ജിഷയുടെ കൊലയാളിക്ക് വധശിക്ഷ ഉറപ്പു വരുത്തണം -സുധീരന്‍

11:40am 06/05/2016 പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊടും പീഡനമേറ്റ് കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രതിക്ക് പരമാവധി വധശിക്ഷ നല്‍കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളം പോലൊരു സംസ്ഥാനത്ത് ഇതു പോലുള്ള ദുരന്തം നടന്നത് ഖേദകരമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.കെ മുനീറും സുധീരനൊപ്പമുണ്ടായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ക്രൂരമായി കൊല നടത്തിയ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. Read more about ജിഷയുടെ കൊലയാളിക്ക് വധശിക്ഷ ഉറപ്പു വരുത്തണം -സുധീരന്‍[…]

ജിഷയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഗുരുതര വീഴ്ച

05:50 PM 05/05/2016 ആലപ്പുഴ : പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിനു ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട് .ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ . ജയലേഖ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ഡോ . എം റംലക്ക് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വീഴ്ചകൾ എടുത്തു പറയുന്നുണ്ട്. ഡി എം ഇ റിപ്പോർട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ . ഇളങ്കൊവനു കൈമാറി. വിശദ Read more about ജിഷയുടെ പോസ്റ്റ്‌മോർട്ടത്തിൽ ഗുരുതര വീഴ്ച[…]

റിമി ടോമിയുടെ വസതിയില്‍ ആദായ നികുതി പരിശോധന

05:48PM 05/05/2016 കൊച്ചി: പ്രശസ്ത ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായ നികുതിയുടെ വകുപ്പിന്‍െറ പരിശോധന. വിദേശത്തുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. പ്രമുഖ വ്യവസായി മഠത്തില്‍ രഘു. അഡ്വ വിനോദ് കുട്ടപ്പന്‍,ജോര്‍ജ്ജ് കുരുവിള, എന്നിവരുടെ വീടുകളിലും ഇതോടനുബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്.

ജിഷയുടെ കൊലപാതകം: നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇന്നു ഉണ്ടാകും പൊലീസ്

11:24am 5/5/2016 കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വഴിമുട്ടി. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. കസ്റ്റഡിയിലുളളവര്‍ പ്രതിയാണെന്ന് ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. അതേസമയം, സംഭവത്തില്‍ ഇന്നു നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. 12 പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുളളത്. കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ കുറ്റം ചെയ്തത് ഇയാളാകാനുള്ള സാധ്യത കുറവാണെന്നാണ് Read more about ജിഷയുടെ കൊലപാതകം: നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇന്നു ഉണ്ടാകും പൊലീസ്[…]

ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

10:48 AM 05/05/2016 കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആറാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കിഴക്കന്‍ മിഡ്നാപുര്‍, കൂച്ച് ബിഹാര്‍ ജില്ലകളിലെ 25 മണ്ഡലങ്ങളിലാണ് പോളിങ് പുരോഗമിക്കുന്നത്. 18 സ്ത്രീകളടക്കം 170 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. 58 ലക്ഷം പേർക്ക് സമ്മതിധാനാവകാശം നിർവഹിക്കാനായി 6774 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. മേയ് 19ന് ഫലം പ്രഖ്യാപിക്കും. വോട്ടെടുപ്പിന് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 50,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടാകും. കൂച്ച്ബിഹാറില്‍ 123 കമ്പനി കേന്ദ്ര സേനയെയും Read more about ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി[…]

കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

10:48am 5/5/2016 പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകത്തില്‍ കൊലയാളിയെ കണ്ടെത്താനാവാതെ പോലീസ്. കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ലഭിച്ച രണ്ട് വിരലടയാളങ്ങളുമായി യുവാവിന്റെ വിരലടയാളം യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് ഇപ്പോഴും അന്വേഷണ പരിധിയില്‍ തന്നെയാണ്. അതേസമയം ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ജിഷയുടെ നൃത്ത അധ്യാപകനെയും ഒരു നാട്ടുകാരനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതോടെ നാലുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ജിഷയുടെ സഹോദരി ഭര്‍ത്താവിനെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിനെ Read more about കണ്ണൂരില്‍ നിന്ന് പിടിയിലായ യുവാവിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍[…]

സിഗരറ്റ് കമ്പനികള്‍ അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം: സുപ്രീംകോടതി

03:20pm 4/5/2016 ന്യൂഡല്‍ഹി: സിഗരറ്റ് കമ്പനികള്‍ അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി. സമാന കേസുകള്‍ കര്‍ണാടക ഹൈകോടതി വാദം കേള്‍ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സിഗരറ്റ് പാക്കുകളില്‍ 85 ശതമാനം ഭാഗം അപായ മുന്നറിയിപ്പിന് നീക്കിവെക്കണമെന്ന നിയമത്തെ തുടര്‍ന്ന് ചില വന്‍കിട സിഗരറ്റ് കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. പാക്കറ്റിന്റെ 85 ശതമാനം ഭാഗങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നത് അപ്രായോഗികമാണെന്നും തീരുമാനം വിദേശ സിഗരറ്റുകളുടെ കള്ളക്കടത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സിഗരറ്റ് കമ്പനികളാണ് സൂപ്രീംകോടതിയെ സമീപിച്ചത്.

ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: ശരീരത്തില്‍ 38 മുറിവുകളെന്ന്

03:00PM 04/05/2016 പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജ് സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. പീഡിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആന്തരികാവയവ പരിശോധനക്ക് ശേഷമേ പീഡനം നടന്നോയെന്ന് സ്ഥിരീകരിക്കാനാവൂ. സാംപിളുകള്‍ പരിശോധനക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ വീഴ്ചവന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു. പി.ജി വിദ്യാര്‍ഥിയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉള്‍പ്പെടുന്ന അഞ്ച് പേജുള്ള റിപ്പോര്‍ട്ടാണ് പൊലീസിന് കൈമാറിയിട്ടുള്ളത്. ആലപ്പുഴ മെഡിക്കല്‍ Read more about ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: ശരീരത്തില്‍ 38 മുറിവുകളെന്ന്[…]

ജിഷയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും -മുഖ്യമന്ത്രി

01:10pm 4/5/2016 കോഴിക്കോട്: പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. സഹോദരിക്ക് എറണാകുളം ജില്ലയില്‍ ജോലി നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാവിലെ പെരുമ്പാവൂര്‍ താലൂക്ക് Read more about ജിഷയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും -മുഖ്യമന്ത്രി[…]

ജിഷയുടെ കൊലപാതകം; രേഖാചിത്രവുമായി സാമ്യമെന്ന് സുചന

10:30am 4/5/2016 കണ്ണൂര്‍: നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ കൊല്ലപാതകവുമായി കണ്ണൂരില്‍ പിടിയിലായ ആള്‍ക്ക് പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമെന്ന് സൂചന. ഇയാളെ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാതെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ജിഷയുടെ അയല്‍വാസിയാണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്. കണ്ണൂരില്‍ നിന്ന് പിടിയിലായ ഇയാളെ പെരുമ്പാവൂരില്‍ എത്തിക്കുമെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇയാളെ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നില്ല. ജിഷയുടെ കൊലപാതകത്തിന് ശേഷം കാണാതായ ഇയാള്‍ രണ്ടു ദിവസമായി കണ്ണൂരിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയേക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പിടിയിലായവര്‍ പ്രതികളാണോ എന്ന് Read more about ജിഷയുടെ കൊലപാതകം; രേഖാചിത്രവുമായി സാമ്യമെന്ന് സുചന[…]