നേതൃമാറ്റമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല; വാർത്തകൾ തെറ്റ് –വി.എം സുധീരൻ
12:42pm 06/06/2016 തിരുവനന്തപുരം: കോൺഗ്രസ് നിർവാഹക സമിതിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വിഎം സുധീരൻ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന കെ.പി.സി.സിയുടെ ക്യാമ്പ് നിർവാഹക സമിതി യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സുധീരൻ. യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യമുണ്ടായി എന്ന നിലക്കു വന്ന വാർത്തകൾ തെറ്റാണെന്ന് സുധീരൻ പറഞ്ഞു. ഇത്തരം വാർത്തകൾ മാധ്യമങ്ങളിലൂെട പ്രചരിപ്പിച്ചവർ കെ.പി.സി.സി യോഗത്തിൽ ഇൗ ആവശ്യം ഉന്നയിച്ചില്ല. തുറന്ന, ക്രിയാത്മകചർച്ചയാണ് യോഗത്തിൽ നടന്നത്. ആരെയും Read more about നേതൃമാറ്റമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല; വാർത്തകൾ തെറ്റ് –വി.എം സുധീരൻ[…]










