ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

12:56pm 18/3/2016 ബാഹുബലി മികച്ച ചിത്രം, ബച്ചന്‍ നടന്‍, കങ്കണ നടി ന്യൂഡല്‍ഹി: 63 മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയും മികച്ച നടിയായി കങ്കണ റണാവത്തിനെയും തെരഞ്ഞെടുത്തു. സഞ്ജയ് ലീല ഭന്‍സാലി(ബാജിറാവു മസ്താനി)യാണ് മികച്ച സംവിധായകന്‍. സലീം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’യാണ് മികച്ച മലയാള ചലച്ചിത്രം. മലയാളിയായ വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം മികച്ച സംസ്‌കൃത ചിത്രത്തിന്റെ പട്ടികയിലും ഇടം നേടി. മികച്ച ചലച്ചിത്ര Read more about ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു[…]

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

09:26am 28/3/2016 ന്യൂഡല്‍ഹി: 63 മത് ദേശീയ ചലച്ചിത്രപുരസ്‌ക്കാരങ്ങളുടെ വിധി ഇന്ന് അറിയാം സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറി രാവിലെ പതിനൊന്നരക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. പത്ത് മലയാള ചിത്രങ്ങളാണ് അവസാനറൗണ്ട് മല്‍സരത്തിനുള്ളത്. ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, ബെന്‍, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധിവാല്‍മീകം, എന്ന് നിന്റെ മൊയ്തീന്‍ എന്നിവയാണ് പരിഗണിക്കപ്പെടുന്ന മലയാളചിത്രങ്ങള്‍. ഒഴിവു ദിവസത്തെ കളിയും പത്തേമാരിയും എന്ന് നിന്റെ മൊയ്തീനും Read more about ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും[…]

ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്ക്

27-03-2016 ശ്രീനഗറില്‍ അജ്ഞാതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു ജവാന്‍മാരുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്ക്. തെക്കന്‍ കാഷ്മീരില്‍ അനന്തനാഗില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനുനേരെ അജ്ഞാത സംഘം ഗ്രനേഡ് എറിയുകയായിരുന്നു.

വരുണ്‍ സിന്ധു കുല്‍ കൗമുദി എന്‍.ഐ.എ ഐ.ജി

27-03-2016 ആന്ധ്രപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വരുണ്‍ സിന്ധു കുല്‍ കൗമുദിയെ എന്‍.ഐ.എയുടെ പുതിയ ഐ.ജിയായി നിയമിക്കും. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. 1986 ബാച്ച് ഐ.പി.എസ് ഓഫീസറായ കൗമുദി ഇപ്പോള്‍ ആന്ധ്ര എ.ഡി.ജി.പിയായി സേവനമനുഷ്ഠിക്കുകയാണ്. നേരത്തെ സി.ബി.ഐയില്‍ ഏറെക്കാലം ജോലി ചെയ്തിരുന്നു. ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ നടന്ന കാലിത്തീറ്റ കുംഭകോണം അന്വേഷിച്ചത് കൗമുദിയാണ്. കോളിളക്കം സൃഷ്ടിച്ച സത്യം കംപ്യൂട്ടേഴ്‌സ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതും ഈ ഉദ്യോഗസ്ഥനാണ്.

പതിനാലുകാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

26-03-2016 കൊല്‍ക്കത്ത: വോളിബോള്‍ താരമായ പതിനാലുകാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. സംഗീത ഐക്കാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൈതാനത്ത് പരിശീലനത്തിലേര്‍പ്പെട്ടിരുന്ന പെണ്‍കുട്ടിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്‍ക്കത്തയ്ക്കു സമീപമുള്ള ബരാസാതില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം മൈതാനത്തു കളിച്ചുകൊണ്ടിരുന്ന സംഗീത ഐക്കിന്റെ അടുത്തേക്ക് സുബ്രത സിന്‍ഹ എന്ന യുവാവ് കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. കത്തിയുമായി ഓടിയടുക്കുന്നതു കണ്ട ഇയാളെ സംഗീതയുടെ കോച്ച് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുവാവിനെ കണ്ടു ഭയന്നോടിയ പെണ്‍കുട്ടിയെ ഇയാള്‍ പിന്നാലെ എത്തി ആക്രമിച്ചു. അതിനുശേഷം ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ Read more about പതിനാലുകാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി[…]

ലിബിയയില്‍ ഷല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു

26-03-2016 ലിബിയയില്‍ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമായുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു. വെളിയന്നൂര്‍ വന്ദേമാതരം തുളസിഭവനില്‍ വിപിന്റെ ഭാര്യ സുനു വിപിന്‍ (29) ഏകമകന്‍ പ്രണവ് (ഒന്നരവയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴരയോടെ ലിബിയയിലെ സബ്രാത്തയിലാണ് അക്രമണം ഉണ്ടായത്. ജോലിചെയ്യുന്ന ആശുപത്രിയുടെ ഫഌറ്റിലായിരുന്നു സുനുവും മകനും. ഇവരിരുന്ന മുറിക്കുള്ളിലേക്കു ഷെല്‍ പതിക്കുകയായിരുന്നുവെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള നാലുനില ഫഌറ്റില്‍ മറ്റു രാജ്യക്കാരായ ചിലരും മരിച്ചതായാണു സുനുവിന്റെ സുഹൃത്തുക്കള്‍ നാട്ടില്‍ Read more about ലിബിയയില്‍ ഷല്ലാക്രമണത്തില്‍ മലയാളി നഴ്‌സും മകനും കൊല്ലപ്പെട്ടു[…]

ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ചതായി പരാതി

26-03-2016 പാലക്കാട്: യഥാസമയം ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ചതായി പരാതി. മഞ്ഞപ്പിത്തം ബാധിച്ച പെണ്‍കുട്ടിയെ, നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. നിലമ്പൂര്‍ പാട്ടക്കരിമ്പ് കോളനിയിലെ കറുപ്പന്‍-സീത ദമ്പതികളുടെ മകളാണ് മരിച്ച വിജിഷ. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലേക്കെത്തിക്കും വഴിയാണ് വിജിഷ മരിച്ചത്. നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.എസിലെ വിദ്യാര്‍ഥിയായ വിജിഷയെ ദിവസങ്ങള്‍ക്ക് മുമ്പാണ് അസുഖം മൂലം ഹോസ്റ്റലില്‍ Read more about ചികിത്സകിട്ടാതെ ആദിവാസി പെണ്‍കുട്ടി മരിച്ചതായി പരാതി[…]

പാകിസ്താനില്‍ പിടിയിലായത് ‘റോ’ ഉദ്യോഗസ്ഥനല്ല ഇന്ത്യ

10:29am 26/3/2016 ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്ത കല്‍യാദവ് ഭൂഷണ് ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്)യുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ നാവികസേനയില്‍ നിന്നും കാലാവധി തികയുന്നതിന്? മുമ്പ് വിരമിക്കല്‍ നേടിയ കല്‍യാദവ്? ഭൂഷണ്? ഇന്ത്യന്‍ സര്‍ക്കാറുമായി യാതൊരു ബന്ധവുമില്ലെന്ന്? വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കല്‍യാദവ് ഭൂഷണ്‍ പിടിയിലായ വിവരം കഴിഞ്ഞ ദിവസമാണ്? പാക്‌സുരക്ഷാ സേന പുറത്തുവിട്ടത്. റോ ഉദ്യോഗസ്ഥന്‍ അനധികൃതമായി രാജ്യത്ത്? പ്രവേശിച്ചതില്‍ Read more about പാകിസ്താനില്‍ പിടിയിലായത് ‘റോ’ ഉദ്യോഗസ്ഥനല്ല ഇന്ത്യ[…]

നിര്‍മല്‍ സിങ് കശ്മീരില്‍ ഉപ മുഖ്യമന്ത്രിയാവും

7:02pm 25/3/2016 ശ്രീനഗര്‍: മെഹ്ബൂബ മുഫ്തി നേതൃത്വം നല്‍കുന്ന കശ്മീരിലെ നിര്‍ദ്ദിഷ്ട പി.ഡി.പി ബി.ജെ.പി സഖ്യ സര്‍ക്കാരില്‍ ബി.ജെ.പിയിലെ നിര്‍മല്‍ സിങ് ഉപ മുഖ്യമന്ത്രിയാവും. നിര്‍മല്‍ സിങിനെ നിയമ സഭ കക്ഷി നേതാവായി ബി.ജെ.പി തെരഞ്ഞെടുത്തു. മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാരില്‍ ഉപ മുഖ്യമന്ത്രിയായിരുന്നു നിര്‍മല്‍ സിങ്. മുഫ്തി മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കശ്മീര്‍ ഭരണം ജനുവരി ഏഴു മുതല്‍ ഗവര്‍ണര്‍ ഭരണത്തിലായിരുന്നു. ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം തുടരുന്നതിനോട് മെഹബൂബക്ക് തുടക്കത്തില്‍ താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് സഖ്യ Read more about നിര്‍മല്‍ സിങ് കശ്മീരില്‍ ഉപ മുഖ്യമന്ത്രിയാവും[…]

നടന്‍ ജിഷ്ണു (35)അന്തരിച്ചു

10:00am 25/3/2016 കൊച്ചി: ചലച്ചിത്രനടന്‍ ജിഷ്ണു അന്തരിച്ചു. ഇന്ന് രാവിലെ 8.15ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പഴയകാല നടനായിരുന്ന രാഘവന്റെ മകനാണ്. ധന്യ രാജന്‍ ആണ് ഭാര്യ. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു. കമല്‍ സംവിധാനം ചെയത് നമ്മള്‍ ആയിരുന്നു ഏറ്റവും ശ്രദ്ധേയമായ സിനിമ. ചൂണ്ട, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ടൂ വീലര്‍, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, നിദ്ര, ഓര്‍ഡിനറി, Read more about നടന്‍ ജിഷ്ണു (35)അന്തരിച്ചു[…]