യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്ന് വി.എസ്

12:40pm 22/04/2016 തിരുവനന്തപുരം: സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്ന് വി.എസ് അച്യുതാനന്ദന്‍. ഫേസ്ബുക്‌സ് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടച്ച ബാറുകള്‍ തുറക്കുകയില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എവിടെയാണ് ആശയക്കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു. യു.ഡി.എഫ് നേതാക്കള്‍ ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടെപ്പം ഓടുകയും ആണ് ചെയ്യുന്നതെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ വി.എസ് കുറ്റപ്പെടുത്തുന്നു. ഒരു ബാറും പൂട്ടിയിട്ടില്ല. വീര്യം കൂടിയ ബിയറും അതിനേക്കാള്‍ വീര്യം കൂടിയ വൈനും ഇവിടെ Read more about യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയമെന്ന് വി.എസ്[…]

കോന്നി പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപോര്‍ട്ട്

12:33pm 22/04/2016 കൊച്ചി: കോന്നിയിലെ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ മരണം ആത്മഹത്യ തന്നെയെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോന്നി സ്വദേശികളായ ആതിര ആര്‍. നായര്‍, എസ്. രാജി, ആര്യാ സുരേഷ് എന്നിവരെ കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് കാണാതായത്. അടുത്തദിവസം പാലക്കാട് പൂക്കോട്ടുകുന്ന് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആതിര, രാജി എന്നിവര്‍ സംഭവ Read more about കോന്നി പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപോര്‍ട്ട്[…]

പോപ് ഗായകന്‍ പ്രിന്‍സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

08:37am 22/04/2016 മിനിസോട്ട: പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണ്‍ ( 57) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മിനിസോട്ടയിലെ പെയ്‌സലെ പാര്‍ക്ക് എസ്‌റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകര്‍ അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടിച്ചുകൂടി. മുപ്പതിലധികം ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ലെറ്റ്‌സ് ഗോ ക്രേസി, വെന്‍ ഡോവ്‌സ് െ്രെക എന്നീ ആല്‍ബങ്ങള്‍ പ്രശസ്തമാണ്. 1980 ലും 1990 ലും പുറത്തിറങ്ങിയ പര്‍പ്ള്‍ റെയ്ന്‍, സൈന്‍ Read more about പോപ് ഗായകന്‍ പ്രിന്‍സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു[…]

വിജയ് മല്യ സുപ്രീംകോടതിയില്‍

07:10pm 21/4/2016 ന്യൂഡല്‍ഹി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനെതിരെ വിജയ് മല്യ സുപ്രീംകോടതിയില്‍. തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകള്‍ക്ക് അവകാശമില്ല. വിദേശസ്വത്തുവിവരങ്ങള്‍ ആവശ്യപ്പെടുന്നതിനു അവര്‍ക്ക് സാധിക്കില്ലെന്നും വായ്പ കുടിശികക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മല്യ പറഞ്ഞു. വിദേശസ്വത്തുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ കോടതിയില്‍ നല്‍കിയാല്‍ അത് ബാങ്കുകള്‍ക്ക് കൈമാറരുത്. ജൂണ്‍ 26ന് മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറാമെന്നും മല്യ വ്യക്തമാക്കി. വിദേശത്തുള്ള സ്വത്തുക്കളുടെ അടിസ്ഥാനത്തിലല്ല തനിക്ക് ബാങ്കുകള്‍ വായ്പ നല്‍കിയതെന്നും മല്യ പറയുന്നു. അതേസമയം, ഈമാസം 21നകം മല്യയ്ക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തുമായുള്ള Read more about വിജയ് മല്യ സുപ്രീംകോടതിയില്‍[…]

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിലെ മുഖ്യകരാറുകാരനായ കൃഷ്ണന്‍കുട്ടിയും ഭാര്യയും കീഴടങ്ങി

07:01pm 21/4/2016 കൊല്ലം :പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി. ഭാര്യ അനാര്‍ക്കലിയും ഒപ്പം കീഴടങ്ങിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിലെ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. നേരത്തെ, ഇരുവരും ഒളിവില്‍ കഴിഞ്ഞ എറണാകുളം സൗത്തിലെ ലോഡ്ജില്‍ െ്രെകംബ്രാഞ്ച് സംഘം എത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നു കടന്നുകളഞ്ഞിരുന്നു. കൊല്ലത്തുനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ച ചിത്രത്തിലെ സ്ത്രീയും പുരുഷനും ഇവിടെ താമസിച്ചിരുന്നതായും പെട്ടെന്നു മുറി ഒഴിഞ്ഞു പോയതായും ലോഡ്ജ് ജീവനക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുക വി.എസിനെയെന്ന് സുധീരന്‍

03:58PM 21/04/2016 തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി.എസ് അച്യുതാനന്ദനെയായിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. വി.എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവമാണെന്ന പ്രമേയം നിലനില്‍ക്കുന്നതായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഇതിന്റെ തെളിവാണെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സി.പി.എം. തന്റെ പ്രസ്താവന വിവാദമായപ്പോള്‍ മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ നോക്കുകയാണ് പിണറായി. എന്നാല്‍, അതുകൊണ്ടൊന്നും പറഞ്ഞ കാര്യത്തില്‍ നിന്ന് തടിയൂരാനാവില്ലെന്നും സുധീരന്‍ Read more about എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുക വി.എസിനെയെന്ന് സുധീരന്‍[…]

പാനമ പേപ്പര്‍: ബച്ചനെതിരെ തെളിവുകള്‍ പുറത്ത്

11:59am 21/04/2016 ന്യൂഡല്‍ഹി: നടന്‍ അമിതാഭ് ബച്ചന് പാനമയില്‍ കള്ളപ്പണ നിക്ഷേപമുള്ളതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 1994 ഡിസംബര്‍ 12ന് പാനമയിലെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ യോഗത്തില്‍ ടെലികോണ്‍ഫറന്‍സ് വഴി ബച്ചന്‍ പങ്കെടുത്തതിന്റെ രേഖകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടു. ബഹാമസിലെ ട്രാമ്പ് ഷിപ്പിങ് ലിമിറ്റഡ്, വിര്‍ജിന്‍ ദ്വീപിലെ സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി ലിമിറ്റഡ് എന്നിവയുടെ യോഗങ്ങളില്‍ പങ്കെടുത്ത രേഖകളാണ് പുറത്ത് വന്നത്. ബ്രിട്ടനിലെ ചാനല്‍ ദ്വീപിലാണ് യോഗം നടന്നത്. ഇരുകമ്പനികളുടെയും ഡയറക്ടര്‍ പട്ടികയിലും ബച്ചന്റെ Read more about പാനമ പേപ്പര്‍: ബച്ചനെതിരെ തെളിവുകള്‍ പുറത്ത്[…]

സുരേഷ് ഗോപി രാജ്യസഭയിലേക്ക്

08:00am 20/04/2016 ന്യൂഡല്‍ഹി: പ്രമുഖ ചലച്ചിത്രതാരം സുരേഷ് ഗോപി രാജ്യസഭാംഗമായേക്കും. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചതായി ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി. ഞായറാഴ്ച ഡല്‍ഹിയിലേക്ക് സുരേഷ് ഗോപിയെ വിളിപ്പിച്ചാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. നാമനിര്‍ദേശം വഴി തെരഞ്ഞെടുക്കപ്പെടുന്ന ഏഴ് അംഗങ്ങളുടെ ഒഴിവ് നിലവിലുണ്ട്. ഇതില്‍ കലാകാരന്മാരുടെ ഒഴിവിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കാനാണ് ബി.ജെ.പി തീരുമാനം. അമിത് ഷാ വിവരമറിയിച്ചതിനെ തുടര്‍ന്ന്, ഗള്‍ഫിലേക്ക് പോകാനിരുന്ന സുരേഷ് ഗോപി യാത്ര റദ്ദാക്കി പാര്‍ട്ടി Read more about സുരേഷ് ഗോപി രാജ്യസഭയിലേക്ക്[…]

ഉത്തര്‍പ്രദേശില്‍ വാഹനാപകടം അഞ്ചുപേര്‍ മരിച്ചു

09-50 PM 20-04-2016 ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. അലിഗഞ്ച്-മെയ്ന്‍പുരി റോഡില്‍വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മധുബാല, സഞ്ജു, ജഗദീഷ്, അനുജ്, ലക്ഷ്മി എന്നിവരാണ് മരിച്ചത്. ഒരു വിവാഹത്തോടനുബന്ധിച്ച് ചരക്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ നരഹത്യക്ക് പോലീസ് കേസെടുത്തു.

ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്കു നേരെ കൈയേറ്റശ്രമം

09-40 20-04-2016 കയ്പമംഗലം ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്കു നേരെ കൈയേറ്റശ്രമം. എന്‍.ഡി.എ സഖ്യത്തില്‍ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ തഷ്‌നാത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചു.