കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ അർഹമായ സ്ഥാനം നൽകിയിരുന്നുവെന്ന് രമേശ് ചെന്നിത്തല
03:19 pm 08/08/2016 തിരുവനന്തപുരം:.കേരള കോൺഗ്രസിനെയോ കെ.എം മാണിയെയോ ഒരു ഘട്ടത്തിലും തള്ളിപ്പറയാനോ ദുർബലപ്പെടുത്താനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാണിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ യു.ഡി.എഫിൽ ഉന്നയിക്കാമായിരുന്നു. യു.ഡി.എഫിലെ ഏറ്റവും മുതിർന്ന നേതാവായിരുന്നു മാണി. യു.ഡി.എഫിലെ മൂന്നാമത്തെ കക്ഷിയെന്ന നിലയിലുള്ള പ്രാധാന്യം എന്നും നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് പറഞ്ഞ കാരണങ്ങൾ ബന്ധം അവസാനിപ്പിക്കാൻ തക്ക കാരണമായി കരുതുന്നില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. താൻ ആഭ്യന്തര മന്ത്രിയായ കാലത്താണ് മാണിക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ പരാതിയിൽ ത്വരിതാന്വേഷണം നടത്തിയത്. Read more about കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ അർഹമായ സ്ഥാനം നൽകിയിരുന്നുവെന്ന് രമേശ് ചെന്നിത്തല[…]










