പെട്രോള്‍ പമ്പ് സമരം തുടങ്ങി

09:36am 01/3/2016 കൊച്ചി: എണ്ണ കമ്പനികള്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രഖ്യാപിച്ച അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം തുടങ്ങി. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല.

എം ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റില്‍

09:34am 01/3/2016 മാംഗോ ഫോണ്‍ ഉടമകളായ ജോസുകുട്ടി അഗസ്റ്റിനും ആന്‍േറാ അഗസ്റ്റിനും കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കൊച്ചി: ഗംഭീര പരസ്യവുമായി തിങ്കളാഴ്ച ലോഞ്ചിങ് നടത്തിയ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ഉടമകളെ ലോഞ്ചിങ് വേദിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് നടത്തിയ ബാങ്കിടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. അതിനിടെ, മൊബൈല്‍ ഫോണ്‍ ലോഞ്ചിങ് മുന്‍ നിശ്ചയപ്രകാരം നടന്നു. മലയാളി ഉടമസ്ഥതയിലുള്ള മാംഗോ ഫോണ്‍ എന്ന എം ഫോണ്‍ ലോഞ്ചിങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജില്‍ Read more about എം ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റില്‍[…]

കേന്ദ്രം കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി

07:44pm 29/2/2016 തിരുവനന്തപുരം: കേരളത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ കാര്‍ഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകര്‍ച്ച നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. റബര്‍ ബോര്‍ഡിന്റെ ബജറ്റ് വിഹിതം കുറക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ എയിംസിനായി ഭൂമി കണ്ടത്തെുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തെങ്കിലും ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി Read more about കേന്ദ്രം കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി[…]

സംസ്ഥാനത്ത് നാളെ വ്യാപാരവ്യവ സായി സമരം

07:29 29/2/2016 ആലപ്പുഴ: വില്‍പന നികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലം വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരികളുടെ കടയടപ്പ് സമരം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് വ്യാപാരി ഹര്‍ത്താല്‍. ആറ് ലക്ഷം രൂപ പിഴ അടക്കാന്‍ വില്‍പന നികുതി ഉദ്യോഗസ്ഥരുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ മാര്‍ജിന്‍ ഫ്രീ ഷോപ്? ഉടമയും പലചരക്ക് വ്യാപാരിയുമായ ശ്രീകുമാര്‍ (53) ആത്മഹത്യ ചെയ്തത്. രാവിലെ കട തുറന്നതിന് ശേഷമാണ് പിന്നിലെ ഗോഡൗണില്‍ തൂങ്ങിമരിച്ചത്. മൃതദേഹവുമായി Read more about സംസ്ഥാനത്ത് നാളെ വ്യാപാരവ്യവ സായി സമരം[…]

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് ഉം പിണറായി യും മല്‍സരിക്കും

04:04pm 29/2/2016 ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരിക്കും. ഇരുവരും മല്‍സരിക്കുന്നതില്‍ എതിര്‍പ്പില്ലാന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപ്പിക്കുന്നത് ചടങ്ങില്ലാന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര പൊതു ബജറ്റില്‍ കര്‍ഷകര്‍ക്ക് ഏറെ പരിഗണന

11:43am 29/2/2016 2017 മാര്‍ച്ച് ആകുമ്പോഴേക്കും കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത് കാര്‍ഡ് കൃഷിക്കാരുടെ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും കര്‍ഷകക്ഷേമത്തിന് 35,984 കോടി രൂപ വകയിരുത്തി. കാര്‍ഷിക മേഖലയ്ക്കു പ്രാധാന്യം നല്‍കും വെല്ലുവിളികളെ സാധ്യതകളായാണ് പരിഗണിക്കുന്നത് സ്വച്ഛ് ഭാരത് മിഷനായി 9000 കോടി ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ആരോഗ്യപരിപാലന പദ്ധതി കൊണ്ടുവരും. റബര്‍ സംഭരണത്തിനു കേന്ദ്ര പാക്കേജ് 7.6 ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യ കൈവരിച്ചു ഗ്രാമ വികസനത്തിന് Read more about കേന്ദ്ര പൊതു ബജറ്റില്‍ കര്‍ഷകര്‍ക്ക് ഏറെ പരിഗണന[…]

ഓസ്‌കര്‍ : ഡികാപ്രിയോ മികച്ച നടന്‍, മികച്ച നടി ബ്രീ ലാര്‍സണ്‍

10:58am 29/2/2016 ലോസാഞ്ചലസ്: 88മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടോം മെക്കാര്‍ത്തി സംവിധാനം ചെയ്ത ‘സ്‌പോട്ട് ലൈറ്റ്’ ആണ് മികച്ച ചിത്രം. ആരാധകര്‍ പ്രതീക്ഷ പോലെ ‘ദ റവനന്റി’ലെ പ്രകടനത്തിന് ലിയനാഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തു. ബ്രീ ലാര്‍സണാണ് (റൂം) മികച്ച നടി. ദ റവനന്റ് ഒരുക്കിയ അലജാന്‍ഡ്രോ ഇനാരിത്തുവാണ് മികച്ച സംവിധായകന്‍. ആറ് പുരസ്‌കാരം നേടി മാഡ് മാക്സ്: ഫ്യൂറി റോഡ് പുരസ്‌കാരപ്പട്ടികയില്‍ മുന്നിലെത്തി. മികച്ച ഒറിജിനല്‍ തിരക്കഥക്ക് സ്‌പോട്ട് ലൈറ്റും (ജോഷ് സിങ്ങര്‍, Read more about ഓസ്‌കര്‍ : ഡികാപ്രിയോ മികച്ച നടന്‍, മികച്ച നടി ബ്രീ ലാര്‍സണ്‍[…]

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കും

10:47am 29/2/2016 ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് മത്സരിക്കാന്‍ ബംഗാളില്‍ സിപിഎമ്മിനോട് സഹകരിക്കാന്‍ പശ്ചിമബംഗാള്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് ഹൈക്കമാന്റ്ില്‍ നിന്നും അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സൂചന നല്‍കുന്ന പ്രസ്താവന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പിസിസി ചുമതലയുള്ള അതുല്‍ രഞ്ജന്‍ ചൗധരി പുറത്തിറക്കി. നിയമവാഴ്ച പുനസ്ഥാപിക്കാനും ജനാധിപത്യം സംരക്ഷിക്കാനും എല്ലാ ജനാധിപത്യ പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്നായിരുന്നു പിസിസി അദ്ധ്യക്ഷന്‍ പ്രസ്താവന ഇറക്കിയത്. ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള താല്‍പ്പര്യം കേന്ദ്രക്കമ്മറ്റിക്ക് പിന്നാലെ സിപിഎം Read more about ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കും[…]

കണ്ണൂരില്‍ പരീക്ഷണാര്‍ത്ഥം ആദ്യ വിമാനമിറങ്ങി

10:21am 29/2/2016 മട്ടന്നൂര്‍: ഇന്ന രാവിലെ 9.02ഓടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണമായി ഇറക്കിയത്. റണ്‍വേ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. വിമാനമിറങ്ങുന്നത് കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രദേശവാസികളും എത്തിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേക്കും സമാന്തര ടാക്‌സിവേക്കും അരികില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ സ്റ്റേഷനു തൊട്ട് ഒന്നര മീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചിരുന്നു. ബാരിക്കേഡിനു മുന്നിലായി റണ്‍വേക്കു സമീപം വന്‍ തോതില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു. മൂര്‍ഖന്‍ പറമ്പില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകള്‍ Read more about കണ്ണൂരില്‍ പരീക്ഷണാര്‍ത്ഥം ആദ്യ വിമാനമിറങ്ങി[…]

ഓസ്‌കാറിന്റെ പെരുമഴ തുടങ്ങി :ഇന്ത്യക്കാരന്‍ ആസിഫ് കപാഡിയക്കും പുരസ്‌കാരം

10:11am 29/2/2016 ലോസാഞ്ചലസ്: 88മത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുന്നു. ആറ് ഓസ്‌കറുമായി മാഡ് മാക്സ്: ഫ്യൂറി റോഡ് മാഡ് മുമ്പില്‍. മികച്ച ഒറിജിനല്‍ തിരക്കഥക്ക് സ്‌പോട്ട് ലൈറ്റും (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി) അവലംബിത തിരക്കഥ വിഭാഗത്തില്‍ ദ് ബിഗ് ഷോട്ടും (ചാള്‍സ് റാന്‍ഡോപ്, ആദം മകെ) പുരസ്‌കാരം നേടി. മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്പൈസ്) മികച്ച സഹനടനായും അലീഷിയ വിക്കാന്‍ഡര്‍ (ദ് ഡാനിഷ് ഗേള്‍) മികച്ച സഹനടിയും തെരഞ്ഞെടുത്തു. അലീഷിയയുടെ ആദ്യ ഓസ്‌കര്‍ Read more about ഓസ്‌കാറിന്റെ പെരുമഴ തുടങ്ങി :ഇന്ത്യക്കാരന്‍ ആസിഫ് കപാഡിയക്കും പുരസ്‌കാരം[…]