മധ്യപ്രദേശിലെ ജമുനിയായിലുണ്ടായ വാഹനാപകടത്തിൽ 11 പേർ മരിച്ചു.

05:38 pm 11/5/2017 ജബൽപൂർ: 15 പേർക്ക് പരിക്കേറ്റു. ഫോറസ്റ്റ് ജീവനക്കാരുമായി പോയ വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്ന് കലുങ്കിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. ടിൽവാരയിൽനിന്നു ചർഗാവനിലിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സുഭാഷ് ചന്ദ്ര ബോസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.

05:27 pm 11/5/2017 ധാക്ക: ബംഗ്ലാദേശിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ രാജ്സഹി ജില്ലയിലാണ് സംഭവം. സ്ഥലത്ത് നിരോധിത ഭീകര സംഘടനയായ നിയോജമാഅത്തുൾ മുജാഹിദീന്‍റെ സാന്നിധ്യം ഉണ്ടെന്ന വിവരത്തേത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. രണ്ട് ഭീകരരാണ് സ്ഫോടനത്തിന് നേതൃത്വം നൽകിയത്. ഇവരിൽ ഒരാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രണ്ടാമന് ഗുരുതരമായ പരിക്കുകളേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.

എസ്ബിഐ സൗജന്യ എടിഎം സർവീസ് നിർത്തലാക്കുന്നു.

10:13 am 11/5/2017 ന്യൂഡൽഹി: ഇനി മുതൽ ഓരോ എടിഎം ഇടപാടുകൾക്കും 25 രൂപ ഈടാക്കാൻ എസ്ബിഐ തീരുമാനിച്ചു. മൂഷിഞ്ഞ നോട്ട് മാറ്റാനും സർവീസ് ചാർജ് നൽകേണ്ടി വരുമെന്നാണ് വിവരം. ജൂൺ ഒന്നു മുതൽ സർവീസ് ചാർജ് നിലവിൽ വരും.

റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ട്രംപ്.

07;55 am 11/5/2017 വാഷിംഗ്ടൺ: റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവോർവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.അതിർത്തി തർക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ഇരു നേതാക്കളും തമ്മിൽ പ്രധാനമായും ചർച്ച ചെയ്തത്. സിറിയൻ വിഷയങ്ങളിലടക്കം ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വൈറ്റ്ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സിറിയൻ പ്രശ്നത്തിൽ ബാഷർ അൽ അസാദിന്‍റെ നിലപാടുകൾ Read more about റഷ്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്താനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ട്രംപ്.[…]

വി​വാ​ഹ​വേ​ദി ത​ക​ർ​ന്ന് വീ​ണ് 23 പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

07:51 am 11/5/2017 ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹ​വേ​ദി ത​ക​ർ​ന്ന് വീ​ണ് 23 പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭാര​ത്പു​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഭാര​ത്പു​രി​ലെ അ​ന്ന​പൂ​ർ​ണ മാ​രേ​ജ് ഗാ​ർ​ഡ​നി​ലെ വി​വാ​ഹം ന​ട​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. മ​രി​ച്ച​വ​രി​ൽ എ​ട്ടു സ്ത്രീ​ക​ളും നാ​ലു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

11:10 am 10/5/2017 ശ്രീനഗർ: തെക്കൻ കാശ്മീരിലെ ഷോപിയാനിൽ ഒരു സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലഫ്.കേണൽ ഉമർ ഫയാസിനെ ആണ് വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. കുൽഗാമിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി ഭീകരർ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ വ​ധ ശി​ക്ഷ​യ്ക്ക് സ്റ്റേ.

08:40 am 10/5/2017 ന്യൂ​ഡ​ൽ​ഹി: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്‌ പാ​ക്കി​സ്ഥാ​നി​ല്‍ പി​ടി​യി​ലാ​യ കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ വ​ധ ശി​ക്ഷ​യ്ക്ക് സ്റ്റേ. ​അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യാ​ണ് സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹേ​ഗ് കോ​ട​തി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന് ക​ത്ത് കൈ​മാ​റി. സ്റ്റേ ​ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ ഹേ​ഗി​ലെ രാ​ജ്യാ​ന്ത​ര കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പാ​ക് സൈ​നി​ക കോ​ട​തി​യാ​ണ് കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ൽ​നി​ന്നു ക​മാ​ൻ​ഡ​റാ​യി റി​ട്ട​യ​ർ ചെ​യ്ത കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തിയാണ് പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചത്. Read more about കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ വ​ധ ശി​ക്ഷ​യ്ക്ക് സ്റ്റേ.[…]

വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 44 പേർ.

08:37 am 10/5/2017 കരാക്കസ്: വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 44 പേർ. 800ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെനസ്വേലൻ ഒബ്സർവേറ്ററി ഓഫ് സോഷ്യൽ കോൺഫ്ലിക്റ്റ് ആണ് ഈ കണക്ക് പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും കോടതി വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ നാലിന് രാജ്യ തലസ്ഥാനമായ കരാക്കസിൽ നടന്ന പ്രതിഷേധങ്ങളെത്തുടർന്നുണ്ടായ ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. 18 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരിലേറെയും യുവാക്കളാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും Read more about വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 44 പേർ.[…]

ഏ​ജ​ൻ​സി എ​ഫ്ബി​ഐ​യു​ടെ ത​ല​വ​ൻ ജെ​യിം​സ് കോ​മി​യെ പു​റ​ത്താ​ക്കി

08:30 am 10/5/2017 വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി എ​ഫ്ബി​ഐ​യു​ടെ ത​ല​വ​ൻ ജെ​യിം​സ് കോ​മി​യെ പു​റ​ത്താ​ക്കി. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് എ​ഫ്ബി​ഐ ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കി​യ​ത്. ഹി​ല്ല​രി ക്ലി​ന്‍റ​ണെ​തി​രാ​യ ഇ​മെ​യി​ൽ വി​വാ​ദ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം തെ​റ്റാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്ത​തി​നാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്ന് വൈ​റ്റ്ഹൗ​സ് വ​ക്താ​വ് സീ​ൻ സ്പൈ​സ​ർ പ​റ​ഞ്ഞു. പു​തി​യ ഡ​യ​റ​ക്ട​റെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ റ​ഷ്യ​യും ട്രം​പി​ന്‍റെ സം​ഘ​വും ത​മ്മി​ലു​ള്ള Read more about ഏ​ജ​ൻ​സി എ​ഫ്ബി​ഐ​യു​ടെ ത​ല​വ​ൻ ജെ​യിം​സ് കോ​മി​യെ പു​റ​ത്താ​ക്കി[…]

അനുവാദമില്ലാതെ എവറ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കാ​നൊ​രു​ങ്ങി​യ പ​ർ​വ​താ​രോ​ഹ​ക​ൻ പി​ടി​യി​ൽ.

08:26 am 10/5/2017 കാoമണ്ടു : ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​നാ​യ റ​യാ​ൻ ഷീ​ൻ ഡാ​വി​യാ​ണ് പി​ടി​യി​ലാ​യ​ത്. 8848 മീ​റ്റ​ർ ഉ​യ​ര​മു​ള്ള എ​വ​റ​സ്റ്റി​ന്‍റെ ബേ​സ് ക്യാ​ന്പി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ അ​ധി​കൃ​ത​രു​ടെ ക​ണ്ണി​ൽ​പ്പെ​ടു​ന്ന​തും പി​ടി​യി​ലാ​കു​ന്ന​തും. ഈ​സ​മ​യം 6400 മീ​റ്റ​ർ (21000 അ​ടി) ഉ​യ​ര​ത്തി​ലാ​യി​രു​ന്നു ഡാ​വി. നേ​പ്പാ​ൾ വ​ഴി​യാ​ണ് ഡാ​വി എ​വ​റ​സ്റ്റ് ക​യ​റി​ത്തു​ട​ങ്ങി​യ​ത്. എ​വ​റ​സ്റ്റി​ലേ​ക്ക് പോ​കു​ന്ന​വ​ർ സ​ഹാ​യ​ത്തി​ന് പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു ഷെ​ർ​പ്പ​യെ​യും കൂ​ട്ടാ​റു​ണ്ട്. കൂ​ടാ​തെ, വി​ദേ​ശി​ക​ൾ മ​ല ക​യ​റു​ന്ന​തി​ന് 11000 ഡോ​ള​ർ അ​ട​ച്ച് പാ​സും അ​നു​മ​തി​യും വാ​ങ്ങ​ണം. ഇ​തൊ​ന്നു​മി​ല്ലാ​തെ​യാ​യി​രു​ന്നു ഡാ​വി​യു​ടെ മ​ല​ക​യ​റ്റം.