ജാട്ട് കലാപം: അന്വേഷണം സിബിഐക്ക്

01:30 PM 19/8/2016 ചണ്ഡിഗഡ്: ജാട്ട് പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. റോത്തക്കിലുണ്ടായ അക്രമങ്ങളും സംസ്ഥാന ധനമന്ത്രി ചാപ്ത് അഭിമന്യുവിന്റെ വീടിനു നേരെയുണ്ടായ ആക്രമണവും ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണം സിബിഐ നടത്തും. ജാട്ട് പ്രക്ഷോഭം ഏറ്റവും അക്രമാസക്തമായത് റോത്തക്കിലാണ്. സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം ആരംഭിച്ച സമരം അക്രമാസക്തമായതോടെ റോത്തക്കില്‍മാത്രം 30 ജീവന്‍ അപഹരിക്കപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രക്ഷോഭത്തിലുണ്ടായത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ ഗുസ്തി താരംനര്‍സിങ് യാദവിന് നാലു വർഷം വിലക്ക്

10:45 am 19/08/2016 റിയോ ഡെ ജനീറോ:: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് നാലു വർഷം വിലക്ക്. നർസിങ്ങിനെ കുറ്റവിമുക്തനാക്കിയ നാ‍ഡയുടെ തീരുമാനം തള്ളിയ രാജ്യാന്തര കായിക കോടതി വിലക്കിന് അംഗീകാരം നൽകി. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന നര്‍സിങ്ങിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. വിലക്ക് അടിയന്തര പ്രാബല്യത്തോെട നിലവില്‍ വന്നു. കായിക കോടതിയുടെ വിധിയോടെ നർസിങ്ങിന് റിയോ ഒളിമ്പിക്സിൽ മത്സരിക്കാനാകില്ല. രാജ്യാന്തര കായിക കോടതിയുടെ വിധി തന്‍റെ കരിയറിനെ Read more about ഇന്ത്യന്‍ ഗുസ്തി താരംനര്‍സിങ് യാദവിന് നാലു വർഷം വിലക്ക്[…]

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം.

09:33 am 19/8/2016 യവന ദേശത്തു നിന്നു തുടങ്ങിയ ഫോട്ടോഗ്രഫി ചരിത്രത്തിന്റെ നാള്‍ വഴികളിള്‍ പൂര്‍വികരില നിന്നും അറിയപ്പെട്ടു ഇന്ന് ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രഫി ദിനമായി ലോകം ആഘോഷിക്കുന്നു.

ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ച് 60 വയസ്സുകാരിയുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

09:31 am 18/08/2016 ബാഗ്പത് (യു.പി): 150 കിലോ ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ച് 60 വയസ്സുകാരിയുള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. പശുവിനെ കൊന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ഗാസ്പുര ഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ് നാസിം എന്നയാളുടെ വീട്ടില്‍നിന്ന് മാംസം പിടിച്ചത്. 60കാരിയായ വഖീല, ഇവരുടെ അയല്‍ക്കാരന്‍ താലിബ് എന്നിവരാണ് അറസ്റ്റിലായത. ഇവര്‍ക്കെതിരെ ഗോവധ നിരോധ നിയമപ്രകാരം കേസെടുത്തതായും അദ്ദേഹം പറഞ്ഞു. മാംസം പശുവിന്‍േറതാണെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ Read more about ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ച് 60 വയസ്സുകാരിയുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍[…]

വീണ്ടും ഉസൈൻ ബോൾട്ട്​; 200 മീറ്ററിൽ സ്വർണം

09:27 am 19/08/2016 റിയോ ഡി ജനീ​റോ: പുരുഷൻമാരുടെ 200 മീറ്റർ ഒാട്ടത്തിൽ ഉസൈൻ ബോൾട്ടിന്​ സ്വർണം. 19.78 സെക്കൻറ്​ സമയത്ത്​ ഫിനിഷ്​ ചെയ്​താണ്​ ബോൾട്ട്​ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ പുതിയ ചരിത്രം കുറിച്ചത്​. ഒളിമ്പിക്​സ്​ ചരിത്രത്തിൽ തുടർച്ചയായ മൂന്നാം ഒളിമ്പിക്സ് സ്പ്രി​ൻറ്​ ഡബിൾ ​നേടുന്ന ആദ്യ താരമാണ്​ ബോൾട്ട്​. 20.02 സെക്കൻറ്​ സമയത്തിൽ ഫിനിഷ്​ ചെയ്​ത കാനഡയുടെ ആ​ന്ദ്രേ ഡി ഗ്രാസേക്കാണ്​ വെള്ളി. റിയോ ഒളിമ്പിക്​സിലെ ബോൾട്ട രണ്ടാം സ്വർണമാണിത്​. നേരത്തെ 100 Read more about വീണ്ടും ഉസൈൻ ബോൾട്ട്​; 200 മീറ്ററിൽ സ്വർണം[…]

സോളാർ കമീഷൻ ഉമ്മൻചാണ്ടിയെ വീണ്ടും വിസ്തരിക്കും

04: 30 pm 18/08/2016 കൊച്ചി: സോളാർ കമീഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വീണ്ടും വിസ്തരിക്കും. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍റെ അപേക്ഷയിലാണ് തീരുമാനം. മുൻ മന്ത്രി കെ. ബാബു, യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ, മുൻ ചീഫ് വിപ്പ് പി.സി. ജോർജ്, ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിം രാജ്, മുൻ പേഴ്സണൽ സ്റ്റാഫ് ജിക്കുമോൻ എന്നിവരെയും വിസ്തരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി ഉൾപ്പെടെ ഉള്ളവർക്കെതിരെ പുതിയ തെളിവുകളും സാക്ഷിമൊഴികളും കമീഷനു മുമ്പിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ ലഭിച്ച Read more about സോളാർ കമീഷൻ ഉമ്മൻചാണ്ടിയെ വീണ്ടും വിസ്തരിക്കും[…]

പശുക്കടത്ത്: ബി.ജെ.പി പ്രവർത്തകനെ അടിച്ചു കൊന്നു

01:18 pm 18/08/2016 മംഗളൂരു: അനധിക്യതമായി പശുക്കളെ കടത്തി എന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവർത്തകർ യുവാവിനെ അടിച്ചുകൊന്നു. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലുണ്ടായ അക്രമത്തില്‍ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബി.ജെ.പി പ്രവർത്തകനാണെന്ന വിവരം സംഭവശേഷം പുറത്തുവന്നു. ടെമ്പോവില്‍ രണ്ട് പശുക്കളുമായി വന്ന പ്രവീണിനെയും സുഹ്യത്ത് അക്ഷയ് ദേവഡിഗയെയും(20) തടഞ്ഞുനിറുത്തി മര്‍ദിക്കുകയായിരുന്നു. ദേവഡികയെ ഗുരുതര പരിക്കുകളോടെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹെബ്രി പൊലിസ് 17 പേരെ അറസ്റ്റ് ചെയ്തു.

മുംബൈയിൽ കാർ മരത്തിലിടിച്ച് അഞ്ചു മരണം

11: 39 am 18/8/2016 മുംബൈ: മുംബൈയിലെ വില്ലെ പർലെയിലുണ്ടായ കാറപകടത്തിൽ അഞ്ചു മരണം. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മുസമ്മിൽ മഖ്നൂജ, മുസമ്മിൽ മുഖ്താർ കനോസിയ, റഷീദ യൂസഫ് ഷെയ്ഖ്, ജുനൈദ് ഷെയ്ഖ് എന്നിവർ മരിച്ചതായി പൊലീസ് അറിയിച്ചു. അർധരാത്രിയിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. അമിതവേഗതയിൽ വന്ന ഹോണ്ടാ സിറ്റി കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകരുകയും മുകൾഭാഗം തെറിച്ചു പോവുകയും ചെയ്തു.

ഇന്ത്യക്ക് ഒരു മെഡൽ കിട്ടി

09:17 AM 18/08/2016 റിയോ ഡെ ജെനീറോ: വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ സാക്ഷി മാലിക്കാണ്​ ഇന്ത്യയുടെ മാനം കാത്തത്​. കിര്‍ഗിസ്താ​െൻറ ഐസുലു ടിന്‍ബെക്കോവക്കെതിരെ 8–5നായിരുന്നു 23കാരിയായ ഇന്ത്യൻ താരം വിജയിച്ചത്​. ആദ്യ പിരീയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് കിര്‍ഗിസ്താന്‍ താരത്തിനെതിരെ തിരിച്ചു വന്നത്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി. ക്വാർട്ടർ ഫൈനലിൽ തോറ്റ് Read more about ഇന്ത്യക്ക് ഒരു മെഡൽ കിട്ടി[…]

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍മാരും ഡോക്ടര്‍മാരും തമ്മില്‍ സംഘര്‍ഷം

03:40 pm 17/8/2016 കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍മാരും ഡോക്ടര്‍മാരും തമ്മില്‍ സംഘര്‍ഷം. ലാബ് ടെക്‌നീഷ്യന്‍ ആകാശിനെ ഡോക്ടര്‍ കൈയേറ്റം ചെയ്‌തെന്നാണ് ലാബ് ജീവനക്കാരുടെ പരാതി. എന്നാല്‍ തന്നെയാണ് കൈയേറ്റം ചെയ്‌തെന്നു ഡോ.സജിമാത്യു വ്യക്തമാക്കി. സംഘര്‍ഷത്തെത്തുടര്‍ന്ന് ലാബ് ജീവനക്കാര്‍ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്.