രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബച്ചനെ നാമനിര്‍ദേശം ചെയ്യുമെന്ന് മോദി

09:15am 1/4/2016 ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേര് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുന്നതായി വെളിപ്പെടുത്തല്‍. സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും മുന്‍ എം.പിയുമായ അമര്‍ സിങ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യ 24ഃ7 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ സിങ് ഇക്കാര്യം പറഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലി വഴിയാണ് താന്‍ നരേന്ദ്ര മോദിയെ പരിചയപ്പെട്ടതെന്ന് പറഞ്ഞ അമര്‍ സിങ്, ബച്ചനെ മോദിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും അവകാശപ്പെട്ടു.

വര്‍ക്കല ശിവപ്രസാദ് വധം: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

01:21pm 31/3/2016 തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഏഴ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ് രണ്ട് ലക്ഷം രൂപ പിഴയും നല്‍കണം. ഡി.എച്ച്.ആര്‍.എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെയാണ്? കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ബദറുദ്ദനാണ് ശിക്ഷ വിധിച്ചത്?. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ Read more about വര്‍ക്കല ശിവപ്രസാദ് വധം: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്[…]

കോണ്‍ഗ്രസിലെ തര്‍ക്കം: സോണിയാഗാന്ധി ഇടപെടുന്നു

11:47am 31/3/2016 ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സോണിയ ഗാന്ധി ഇടപെടുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തും. 11.30 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും 12 മണിക്ക് രമേശ് ചെന്നിത്തലയുമായുമായാണ് കൂടിക്കാഴ്ച. വൈകീട്ട് സോണിയ വി.എം സുധീരനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കേരള നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പരിഹാരമുണ്ടാകാത്തതിനെ Read more about കോണ്‍ഗ്രസിലെ തര്‍ക്കം: സോണിയാഗാന്ധി ഇടപെടുന്നു[…]

ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുത് മോദി

10:44AM 31/3/2016 ബ്രസല്‍സ്: ഒരു മതവും ഭീകരതയെ പ്രോത്‌സാഹിപ്പിക്കുന്നില്ലെന്നും അതിനാല്‍ ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബ്രസല്‍സി?െല ഭീകരാക്രാമണെത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസംഗം. ഇന്ത്യയൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിക്ക് ബ്രസല്‍സില്‍ എത്തിയ മോദി ഭീകരാക്രമണം നടന്ന വിമാനത്താവളവും ?െമട്രോ സ്?റ്റേഷനും സന്ദര്‍ശിച്ചു. യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഭീകരവാദം മുഖ്യ ചര്‍ച്ചയായെന്ന് മോദി പറഞ്ഞു. ഭീകരവാദത്തി?െന്റ ഭീഷണി നേരിടുന്നത്? ഒരു രാജ്യം മാത്രമല്ല. Read more about ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുത് മോദി[…]

പഴനിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

10:39AM 31/3/2016 പഴനി (തമിഴ്‌നാട്): പഴനിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി അഞ്ജു (27) ആണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് കുട്ടികളടക്കം 13 പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ഏഴു മണിയോടെ പഴനികൊടൈക്കനാല്‍ പാതയില്‍ സവേരിക്കാടിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമ്പാതയില്‍വെച്ച് നിയന്ത്രണംവിട്ട കാര്‍ 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പഴനി ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൊടൈക്കനാലിലേക്ക് പോകും വഴിയായിരുന്നു സംഭവം.

പത്താന്‍കോട്ട് ആക്രമണം: പാക് സംഘം ഇന്നു മുതല്‍ സാക്ഷിമൊഴിയെടുക്കും

10:03am 31/3/2016 ന്യൂഡല്‍ഹി: പത്താന്‍കോട്ട് തീവ്രവാദ ആക്രമണ കേസ് അന്വേഷിക്കാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്താന്‍ സംയുക്ത അന്വേഷണ സംഘം ഇന്നു മുതല്‍ സാക്ഷികളുടെ മൊഴിയെടുക്കും. പഞ്ചാബ് പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. പാക് സംഘം ഇന്ത്യന്‍ അന്വേഷണ സംഘമായ എന്‍.ഐ.എ മേധാവികളുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചതായി എന്‍.ഐ.എ മേധാവി ശരത് കുമാര്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ Read more about പത്താന്‍കോട്ട് ആക്രമണം: പാക് സംഘം ഇന്നു മുതല്‍ സാക്ഷിമൊഴിയെടുക്കും[…]

പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു

10:00am 31/3/2016 കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ഇവിടെ കഴിയുകയായിരുന്നു. ശവഘോഷയാത്ര, പഞ്ചകല്യാണി, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പപ്പറ്റ് തിയേറ്റര്‍ തുടങ്ങിയ കൃതികളുടെ രചയിതാവായ ബാബു ഭരദ്വാജ് മലയാളത്തിലെ പ്രവാസി എഴുത്തുകളിലൂടെയും ശ്രദ്ധ നേടി. പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍ തുടങ്ങിയവയാണ് ഈയിനത്തിലെ പ്രധാന രചനകള്‍. 2006ല്‍ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി Read more about പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു[…]

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു

05-42pm 30/3/2016 വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണു സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടത്ത് മത്സരിക്കുമ്പോള്‍ വി.എസ് മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാകും. 92ല്‍ 90 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണു സിപിഎം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലവും തൊടുപുഴയുമടക്കം 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. പ്രകടനപത്രിക ഏപ്രില്‍ അഞ്ചിനു പുറത്തിറക്കുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു.

ആകാശ് വേണ്ട, ഇസ്രായേല്‍ മിസൈല്‍ മതിയെന്ന് സൈന്യം

04:19pm 30/3/2016 ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആകാശ് മിസൈലുകള്‍ ഇനി ആവശ്യമില്ലെന്ന് സൈന്യം. നേരത്തെ ഓര്‍ഡര്‍ ചെയ്തിരുന്ന 14,180 കോടി രൂപയുടെ ആയുധങ്ങള്‍ ലഭിച്ചെന്നും ഇനി ഇസ്രായേല്‍ നിര്‍മിത അത്യാധുനിക ആയുധങ്ങളാണ് വേണ്ടതെന്നും സൈന്യം ആവശ്യപ്പെട്ടു. ആയുധങ്ങള്‍ക്കായി ഇനിയും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്. ആകാശ് മിസൈലുകളുടെ അസ്ഥിരത ചൂണ്ടിക്കാട്ടി നേരത്തെ ഇന്ത്യന്‍ നാവികസേനയും ആകാശ് മിസൈലുകള്‍ ഉപേക്ഷിച്ച് ഫ്രാന്‍സില്‍ നിന്നുള്ള മിസൈലു?കള്‍ ആവശ്യപ്പെട്ടിരുന്നു. പുറത്തുനിന്നുള്ള വ്യോമാക്രമണങ്ങള്‍ Read more about ആകാശ് വേണ്ട, ഇസ്രായേല്‍ മിസൈല്‍ മതിയെന്ന് സൈന്യം[…]

4000 കോടി തിരിച്ചടക്കുമെന്ന് വിജയ്മല്യ

1:43pm 30/3/2016 ന്യൂഡല്‍ഹി: വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തില്‍ 4000 കോടി രൂപ സെപ്റ്റംബര്‍ 31നകം തിരിച്ചടക്കാമെന്ന് വിജയ് മല്യ. സുപ്രീംകോടതിയില്‍ മല്യയുടെ അഭിഭാഷകരാണ് ഇക്കാര്യം അറിയിച്ചത്?. മുന്‍കൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഈ വര്‍ഷം സെപ്റ്റംബര്‍ 31നകം അടക്കുമെന്നുമാണ് വാഗ്ദാനം. ഇക്കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 1623 കോടി അടക്കം വിവിധ ബാങ്കുകള്‍ക്കായി 9000 കോടി Read more about 4000 കോടി തിരിച്ചടക്കുമെന്ന് വിജയ്മല്യ[…]