നാമജപവും പൂജകളും പാടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞേക്കാമെന്ന് കുമ്മനം
06:44 PM 29/8/2016 കൊച്ചി: നിലവിളക്കും പ്രാര്‍ഥനയും പാടില്ലെന്നു പറയുന്ന സര്‍ക്കാര്‍ ഇനി നാമജപം പാടില്ല, പൂജകള്‍ പാടില്ല എന്നൊക്കെ പറഞ്ഞേക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാരിന്റെ ഭരണവീഴ്ചകളില്‍നിന്നു ശ്രദ്ധതിരിക്കാനാണു മന്ത്രിമാരും സിപിഎം നേതാക്കളും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. ഓണപ്പരീക്ഷയെത്തിയിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനായിട്ടില്ല. അവശ്യസാധനങ്ങള്‍ പൊള്ളുന്ന വില കൊടുത്തു വാങ്ങേണ്ട സ്ഥിതിലാണു ജനങ്ങള്‍. പോലീസിനു നിയമപരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങളൊന്നും പരിഹരിക്കാതെ നിലവിളക്കു കൊളുത്താന്‍ പാടില്ല, പ്രാര്‍ഥന പാടില്ല എന്നൊക്കെ പറയുകയാണു Read more about നാമജപവും പൂജകളും പാടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞേക്കാമെന്ന് കുമ്മനം[…]










