കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം.
07:55 pm 5/5/2017 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം. ആഫ്രിക്കൻ വിദ്യാർഥികൾക്കു നേരെയുണ്ടായ ആക്രമണത്തിനു ശേഷം കറുത്തവർഗക്കാരായ യുവതികൾക്കും അതിക്രമം നേരിട്ടു. രണ്ട് ആഫ്രിക്കന്‍ വനിതകളെ ആളുകള്‍ സംഘം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ്പുറത്ത് വന്നിരിക്കുന്നത്. സാമൂഹിക മാധ്യമമായ യുട്യൂബിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഡൽഹി മെട്രോയിൽ യാത്ര ചെയ്യുകയായിരുന്ന വനികൾക്കു നേരെയാണ് സഹയാത്രികരായ പുരുഷൻമാരുടെ അതിക്രമം ഉണ്ടായത്. ഇവരെ പുറത്തേയ്ക്കെറിയണമെന്ന് ആക്രോശിച്ചാണ് പുരുഷൻമാർ ആക്രമണം ആരംഭിച്ചത്. കായികമായി നേരിടാനാണെങ്കില്‍ തങ്ങളും തയാറാണെന്നും വനിതകളും പറയുന്നത് Read more about കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം.[…]










