കനത്ത മഴയും വെള്ളപ്പൊക്കവും: ഹിമാചലില്‍ പാലം തകര്‍ന്നു

01:19 pm 12/8/2016 ഷിംല: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹിമാചല്‍പ്രദേശില്‍ ദുരിതം തുടരുന്നു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാലം ഒലിച്ചുപോയി. കന്‍ഗ്ര ജില്ലയിലെ 44 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്. സാവിത്രി നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച പാലമാണിത്. നുര്‍പുര്‍ തെഹ്‌സിലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലമാണു തകര്‍ന്നത്. അപകടത്തില്‍ ആളപായമോ പരിക്കുകളോ ഉള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഓഗസ്റ്റ് രണ്ടിന് മുംബൈയില്‍ പാലം തകര്‍ന്ന് രണ്ട് ബസ് ഒഴുകിപ്പോയി 26 പേര്‍ മരിച്ചിരുന്നു.

മോശം പെരുമാറ്റം; കായിക മന്ത്രിക്ക് ഒളിമ്പിക്സ് സംഘാടകരുടെ മുന്നറിയിപ്പ്

01:12 pm 12/8/2106 റിയോ ഡെ ജനീറോ: അഹങ്കാരവും മോശം പെരുമാറ്റവും ഒഴിവാക്കിയില്ലങ്കെില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്‍്റെ അംഗീകാരം (അക്രഡിറ്റഷേന്‍) റദ്ദാക്കുമെന്ന് റിയോ ഒളിമ്പിക്സ് സംഘാടകര്‍. ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരമില്ലാത്തവരെ ഒപ്പം കൂട്ടുകയും അനുമതിയില്ലാതെ പ്രവേശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുകയും ചെയ്യുന്ന വിജയ് ഗോയലിന്‍്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ളെന്ന് സംഘാടകര്‍ വ്യക്തമാക്കി . ഒളിമ്പിക് വേദികളിലെ പ്രത്യേക ഇടങ്ങളില്‍ അംഗീകാരമില്ലാത്ത വ്യക്തികളെ പ്രവേശിപ്പിക്കാന്‍ വിജയ് ഗോയല്‍ മുതിര്‍ന്നതായി ഒന്നിലേറെ തവണ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്ന് റിയോ ഒളിമ്പിക്സ് Read more about മോശം പെരുമാറ്റം; കായിക മന്ത്രിക്ക് ഒളിമ്പിക്സ് സംഘാടകരുടെ മുന്നറിയിപ്പ്[…]

ഫ്രാന്‍സിലും പോര്‍ച്ചുഗലിലും കാട്ടുതീ; നാലു മരണം

10:17 am 12/8/2016 പാരീസ്/ലിസ്ബണ്‍: തെക്കന്‍ ഫ്രാന്‍സിലും പോര്‍ച്ചുഗലിലും കാട്ടുതീ പടരുന്നു. കാട്ടുതീയെത്തുടര്‍ന്ന് 2,000ല്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തെക്കന്‍ ഫ്രാന്‍സിലെ ബീച്ച് ടൗണായ റോഗ്നാകിലാണ് കാട്ടുതീ പിടിച്ചത്. തുടര്‍ന്ന് അപകടകരമായി പടരുകയായിരുന്നു. 1,500ല്‍ അധികം ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍നാര്‍ഡ് കസെനുവെ അറിയിച്ചു. 3,000ല്‍ അധികം ഹെക്ടര്‍ വനപ്രദേശ് അഗ്നിക്കിരയായെന്നാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ഇതുവരെ നാലു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരപരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബ്രിജ്പാലിന് അജ്ഞാതരുടെ വെടിയേറ്റ് ഗുരുതര പരിക്ക്

10:15 am 12/8/2016 ഗാസിയാബാദ്: ബിജെപി നേതാവ് ബ്രിജ്പാല്‍ തിയോതിയയ്ക്കുനേരെ അജ്ഞാതരുടെ ആക്രമണം. തോക്കുധാരികളായ അക്രമികള്‍ ബ്രിജ്പാലിനു നേരെ 100 തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. തിയോതിയയ്‌ടെ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ തിയോതിയയെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ നോയിഡയിലെ ഫോര്‍ടിസ് ആശുപത്രിയിലേക്ക് മാറ്റി. തിയോതിയയുടെ കൂടെയുണ്ടായിരുന്ന ഏഴു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ശ്രീകാന്തിന് ജയം

10:11 am 12/08/2016 റിയോ ഡെ ജനീറോ: ബാഡ്മിന്‍്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിടമ്പിക്ക് ജയം. ഇന്ന് നടന്ന മത്സരത്തില്‍ മെക്സിക്കോയുടെ ലിനോ മുനോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് തകര്‍ത്തത്. സ്കോര്‍ 21-11, 21-17. മത്സരം 41 മിനിറ്റ് നീണ്ടു നിന്നു. ആദ്യ സെറ്റില്‍ തുടക്കം മുതല്‍ തന്നെ ശ്രീകാന്തിന് വ്യക്തമായ ലീഡുണ്ടായിരുന്നു. 16 മിനിറ്റ് കൊണ്ട് തന്നെ ആദ്യ സെറ്റ് ശ്രീകാന്ത് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഉണര്‍ന്നു കളിച്ച ലിനോ പല ഘട്ടത്തിലും ലീഡ് നേടിയിരുന്നു. Read more about ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ശ്രീകാന്തിന് ജയം[…]

ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

09:53am 12/8/2016 ലോസ്ആഞ്ച്‌ലസ്: പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. സുരക്ഷ പരിശോധനയുടെ ഭാഗമായി എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് താരത്തിന്‍റെ യാത്ര തടഞ്ഞത്. വിവരം ഷാരൂഖ് ഖാന്‍ തന്നെയാണ് വിവിരം ട്വിറ്ററിലൂടെ അറിയിച്ചത്. “സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതില്‍ കടുത്ത നിരാശയുണ്ടെന്നും” ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. 2009ലും 2012 ഏപ്രിലിലും യു.എസ് സന്ദര്‍ശനത്തിനിടെ ഷാരൂഖ് ഖാനെ ന്യൂ!യോര്‍ക്ക് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ Read more about ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു[…]

സിനിമാ താരം സാഗര്‍ ഷിയാസ് നിര്യാതരായി

10.42 PM 11-08-2016 കൊച്ചി: നടനും മിമിക്ര ആര്‍ട്ടിസ്റ്റുമായ സാഗര്‍ ഷിയാസ് (52) അന്തരിച്ചു. മൂവാറ്റുപുഴ തെങ്ങുംമൂട്ടില്‍ പരേതനായ സുലൈമാന്റെ മകനാണ്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെനാളായി ചിക്തസയിലായിരുന്നു. ഷൈനിയാണ് ഭാര്യ. ആലിയ, അമാന, അജില എന്നിവര്‍ മക്കളാണ്. മിമിക്രിയിലൂടെകലാരംഗത്തത്തെിയ സാഗര്‍ ഷിയാസ് ഈ രംഗത്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് സിനിമാരംഗത്തത്തെുന്നത്. അഞ്ചരക്കല്യാണം, കല്ല്യാണ ഉണ്ണികള്‍, ജൂനിയര്‍ മാന്‍ഡ്രേക്ക്, പഞ്ചപാണ്ഡവര്‍,കണ്ണാടിക്കടവത്ത്, ദുബായി, ഉദയം, ബാംഗ്ലൂര്‍ ഡെയ്‌സ് ഉള്‍പ്പെടെ 75 ഓളം സിനിമകളില്‍ Read more about സിനിമാ താരം സാഗര്‍ ഷിയാസ് നിര്യാതരായി[…]

ഹോക്കിയില്‍ ഇന്ത്യ തോറ്റു

08.22 PM 11-08-2016 ഒളിമ്പിക് ഹോക്കിയില്‍ അവസാന നിമിഷംവരെ ആവേശം വിതറിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടു പേര്‍ പുറത്തായതിനെ തുടര്‍ന്ന് ഒമ്പതു പേരുമായി മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യ അവസാന നിമിഷംവരെ സമനിലയ്ക്കായി പൊരുതിയാണ് വീണത്.

മദ്യപിച്ചു വിമാനം പറത്തിയ പൈലറ്റുമാര്‍ക്കു സസ്‌പെന്‍ഷന്‍

08.16 PM 11-08-2016 ന്യൂഡല്‍ഹി: മദ്യപിച്ചു വിമാനം പറത്തിയ പൈലറ്റുമാര്‍ക്കു സസ്‌പെന്‍ഷന്‍. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും പൈലറ്റുമാരെയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നാലു വര്‍ഷത്തേക്കാണു സസ്‌പെന്‍ഷന്‍. ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യം കഴിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യയിലെ ഒരു വിമാന ജീവനക്കാരനെയും സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്്. സസ്‌പെന്‍ഷനിലായ പൈലറ്റുമാരെ പിരിച്ചുവിടുന്നത് സംബന്ധിച്ചു ചര്‍ച്ച നടത്തിവരികയാണെന്ന് ജെറ്റ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു. എയര്‍ ഇന്ത്യ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

സോളാര്‍ കമ്മിഷന്‍ സിറ്റിംഗ്; ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അന്‍പതുപേരുടെ മൊഴിയെടുക്കാനുള്ള ഉത്തരവ് നാളെ പുറപ്പെടുവിച്ചേക്കും

08.06 PM 11-08-2016 കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അന്‍പതോളം പേരുടെ മൊഴി രേഖപ്പെടുത്തും. ഇതിനായുള്ള ഉത്തരവ് സോളാര്‍ കമ്മിഷന്‍ നാളെ പുറപ്പെടുവിച്ചേക്കും. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ മുന്‍പ് മൊഴിനല്‍കിയ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയും മറ്റുചിലരെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുമാണ് അന്‍പതുപേരുടെ ലിസ്റ്റ് കമ്മിഷന് കക്ഷികളുടെ അഭിഭാഷകരും സര്‍ക്കാര്‍ അഭിഭാഷകനും കമ്മിഷന്റെ അഭിഭാഷകനും സമര്‍പ്പിച്ചത്. ഇതിന്‍മേല്‍ വിശദമായ വാദം കേട്ടശേഷമാണ് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സാക്ഷികളുടെ Read more about സോളാര്‍ കമ്മിഷന്‍ സിറ്റിംഗ്; ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അന്‍പതുപേരുടെ മൊഴിയെടുക്കാനുള്ള ഉത്തരവ് നാളെ പുറപ്പെടുവിച്ചേക്കും[…]