേർക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡിൽ കൊച്ചുപറമ്പിൽ അച്ചാമ(70), മകൻ ഷാജി (45), ഷാജിയുടെ മകൻ ഇവാൻ (ഒന്നര വയസ്സ്), ജെയിൻ (34), വാഹനത്തിൻെറ ഡ്രൈവർ സിജോ (26) എന്നിവരാണ് മരിച്ചത്. പുഷ്പഗിരി മുരിക്കാശേരിയിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം തിരിച്ച് കാഞ്ഞിരപ്പള്ളിക്ക് മടങ്ങുകയായിരുന്നു ഇവർ. പതിനൊന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ആറു പേരിൽ മൂന്നുകുട്ടികളുണ്ട്. അമിതവേഗത്തിൽ Read more about ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം.[…]

2016ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കൊളംബിയൻ പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസിന്

03:37 pm 6/10/2016 ഒാസ് ലോ: 2016ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കൊളംബിയൻ പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസിന്. 52 വർഷം നീണ്ട കൊളംബിയൻ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സാന്‍റോസിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അതേസമയം, ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധനയിൽ സര്‍ക്കാറും മാര്‍ക്സിസ്റ്റ് വിമതരായ ഫാര്‍ക്കും തമ്മിലുള്ള സമാധാന കരാറിനെ കൊളംബിയൻ ജനങ്ങൾ തള്ളികളഞ്ഞിരുന്നു. ഹിതപരിശോധനയിൽ 50.24 ശതമാനം ജനങ്ങൾ കരാറിനെതിരെ നിലപാട് സ്വീകരിച്ചപ്പോൾ 49.8 ശതമാനം പേർ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. എന്നാൽ, Read more about 2016ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കൊളംബിയൻ പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസിന്[…]

ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി.

03:30 pm 6/10/2016 ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. കഴിഞ്ഞ മാസം 30ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ. പാട്‌ന: ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. കഴിഞ്ഞ മാസം 30ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ. മദ്യനിരോധനവും മൗലികാവകാശവും ഒരുമിച്ച് പോകില്ലെന്ന് ദീപക് മിശ്ര, യു യു ലളിത് Read more about ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി.[…]