വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഓണം കഴിയുംവരെ അറസ്റ്റ് ഉണ്ടാകില്ല

09:00. Am 12/9/2016 മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.സിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പ്രധാനാധ്യാപികയുടെ അറസ്റ്റ് വൈകും. ഓണം കഴിയുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവുള്ളതിനത്തെുടര്‍ന്നാണ് അറസ്റ്റ് വൈകുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷയും ഇവര്‍ നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപിക ശാസിച്ചതിനത്തെുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത മഞ്ഞള്ളൂര്‍ മണിയന്തടം പനവേലില്‍ അനിധരന്‍െറ മകള്‍ നന്ദനയുടെ (17) മരണവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപിക സുനിതക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ടന്ന് പൊലീസ് Read more about വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഓണം കഴിയുംവരെ അറസ്റ്റ് ഉണ്ടാകില്ല[…]

കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ

06:44 PM11/09/2016 മലപ്പുറം: വണ്ടൂരില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. പള്ളിക്കുന്ന് അബ്ദുള്‍ ലത്തീഫ് (40) ആണ് വണ്ടൂർ പൊലീസ് സ്റ്റേഷനിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചത്. ടയര്‍ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യനാണ് ശനിയാഴ്ച രാത്രി അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 11 മണിയോടെ ലത്തീഫിനെ ശുചിമുറിയുടെ എയര്‍ ഹോളില്‍ കുരുക്കിട്ട് ഉടുമുണ്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തെുകയായിരുന്നു. ലത്തീഫിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി വീട്ടുകാര്‍ പരാതി നല്‍കി. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് Read more about കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ[…]

കശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരൻ കൊല്ലപ്പെട്ടു

11:26 AM 11/09/2016 ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരുക്കേറ്റു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഭീകരർ ഒളിപ്പിച്ചിരിപ്പുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരർ സുരക്ഷാസേനക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സേനയും പ്രത്യാക്രമണം നടത്തി. ഭീകരർ പ്രദേശത്തെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുന്നു.

സെപ്റ്റംബര്‍ 11 ആക്രമണത്തിന് ഇന്ന് 15 വയസ്സ്.

08:37 AM 11/09/2016 വാഷിങ്ടണ്‍: അമേരിക്കന്‍ അജയ്യതയുടെ പര്യായങ്ങളായിരുന്ന വേള്‍ഡ് ട്രേഡ് സെന്‍ററും പെന്‍റഗണും തകര്‍ത്തെറിഞ്ഞ സെപ്റ്റംബര്‍ 11 ആക്രമണത്തിന് 15 ആണ്ട് തികഞ്ഞു. വിദേശീയരായ അക്രമികള്‍ നാലു യു.എസ് വിമാനങ്ങള്‍ റാഞ്ചി നടത്തിയ ആക്രമണത്തില്‍ 2999 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 6000 പേര്‍ക്ക് പരിക്കേറ്റു. അല്‍ഖാഇദയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യു.എസ് പ്രഖ്യാപനം. 1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു ഇത്. 2001നു മുമ്പും എണ്ണമറ്റ ആക്രമണങ്ങള്‍ക്ക് യു.എസ് വേദിയായിരുന്നു. 1993ല്‍ Read more about സെപ്റ്റംബര്‍ 11 ആക്രമണത്തിന് ഇന്ന് 15 വയസ്സ്.[…]

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍; ഇടത് സഖ്യത്തിന് സമ്പൂര്‍ണ്ണ വിജയം

08:34 am 11/9/2016 ജവഹര്‍ലാല്‍ നെഹ്‍റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് സമ്പൂര്‍ണ ജയം. കേന്ദ്രപാനലില്‍ നാലില്‍ നാലും ജയിച്ച് ഐസ-എസ്.എഫ്.ഐ സഖ്യം തൂത്തുവാരി. എ.ബി.വി.പിക്കും എന്‍.എസ്.യുവിനും ചലനങ്ങളുണ്ടാക്കാനായില്ല. മലയാളിയായ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി പി.പി അമലാണ് വൈസ് പ്രസിഡന്‍റ്. സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ വിദ്യാര്‍ത്ഥിയാണ് പറവൂര്‍ മൂത്തക്കുന്നം സ്വദേശിയായ അമല്‍. ഐസയുടെ മോഹിത് കുമാര്‍ പാണ്ഡെയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. കനയ്യകുമാറിന്റെ എ.ഐ.എസ്.എഫ് ഇത്തവണ മത്സരിച്ചിരുന്നില്ല. അതേസമയം ഡല്‍ഹി സ‍ര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ Read more about ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍; ഇടത് സഖ്യത്തിന് സമ്പൂര്‍ണ്ണ വിജയം[…]

ഹരിയാനയില്‍ ഭൂചലനം; ഡല്‍ഹിയും കുലുങ്ങി

08:29 am 11/09/2016 ന്യൂഡല്‍ഹി: ഹരിയാനയിലെ ഝജ്ജറിലുണ്ടായ ഭൂകമ്പത്തില്‍ ഡല്‍ഹിയും പരിസരപ്രദേശങ്ങളും കുലുങ്ങി. ശനിയാഴ്ച വൈകീട്ടുണ്ടായ ഭൂചലനം ഗുഡ്ഗാവിലും നോയ്ഡയിലും അനുഭവപ്പെട്ടു. 4.1 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഗുഡ്ഗാവില്‍ രണ്ടു സെക്കന്‍ഡും ഡല്‍ഹിയില്‍ 30 സെക്കന്‍ഡും കുലുക്കമുണ്ടായി. മൂന്നാഴ്ച മുമ്പും ഡല്‍ഹിയില്‍ ചെറിയതോതില്‍ ഭൂചലനമുണ്ടായിരുന്നു.

ധാക്കയിലെ വസ്​ത്ര നിർമാണശാലയിൽ തീപിടിത്തം; 23 മരണം

05:38 PM 10/09/2016 ധാക്ക: ഗാസിപ്പൂരിലെ തുണി ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 23 പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനത്തിന് സമീപത്തെ ഫാക്ടറിയില്‍ ദുരന്തമുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ 50 പേർക്ക്​ പര​ിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർ വ്യക്​തമാക്കി. നാല് നില കെട്ടിടത്തില്‍ പടര്‍ന്ന തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിഐഎസ്എഫ് സംഘം യാത്രക്കാരനെ മർദിച്ചു.

01;18 pm 10/9/2016 കൊച്ചി: നെടുമ്പേശരി വിമാനത്താവളത്തിൽ സിഐഎസ്എഫ് സംഘം യാത്രക്കാരനെ മർദിച്ചതായി പരാതി.മസ്ക്കറ്റിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി ഷൈനാണ് സിഐഎസ്എഫ് സംഘത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. ചെക്കിൻ ചെയ്യാൻ വൈകിയതിനാൽ യാത്ര മുടങ്ങിയ കാര്യം ഗേറ്റിൽ നിന്ന സിഐഎസ്എഫ് ജവാൻമാരോട് പറയുന്നതിനിടയിൽ തനിക്ക് മർദനമേറ്റതെന്നാണ് ഷൈനിന്റെ പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് മസ്ക്കറ്റിലേക്ക് പോകാൻ എത്തിയതാണ്. ഗതാഗത കുരുക്ക് കാരണം എയർപോർട്ടിലെത്താൻ വൈകി. ടെർമിനലിലേക്ക് പ്രവശിക്കാൻ നീണ്ട ക്യൂ ഉണ്ടായിരുന്നു. മറ്റു യാത്രക്കാരോട് ഇക്കാര്യം പറഞ്ഞ് Read more about സിഐഎസ്എഫ് സംഘം യാത്രക്കാരനെ മർദിച്ചു.[…]

അധ്യാപിക ആക്ഷേപിച്ചതിന്റെ പേരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

09:09 am 10/9/2016 കോട്ടയം: അധ്യാപിക ആക്ഷേപിച്ചതിന്‍റെ പേരില്‍ മൂവാറ്റുപുഴയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മൂവാറ്റുപുഴ ഗവണമെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യര്‍ഥിനി പനവേലില്‍ അനുരുദ്ധന്‍റെ മകള്‍ നന്ദനയാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്നിന് പരീക്ഷ എഴുത്താന്‍ സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച എഴുത്താണ് ആക്ഷേപത്തിന് ഇടയാക്കിയത്. അധ്യാപികയുടെ ആക്ഷേപത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് Read more about അധ്യാപിക ആക്ഷേപിച്ചതിന്റെ പേരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു[…]

പേഴ്സനല്‍ സ്റ്റാഫ് നിയമനം: വി.എസിന്‍െറ പട്ടികയില്‍ പാര്‍ട്ടിയുടെ ‘തിരുത്ത്’

08 :49 AM 10/09/2016 തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷനില്‍ വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ച പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ ‘തിരുത്ത്’. അഡീഷനല്‍ പി.എ ആയി തന്‍െറ വിശ്വസ്തന്‍ വി.കെ. ശശിധരനെയും പേഴ്സനല്‍ സ്റ്റാഫ് അംഗമായി സന്തോഷിനെയും നിയമിക്കാനുള്ള വി.എസിന്‍െറ ശിപാര്‍ശയാണ് സെക്രട്ടേറിയറ്റ് യോഗം തള്ളിയത്. പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കാനും ധാരണയായി. ഭരണപരിഷ്കാര കമീഷനെ സംബന്ധിച്ച് സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിയും ഓഫിസിന്‍െറ സ്ഥലം നിശ്ചയിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ചും വി.എസ് കഴിഞ്ഞദിവസം Read more about പേഴ്സനല്‍ സ്റ്റാഫ് നിയമനം: വി.എസിന്‍െറ പട്ടികയില്‍ പാര്‍ട്ടിയുടെ ‘തിരുത്ത്’[…]