ഹോക്കിയിലെ ഇതിഹാസം മുഹമ്മദ് ഷാഹിദ് അന്തരിച്ചു

11:57am 20/7/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ ഇതിഹാസ താരം മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. 1980 ലെ മോസ്‌കോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു മുഹമ്മദ് ഷാഹിദ്. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. രാജ്യം അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച താരമായിരുന്നു മുഹമ്മദ് ഷാഹിദ്.

പോലീസുകാരനെ കൊലപ്പെടുത്തിയ കേസ്: ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി

11:30am 20/7/2016 കൊല്ലം: പോലീസ് കോണ്‍സ്റ്റബിള്‍ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്‌ടെത്തിയത്. ശിക്ഷ ജൂലൈ 22ന് വിധിക്കുമെന്നും കോടതി അറിയിച്ചു. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്‌ടെത്തിയിരിക്കുന്നത്.

മാലിയില്‍ സൈനിക താവളത്തില്‍ വെടിവയ്പ്; 17 സൈനികര്‍ കൊല്ലപ്പെട്ടു

10:16am 20/7/2016 ബമാക്കോ: മാലിയില്‍ സൈനിക താവളത്തില്‍ ആയുധധാരി നടത്തിയ വെടിവയ്പ്പില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ക്കു പരിക്കേറ്റു. നംപാലയിലെ സൈനിക താവളത്തിലാണ് വെടിവയ്പ്പുണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈന്യത്തിനുനേരെ വിഘടനവാദികളും മറ്റു ജിഹാദി സംഘങ്ങളും നിരന്തരം ആക്രമണം നടത്താറുണ്ട്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി

09:38am 20/7/2016 ക്ലീവ്‌ലന്‍ഡ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി. ക്ലീവ്‌ലന്‍ഡില്‍ നടന്ന ചതുര്‍ദിന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 1237 വോട്ടുകള്‍ നേടിയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ശക്തമായി പോരാടുമെന്നും നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഭംഗംവരുത്തില്ലെന്നും ട്രംപ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു. നീണ്ട ഒരു വര്‍ഷത്തെ ക്യാമ്പയിനു ശേഷമാണ് ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. 50 സംസ്ഥാനങ്ങളില്‍നിന്നായി 5000 പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ട്രംപിന്റെ നോമിനേഷന്‍ തടയാന്‍ ട്രംപ് വിരുദ്ധര്‍ കണ്‍വന്‍ഷനില്‍ Read more about യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി[…]

ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്

01.59 AM 20-07-2016 യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും പുറത്തായി. അദ്ദേഹം അവശനിലയില്‍ കഴിയുന്നതും ഭീകരര്‍ ഉപദ്രവിക്കുന്നതുമായ രംഗങ്ങളുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയാണു പുറത്തു വന്നത്. ഫാ. ടോമിന്റെ സ്ഥിതിയും ആരോഗ്യനിലയും ഗുരുതരമായ അവസ്ഥയിലാണെന്നും അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഫാ. ടോമിന്റെ മോചനത്തിനായുള്ള ഇടപെടല്‍ തുടരുകയാണെന്നും മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും Read more about ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്[…]

പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക്​ നിരോധം

03:06 PM 18/07/2016 ന്യൂഡൽഹി: പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി സർക്കാറിനോട്​ ആവശ്യപ്പെട്ടു. ഉത്തരവ്​ എത്രയും പെ​​െട്ടന്ന്​ നടപ്പിലാക്കാനും ഇത്തരം വാഹനങ്ങളു​െട പട്ടിക ഡൽഹി ട്രാഫിക്​ പൊലീസിന്​ കൈമാറാനും ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്​. മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത്​ വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളും ഡൽഹിയിൽ അനുവദിക്കരുതെന്നും ട്രൈബ്യുണൽ നിർദേശിച്ചു. ഡൽഹിയി​െല അനിയന്ത്രിതമായ മലിനീകരണം ചൂണ്ടിക്കാട്ടിയാണ്​ പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കഴിഞ്ഞ വർഷം ട്രൈബ്യൂണൽ Read more about പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക്​ നിരോധം[…]

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം; സഭ തടസപ്പെട്ടു

01:54pm 18/7/2016 ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞെടുത്തുവെന്ന് ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ രാജ്യസഭയില്‍ ബിഎസ്പി പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി അധ്യക്ഷ മായാവതിയാണ് രാജ്യസഭയില്‍ രംഗത്തുവന്നത്. കേന്ദ്രവും ഗുജറാത്തും ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ യഥാര്‍ഥ മാനസികാവസ്ഥയാണ് സംഭവത്തിലൂടെ വെളിവായതെന്നും മായാവതി കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ ഹമീദ് അന്‍സാരി നിലപാടെടുത്തതോടെ ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഇതേതുടര്‍ന്ന് രാജ്യസഭ 10 മിനിറ്റ് നേരത്തേയ്ക്ക് Read more about രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം; സഭ തടസപ്പെട്ടു[…]

ഡോണാൾഡ് ട്രംപിനെതിരെ നൂറ് യുവതികൾ നഗ്നരായി പ്രതിഷേധിച്ചു.

01:12pm 18/07/2016 ക്ലീവ്‌ലാൻഡ്: യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മൽസരിക്കാനൊരുങ്ങുന്ന ഡോണാൾഡ് ട്രംപിനെതിരെ നൂറ് യുവതികൾ നഗ്നരായി പ്രതിഷേധിച്ചു. ട്രംപിനെ പ്രസി‍ഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവൻഷൻ തുടങ്ങാനിരിക്കെയാണ് ക്ളീവ് ലാൻഡിൽ വ്യത്യസ്തമായ പ്രതിഷേധ പരിപാടി അരങ്ങേറിയത്. ഫൊട്ടോഗ്രാഫർ സ്പെൻസർ ടുനിക്കാണ് ഇൻസ്റ്റലേഷന് വേണ്ടി പരിപാടി സംഘടിപ്പിച്ചത്. കലയും രാഷ്ട്രീയവും ഒന്നിപ്പിച്ച് നൂറിലധികം വരുന്ന സ്ത്രീകൾ നഗ്നരായി കണ്ണാടിയുമായി നിൽക്കുന്ന ചിത്രത്തിലൂടെ ട്രംപ് വൈറ്റ് ഹൗസിന് അനുയോജ്യനല്ല എന്ന സന്ദേശം നൽകുകയാണ് ടുനിക്. Read more about ഡോണാൾഡ് ട്രംപിനെതിരെ നൂറ് യുവതികൾ നഗ്നരായി പ്രതിഷേധിച്ചു.[…]

എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

12:34pm 18/07/2016 തിരുവനന്തപുരം: എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. കൊല നടത്താൻ പരിശീലനം നൽകുന്ന സംഘടനയാണ് എസ്.ഡി.പി.ഐ. സംഘടനയുടെ പ്രവർത്തനം ഗൗരവമായി പരിശോധിക്കും. വേളം കൊലപാതകത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കും. സ്റ്റേഷനിൽ എസ്.ഡി.പി.ഐക്ക് സൽക്കാരം നൽകുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോഴിക്കോട് കുറ്റ്യാടി വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ കുത്തേറ്റു മരിച്ച Read more about എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും[…]

ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണം : മെഹർ തരാറിനെ ചോദ്യം ചെയ്തു

12:30pm 18/07/2016 ന്യൂഡൽഹി: എം.പിയും മുൻമന്ത്രിയുമായ ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പാകിസ്താൻ മാധ്യമപ്രവർത്തക മെഹർ തരാറിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യലിനായി മൂന്ന് മാസം മുൻപ് തരാർ ഇന്ത്യയിലെത്തിയിരുന്നുവെന്നും സെൻട്രൽ ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വളരെ രഹസ്യമായിരുന്നു തരാറിന്‍റെ ഇന്ത്യയിലേക്കുള്ള വരവ്. പൊലീസ് ഡിപ്പാർട്ട്മെന്‍റിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥരിൽ വളരെ കുറച്ച് Read more about ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണം : മെഹർ തരാറിനെ ചോദ്യം ചെയ്തു[…]