ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത് 10കിലോമീറ്റർ.

01;09 pm 25/08/2016 ഭുവനേശ്വര്‍: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി മകള്‍ക്കൊപ്പം നടന്നത് പത്ത് കിലോമീറ്റര്‍. ഒഡീഷയിലെ കാളഹന്ദി ഗ്രാമവാസിയായ ദനാ മജ്ഹിയുടേതാണ് ഈ ദുരനുഭവം. ഭവാനിപാറ്റ്‌നയിലെ ആശുപത്രിയിൽ ക്ഷയരോഗ ബാധിതയായാണ് മജ്ഹിയുട ഭാര്യ മരിച്ചത്. ഒഡീഷയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് കാളഹന്ദി. മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ഒരു നിവൃത്തിയുമില്ലെന്ന് 42കാരനായ ഇയാൾ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. പണമില്ലാതെ ആംബുലന്‍സ് അനുവദിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ദനാ മജ്ഹി ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പില്‍ Read more about ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത് 10കിലോമീറ്റർ.[…]

ഇറ്റലിയിലെ ഭൂകമ്പം: മരണ സംഖ്യ 247 ആയി

01:01 pm 25/8/2016 റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0, 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അംബ്രിയ, മാര്‍ച്ചേ, ലാസിയോ മേഖലകളില്‍ രേഖപ്പെടുത്തിയത്. അമാട്രിസ്, അക്കുമോലി പട്ടണങ്ങല്‍ പൂര്‍ണമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2009നുശേഷം ഇറ്റലിയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. അന്ന് ലാഅക്വിലായിലുണ്ടായ ഭൂകമ്പത്തില്‍ 300പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു.

രോഹിത് വെമുല ദലിതനല്ലെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ട്

12:44 PM 24/08/2016 ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വെമുല ദലിതനല്ലെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച റിട്ട. ജസ്റ്റിസ് എ.കെ റൂപൻവാൾ കമീഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്. സ്മൃതി ഇറാനി മാനവ വിഭവശേഷി മന്ത്രിയായിരിക്കെയാണ് രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമീഷനെ നിയമിച്ചത്. രോഹിത് വധേര സമുദായത്തിൽപ്പെട്ട വിദ്യാർഥിയാണെന്നും ഇത് ഒ.ബി.സി വിഭാഗത്തിൽപ്പെടുന്നതാണെന്നുമാണ് കമീഷന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് യു.ജി.സിക്കു മുൻപാകെ കമ്മിഷൻ Read more about രോഹിത് വെമുല ദലിതനല്ലെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ട്[…]

ഇറ്റലിയില്‍ ശക്തമായ ഭൂചലനം; ആറു മരണം

12:40 pm 24/08/2016 റോം: സെന്‍ട്രല്‍ ഇറ്റലിയില്‍ ശക്തമായ ഭൂചലനത്തിൽ ആറു പേർ മരിച്ചു. ഇറ്റാലിയന്‍ നഗരമായ പെറുജിയയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 3.36 നാണ് ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായതായി യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളും പാലങ്ങളും തകരുകയും ചിലയിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. 2009ല്‍ അക്വില മേഖലയില്‍ 6.1 രേഖപ്പെടുത്തിയ Read more about ഇറ്റലിയില്‍ ശക്തമായ ഭൂചലനം; ആറു മരണം[…]

സാക്ഷി മാലികിന് ഡല്‍ഹിയില്‍ വൻ വരവേല്‍പ്

10:39 am 24/08/2016 ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി രാജ്യത്തിന്‍െറ അഭിമാനമായ സാക്ഷി മാലികിന് ന്യൂഡല്‍ഹിയില്‍ വൻ വരവേൽപ്പ്. പുലർച്ചെ 3.50ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സാക്ഷിയെ ഹരിയാന സര്‍ക്കാര്‍ പ്രതിനിധികളായി അഞ്ചു മന്ത്രിമാര്‍ സ്വീകരിച്ചു. ഹരിയാന കായിക മന്ത്രി അനിൽ വിജ് സാക്ഷിയെ അനുഗമിച്ചിരുന്നു. രാജ്യത്തിനായി ഒളിമ്പിക്സ് മെഡൽ നേടുക എന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്ന് സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 12 വർഷങ്ങളായി ഇതിനുള്ള തയാറെടുപ്പിലായിരുന്നു. ഡൽഹിയിൽ ലഭിച്ച Read more about സാക്ഷി മാലികിന് ഡല്‍ഹിയില്‍ വൻ വരവേല്‍പ്[…]

ഇന്ന് അഷ്ടമിരോഹിണി;നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കും.

10:27 am 24/08/2016 തിരുവനന്തപുരം: ശ്രീകൃഷ്ണന്‍െറ ജന്മദിനമായ അഷ്ടമിരോഹിണി നാളില്‍ സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ജയന്തി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് വിവിധ ക്ഷേത്രസമിതികളുടെയും ഇതരസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശോഭായാത്രയും സംഘടിപ്പിക്കും. അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. ബാലന്മാര്‍ ഉണ്ണിക്കണ്ണന്‍െറ വേഷപ്പകര്‍ച്ചയുമായാണ് ശോഭായാത്രയില്‍ പങ്കെടുക്കുന്നത്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, തമ്പലക്കാട്, തൃച്ചംബരം, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മാമ്പുള്ളി, കൊടുന്തറ, ഉഡുപ്പി Read more about ഇന്ന് അഷ്ടമിരോഹിണി;നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കും.[…]

ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ തീരുമാനം

04:30 PM 23/8/2016 തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മരുന്നുകുത്തി വച്ചാണ് നായ്ക്കളെ കൊല്ലുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്നു തന്നെ നിര്‍ദ്ദേശം കൈമാറുമെന്നും നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും മന്ത്രി അറിയിച്ചു. തെരുവ് നായ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച അടിയന്തരയോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ആക്രമണസ്വഭാവം കാണിക്കുന്ന നായ്ക്കളെ Read more about ആക്രമണകാരികളായ നായ്ക്കളെ കൊല്ലാന്‍ തീരുമാനം[…]

ആസാമില്‍ നേരിയ ഭൂചലനം

04:24 PM 23/8/2016 ഗോഹട്ടി: ആസാമിലെ കാര്‍ബി ആംങ്ക്‌ലോംഗ് ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ഗോഹട്ടിയിലും നേരിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി. പുലര്‍ച്ചെ 7.11ന് ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെയുണ്ടായത്. തിങ്കളാഴ്ച ഹരിയാനയും ഡല്‍ഹിയും ഉള്‍പ്പട്ടെ ഉത്തരേന്ത്യന്‍ സ്ഥലങ്ങളിലും പ്രകമ്പനം കുറഞ്ഞ ഭൂകമ്പമുണ്ടായിരുന്നു.

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം: ഒരാള്‍ക്ക് കടിയേറ്റു

04:16 PM 23/8/2016 തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. നായ്ക്കളുടെ കടിയേറ്റ പുല്ലുവിള സ്വദേശി ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ് നായ പ്രശ്‌നം രൂക്ഷമായ തലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് കടിയേറ്റിരുന്നു. 25 ഓളം വരുന്ന നായ്ക്കൂട്ടം ചേര്‍ന്ന് ആക്രമിച്ച് ഷീലുവമ്മ എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് അപകടകാരികളായ നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നായ്ക്കളെ കൊന്നാല്‍ കേസെടുക്കേണ്‌ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

പൊതുജനമധ്യത്തിൽ വെച്ച് മാപ്പ് പറയിച്ച യുവതിയെ മൂന്നംഗസംഘം കൂട്ടബലാൽസംഗത്തിനിരയാക്കി

12:33 pm 23/08/2016 ഗുഡ്ഗാവ്:പൊതുമാപ്പുപറയിച്ച യുവതിയെ കൂട്ടബലാൽസംഗം ചെയ്ത് പ്രതികാരം . മേവാത്തിലെ പിതാവിന്‍റെ വസതിയിൽ നിന്നും തട്ടിക്കൊണ്ടുപോയാണ് യുവാക്കൾ 29കാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. യുവതിയെ അപമാനിച്ചതിന്‍റെ പേരിൽ കഴിഞ്ഞ മാസം യുവാക്കൾ ഗ്രാമ പഞ്ചായത്തിന്‍റെ തീരുമാന പ്രകാരം പൊതുമാപ്പ് പറഞ്ഞിരുന്നു. സംഭവത്തിലുള്ള പ്രതികാരമാണ് ബലാൽസംഗത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭർതൃഗൃഹമായ മേവാത്തിൽ നിന്നുള്ളവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു. ബാദ്ഷാപൂരിലുള്ള പിതൃഗൃഹത്തിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കൾ യുവതിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ നാല് അനുജൻമാർ മാത്രമാണ് ഈ Read more about പൊതുജനമധ്യത്തിൽ വെച്ച് മാപ്പ് പറയിച്ച യുവതിയെ മൂന്നംഗസംഘം കൂട്ടബലാൽസംഗത്തിനിരയാക്കി[…]