ഹൈദരാബാദ് സര്‍വകലാശാല വീണ്ടും പ്രക്ഷുബ്ധം; നിരവധി വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

04:26am 6/4/2016 ഹൈദരാബാദ്: ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്കിടയാക്കിയ അധികൃതരുടെ സമീപനത്തിനെതിരെ ഹൈദരാബാദ് സര്‍വകലാശാലയില്‍ ആരംഭിച്ച സമരം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ‘ചലോ എച്ച്.സി.യു ‘ എന്ന പേരില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് നടത്തിയ പ്രകടനം പ്രധാന ഗേറ്റില്‍ പൊലീസ് തടഞ്ഞു. നിരവധി വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തു. കനത്ത സുരക്ഷാ വലയം ഭേദിച്ച് വിദ്യാര്‍ഥികള്‍ അപ്പാ റാവുവിന്റെ ഓഫീസിനുനേര്‍ക്ക് കുതിച്ചുവെന്നും ഇവര്‍ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് Read more about ഹൈദരാബാദ് സര്‍വകലാശാല വീണ്ടും പ്രക്ഷുബ്ധം; നിരവധി വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍[…]

ശ്രീനഗര്‍ എന്‍.ഐ.ടി ക്യാമ്പസില്‍ സംഘര്‍ഷം

08:42am 6/3/2016 ശ്രീനഗര്‍: ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ എന്‍.ഐ.ടി ക്യാമ്പസില്‍ സംഘര്‍ഷം. പൊലീസും അര്‍ധസൈനികരും നടത്തിയ ലാത്തിച്ചാര്‍ജില്‍ കശ്മീരികളല്ലാത്ത നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ട് കമ്പനി സി.ആര്‍.പി.എഫ് ജവാന്മാരെ വിന്യസിച്ചതായി ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരികളല്ലാത്ത മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന് മുമ്പില്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 400ഓളം വരുന്ന വിദ്യാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പരാതിയില്‍ പരിഹാരം കാണാമെന്ന് Read more about ശ്രീനഗര്‍ എന്‍.ഐ.ടി ക്യാമ്പസില്‍ സംഘര്‍ഷം[…]

കള്ളപ്പണക്കാരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും; വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍’

08:37am 6/4/2016 ദില്ലി: പനാമയില്‍ വ്യാജ കമ്പനിയുടെ പേരില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും. 12 വര്‍ഷമായി സിംഗപൂരില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ് മാത്യുവിന്റെ പേരാണ് പട്ടികയിലുള്ളത്. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. 12 വര്‍ഷം മുമ്പ് ഇന്ത്യ വിട്ടതിനാല്‍ റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍പ്പെടില്ലെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള Read more about കള്ളപ്പണക്കാരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും; വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍’[…]

സ്പാനിഷ് ദമ്പതികള്‍ക്ക് നേരെ രാജസ്ഥാനില്‍ ആക്രമണം

09:25am 5/4/2016 പുഷ്‌കര്‍: രാജസ്ഥാനിലെ പുഷ്‌കറില്‍ സ്പാനിഷുകാരായ ദമ്പതികള്‍ക്ക് നേരെ ആക്രമണം. യുവതിയുടെ വസ്ത്രം വലിച്ചു കീറിയ അക്രമിസംഘം അവരുടെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുത്തു. തിങ്കളാഴ്ച വൈകീട്ടാണ് പ്രദേശവാസികളായ അക്രമിസംഘം അതിക്രമം നടത്തിയത്. വാടകക്കെടുത്ത ബൈക്കില്‍ പുഷ്‌കറിലെ ഉള്‍പ്രദേശത്തുള്ള ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. യുവതിക്ക് നേരെയുള്ള കൈയ്യേറ്റം തടയാന്‍ ശ്രമിച്ച യുവാവിനെ അക്രമികള്‍ കല്ല് കൊണ്ട് തലക്കിടിച്ചു. ആക്രമണത്തില്‍ ഇയാളുടെ തലക്ക് പരിക്കേറ്റു. പരിക്കേറ്റ ദമ്പതികളെ അജ്മീറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമായ ശേഷം Read more about സ്പാനിഷ് ദമ്പതികള്‍ക്ക് നേരെ രാജസ്ഥാനില്‍ ആക്രമണം[…]

അലീഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

09:19am 5/4/2016 ന്യൂഡല്‍ഹി: അലീഗഢ് മുസ് ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അലീഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരെ യു.പി.എ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര ആക്ട് പ്രകാരം സ്ഥാപിതമായതാണ് അലീഗഢ് കേന്ദ്ര സര്‍വകലാശാലയെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും 1967ല്‍ അസീസ് ബാഷ വിധിന്യായത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെ പറഞ്ഞു. Read more about അലീഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍[…]

പെട്രോള്‍, ഡീസല്‍ വില കൂട്ടി

09:16am 5/4/2016 ന്യൂഡല്‍ഹി: മൂന്നാഴ്ചക്കിടെ വീണ്ടും ഇന്ധനവില വര്‍ധന. പെട്രോളിന് ലിറ്ററിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്. നികുതികളടക്കം വില വീണ്ടും ഉയരും. പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു.

റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനം ഇന്ന്

08-58 AM 05-04-2016 റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനം ഇന്ന്. നിര്‍ണായക പലിശനിരക്കില്‍ കാല്‍ ശതമാനമോ അരശതമാനമോ കുറവു വരുത്തുമെന്ന പ്രതീക്ഷയോടെ ബിസിനസ് ലോകം ഇന്നത്തെ പണനയ അവലോകനം കാത്തിരിക്കുന്നത്. വിലക്കയറ്റം കുറഞ്ഞതും അമേരിക്ക ഉടനേ പലിശ കൂട്ടില്ല എന്ന നിലപാടും പലിശനിരക്ക് കുറയ്ക്കാന്‍ അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ കാല്‍ ശതമാനം കുറവ് റീപോ നിരക്കില്‍ വരുത്തുമെന്നു കമ്പോളങ്ങള്‍ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍, അനുകൂല സാഹചര്യം ഉപയോഗിച്ച് Read more about റിസര്‍വ് ബാങ്കിന്റെ പണനയ അവലോകനം ഇന്ന്[…]

പനാമ കള്ളപ്പണ രേഖകള്‍ ചോര്‍ന്നു; ഇന്ത്യയിലെ പ്രമുഖര്‍ ലിസ്റ്റില്‍

10:03am 4/4/2016 പനാമ സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ നിര്‍ണായക രേഖകള്‍ പുറത്തായി. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോര്‍ന്നത്. ഇതിലൂടെ 500 ഇന്ത്യാക്കാരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന ഇഖ്!ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എല്‍. എഫ് ഉടമ കെ.പി സിങ്, ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട് തുടങ്ങിയ Read more about പനാമ കള്ളപ്പണ രേഖകള്‍ ചോര്‍ന്നു; ഇന്ത്യയിലെ പ്രമുഖര്‍ ലിസ്റ്റില്‍[…]

ബംഗാളിലും അസമിലും വോട്ടെടുപ്പ് തുടങ്ങി

09:47am 4/4/2016 ഗുവാഹതി: പശ്ചിമ ബംഗാള്‍, അസം സംസ്ഥാന നിയമസഭകളിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. അസമില്‍ 65 മണ്ഡലങ്ങളും പശ്ചിമ ബംഗാളില്‍ 18 മണ്ഡലങ്ങളുമാണ് വോട്ടെടുപ്പ്. 126 മണ്ഡലങ്ങളുള്ള അസമില്‍ അടുത്ത ഘട്ടം ഏപ്രില്‍ 11ന് നടക്കും. 294 മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ 11ന് 39 മണ്ഡലങ്ങള്‍ വിധിയെഴുതും. അസമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പിഎ.ജി.പിബി.പി.എഫ് സഖ്യവും തമ്മിലാണ് പ്രധാന അങ്കം. എ.ഐ.യു.ഡി.എഫും നിര്‍ണായക ശക്തിയാണ്. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന കോണ്‍ഗ്രസിനാണ് കൂടുതല്‍ Read more about ബംഗാളിലും അസമിലും വോട്ടെടുപ്പ് തുടങ്ങി[…]

സരിതയുടെ കത്ത് പുറത്ത്; മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു

06:19p, 3/4/2016 തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലൈംഗികമായി പിഡിപ്പിച്ചെന്നു സരിതയുടെ കത്തിലുണ്ട്. ക്ലിഫ് ഹൗസില്‍വച്ചാണു പിഡിപ്പിച്ചതെന്നും സരിത കത്തില്‍പറയുന്നു. കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ക്കു വഴിവച്ചേക്കാവുന്നതാണു പുതിയ വിവാദം. 2013 മാര്‍ച്ച് 19നാണ് സരിത വിവാദ കത്ത് എഴുതിയത്. 25 പേജുകള്ള ഈ കത്തിനെച്ചൊല്ലി സോളാര്‍ കേസിന്റെ നാള്‍വഴികളിലുടനീളം വന്‍ വിവാദമുണ്ടായിരുന്നു. ഇത് താന്‍ തന്റെ കൈപ്പടയില്‍ എഴുതിയ യഥാര്‍ഥ കത്ത് തന്നെയാണെന്നു Read more about സരിതയുടെ കത്ത് പുറത്ത്; മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു[…]