സോളാര്‍ കമീഷനു മുന്നില്‍ പൊട്ടിക്കരഞ്ഞ് സരിത

03:45pm 27/06/2016 കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമീഷനില്‍ ഹാജരായി. ഉമ്മന്‍ചാണ്ടിയുടെ അിഭാഷകന്‍ വിസ്താരം നടത്തുന്നതിനിടെ സരിത ശക്തമായി പ്രതികരിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്ത് താന്‍ എഴുതിയതാണെന്ന് സരിത സമ്മതിച്ചു. കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേളയിലാണ് കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയതാണെന്നും അത് തന്‍റെ കൈപ്പടയാണെന്നും സരിത സമ്മതിച്ചത്. ഇന്ന് ഹാജരായില്ളെങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പിക്ക് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്യാടന്‍ Read more about സോളാര്‍ കമീഷനു മുന്നില്‍ പൊട്ടിക്കരഞ്ഞ് സരിത[…]

അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും മെസ്സി വിരമിച്ചു

11:30AM 27/6/2016 ന്യൂജഴ്‌സി: കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിക്കുന്നതായി സൂപ്പര്‍താരം ലയണല്‍ മെസ്സി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മെസ്സിയുടെ മികവിലാണ് അര്‍ജന്റീന കലാശപ്പോരാട്ടം വരെയെത്തിയത്. ചിലി തീര്‍ത്ത പ്രതിരോധപ്പൂട്ടില്‍ മെസ്സി കുരുങ്ങിപ്പോയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടെത്തിയപ്പോള്‍ മെസ്സി ദുരന്ത നായകനായി. കിക്കെടുത്ത മെസ്സിയുടെ പന്ത് നേരെ പുറത്തേക്ക്, തലതാഴ്ത്തി മെസ്സി നടന്നു നീങ്ങി. കൈയത്തെുമകലെനിന്നും വീണ്ടുമൊരു നഷ്ടം കൂടി മെസ്സിയെ തേടിയെത്തി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന Read more about അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും മെസ്സി വിരമിച്ചു[…]

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂകമ്പം

10:10AM 27/6/2016 കോല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

09:28AM 27/6/2016 തിരുവനന്തപുരം: നാടകാചാര്യനും ലളിതസുന്ദരമായ വരികളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. മലയാളത്തിന്റെ സാംസ്‌കാരികരംഗത്ത് ഏഴു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന കാവാലത്തിന് 88 വയസ്സായിരുന്നു. കുറച്ചുനാളായി അസുഖംമൂലം കിടപ്പിലായിരുന്ന കാവാലം തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തെ ഹരിശ്രീ വീട്ടില്‍വെച്ചാണ് ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത്. ഭാര്യ: ശാരദാ മണി. പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സംസ്ഥാന ബഹുമതികളോടെ കാവാലത്ത് നടക്കും. തനത് നാടകവേദിയെ രൂപപ്പെടുത്തിയ കാവാലം Read more about കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു[…]

കോണ്‍ഗ്രസില്‍ പട; സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു

05:46pm 26/6/2016 തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ വീണ്ടും എ, ഐ ഗ്രൂപ്പുകളുടെ പടയൊരുക്കം. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരായി സുധീരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനു പരാതി നല്‍കി. വിവാദ മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ കല്യാണ നിശ്ചയത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തത് തെറ്റായെന്ന സുധീരന്റെ പ്രസ്താവനയാണ് പരാതിക്കിടയാക്കിയത്. പരസ്യപ്രസ്താവന നടത്തരുതെന്ന കെപിസിസി മാര്‍ഗനിര്‍ദേശം സുധീരന്‍ ലംഘിച്ചെന്നാണ് പരാതി. സംഭവത്തില്‍ കോണ്‍ഗ്രസ് Read more about കോണ്‍ഗ്രസില്‍ പട; സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു[…]

മനീഷ് സിസോദിയ അടക്കം 65 നിയമസഭാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

12:33pm 26/06/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 65 നിയമസഭാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ചിനിടെ എ.എ.പി അംഗങ്ങളെ തുഗ്ളക് റോഡില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതി പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഗാസിപുര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ മനീഷ് സിസോദിയക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗാസിപുര്‍ മാര്‍ക്കറ്റില്‍ ലൈസന്‍സ് ഇല്ലാതെ കടകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കയാണ് Read more about മനീഷ് സിസോദിയ അടക്കം 65 നിയമസഭാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.[…]

അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്‍റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം

12:30 pm 26/06/2016 ന്യൂഡൽഹി: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്‍റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാക്കി. അഞ്ജുവിനെ കൂടാതെ ബാഡ്മിന്‍റൺ താരവും കോച്ചുമായ പുല്ലേല ഗോപിചന്ദിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഖേലോ ഇന്ത്യ’ ഭരണസമിതി അംഗം എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് അഞ്ജു ബോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ താരങ്ങൾക്ക് മികവ് തെളിയിക്കാനാവുന്ന ഇനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അവർ വ്യക്തമാക്കി. നേരത്തെ, ‘ഖേലോ ഇന്ത്യ’ Read more about അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്‍റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം[…]

ജമ്മുകശ്​മീരിൽ ഭീകരാക്രമണം; എട്ട്​ ജവാന്മാര്‍ കൊല്ലപ്പെട്ടു

07:58am 26/6/2016 ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് ഓഫിസര്‍മാരടക്കം എട്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. പാംപോര്‍ നഗരത്തില്‍ ശനിയാഴ്ച വൈകീട്ട് 4.45ന് ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ശ്രീനഗറിലേക്ക് പോവുകയായിരുന്ന സേനാസംഘത്തെ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബസില്‍ സഞ്ചരിച്ചിരുന്ന 161ാം ബറ്റാലിയന്‍ സൈന്യത്തിനുനേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ഉടന്‍ തിരിച്ചടിച്ച സൈന്യവുമായി ദീര്‍ഘനേരം ഏറ്റുമുട്ടല്‍ Read more about ജമ്മുകശ്​മീരിൽ ഭീകരാക്രമണം; എട്ട്​ ജവാന്മാര്‍ കൊല്ലപ്പെട്ടു[…]

നഴ്‌സിങ് കോളജിലെ റാഗിങ്: മലയാളി വിദ്യാര്‍ഥിനികള്‍ റിമാന്‍ഡില്‍

04:24PM 25/06/2016 ബംഗളൂരു: കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് മലയാളി വിദ്യാര്‍ഥിനികള്‍ റിമാന്‍ഡില്‍. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെ 14 ദിവസത്തേക്കാണ് ഗുല്‍ബെര്‍ഗ ജില്ലാ കോടതി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ലക്ഷ്മി, ആതിര എന്നിവരെ ഗുല്‍ബെര്‍ഗ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതേസമയം, വയറുവേദനയെ തുടര്‍ന്ന് മൂന്നാം പ്രതി കൃഷ്ണപ്രിയയെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വതിയുടെ റൂം മേറ്റ് ചമ്രവട്ടം സ്വദേശി സാഹി Read more about നഴ്‌സിങ് കോളജിലെ റാഗിങ്: മലയാളി വിദ്യാര്‍ഥിനികള്‍ റിമാന്‍ഡില്‍[…]

റാഗിങ്: കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു

07:39am 25/6/2016 ബംഗളൂരു: കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു. കോഴിക്കോട് പൊലീസ് കൈമാറിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെയും കോളജ് പ്രിന്‍സിപ്പല്‍ എസ്തറിനെയും ജീവനക്കാരെയുമാണ് വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണ സംഘം കണ്ടത്തെി. കലബുറഗി എസ്.പി ശശികുമാര്‍, അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി Read more about റാഗിങ്: കലബുറഗി പൊലീസ് കോളജ് അധികൃതരെയും വിദ്യാര്‍ഥിനികളെയും ചോദ്യം ചെയ്തു[…]