വോട്ടെടുപ്പ് ആരംഭിച്ചു

07:55am 16/5/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിന് തുടക്കമായി. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ കനത്ത മഴയാണുള്ളത്. സി.പി.എം പി.ബി അംഗം പിണറായി വിജയൻ, മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ബി.ജെ.പിയുടെ താര പ്രചാരകൻ സുരേഷ്ഗോപി എന്നിവർ നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി. 2.60 കോടി വോട്ടര്‍മാരാണ് തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. വോട്ടെടുപ്പ് വൈകീട്ട് ആറുവരെ തുടരും. തെരഞ്ഞെടുപ്പ് സുഗമമായി Read more about വോട്ടെടുപ്പ് ആരംഭിച്ചു[…]

കേരളം നാളെ പോളിംഗ് ബൂത്തിയിലേക്ക് നീങ്ങുന്നത് ശക്തമായ സുരക്ഷവലയത്തിലാണ്

04:15pm 15/5/2016 തിരുവനന്തപുരം: മലബാര്‍ മേഖലയിലാണ് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുന്നത്. പ്രശ്‌നസാധ്യത ബൂത്തുകള്‍ നിരീക്ഷിക്കാന്‍ വെബ് ക്യാമറകള്‍ ക്രമീകരിച്ചിട്ടുണ്ട്. 1200 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. പ്രശ്‌ന സാധ്യത ബൂത്തുകളില്‍ കേരള പൊലീസിനെ കൂടാതെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. കള്ളവോട്ട് തടായാനായി പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷര്‍ ബൂത്തുകളിലുണ്ടാകും. ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ വെബ് ക്യാമറ വഴി കളക്ടറേറ്റുകളിലെ കണ്‍ട്രോള്‍ റൂം നിരീക്ഷിക്കും. 120 കമ്പനി കേന്ദ്രസേനയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലണ് കൂടുതല്‍ Read more about കേരളം നാളെ പോളിംഗ് ബൂത്തിയിലേക്ക് നീങ്ങുന്നത് ശക്തമായ സുരക്ഷവലയത്തിലാണ്[…]

ഓല ടാക്‌സി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു: യാത്രക്കാരി

03:53pm 15/5/2016 ബംഗളുരു: ഓല ടാക്‌സി സര്‍വീസിലെ ഡ്രൈവര്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ബംഗളുരുവില്‍ ഇന്ദിരാ നഗറിലേക്ക് സവാരി പോകുന്നതിനായി ടാക്‌സി വിളിച്ച യുവതിയാണ് പരാതിക്കാരി. ബംഗളുരുവിലെ സി.എം.എച്ച് റോഡില്‍ വച്ചാണ് ഡ്രൈവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ പീഡനശ്രമം യുവതി ചെറുത്തതോടെ ഡ്രൈവര്‍ കാറുപേക്ഷിച്ച് രക്ഷപെട്ടു. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാറിനുള്ളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് യാത്രക്കാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബി.പി ബസവരാജു എന്നാണ് ഡ്രൈവറുടെ പേര്. ഡ്രൈവിംഗ് Read more about ഓല ടാക്‌സി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു: യാത്രക്കാരി[…]

ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച്‌ ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു

02:06pm. 15/5/2016 ഹൈദരാബാദ്‌: അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഓട്ടോയ്‌ക്ക് മുകളിലേക്ക്‌ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു. തെലുങ്കാനയിലെ ആദിലാബാദിലാണ്‌ സംഭവം. അഞ്ചു സ്‌ത്രീകളും ഏഴു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.ആദിലാബാദിലെ ഭായിന്‍സാ ടൗണില്‍ വെച്ചാണ്‌ അപകടഗ ഉണ്ടായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പെട്ടവരില്‍ 14 പേര്‍ സംഭവസ്‌ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള കൊണ്ടുപോകും വഴിയുമാണ്‌ മരിച്ചത്‌. അപകടത്തില്‍ മൂന്നുപേര്‍ക്ക്‌് പരുക്കേറ്റിട്ടുണ്ട്‌. ഇവരുടെ നില ഗുരുതരമാണ്‌. അമിതവേഗതയിലെത്തിയ ലോറി ഓട്ടോയില്‍ ഇടിക്കുകയും മുകളിലേക്ക്‌ മറിയുകയുമായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അദിലാബാദിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം Read more about ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച്‌ ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു[…]

ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

08:11 AM 15/05/2016 വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിർമാണത്തിലിരുന്ന ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. ശനിയാഴ്ച അർധരാത്രി വിജയവാഡയിൽ നിന്ന് 35 കിലോമീറ്റർ അകലെ ഗുണ്ടൂരിലെ ലക്ഷ്മിപുരത്താണ് അപകടമുണ്ടായത്. ഭൂനിരപ്പിൽ നിന്ന് 30 അടി താഴ്ചയിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം എട്ടു പേരെയും പുറത്തെടുത്തു. എന്നാൽ, ഏഴു തൊഴിലാളികളും മരിച്ചിരുന്നു. അന്ധ്രാ നിയമസഭാ സ്പീക്കർ Read more about ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു[…]

നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് തൊഴിലാളി മരിച്ചു

11.10 PM 14-05-2016 പറവൂരില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് തൊഴിലാളി മരിച്ചു. പറവര്‍ പുത്തന്‍വേലിക്കരയില്‍ നിര്‍മാണം നടക്കുന്നതിനിടെ തകര്‍ന്ന സ്റ്റേഷന്‍ കടവ് പാലത്തിന്റെ ഭീമിനടിയില്‍പ്പെട്ടാണ് ബീഹാറുകാരനായ തൊഴിലാളി മരിച്ചത്. രാത്രി എട്ട് മണിയോടെ സ്‌റ്റേഷന്‍ കടവ് ഭാഗത്താണ് അപകടമുണ്ടായത്. പാലത്തിന്റെ ഒരു ഭീമാണ് തകര്‍ന്നുവീണത്. ബീഹാര്‍ ഗായു സ്വദേശി വെര്‍ജു (22) ആണ് മരിച്ചത്. മാള ചെന്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരുടേയും ഒന്നരമണിക്കൂര്‍ പരിശ്രമത്തിലൂടെയാണ് മൃതദേഹം പുറത്തെടുത്തത്. ഏഴ് മണിയോടെ ഉണ്ടായ ശക്തമായ മഴയും കാറ്റും മൂലം Read more about നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് തൊഴിലാളി മരിച്ചു[…]

നിശബ്‌ദ പ്രചാരണം ഇന്ന്‌

04:21pm 14/5/2016 തിരുവനന്തപുരം:അവസാനവട്ട കണക്കു കൂട്ടലുകള്‍ക്കും വോട്ടുപിടിത്തത്തിനുമായി നേതാക്കളുടെ നേതൃത്വത്തില്‍ അണികള്‍ കളത്തിലിറങ്ങിക്കഴിഞ്ഞു. തിങ്കളാഴ്‌ചയാണു വോട്ടെടുപ്പ്‌. വ്യാഴാഴ്‌ച വോട്ടെണ്ണും. റോഡ്‌ ഷോയും പ്രകടനങ്ങളും സമാധാനപരമാണെന്ന്‌ ഉറപ്പാക്കാന്‍ രാഷ്‌ട്രീയ കക്ഷികളുടെ സഹകരണം തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അഭ്യര്‍ഥിച്ചു. അനിഷ്‌ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കര്‍ശന മുന്‍കരുതല്‍ നടപടി കൈക്കൊള്ളാന്‍ പോലീസിനു കമ്മിഷന്‍ നിര്‍ദേശം നല്‍കി. പരസ്യ പ്രചാരണ സമയപരിധിക്കുശേഷം ദൃശ്യമാധ്യമങ്ങളില്‍ പ്രചാരണ സ്വഭാവമുളള പരിപാടികളുടെ സംപ്രേഷണത്തിനും വിലക്കുണ്ട്‌. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നതു തടയാന്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 2.66 കോടിരൂപ കൂടി Read more about നിശബ്‌ദ പ്രചാരണം ഇന്ന്‌[…]

ലൈംഗിക പീഡനം: ആർ.കെ പചൗരിക്കെതിരെ തെളിവുണ്ടെന്ന് ഡൽഹി കോടതി.

04:20 PM 14/05/2016 ന്യൂഡൽഹി: ലൈംഗിക പീഡന കേസിൽ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ആർ.കെ പചൗരിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ഡൽഹി കോടതി. പചൗരിക്കെതിരായ കുറ്റപത്രം സ്വീകരിച്ച ശേഷം മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് ശിവാനി ചൗഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1400 പേജ് വരുന്ന കുറ്റപത്രം പരിഗണിക്കാനായി കേസ് ജൂലൈ 11ന് കോടതി മാറ്റി. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ലൈംഗികാതിക്രമം തെളിയിക്കുന്നതിനുള്ള തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് തെളിയിക്കുന്നതിനുള്ള 23 സാക്ഷികളെയും നിരവധി ഇമെയിൽ, വാട്ട്സ് ആപ്പ് Read more about ലൈംഗിക പീഡനം: ആർ.കെ പചൗരിക്കെതിരെ തെളിവുണ്ടെന്ന് ഡൽഹി കോടതി.[…]

അഭിനയിപ്പിക്കില്ലെന്ന് പേടിക്കുന്നില്ലെന്ന് സലിംകുമാര്‍; യുഡിഎഫിന് വേണ്ടി ജഗതിയുടെ മകളും

04:20pm 14/5/2016 കൊച്ചി: കലാകാരന്‌ നട്ടെല്ലുണ്ടായിരിക്കണമെന്നും താല്‍ക്കാലിക ലാഭത്തിന്‌ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും രാജിയുടെപേരില്‍ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തെ ഭയക്കുന്നില്ലെന്നും നടന്‍ സലിംകുമാര്‍. പത്തനാപുരത്ത്‌ ഇടതു സ്‌ഥനാര്‍ഥി കെ.ബി. ഗണേഷ്‌കുമാറിനുവേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനു പോയതില്‍ പ്രതിഷേധിച്ച്‌ രാജിവെച്ച സലിംകുമാര്‍ ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു തിരിച്ചറിഞ്ഞാണു രാജിയെന്നും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു. രാജിക്കത്ത്‌ അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്കാണ് സലിംകുമാര്‍ അയച്ചു കൊടുത്തത്. അഭിനയിപ്പിക്കില്ല എന്ന് തീരുമാനം ഭാവിയെ ബാധിക്കുന്നതാണെങ്കിലും അതൊന്നും പേടിച്ച്‌ ജീവിക്കാന്‍ പറ്റില്ല. സിനിമാ നടനായിട്ട്‌ 20 Read more about അഭിനയിപ്പിക്കില്ലെന്ന് പേടിക്കുന്നില്ലെന്ന് സലിംകുമാര്‍; യുഡിഎഫിന് വേണ്ടി ജഗതിയുടെ മകളും[…]

ജിഷ വധം: പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധു

03:57 PM 14/05/2016 കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷയുടെ അമ്മായി ലൈല. പൊലീസും ആരോഗ്യ വകുപ്പും ഒത്തുകളിക്കുകയാണെന്നും ഇവർ ആരോപിച്ചു. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലൈല‍. ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും പൊലീസ് കസ്റ്റഡിയിലാണെന്നും അവരോട് സംസാരിക്കാനോ കൂട്ടിരിക്കാനോ അടുത്ത ബന്ധുക്കൾക്ക് പോലും അനുമതിയില്ലെന്നും ലൈല പറഞ്ഞു. പൊലീസ് എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളിയുമായോ മറ്റാരെങ്കിലുമായോ ദീപക്ക് ബന്ധമുള്ളതായി സംശയിക്കുന്നില്ല. ദീപക്കെതിരെ ഇല്ലാത്ത കഥകൾ Read more about ജിഷ വധം: പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധു[…]