കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

12.12 AM 25-04-2016 ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. പുനലൂര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ജലവിഭവവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയറുമായ പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വ്വതി കോട്ടേജില്‍ എന്‍. ശശി (64)യാണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ മുസാംബിക് ഹിമായിയോയിലായിരുന്നു ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.

ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനം; 12 മരണം

01:00pm 24/04/2016 ബാഗ്ദാദ്: ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനം സുരക്ഷാ സൈനികരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. ഐ.സ് അനൂകൂലികളാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുസൈനിയ ജില്ലയിലെ ചെക്‌പോയിന്റിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറബ് അല്‍ ജാബൂരിലുണ്ടായ മറ്റൊരാക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐ.എസ് കീഴടക്കിയ റമാദി, Read more about ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനം; 12 മരണം[…]

മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

12:55pm 24/04/2016 ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭാ എം.പിയുമായ വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപ വായ്പയെടുത്ത മല്യ കഴിഞ്ഞ മാസമാണ് ലണ്ടനിലേക്ക് കടന്നു കളഞ്ഞത്. മല്യയെ തിരിച്ച് ഇന്ത്യയിലത്തെിക്കുമെന്നും അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവത്തതിനെ തുടര്‍ന്ന് മുംബൈ Read more about മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി[…]

വാഷിങ്ടണിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം

08:19am 24/04/2016 വാഷിങ്ടണ്‍: വാഷിങ്ടണിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും. ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്നും ആളുകളെ സ്‌റ്റേഷനില്‍ നിന്ന്? ഒഴിപ്പിക്കുകയാണെന്നും അഗ്?നിശമന സേനാ വിഭാഗം അറിയിച്ചു. ഇന്‍സുലേറ്ററിന്? സംഭവിച്ച തകരാറ് സ്‌ഫോടനത്തിന്? കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

പാകിസ്താനില്‍ സിഖ് നിയമസഭാംഗം വെടിയേറ്റ് മരിച്ചു

03:46pm 23/04/2016 ഇസ്ലാമാബാദ്: പാകിസ്താനില്‍ സിഖ് നിയമസഭാംഗം ആയുധധാരികളുടെ വെടിയേറ്റ് മരിച്ചു. സിഖുകാര്‍ക്ക് സ്വാധീനമുള്ള ഖൈബര്‍ പക്തൂണ്‍ക്വാ പ്രവിശ്യയിലെ നിയമസഭാംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ സര്‍ദാര്‍ സൊറാന്‍ സിങ് കഴിഞ്ഞ ദിവസം പിര്‍ ബാബിലെ വീടിന് പുറത്ത് വെച്ചാണ് അക്രമിക്കപ്പെട്ടത്. പ്രവിശ്യാ മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നയാളുകൂടിയാണ് സൊറാന്‍ സിങ്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്‍ നയിക്കുന്ന തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയിലെ അംഗമാണ് ഇദ്ദേഹം. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലുള്ള അനേകം സിഖ് വിഭാഗങ്ങളെ Read more about പാകിസ്താനില്‍ സിഖ് നിയമസഭാംഗം വെടിയേറ്റ് മരിച്ചു[…]

ജെ.എന്‍.യു സംഭവത്തില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ദേശീയചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു

03:44pm 23/04/2016 ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ദേശീയചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂസ് എക്‌സ്, സീ ന്യൂസ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്ത ചാനലുകള്‍ക്കെതിരെയാണ് കേസ്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍് കനയ്യ കുമാറും മറ്റു വിദ്യാര്‍ത്ഥികളും രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്ന വ്യാജ വിഡിയോയായണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്.

ശബരിമലയിലേത് ഭരണഘടനയും വിശ്വാസവും തമ്മിലുള്ള തര്‍ക്കമല്ല സുപ്രീംകോടതി

07:05am 23/04/2016 ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശം ഭരണഘടനയും വിശ്വാസവും തമ്മിലുള്ള തര്‍ക്കമല്‌ളെന്ന് സുപ്രീംകോടതി. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കണമെന്ന തന്റെ വാദം അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ വെള്ളിയാഴ്ച ഉപസംഹരിച്ചപ്പോഴാണ് ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ വിലക്കുമായി ബന്ധപ്പെട്ട് ബെഞ്ചിനുള്ള ഭിന്നാഭിപ്രായവും വെള്ളിയാഴ്ച പുറത്തുവന്നു. ഭരണഘടനയുടെ 25ാം അനുച്ഛേദം അനുവദിക്കുന്ന, വ്യക്തിയുടെ മതസ്വാതന്ത്ര്യവും 26ാം അനുച്ഛേദം സംരക്ഷിക്കുന്ന മതത്തിന്റെ സംഘടിതരൂപവും തമ്മിലുള്ള തര്‍ക്കമാക്കി ശബരിമല കേസിനെ കാണരുത് എന്ന് അമിക്കസ്‌ക്യൂറി രാജു Read more about ശബരിമലയിലേത് ഭരണഘടനയും വിശ്വാസവും തമ്മിലുള്ള തര്‍ക്കമല്ല സുപ്രീംകോടതി[…]

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: 16 പേര്‍ കൊല്ലപ്പെട്ടു

07:00am 23/4/2016 ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങ്‌ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 പേര്‍ മരിച്ചു. കനത്തമഴയെത്തുടര്‍ന്നു തൊഴിലാളി ക്യാമ്പിനു മുകളിലേക്ക്‌ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ നിരവധിപ്പേരെ കാണാതായിട്ടുമുണ്ട്‌. 16 മൃതദേഹങ്ങളാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. ചൈനീസ്‌ അതിര്‍ത്തിയിലെ തവാങ്‌ പട്ടണത്തില്‍നിന്ന്‌ നാലുകിലോമീറ്റര്‍ അകലെയുള്ള താംലയില്‍ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പിനു മുകളിലേക്കാണ്‌ മണ്ണിടിഞ്ഞുവീണത്‌. 17 തൊഴിലാളികളാണു ക്യാമ്പില്‍ ഉണ്ടായിരുന്നതെന്ന്‌ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ലോദ്‌ ഗംബോ പറഞ്ഞു. തവാങിലും സമീപ ജില്ലകളിലും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്‌. നാമസായി Read more about അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: 16 പേര്‍ കൊല്ലപ്പെട്ടു[…]

ഒമാനില്‍ മലയാളി നഴ്‌സ് കൊലപാതകം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

07:05pm 22/4/2016 സലാല ഒമാനില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച കേസില്‍ പാക്കിസ്ഥാന്‍ സ്വദേശിയടക്കം രണ്ടു പേര്‍ കസ്റ്റഡിയിലെന്ന് വിദേശകാര്യ മന്ത്രാലയം. അന്വേഷണം പുരോഗമിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ് മക്‌സറ്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായ ശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനാകൂവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് വ്യാഴാഴ്ച രാവിലെയാണ് ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ചത്. ചിക്കുവും ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി ലിന്‍സണും ഒമാനില്‍ Read more about ഒമാനില്‍ മലയാളി നഴ്‌സ് കൊലപാതകം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍[…]

2,468 കോടി കൂടി നല്‍കാമെന്ന് മല്യ

06:55pm 22/04/2016 ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ കുടിശികയില്‍ 2,468 കോടി രൂപ കൂടി അധികം നല്‍കാമെന്ന് വിവാദ വ്യവസായി വിജയ് മല്യ സുപ്രീംകോടതിയില്‍. തനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച വാഗ്ദാനമായിരിക്കും ഇതെന്നും മല്യ പറഞ്ഞു. അതേസമയം, ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് മല്യ മറുപടി നല്‍കിയില്ല. കനത്ത നഷ്ടത്തിലായതോടെയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടിയത്. അമിത നികുതി ഏര്‍പ്പെടുത്തിയതും ഇന്ധനവില വര്‍ധിച്ചതും മൂലം 6,107 കോടി രൂപയുടെ ബാധ്യത തന്റെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും Read more about 2,468 കോടി കൂടി നല്‍കാമെന്ന് മല്യ[…]