ജിഷ വധക്കേസില്‍ നവംബര്‍ രണ്ടിന് വിചാരണ ആരംഭിക്കും

09;14 am 1/10/201 കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നവംബര്‍ രണ്ടിന് വിചാരണ ആരംഭിക്കും. വെള്ളിയാഴ്ച കുറ്റപത്രത്തിന്മേല്‍ പ്രാരംഭവാദം കേള്‍ക്കലും പ്രതിക്കെതിരെ കുറ്റം ചുമത്തലും പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍ കുമാര്‍ വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതി അമീറുല്‍ ഇസ്ലാമിനെ ദ്വിഭാഷിയുടെ സഹായത്തോടെയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. ഏപ്രില്‍ 28ന് വൈകുന്നേരം 5.30നും ആറിനുമിടെ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് Read more about ജിഷ വധക്കേസില്‍ നവംബര്‍ രണ്ടിന് വിചാരണ ആരംഭിക്കും[…]

സ്​കൂൾ ബസ്​ മരത്തിലിടിച്ച്​ ഒരു വിദ്യാർഥി മരിച്ചു.

07:03 pm 30/9/2016 മലപ്പുറം: മലപ്പുറത്ത്​ നിയന്ത്രണം നഷ്​ടപ്പെട്ട സ്​കൂൾ ബസ്​ മരത്തിലിടിച്ച്​ ഒരു വിദ്യാർഥി മരിച്ചു. 11 പേർക്ക്​ പരിക്കേറ്റു. ഇത്തിൾപ്പറമ്പ്​ സ്വദേശി അമീറി​െൻറ മകൾ സിതാര ജാസ്​മിൻ(13) ആണ്​ മരിച്ചത്​. മലപ്പുറം ഗവൺമെൻറ്​ ഗേൾസ്​​ ഹൈസ്​കൂളിലെ ബസ്​ ആണ്​ അപകടത്തിൽപെട്ടത്​. ഇന്ന്​ വൈകുന്നേരം 4.30നായിരുന്നു അപകടം. സ്​കൂളിൽനിന്ന്​ കുട്ടികളുമായി പുറപ്പെടാനൊരുങ്ങവെ ബ്രേക്​ നഷ്​ടപ്പെട്ട ബസ്​ സ്​കൂൾ ഗേറ്റിന്​ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ​ കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

ബെർഗ്​മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു.

04:34 pm 30/9/2016 ബെർലിൻ :മധ്യജർമനിയിലെ ബോഹും നഗരത്തിലെ ബെർഗ്​മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്​. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്നു പുലർച്ചെ പ്രാദേശിക സമയം 2.35 നാണ് ആശുപത്രിയിലെ ഒരു മുറിയിൽ തീപിടുത്തമുണ്ടായത്​. ഇതുവരെ തീയണക്കാൻ സാധിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ. ഏതാണ്ട് ഇരുനൂറിലധികം അഗ്നിശമന സേനാംഗങ്ങളും പൊലീസുകാരും രക്ഷാപ്രവർത്തനത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ലെന്നു അഗ്നിശമന സേനാ തലവൻ പറഞ്ഞു. ആശുപത്രിയുടെ ഒരു നില Read more about ബെർഗ്​മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു.[…]

കാവേരി നദീജല വിഷയത്തിൽ കർണാടകക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം.

04:33 PM 30/09/2016 ന്യൂഡൽഹി: കാവേരി നദീജല വിഷയത്തിൽ കർണാടകക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. വിധി നടപ്പാക്കാതെ കർണാടക സർക്കാർ അവഹേളിച്ചെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. ശനിയാഴ്ച മുതല്‍ ആറു ദിവസം 6000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ചൊവ്വാഴ്ചക്കകം കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണം. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളും ബോര്‍ഡിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച വരെ തമിഴ്നാടിന് 6000 ക്യൂസെക്സ് വെള്ളം നൽകണമെന്ന് സെപ്റ്റംബർ 27ന് സുപ്രീംകോടതി വിധിച്ചിരുന്നു. തമിഴ്നാടിന് Read more about കാവേരി നദീജല വിഷയത്തിൽ കർണാടകക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം.[…]

പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു

01:44 pm 30/9/2016 ന്യൂഡൽഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ച സാഹചര്യത്തിൽ അന്തരാഷ്​ട്ര അതിർത്തി നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. സുരക്ഷാ നടപടികൾ ചർച്ചചെയ്യുന്നതിനാണ്​ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാബിനറ്റ്​ കമ്മറ്റിയുടെ( സി.സി.എസ്​) യോഗം ചേരുന്നത്​. സൈനിക ദൗത്യത്തെ തുടർന്ന്​ അതിർത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. സുരക്ഷാ നടപടികൾ പ്രധാനമന്ത്രി നേരിട്ട്​ വിലയിരുത്തും. ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാൻ തീവ്രവാദികൾ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യറിപ്പോർട്ടിനെ തുടർന്നാണ്​സൈന്യം മിന്നലാക്രമണം നടത്തിയതെന്ന്​ Read more about പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു[…]

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിവെയ്‍പ്പ്

10:15 am 30/9/2016 ജമ്മു കശ്‍മീരിലെ അഖ്നൂര്‍ മേഖലയില്‍ പാക് സേന വെടിയുതിര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിവെച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ വ്യാപകമായി ഒഴിപ്പിക്കുകയാണ്. ഇവര്‍ക്കായി പ്രത്യേക കാമ്പുകള്‍ തുറന്നു. അതത് പ്രദേശങ്ങളിലെ വിവിധ സ്കൂളുകളാണ് ഒഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള ക്യാമ്പുകളാക്കി മാറ്റുന്നത്. SHARE ON ADD A COMMENT

Default title

10;00 am 30/9/2016 വാഷിങ്ടൺ: തീവ്രവാദികൾക്കെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവർത്തിച്ച് അമേരിക്ക. യു.എസ് വിദേശകാര്യ വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടർന്ന് അതിർത്തിയിലുണ്ടായ പ്രത്യേക സാഹചര്യം അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിനെ അമേരിക്ക അനുകൂലിക്കുന്നുവെന്നും കിർബി പ്രതികരിച്ചു. ഉറി ആക്രമണത്തിന് ശേഷം യു.എസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമായി Read more about Default title[…]

മിന്നലാക്രമണമെങ്കില്‍ തിരിച്ചടിക്കുമായിരുന്നു –പാകിസ്താന്‍

09:56 am 30/09/2016 ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വെടിവെപ്പിനെ മിന്നലാക്രമണമായി ചിത്രീകരിച്ച് മാധ്യമസംഭവമാക്കി മാറ്റാനുള്ള ഇന്ത്യന്‍ നീക്കം സത്യത്തെ വളച്ചൊടിക്കലാണെന്ന് പാകിസ്താന്‍. പ്രത്യേക ലക്ഷ്യങ്ങളിലേക്കുള്ള അതിവേഗ ആക്രമണമാണ് (സര്‍ജിക്കല്‍ സ്ട്രൈക്) ഇന്ത്യ നടത്തിയതെങ്കില്‍ അതിന് കടുത്ത തിരിച്ചടി നല്‍കിയേനെയെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. സൈന്യത്തിന്‍െറ വാര്‍ത്താവിഭാഗമായ ഇന്‍റര്‍സര്‍വിസസ് പബ്ളിക് റിലേഷന്‍സാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. പാക് മേഖലയില്‍ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം ശരിയല്ല. എന്നാല്‍, നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് Read more about മിന്നലാക്രമണമെങ്കില്‍ തിരിച്ചടിക്കുമായിരുന്നു –പാകിസ്താന്‍[…]

ന്യൂ ജെഴ്​സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ ഇടിച്ച്​ കയറി

08:34 pm 29/9/2016 വാഷിങ്​ടൺ: അമേരിക്കയിലെ ന്യൂ ജെഴ്​സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ ഇടിച്ച്​ കയറി. ന്യൂയോർക്കിൽ നിന്നും ഏഴ്​ മൈൽ അകലെയുള്ള ന്യൂജെഴ്സിയിലെ​ ഹൊബോക്കെൻ റെയിൽവെ സ്​റ്റേഷനിലാണ്​ അപകടം. സംഭവത്തിൽ 100ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റെയിൽവെ സ്​റ്റേഷ​െൻറ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്​. അപകടത്തിൽപെട്ട ട്രെയിൻ പൂർണമായും പാളത്തിൽ നിന്നും പുറത്തേക്ക്​ കടന്ന്​ വരികയായിരുന്നു. വെള്ളം ഇരച്ചു കയറുന്നതു പോലെ ട്രെയിൻ വരുന്നതു കണ്ട്​ ജനങ്ങൾ മുകൾഭാഗത്തേക്ക്​ ഒാടി കയറി രക്ഷപ്പെടുകയായിരുന്നെന്ന്​ Read more about ന്യൂ ജെഴ്​സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ ഇടിച്ച്​ കയറി[…]

സൈനിക നീക്കത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്നതായി കോൺഗ്രസ് .

06:30 pm 29/9/2016 ന്യൂഡൽഹി: പാക്​ അധീന കശ്​മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയതിനെ പിന്തുണച്ച് രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്ത്. സൈനിക നീക്കത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സൈനികരെ അഭിനന്ദിക്കുന്നതായി മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. സൈനിക നടപടി പാകിസ്താനുള്ള മറുപടിയാണ്. കോൺഗ്രസ് കേന്ദ്രസർക്കാറിനെ പിന്തുണക്കുന്നതായും ആന്‍റണി വ്യക്തമാക്കി.