ഡാളസ് വെടിവയ്പ്: അക്രമിയെ തിരിച്ചറിഞ്ഞു

08:55am 09/7/2016 ഡാളസ്: അമേരിക്കയിലെ ഡാളസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അഞ്ചു പോലീസുകാരെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു. മിഖാ സേവ്യര്‍ ജോണ്‍സണ്‍ എന്ന ഇരുപത്തഞ്ചുകാരന്‍ ആണ് അക്രമിയെന്ന് ഡാളസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. സൈനിക ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഡാളസ് പോലീസ് വെളിപ്പെടുത്തി. അക്രമിയുടെ വീട് പരിശോധിച്ചപ്പോള്‍ ബോംബ് നിര്‍മാണ വസ്തുക്കള്‍ കണ്‌ടെടുത്തതായും പോലീസ് പറഞ്ഞു. തോക്ക്, വെടിമരുന്നുകള്‍, യുദ്ധ തന്ത്രങ്ങളെക്കുറിച്ച് കുറിപ്പുകള്‍ തുടങ്ങിയവയും അക്രമിയുടെ വീട്ടില്‍ നിന്ന് ലഭിച്ചു. ഇയാള്‍ ഒറ്റയ്ക്കു വെടിവെയ്പ്പ് Read more about ഡാളസ് വെടിവയ്പ്: അക്രമിയെ തിരിച്ചറിഞ്ഞു[…]

കൊടുംഭീകരന്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടു

09/7/2016 ശ്രീനഗര്‍: കാശ്്മീര്‍ താഴ്‌വരയിലെ കൊടുംഭീകരന്‍മാരില്‍ ഒരാളായ ബുര്‍ഹന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മുജാഹിദീന്റെ തലവന്മാരില്‍ ഒരാളായ ബര്‍ഹാന്‍ മുസാഫര്‍ വാനിയടക്കം മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കോക്കര്‍നാഗിലെ ബുംദൂരയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിപ്പുണെ്്ടന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും തിരിച്ചു നിറയൊഴിച്ചു. കാഷ്മീരിലെ പുതിയ തലമുറ ഭീകരരില്‍ ഏറ്റവും ശക്തനായ ആളായാണ് 21കാരനായ വാനിയെ കരുതപ്പെടുന്നത്. Read more about കൊടുംഭീകരന്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടു[…]

സ്വാതി കൊലക്കേസ്: സംസാരിക്കാതിരിക്കാന്‍ മകന്റെ കഴുത്ത് പോലീസ് മുറിച്ചതാണെന്ന് പ്രതിയുടെ പിതാവ്

01:41pm 08/7/2016 ചെന്നൈ: മകന്റെ കഴുത്ത് പോലീസ് മുറിച്ചതാണെന്നും അവന്‍ നിരപരാധിയാണെന്നും സ്വാതികൊലക്കേസ് പ്രതിയുടെ പിതാവ് പരമശിവം. ദളിത് വിഭാഗക്കാരായതു കൊണ്ടാണു തങ്ങളെ ഇതില്‍ പെടുത്തിയതെന്നു പരമശിവം ആരോപിച്ചു. ഇക്കഴിഞ്ഞ മാസം 25 ന് പ്രതി രാംകുമാര്‍ ചെന്നൈയില്‍ നിന്നു വീട്ടില്‍ എത്തുകയും പതിവു പോലെ പെരുമാറുകയും ചെയ്തതാണ്. ഇതിനു ശേഷം ജൂലൈ ഒന്നിനാണു രണ്ട് പേലീസുകാര്‍ വീട്ടില്‍ എത്തുന്നത്. വീട്ടില്‍ എത്തിയ ഇവര്‍ മുത്തുകുമാറിനെയാണ് അന്വേഷിച്ചത്. ഒരു പഷേ പോലീസുകാര്‍ക്ക് ആളുമറിയതാകാനാണു സാധ്യത എന്നും പരമശിവം Read more about സ്വാതി കൊലക്കേസ്: സംസാരിക്കാതിരിക്കാന്‍ മകന്റെ കഴുത്ത് പോലീസ് മുറിച്ചതാണെന്ന് പ്രതിയുടെ പിതാവ്[…]

രണ്ട് വർഷത്തേക്ക് പുതിയ തസ്തികകളും സ്ഥാപനങ്ങളുമില്ല

01:10pm 08/07/2016 തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാകില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമപെന്‍ഷനുകളിലെ ബാക്കിയുള്ള കുടിശ്ശിക ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കും. ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 68 കോടി രൂപ നീക്കിവെക്കും. പട്ടികവർഗക്കാർക്ക് വീടും സ്ഥലവും വാങ്ങാൻ 450 കോടി അനവദിക്കും. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം ഏർപ്പെടുത്തി. സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക പദ്ധതിപെന്‍ഷനുകള്‍ ബാങ്കുവഴിയാക്കും. സാമൂഹിക Read more about രണ്ട് വർഷത്തേക്ക് പുതിയ തസ്തികകളും സ്ഥാപനങ്ങളുമില്ല[…]

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം

10:29am 08/7/2016 തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം. ഓരോ മണ്ഡലത്തിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ 1000 കോടി. നടപ്പുവര്‍ഷം 200 കോടി. അഞ്ചു വര്‍ഷം കൊണ്ട് 1000 സ്‌കൂള്‍. ഹൈടെക് സ്‌കൂളുകളില്‍ എയ്ഡഡ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തും. വൈദ്യുതികരണം നവീകരണം അടച്ചുറപ്പും സൃഷ്ടിക്കും. ഇതിനായി 500 കോടി. പഠനസാമഗ്രികള്‍ പൊതു സര്‍വറില്‍ രേഖപ്പെടുത്തി എല്ലാവര്‍ക്കും ലഭ്യമാക്കും. സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കറണ്ടി Read more about എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം[…]

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി : സര്‍ക്കാര്‍

10:03am 08/7/2016 ഇടത് സര്‍ക്കാറിന്റെ ആദ്യ ബജറ്റ് . ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരണം തുടരുകയാണ്. സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ 2008ലെ മാതൃകയില്‍ പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു യുഡിഎഫ് സര്‍ക്കാരിന്റെ വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി, നാളികേര വികസനത്തിന് 1,000 കോടി, നെല്‍സംഭരണത്തിന് 385 കോടി, റബര്‍ ഉത്തജന പാക്കേജ് തുടരും, റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി തുടങ്ങി കാര്‍ഷിക മേഖലയെ ഊര്‍ജിതമാക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബജറ്റിലെ പ്രധാന Read more about സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി : സര്‍ക്കാര്‍[…]

ബാഗ്ദാദിലെ ഭീകരാക്രമണം: മരണ സംഖ്യ 281 മറികടന്നു

10:00am 08/7/2016 ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ആരോഗ്യ വകുപ്പാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കില്‍ മരിച്ചവരുടെ എണ്ണം 250 ആയിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ബാഗ്ദാദിലെ കരാഡ ഡിസ്ട്രിക്ടിലാണ് ഐഎസ് ആക്രമണം നടന്നത്. ഷിയാകളെ ലക്ഷ്യമിട്ട് തിരക്കേറിയ ഷോപ്പിംഗ് മേഖലയിലാണ് ഐഎസ് ആഞ്ഞടിച്ചത്. സമീപകാലത്ത് ഇറാക്കിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

12.38 AM 08-07-2016 നെടുമ്പാശ്ശേരി: കുന്നുകര പഞ്ചായത്തിലെ അയിരൂരിലെ വീട്ടില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ ചെങ്ങമനാട് പൊലിസ് അറസ്റ്റ് ചെയ്തു.കാലടി മേഖലയിലെ ഒരു ക്ഷേത്രത്തിലെ യുവ പൂജാരിയേയും, ഇയാള്‍ക്ക് പീഡനത്തിന് ഒത്താശചെയ്ത യുവതിയേയുമാണ് ചെങ്ങമനാട് പൊലിസ് പിടികൂടിയത്. ചെങ്ങമനാട് പാലപ്രശ്ശേരി തേറാട്ടിക്കുന്ന് കൊറശ്ശേരില്‍ വീട്ടില്‍ മഞ്ജുഷ് സലിം കുമാറും(29) സഹായി അയിരൂര്‍ സ്വദേശിയായ 19കാരി യുവതിയുമാണ് പിടിയിലായത്. രണ്ട് മാസം മുന്‍പാണ് വാട്ട്‌സ്ആപ്പിലൂടെ അയിരൂര്‍ സ്വദേശിനിയായ യുവതിയുമായി Read more about പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍[…]

എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി

12.35 AM 08-07-2016 കോതമംഗലം: ബിവറേജസ് വില്പനശാലയില്‍ നിന്ന് മദ്യം വാങ്ങി മടങ്ങുന്നതിനിയെില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി. നേര്യമംഗലം പാണ്ടാലിപറമ്പ് ബിനിഷ് (30) നെയാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോതമംഗലത്തെ വില്‍പ്പനശാലയില്‍ നിന്നും മദ്യം വാങ്ങി പുറത്തിറങ്ങവെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ എക്‌സൈസ് ജീപ്പില്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ നേര്യമംഗലത്തെ എക്‌സൈസ് കേസുകളില്‍ പ്രതിയായ ആള്‍ക്ക് വേണ്ടി കരിയറായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ എക്‌സൈസ് സംഘം ചോദ്യം Read more about എക്‌സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി[…]

സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

09.44 AM 07-07-2016 കോവളത്ത് അക്രമിസംഘം സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി മേരി ദാസന്‍ (45) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം. മൂന്നംഘ സംഗമാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു.