പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

02:18 on 28/2/2017 കണ്ണൂർ: പേരാവൂർ നീണ്ടുനോക്കിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്ത ഫാദര്‍ റോബിൻ വടക്കുംചേരിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും. പള്ളിവികാരിയും സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്സോയും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റകൃത്യം മറയ്ക്കുവാനുള്ള ഗൂഢാലോചന കേസില്‍ നടന്നിട്ടുണ്ടെന്നും, അതിനാല്‍ കൂടുതല്‍പ്പേര്‍ ഇനി കേസില്‍ പ്രതിയാകും എന്നാണ് പോലീസ് പറയുന്നത്. പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടി 2 Read more about പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.[…]

എടിഎമ്മിൽ പണം നിറക്കാൻ പോയ വാഹനത്തിനു നേരെ കൊള്ളസംഘം നടത്തിയ വെടിവയ്പിൽ രണ്ടു പേർ മരിച്ചു.

08:55 am 28/2/2017 നളന്ദ: ബിഹാറിലെ നളന്ദയിൽ എടിഎമ്മിൽ പണം നിറക്കാൻ പോയ വാഹനത്തിനു നേരെ കൊള്ളസംഘം നടത്തിയ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. കാഷ്യർ രഞ്ജിത് കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ ബ്രിജി നന്ദൻ പ്രസാദ് എന്നിവരാണ് മരിച്ചത്. 20 ലക്ഷം രൂപ വാഹനത്തിൽനിന്ന് കൊള്ളയടിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം സോഹസരാ പോലീസ് സ്റ്റേഷനു സമീപമാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

08:41 am 28/2/2017 ദില്ലി: രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് സമരം. പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. തൊഴില്‍ പുറംകരാര്‍ വത്കരണം അവസാനിപ്പിക്കുക, കിട്ടക്കാടം വരുത്തുന്ന വമ്പമാര്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുക, നോട്ടസാധുവാക്കലിനെ തുടര്‍ന്ന് അധികസമയം ജോലി ചെയ്ത ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. Read more about ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു[…]

അഫ്ഗാനിസ്ഥാനിൽ സൈനികരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടു

06:02 pm 27/2/2017 കാബൂൾ: അഫ്ഗാനിസ്ഥാനിൽ സൈനികരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടു. ജോസ്ജൻ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റു. എന്നാൽ കൊല്ലപ്പെട്ടവരിൽ സൈനികർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

നേപ്പാളിൽ തിങ്കളാഴ്ച രാവിലെ രണ്ടു ഭൂചലനമുണ്ടായി.

02:38 pm 27/2/2017 കാഠ്മണ്ഡു: നേപ്പാളിൽ തിങ്കളാഴ്ച രാവിലെ രണ്ടു ഭൂചലനമുണ്ടായി. രാവിലെ 9.22നുണ്ടായ ആദ്യ ഭൂചലനം റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തി. 10.06 ഓടായണ് രണ്ടാം ചലനമുണ്ടായത്. 4.7 തീവ്രത രേഖപ്പെടുത്തിയ ചലനമായിരുന്നു ഇത്. ഭൂകന്പത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും ആളുകൾ പരിഭ്രാന്തരായി. 2015-ൽ 8,850 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്‍റെ തുടർ ചലനങ്ങളാണ് ഇന്നുണ്ടായതെന്നാണ് റിപ്പോർട്ട്. ഭൂകന്പത്തെ തുടർന്ന് പ്രദേശത്തെ സ്കൂളുകൾ എല്ലാം അടച്ചു. പഴക്കം ചെന്ന കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. – See Read more about നേപ്പാളിൽ തിങ്കളാഴ്ച രാവിലെ രണ്ടു ഭൂചലനമുണ്ടായി.[…]

മികച്ച ചിത്രം: മൂണ്‍ ലൈറ്റ്, നടൻ : കേയ്സി അഫ്ലക് ,നടി: എമ്മ സ്റ്റോൺ,

10:30 AM 27/2/2017 നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എണ്‍പത്തി ഒന്‍പതാമത് ഓസ്കര്‍ അവാര്‍ഡ് പ്രഖ്യാപനം സമാപിച്ചു. ബാറി ജെക്കിന്‍സ് സംവിധാനം ചെയ്‍ത മൂണ്‍ ലൈറ്റിനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‍കര്‍. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ലാലാ ലാന്‍ഡാണ് മികച്ച ചിത്രം എന്ന് അവതാരകന്‍ ആദ്യം തെറ്റായി പ്രഖ്യാപിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ സ്വീകരിച്ച ശേഷമാണ് സംഘാടകര്‍ മൂണ്‍ലൈറ്റിനാണ് പുരസ്‍കാരമെന്ന് തിരുത്തിയത് മഞ്ചസ്റ്റർ ബൈ ദ സീ’യിലെ പ്രകടനത്തിന് കേയ്സി അഫ്ലക് മികച്ച നടനുള്ള പുരസ്കാരം നേടി. Read more about മികച്ച ചിത്രം: മൂണ്‍ ലൈറ്റ്, നടൻ : കേയ്സി അഫ്ലക് ,നടി: എമ്മ സ്റ്റോൺ,[…]

ഇറാനിയന്‍ ചിത്രത്തിന് ഓസ്കര്‍.

7:59 am 27/2/2017 എണ്‍പത്തി ഒന്‍പതാമത് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയാണ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‍കര്‍ ഇറാനിയന്‍ ചിത്രമായ ദ സെയിൽസ്മാൻ നേടി. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം പൈപ്പർ . സൂട്ടോപ്പിയയാണ് മികച്ച ആനിമേഷൻ ചിത്രം ഫീച്ചർ ചിത്രം. പ്രമുഖ അമേരിക്കന്‍ നടന്‍ മഹേര്‍ഷല അലിയെ മികച്ച സഹനടനായി തെരഞ്ഞെടുത്തു. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലിന് ഈ വിഭാഗത്തില്‍ പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. വയോള ഡേവിസ് ആണ് മികച്ച Read more about ഇറാനിയന്‍ ചിത്രത്തിന് ഓസ്കര്‍.[…]

യു​​​​പി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ അ​​​​ഞ്ചാംഘ​​​​ട്ടം വോ​​​​ട്ടെ​​​​ടു​​​​പ്പ് തുടങ്ങി.

07:53 am 27/2/2017 ല​​​​ക്നോ: ‍യു​​​​പി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ അ​​​​ഞ്ചാംഘ​​​​ട്ടം വോ​​​​ട്ടെ​​​​ടു​​​​പ്പ് തുടങ്ങി.11 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 51 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് ഇ​​​​ന്നു വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്നത്. ഇ​​​​തി​​​​ൽ അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ൾ നേ​​​​പ്പാ​​​​ളു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന​​​​വ​​​​യാ​​​​ണ്. രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ അ​​​​മേ​​​​ത്തി​, അ​​​യോ​​​ധ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​​ന്നാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ ക​​​​നൗ​​​​ജി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ലാ​​​​പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മാ​​​​റ്റി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. 2012ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി 37 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ്-5 ബി​​​​ജെ​​​​പി-5, ബി​​​​എ​​​​സ്പി-3, പീ​​​​സ് പാ​​​​ർ​​​​ട്ടി-2 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു മ​​​​റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ Read more about യു​​​​പി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ അ​​​​ഞ്ചാംഘ​​​​ട്ടം വോ​​​​ട്ടെ​​​​ടു​​​​പ്പ് തുടങ്ങി.[…]

ത​മി​ഴ്നാ​ട് തി​രി​ച്ചെ​ന്തൂ​രി​ൽ ക​ട​ലി​ൽ വ​ള്ളം​മു​ങ്ങി ഒ​ന്പ​തു പേ​ർ മ​രി​ച്ചു.

07:52 am 27/2/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട് തി​രി​ച്ചെ​ന്തൂ​രി​ൽ ക​ട​ലി​ൽ വ​ള്ളം​മു​ങ്ങി ഒ​ന്പ​തു പേ​ർ മ​രി​ച്ചു. മ​ണ​പ്പാ​ടി​ന​ടു​ത്ത് മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ത്തി​ൽ ക​ട​ൽ​കാ​ണാ​ൻ​പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഘ​ത്തി​ൽ 20 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം ഏ​ഴു പേ​രെ ര​ക്ഷ​പെ​ടു​ത്തി. നാ​ലു പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വ​ന് ഭീ​ഷ​ണിയുണ്ടെ​ന്ന് പോ​ലീ​സ്.

07:47 am 27/2/2017 ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വ​ന് ഭീ​ഷ​ണിയുണ്ടെ​ന്ന് പോ​ലീ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​വു ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തെ വ​ധി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ഹ​ര​ൺ പാ​ണ്ഡ്യ വ​ധ​ക്കേ​സി​ലെ പ്ര​തി റ​സൂ​ൽ പ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​വു എ​എ​സ്പി കെ.​കെ സിം​ഗ് പ​റ​യു​ന്നു. റ​സൂ​ൽ പ​തി​യും കൂ​ട്ടാ​ളി​ക​ളും റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​താ​യി എ​എ​സ്പി അ​റി​യി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മ​വു Read more about ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വ​ന് ഭീ​ഷ​ണിയുണ്ടെ​ന്ന് പോ​ലീ​സ്.[…]