വാമന ജയന്തി; അമിത് ഷായ്ക്കെതിരെ കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

07:44 am 14/9/2016 തിരുവനന്തപുരം: ഓണത്തിനു പകരം മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷായുടേത് മലയാളികളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നു കുറ്റപ്പെടുത്തുന്ന കോടിയേരി പോസ്റ്റ് ബ്രാഹ്മണ മേധാവിത്വത്തിലൂന്നിയ ഹിന്ദുരാഷ്ട്രീയ അജന്‍ഡ ഭാഗമാണെന്നും ആരോപിക്കുന്നു. ദേശീയോല്‍സവത്തിന്‍റെ അംഗീകൃത സങ്കല്‍പ്പത്തെപ്പോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ഗൂഡോദ്ദേശ്യമാണെന്ന് കുറ്റപ്പെടുത്തുന്ന കോടിയേരിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം.

ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്

07:30 AM 14/09/2016 ബംഗളൂരു: ബംഗളൂരുവിൽ നിന്ന് മലയാളികളുമായി കേരളത്തിലേക്ക് യാത്ര തിരിച്ച കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്. രാത്രി 12ഒാടെ ബംഗളൂരു മാണ്ഡ്യയിൽവെച്ചായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിലെ രണ്ടു യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കാവേരി നദീജല പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരാണ് കല്ലേറ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കേരള ആര്‍.ടി.സിയുടെ 32 ബസുകളാണ് ചൊവ്വാഴ്ച രാത്രി മാണ്ഡ്യ, മൈസൂരു വഴി കേരളത്തിലേക്ക് പുറപ്പെട്ടത്. പൊലീസ് സംരക്ഷണത്തിലാണ് ബസുകള്‍ യാത്രതിരിച്ചത്. തിങ്കളാഴ്ച Read more about ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്[…]

ഇന്ന് ഉത്രാടo നാടാകെ ഓണത്തിരക്കില്‍

11;44 am 13/9/2016 ഇന്ന് ഉത്രാടപാച്ചില്‍. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തലാണ് മലയാളികള്‍. ഉത്രാടപാച്ചിലിനെ വരവേല്‍ക്കാന്‍ ഓണവിപണിയും ഒരുങ്ങി. ഓണത്തിന് സദ്യവട്ടമൊരുക്കാന്‍ പച്ചക്കറികള്‍ വാങ്ങാനുള്ള നെട്ടോട്ടമാകും ഇന്ന്. ഹോര്‍ട്ടികോര്‍പ്പും, സഹകരണ ഓണച്ചന്തകള്‍, ജൈവ പച്ചക്കറി മാര്‍ക്കറ്റ് എന്നിവ തിരക്കിനെ നേരിടാന്‍ സജ്ജമായി കഴിഞ്ഞു. പൂരാട ദിവസമായ ഇന്നലെ തുണിക്കടകളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്.

കാവേരി സംഘര്‍ഷം; ബംഗളുരുവില്‍ കർഫ്യൂ തുരുന്നു,

11:38 am 13/9/2016 കാവേരി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച അടിയന്തരയോഗം ഇന്ന് ചേരും. കാവേരി പ്രശ്നത്തില്‍ കര്‍ണാടകത്തില്‍ വ്യാപക അക്രമം നടന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരം ചര്‍ച്ചയാകും. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുറപ്പെട്ടിട്ടുണ്ട്. അതേസമയം പകല്‍ സമയത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നില്ല. ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളുടെ യാത്രാദുരിതം കണക്കിലെടുത്ത് റെയില്‍വെ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് Read more about കാവേരി സംഘര്‍ഷം; ബംഗളുരുവില്‍ കർഫ്യൂ തുരുന്നു,[…]

കാവേരി പ്രശ്നം: കര്‍ണാടകയില്‍ വ്യാപക അക്രമം; ബംഗളൂരുവില്‍ ബസ് ഡിപ്പോക്ക് തീയിട്ടു

07:10 am 13/09/2016 ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം രൂക്ഷമായി. സംസ്ഥാനത്ത് പലയിടങ്ങളിലായി അക്രമം വ്യാപിക്കുകയാണ്. ബംഗളൂരുവിൽ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 40 ഓളം ബസുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. മൈസൂര്‍ റോഡിലുള്ള കെ.പി.എന്‍ ട്രാവൽസി​​െൻറ ബസ് ഡിപ്പോയിലാണ് അക്രമുണ്ടായത്. നഗരത്തിലെ തമിഴ്നാട് സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കു നേരെയും തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അക്രമം നടത്തിയ Read more about കാവേരി പ്രശ്നം: കര്‍ണാടകയില്‍ വ്യാപക അക്രമം; ബംഗളൂരുവില്‍ ബസ് ഡിപ്പോക്ക് തീയിട്ടു[…]

കാവേരി വിഷയം; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കിയേക്കും

07:45 PM 12/09/2016 ബംഗളൂരു: തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനെതിരായി കര്‍ണാടകയില്‍ സംഘര്‍ഷം രൂക്ഷമായതോടെ കേരളത്തിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കുമെന്ന് സൂചന. നേരത്തെ സേലം വഴിയുള്ള ഒമ്പത് സര്‍വീസുകള്‍ റദ്ദാക്കിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നു. ബംഗളൂരു-മൈസൂര്‍ പാത അടച്ചതിനാല്‍ സാധാരണ സര്‍വ്വീസുകള്‍ നടത്താന്‍ തടസമുണ്ടാകും. നാല് സ്പെഷ്യല്‍ സര്‍വീസുകളടക്കം 43 ബസുകളാണ് നിലവില്‍ ബംഗളൂരുവിലുള്ളത്. ഓണ അവധി പ്രമാണിച്ച് കേരളത്തിലേക്ക് 2000 ത്തോളം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. നിലവില്‍ ബസുകള്‍ ഓടിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും Read more about കാവേരി വിഷയം; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കിയേക്കും[…]

കാവേരി: തമിഴ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; ചെന്നൈയില്‍ ഹോട്ടലിന് നേരെ ബോംബേറ്

04:05 PM 12/09/2016 ചെന്നൈ: കാവേരി നദീജല പ്രശ്നം തമിഴ്നാട്- കന്നട സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം വഷളാക്കുന്നതിനിടെ ചെന്നൈയില്‍ കന്നട സ്വദേശികളുടെ ഹോട്ടലിനെതിരെ ആക്രമണം. തമിഴ് വിദ്യാര്‍ഥി ബംഗളൂരുവില്‍ മര്‍ദ്ദനത്തിരയാതിന്‍െറ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഡോ. രാധാകൃഷ്ണന്‍ ശാലയിലെ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലിന് നേരെയാണ് ഒരുകൂട്ടം അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. 15 ഓളം വരുന്ന അക്രമി സംഘം തിങ്കളാഴ്ച അതിരാവിലെയാണ് ഹോട്ടലിലത്തെി അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഹോട്ടല്‍ റിസപ്ഷനിലെ ഫര്‍ണിച്ചറും മറ്റും തകര്‍ന്നു. ഹോട്ടലിനോട് ചേര്‍ന്നുള്ള ഐസ്ക്രീം Read more about കാവേരി: തമിഴ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; ചെന്നൈയില്‍ ഹോട്ടലിന് നേരെ ബോംബേറ്[…]

അനുസ്മരണ ചടങ്ങിനിടെ വിശ്രമം; ഹിലരിയെ വിട്ടൊഴിയാതെ വിവാദം

01:28 pm 12/09/2016 വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ അനാരോഗ്യത്തെക്കുറിച്ച് വീണ്ടും വിവാദം. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തത്തിന്‍െറ 15 വാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 11 ന് വാഷിംഗ്ടണില്‍ നടന്ന അനുസ്മരണ ചടങ്ങിനിടെ ഹിലരി വിശ്രമിക്കാനായി മകളുടെ അപ്പാര്‍ട്ട്മെന്‍റിലേക്ക് പോയതാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും വിവാദമാക്കുന്നത്. ചടങ്ങ് തുടങ്ങി ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ചൂട് സഹിക്കാനാവാതെ ഹിലരി സമീപത്തുള്ള മകളുടെ വീട്ടിലേക്ക് പോയത്. സംഭവം പുറത്തായതോടെ തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന Read more about അനുസ്മരണ ചടങ്ങിനിടെ വിശ്രമം; ഹിലരിയെ വിട്ടൊഴിയാതെ വിവാദം[…]

ബലിപെരുന്നാള്‍ ഇന്ന്

09:07 AM 12/09/2016 കോഴിക്കോട്: ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും സ്മരണയില്‍ വിശ്വാസിലോകം ഇന്ന് ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹീമിന്‍െറ ത്യാഗപൂര്‍ണമായ ജീവിതത്തിന്‍െറ ഓര്‍മയില്‍ ‘അല്ലാഹു അക്ബര്‍’ (ദൈവം ഏറ്റവും വലിയവന്‍) വിളികളുമായി വിശ്വാസികള്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകുമ്പോള്‍ വിശ്വാസനിറവില്‍ ജനലക്ഷങ്ങള്‍ മക്കയില്‍ ഹജ്ജിന്‍െറ നിര്‍വൃതിയിലായിരിക്കും. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപെരുന്നാളും എത്തുന്നത്.

സിറിയയില്‍ വ്യോമാക്രമണം; മരണം 100 കവിഞ്ഞു

09:08 am 12/09/2016 ഡമസ്കസ്: സമാധാനം തിരിച്ചത്തെിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാറിലത്തെിയതിനു പിന്നാലെ സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ശനിയാഴ്ച അര്‍ധരാത്രി വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയിലെ അലപ്പോ പ്രവിശ്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലയായ ഇദ്ലിബിലും നടന്ന തുടര്‍ച്ചയായ വ്യോമാക്രമണത്തിലാണ് കുട്ടികളടക്കം മരിച്ചത്. ഇദ്ലിബ് നഗരത്തിലെ മാര്‍ക്കറ്റിനുനേരെയുണ്ടായ ആക്രമണത്തില്‍ 55 പേരാണ് മരിച്ചത്. മാര്‍ക്കറ്റിനും സമീപത്തെ ജനവാസകേന്ദ്രത്തിനുംനേരെ റഷ്യന്‍ ഫൈറ്റര്‍ ജെറ്റാണ് ആക്രമണം നടത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈദ് ആഘോഷത്തിന് Read more about സിറിയയില്‍ വ്യോമാക്രമണം; മരണം 100 കവിഞ്ഞു[…]