മതിൽ തകർന്ന്​ ഒരാൾ മരിച്ചു

O6 :30 PM 24/09/2016 മുoബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന്​ സുരക്ഷാ മതിൽ തകർന്നുവീണ്​ ഒരാൾ മരിച്ചു. 16 പേർക്ക്​ പരിക്കേറ്റു. പ്രശാന്ത്​ ജാദവ്​ എന്ന 17കാരനാണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി മുലുന്ദ്​ ഏരിയയിലെ ശാസ്ത്രി ഹഗറിൽ പുലർച്ചെ 1.30നായിരുന്നു അപകടം. കുന്നിൻ പ്രദേശമായ ഇവിടെ രാത്രി 11 മണി മുതൽ ഒരു മണിവരെ കനത്ത മഴ​​ പെയ്​തിരുന്നെന്നും ഭാരം താങ്ങാൻ കഴിയാതെ നിന്നിരുന്ന മതിൽ ചുറ്റുമുണ്ടായിരുന്ന കുടിലുകളിലേക്ക്​ തകർന്ന്​ വീഴുകയുമായിരുന്നെന്നാണ്​ അസിസ്​റ്റൻറ്​ മുനിസിപ്പൽ Read more about മതിൽ തകർന്ന്​ ഒരാൾ മരിച്ചു[…]

മുഖ്യമ​ന്ത്രിക്ക്​ നേരെ കരി​ങ്കൊടി: സെക്രട്ടറിയേറ്റിൽ സംഘർഷം

03:12 PM 24/09/2016 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി​െങ്കാടി കാട്ടി. സ്വാശ്രയ വിഷയത്തില്‍ സെക്രട്ടറിയേറ്റിന്​ മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ്​ മുഖ്യമന്ത്രിക്ക്​ നേരെ കരി​െങ്കാടി വീശിയത്​. പിണറായിയുടെ വാഹനത്തിന്​ നേരെ കരി​​െങ്കാടി കാണിച്ച പ്രവർത്തകരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. മെഡിക്കൽ പഠനത്തിന് ഉയർത്തിയ സ്വാശ്രയ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നാല് ദിവസങ്ങളായി സെക്രട്ടറിയേറ്റ്​ പടിക്കൽ നിരാഹാര സമരം നടത്തുകയാണ്. സെക്രട്ടറിയേറ്റിന് സമീപം നബാര്‍ഡ് Read more about മുഖ്യമ​ന്ത്രിക്ക്​ നേരെ കരി​ങ്കൊടി: സെക്രട്ടറിയേറ്റിൽ സംഘർഷം[…]

വൃക്ക ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്​

12:05AM 24/09/2016 ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക്​ തിരിക്കുന്നു. പ്രമേഹത്തിനും വൃക്ക രോഗത്തിനും വിദഗ്​ധ ചികിത്സക്ക്​ വേണ്ടിയാണ്​ സിംഗപ്പൂരിലെത്തുന്നത്​. ശനിയാഴ്​ച രാത്രി യാത്രതിരിക്കുമെന്നാണ്​ റിപ്പോർട്ട്​. കടുത്ത പനിയും നിർജലീകരണവും മൂലം വ്യാഴാഴ്​ച രാത്രി ജയലളിതയെ ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്ക​​െട്ടയെന്ന്​ ആശംസിച്ചുകൊണ്ട്​ ​ പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതക്ക്​ പൂച്ചെണ്ട്​ അയച്ചിരുന്നു. 68കാരിയായ ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം​ തുടരാൻ നിർദേശിച്ചതായും ആശുപത്രി അധികൃതർ Read more about വൃക്ക ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്​[…]

വാഷിങ്ടണിലെ മാളിൽ വെടിവെപ്പ്; മൂന്ന് മരണം

11:55 AM 24/09/2016 വാഷിങ്ടൺ: വെള്ളിയാഴ്ച രാത്രി വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. ബുർലിങ്ടണിലെ കാസ്കേഡ് മാളിലാണ് വെടിവെപ്പുണ്ടായത്. ഒന്നിൽ കൂടുതൽ പ്രതികളില്ലെന്നും വെടിവെപ്പ് നടത്തിയയാൾ ഓടിരക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. മാളിൽ നിന്ന് എല്ലാവരേയും ഒഴിപ്പിച്ചുകൊണ്ട് പരിശോധന നടത്തിവരികയാണ് പൊലീസ്. മാളിനടുത്തുള്ള പള്ളിയിലേക്കാണ് മാളിലുണ്ടായിരുന്നവരെ മാറ്റിയിരിക്കുന്നത്. ഇയാള്‍ സ്പാനിഷുകാരനാണെന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് പട്രോള്‍ ഡിസ്ട്രിക്ട് 7 വക്താവ് സര്‍ജന്‍റ് മാര്‍ക്ക് ഫ്രാന്‍സിസ് പറഞ്ഞു. ആക്രമം നടത്തിയ ആൾക്ക് 20നും 25നും ഇടയിൽ Read more about വാഷിങ്ടണിലെ മാളിൽ വെടിവെപ്പ്; മൂന്ന് മരണം[…]

പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്.

08:46 am 24/9/2016 കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കോഴിക്കോട് എത്തും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മോദി അഭിസംബോധന ചെയ്യും. കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണമാണ് ഏവരും ഉറ്റുനോക്കുന്നത് ഉച്ചയോടെ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് അവിടെ സ്വീകരണം നല്‍കും. കരിപ്പൂരില്‍ നിന്ന് ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെത്തും. അവിടെ നിന്ന് നേരെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്ക് പ്രധാനമന്ത്രി പോകും. അഞ്ച് മണിയോടെ പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ പ്രത്യേക വേദിയിലെത്തുന്ന പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന Read more about പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്.[…]

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 8 മരണം

02:15 pm 23/9/2016 ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴയും വെള്ളപ്പൊക്കവും.ഗുണ്ടൂരിൽ ഏഴ് പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ഹൈദരാബാദിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സർക്കാർ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് തെലങ്കാനയുടേയും ഹൈദരാബാദിന്റേയും പല ഭാഗങ്ങളിലും വെള്ളം കയറി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ എട്ടുപേർ മരിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർ‍ന്ന് അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.വെള്ളപ്പൊക്കത്തിൽ പാളങ്ങൾക്ക് Read more about ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 8 മരണം[…]

തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.

12;09 pm 23/9/2016 മുംബൈ: ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപം കണ്ട തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. ആസ്ഥാനത്തിന് സമീപം ചിലരെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടുവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുംബൈയിലെങ്ങും തീരമേഖലയിലുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെ പത്താന്‍ സ്യൂട്ട് ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന തോക്കുധാരികളായ സംഘത്തെ കണ്ടുവെന്ന് ഉറാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ പൊലീസിനു വിവരം കൈമാറിയതിനെ തുടര്‍ന്ന് വ്യാപക Read more about തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.[…]

കൊല്ലത്ത് പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

09:01 AM 23/09/2016 കൊല്ലം: പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കൊല്ലം വർക്കലക്കും ഇടവക്കും മധ്യേയാണ് രാവിലെ വിള്ളൽ കണ്ടെത്തിയത്. കൊല്ലം-തിരുവനന്തപുരം പാസഞ്ചർ അടക്കമുള്ള ട്രെയിനുകൾ വർക്കലയിൽ പിടിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച കരുനാഗപ്പള്ളിയിൽ കല്ലുകടവ് ഓവര്‍ബ്രിഡ്ജിന് സമീപം ‘എസ്’ വളവിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയിരുന്നു. രാസവളം കയറ്റി തമിഴ്നാട് മീളവട്ടത്തു നിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന ട്രെയിനിന്‍െറ 21 വാഗണുകളാണ് പാളം തെറ്റിയത്. 300 മീറ്റര്‍ ഭാഗത്തെ പാളം പൂര്‍ണമായി Read more about കൊല്ലത്ത് പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു[…]

തിരുവനന്തപുരം ആക്കുളത്ത് തീ പിടിത്തം

08:59 am 23/9/2016 തിരുവനന്തപുരം: ആക്കുളത്ത് തീപ്പിടുത്തം. നിശ് സ്കൂളിന് സമീപത്തെ 56 ഏക്കറിലാണ് തീപ്പടര്‍ന്നത്. മതില്‍കെട്ടിയടച്ച ഭൂമി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആക്കുളം നിശ് സ്കൂളിനും ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിനും മധ്യഭാഗത്തുള്ള 56 ഏക്കറിലാണ് തീപ്പിടിച്ചത്.കൺവെന്‍ഷന്‍ സെനററിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാട് പിടിച്ചുനശിക്കാന്‍ തുടങ്ങിയിട്ട് നാളേറേയായി. രണ്ട് വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് തീപ്പിടുത്തമുണ്ടായതായി നാട്ടുകാര്‍ പറയുന്നു ചാക്കയില്‍ നിന്നും കഴക്കൂട്ടത്ത് നിന്നുമായി 3 അഗ്നി ശമന യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. രണ്ട് Read more about തിരുവനന്തപുരം ആക്കുളത്ത് തീ പിടിത്തം[…]

ആയുധധാരികളെ കണ്ടെന്ന് റിപ്പോര്‍ട്ട്: മുംബൈയില്‍ ജാഗ്രതാനിര്‍ദേശം

04:51 PM 22/09/2016 മുംബൈ: നവി മുംബൈയിലെ ഉറാനില്‍ സംശയകരമായ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടെന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ അറിയിച്ചതനുസരിച്ച് മുംബൈയിലും പരിസരത്തും നാവികസേന ജാഗ്രതാ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കറുത്ത വേഷം ധരിച്ച ആളുകളെ കണ്ടതായാണ് വിദ്യാര്‍ഥികള്‍ അറിയിച്ചത്. മുംബൈ തുറമുഖത്തിനു സമീപമുള്ള നാവികസേനയുടെ ആയുധസംഭരണശാലക്കു സമീപം ആയുധധാരികളായ അഞ്ചോ ആറോ പേരടങ്ങിയ സംഘത്തെ കണ്ടതായാണ് അവര്‍ പൊലീസിനു നല്‍കിയ വിവരം. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും ഇതരഭാഷയാണ് സംസാരിച്ചിരുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഒ.എന്‍.ജി.സി, Read more about ആയുധധാരികളെ കണ്ടെന്ന് റിപ്പോര്‍ട്ട്: മുംബൈയില്‍ ജാഗ്രതാനിര്‍ദേശം[…]