ജർമനിയോട് പകരം വീട്ടി ബ്രസീലിന് ഒളിമ്പിക്‌സ് സ്വർണം

10:06 am 21/08/2016 റിയോ ഡെ ജനീറോ: ലോകകപ്പ് ഫുട്ബാളിൽ ജർമനിയോടേറ്റ കനത്ത തോൽവിക്ക് പകരം വീട്ടി ബ്രസീൽ റിയോ ഒളിമ്പിക്‌സ് ഫുട്ബാൾ ജേതാക്കളായി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ ചരിത്ര വിജയം നേടിയത്. നായകൻ നെയ്‌മർ തൊടുത്ത അവസാന പെനാല്‍റ്റി ജര്‍മനിയുടെ വല കുലുക്കി ഒളിമ്പിക്സിലെ ആദ്യ സ്വർണം ബ്രസീലിന് സമ്മാനിച്ചു. 2014 ലോകകപ്പ് സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ 7-1ന്‍റെ പരാജയത്തിനുള്ള മധുര പ്രതികാരമായി ഒളിമ്പിക്സ് വിജയം. ജര്‍മനി ക്യാപ്റ്റന്‍ Read more about ജർമനിയോട് പകരം വീട്ടി ബ്രസീലിന് ഒളിമ്പിക്‌സ് സ്വർണം[…]

കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

09:56 am 21/08/2016 കൊച്ചി: സർവീസ് പിസ്റ്റളിൽ നിന്ന് വെടിയേറ്റ് കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൃപ്പൂണിത്തുറ എ.ആര്‍. ക്യാമ്പിലെ അസിസ്റ്റന്‍റ് കമാൻഡന്‍റ് എറണാകുളം ഇരുമ്പനം കളച്ചിങ്കല്‍ വീട്ടില്‍ സാബു മാത്യുവാണ് മരിച്ചത്. പുലർച്ചെ 1.45ന് ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് വാഹനം വാഴക്കാലയിൽ പാർക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. അബദ്ധത്തില്‍ വെടി പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വയറിന് മുകളിലായി വെടിയേറ്റ സാബുവിനെ സഹപ്രവർത്തകർ എറണാകുളം മെഡിക്കല്‍ സെന്‍റർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയത്ത് ഡ്രൈവറും ഒരു പൊലീസുകാരനും Read more about കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു[…]

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ .

07:45 PM 20/8/2016 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍, ബിഡിഎസ് കോഴ്‌സുകളിലെ പ്രവേശനമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയത്. ഇനി മുതല്‍ 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പ്രവേശനം സംസ്ഥാന എന്‍ട്രന്‍സില്‍നിന്നാകും. മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലെ പ്രവേശനം നീറ്റ് ലിസ്റ്റില്‍നിന്നും നടത്തും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ Read more about സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ .[…]

സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ? -കോടിയേരി

06:59 PM 20/08/2016 കോഴിക്കോട്: സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനും കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ്. നേതാക്കള്‍ക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാട്‍. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗിക വിലക്ക് കേവലം ആചാര വിഷയമായി മാത്രം കാണാനാകില്ലെന്നും ഫ്യൂഡല്‍ വ്യവസ്ഥയെ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാനാകൂവെന്നും സി.പി.എം. മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ‘ശബരിമലയും സ്ത്രീപ്രവേശവും’ Read more about സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ? -കോടിയേരി[…]

ആഗസ്റ്റ് 30ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

06:48 PM 20/08/2016 കൊച്ചി: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് ഉടമകൾ പണിമുടക്കും. സംസ്ഥാന സർക്കാറിന്‍റെ പുതിയ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബസുടമകൾ അറിയിച്ചു.

പാള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവ വിരമിച്ചു

10:00 am 20/8/2016 മോസ്‌കോ: റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം യലേന ഇസിന്‍ബയേവ വിരമിച്ചു. താന്‍ മികച്ച ഫോമിലാണെന്നും താനില്ലാതെ ഈ ഇനത്തില്‍ ആരു മത്സരിച്ച് ജയിച്ചാലും ആ ജയം പൂര്‍ണമാവില്ലെന്നു പറഞ്ഞവസാനിപ്പിച്ചാണ് ഇസിന്‍ കളിക്കളം വിട്ടത്. പോള്‍വാള്‍ട്ട് എന്നാല്‍ ഇസിന്‍ബയേവ എന്നു പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ അടുത്തുവരെ. പക്ഷേ ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ റഷ്യന്‍ ടീമിനെ വിലക്കിയതോടെ ഇസിനും റിയോയിലെത്താനായില്ല. ഈ നിരാശയാണ് ഇസിന്‍ബയേവ എന്ന ഇതിഹാസ പോള്‍വാള്‍ട്ട് താരത്തിനെ വിരമിക്കാന്‍ പ്രേരിപ്പിച്ചത്. റഷ്യന്‍ താരങ്ങളോട് Read more about പാള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവ വിരമിച്ചു[…]

പെല്ലറ്റ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരിലെ മരണസംഖ്യ ഉയര്‍ന്നേനെയെന്ന് സി.ആര്‍.പി.എഫ്

09:55 am 30/8/2016 ശ്രീനഗര്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവക്കാന്‍ നിര്‍ബന്ധിതരാകുമായിരുന്നുവെന്നും അത് കശ്മീരില്‍ കൂടുതല്‍ മരണം വിതക്കുമായിരുന്നുവെന്നും സി.ആര്‍.പി.എഫ്. പെല്ലറ്റ് ഗണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജിക്ക് മറുപടിയായി ജമ്മു-കശ്മീര്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെല്ലറ്റ് തോക്ക് പിന്‍വലിച്ചാല്‍ തോക്കുപയോഗിച്ച് വെടിവെക്കുകയല്ലാതെ സി.ആര്‍.പി.എഫിന് മറ്റുമാര്‍ഗമില്ല. അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ തോക്കുപയോഗിക്കുമ്പോള്‍ അരക്കുതാഴേക്ക് ഉന്നംപിടിക്കണമെന്നാണ് നിയമം. എന്നാല്‍, പിറകില്‍നിന്നും മുന്നില്‍നിന്നും കല്ളേറും മറ്റു രീതിയില്‍ ആക്രമണങ്ങളുമുണ്ടാവുമ്പോള്‍ ഈ രീതിയില്‍ Read more about പെല്ലറ്റ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരിലെ മരണസംഖ്യ ഉയര്‍ന്നേനെയെന്ന് സി.ആര്‍.പി.എഫ്[…]

പി വി സിന്ധുവിനു വെളളി.

08: 59 pm 19/08/2016 റിയോ :റിയോ ഒളിംബിക്ക്‌സില്‍ വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന വെളളി നേടി. സ്‌പെയിന്‍ താരം കരോലിന മാരിനും തമ്മിലുള്ള പോരാട്ടതിനൊടുവില്‍ പരാജയപ്പെടുകയായിരുന്നു സിന്ധു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച വെച്ചത്. ശക്തമായി കളിച്ചു നേടിയ നേട്ടമാണ് സിന്ധുവിന്റെത്. ആദ്യ പാതിയില്‍ ഇന്ത്യയുടെ പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു, എന്നാല്‍ രണ്ടാം പാതിയില്‍ കരോലിന തിരിച്ചു പിടിച്ചു. നിരവധി ആരാധകരാണ് ഇരു താരങ്ങളെയും പിന്തുണക്കാനെത്തിയത്.(19-21, 21-12,21-15).

മുംബൈയില്‍ ഇരുനില കെട്ടിടത്തില്‍ അഗ്നിബാധ

07:33 pm 19/8/2016 മുംബൈ: ബാന്ദ്രയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഉച്ചകഴിഞ്ഞാണ് സംഭവം. നാഷണല്‍ കോളജിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന 10 നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തീപിടുത്തത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. തീപിടുത്തത്തിന്റെ കാരണവും അറിവായിട്ടില്ല. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ നിലയിലാണ് തീപടര്‍ന്നത്.

വിമാനത്തിൽ പ്രസവം: കുഞ്ഞിന് 10 ലക്ഷം മൈൽ സൗജന്യയാത്ര.

07: 30 PM 19/08/2016 ഹൈദരാബാദ്: കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് മനിലയിലേക്ക് പോകുകയായിരുന്ന വിമാനം അടിയന്തിരമായി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി. യാത്രക്കിടെ 32 കാരി കുഞ്ഞിന് ജൻമം നൽകിയതിനാലായിരുന്നു ആ അടിയന്തര ലാൻഡിങ്. സ്വകാര്യ ആശുപത്രിയിൽ ആരോഗ്യവതിയായി കഴിയുന്ന കുഞ്ഞിന് സെബു വിമാനക്കമ്പനി പിറന്നാൾ സമ്മാനം നൽകി. തങ്ങളുടെ വിമാനത്തിൽ വെച്ച് ജനിച്ചതിനാൽ 10 ലക്ഷം മൈൽ സൗജന്യയാത്രയാണ് കമ്പനിയുടെ സമ്മാനം. ആഗസ്റ്റ് 14നാണ് പറക്കുന്ന വിമാനത്തിൽ യാത്രക്കാരി കുഞ്ഞിന് ജന്മം നൽകിയത്. Read more about വിമാനത്തിൽ പ്രസവം: കുഞ്ഞിന് 10 ലക്ഷം മൈൽ സൗജന്യയാത്ര.[…]