ജിഷ കൊലക്കേസില്‍ പ്രതിയെ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു

07:31am 25/6/2016 കൊച്ചി: ജിഷ കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അമീറുല്‍ ഇസ്ലാമിനെ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു. കേസിലെ നിര്‍ണായക തെളിവായ ഡി.എന്‍.എയുടെ നിയമസാധുത ഉറപ്പിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അമീറുല്‍ ഇസ്ലാമിന്‍െറ ഡി.എന്‍.എ വീണ്ടും പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്‍െറ ആവശ്യം കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയും ചെയ്തു. ഇതോടെ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മുമ്പുള്ള സുപ്രധാന കടമ്പ പൊലീസ് കടക്കുകയാണ്. അമീറുല്‍ ഇസ്ലാം കുറുപ്പംപടിയില്‍ താമസിച്ചിരുന്ന ലോഡ്ജിന്‍െറ ഉടമ ജോര്‍ജ്, ചെരിപ്പ് വാങ്ങിയ കടയുടെ ഉടമ, പതിവായി ഭക്ഷണം Read more about ജിഷ കൊലക്കേസില്‍ പ്രതിയെ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു[…]

ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു

01:20pm 24/6/2016 ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തുപോയതിനു പിന്നാലെ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസം കൂടി കാമറോണ്‍ അധികാരത്തില്‍ തുടരും. ഒക്ടോബറില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും. തന്റെ അഭിപ്രായത്തില്‍ നിന്നു വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ കപ്പലിന്റെ അമരക്കാരനായി നില്ക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് കാമറോണ്‍ പറഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്‍ സിറ്റുക്കാര്‍ക്കും ഇനിമുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം

11:50am 24/6/2016 ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഇരുചക്ര വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇനിമുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗത്തിലാണു പുതിയ തീരുമാനം കൈക്കൊണ്ടത്. 1998ലെ മോട്ടോര്‍ വെഹിക്കിള്‍ റെഗുലേഷന്റെ നിര്‍ദേശത്തിലെ 201 ഭേദഗതി മന്ത്രിസഭാ അംഗീകാരം നല്‍കുകയായിരുന്നു. ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു പുതിയ നിയമം നടപ്പാക്കിയതെന്നു ഔദ്യോഗിക വക്താവ് പറഞ്ഞു.

സിനിമ കോംപ്ലക്സിൽ വെടിവെപ്പ്

09:50am 24/06/2016 ബെര്‍ലിന്‍: ഹെസ്സെ മേഖലയിലെ വേന്‍ഹീം തിയറ്റര്‍ കോംപ്ളക്സിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ആയുധധാരിയെ വെടിവെച്ചു കൊന്നു. വൈകീട്ട് മൂന്നോടെ മുഖംമൂടിധാരി ആയുധങ്ങളുമായി കോംപ്ളക്സിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജര്‍മന്‍ പൊലീസ് അറിയിച്ചു. തിയേറ്ററിലേക്ക് കടക്കും മുമ്പ് ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായും റിപോര്‍ട്ടുണ്ട്. സംഭവത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു.

പ്രസവത്തെ തുടര്‍ന്ന്‌ യുവതിയും രണ്ടു കുട്ടികളും മരിച്ചു

09:47am 24/6/2016 ഗാന്ധിനഗര്‍: ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ യുവതിയും രണ്ടു കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ചങ്ങനാശേരി മാമ്മൂട് പള്ളിക്കുന്ന് ജേക്കബ് ജോര്‍ജിന്‍െറ ഭാര്യ ജ്യോതിയും (36) ഇവരുടെ രണ്ടു മക്കളുമാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴിന് മൂന്നാം വാര്‍ഡിന് സമീപമുള്ള മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു സംഭവം. 16 വര്‍ഷമായി കുട്ടികള്‍ ഇല്ലാതിരുന്ന ജേക്കബ്-ജ്യോതി ദമ്പതികള്‍ക്ക് പിറന്ന മൂന്നു കുഞ്ഞുങ്ങളില്‍ Read more about പ്രസവത്തെ തുടര്‍ന്ന്‌ യുവതിയും രണ്ടു കുട്ടികളും മരിച്ചു[…]

അനില്‍ കുംബ്ലെ ഇനി ഇന്ത്യന്‍ ടീമിനെ നയിക്കും

06:40pm 23/6/2016 മുംബൈ: മുന്‍ നായകന്‍ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സചിന്‍ ടെണ്ടുല്‍ക്കര്‍, ഗാംഗുലി, ലക്ഷമണ്‍ എന്നിവരടങ്ങിയ സമിതിയാണ് കോച്ചിനെ തെരഞ്ഞെടുത്തത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളര്‍ എന്ന ഖ്യാതി നേടിയ കുംബ്‌ളെ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. 2008ല്‍ കളി നിര്‍ത്തിയ കുംബ്‌ളെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഉപദേശകനായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് Read more about അനില്‍ കുംബ്ലെ ഇനി ഇന്ത്യന്‍ ടീമിനെ നയിക്കും[…]

കാലുമാറി’ ചെയ്യത ശസ്ത്രക്രിയ: ഡല്‍ഹിയില്‍ അഞ്ച് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

04:02pm 23/6/2016 ന്യൂഡല്‍ഹി വലതുകാലിനു പകരം ഇടതുകാല്‍ ശസ്ത്രക്രിയ ചെയ്ത അഞ്ച് ഡോക്ടര്‍മാരുള്‍പ്പെടെ ആറു ജീവനക്കാരെ ഫോര്‍ട്ടിസ് ആശുപത്രി പിരിച്ചുവിട്ടു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രവി റായ്‌യുടെ (24) പരാതിയിലാണ് നടപടി. യാതൊരു കുഴപ്പവുമില്ലാത്ത ഇടതു കാലിന്റെ കണ്ണയിലായിരുന്നു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തത്. വീടിന്റെ പടിയിറങ്ങുന്നതിനിടെ താഴെ വീണാണ് രവിയുടെ വലതുകാലിന്റെ കണ്ണയ്ക്കു പരുക്കേറ്റത്. ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിയ രവിയെ പരിശോധനകള്‍ക്കുശേഷം ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷം പുറത്തെത്തിച്ചപ്പോഴാണ് പരുക്കേറ്റ വലതുകാലിനുപകരം ഇടതുകാലില്‍ തുന്നിക്കെട്ട് Read more about കാലുമാറി’ ചെയ്യത ശസ്ത്രക്രിയ: ഡല്‍ഹിയില്‍ അഞ്ച് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു[…]

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു.

03:44pm 23/6/2016 സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 27ന് സരിതയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്റെ ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണയും സരിത ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. സരിത പറയുന്നത് കളവാണെന്നും ഹാജരാകുന്നത് സരിത മനപൂര്‍വം നീട്ടികൊണ്ടുപോവുകയാണെന്നും Read more about സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു.[…]

കാബിനറ്റ് പുനഃസംഘടന മന്ത്രിമാരോട് സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട് നല്കാന്‍ മോദി

01:19pm 23/6/2016 ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരോട് സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അടുത്ത ആഴ്ച നടക്കുന്ന യോഗത്തിനു മുമ്പ് റിപ്പോര്‍ട്ട് നല്കാനാണ് എന്‍ഡിഎ മന്ത്രിമാരോട് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ബജറ്റിനുശേഷമുള്ള പ്രകടനം വിലയിരുത്താനാണ് ആവശ്യം. കേന്ദ്ര കാബിനറ്റ് പുനഃസംഘടനയ്ക്കുള്ള സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ മാസം 30നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനു മുമ്പ് കാബിനറ്റ് പുനഃസംഘടന ഉണ്ടാകുമെന്നാണ് നിഗമനം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിനും ഹരിയാനയ്ക്കും Read more about കാബിനറ്റ് പുനഃസംഘടന മന്ത്രിമാരോട് സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട് നല്കാന്‍ മോദി[…]

21കാരിയെ തോക്കു ചൂണ്ടി പീഡനത്തിനിരയാക്കി

01:12pm 23/6/2016 പാറ്റ്‌ന: ബിഹാറിലെ മൊതിഹാരിയില്‍ ഇരുപത്തിയൊന്നുകാരിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുമ്പ് പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വീണ്ടും അതിക്രമത്തിന് ഇരയായത്. പീഡനത്തിന്റെ എംഎംഎസ് ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പെണ്‍കുട്ടി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായത്. പരാതി നല്കിയെങ്കിലും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.