അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു സൈനികര്‍ക്ക് പരിക്കേറ്റു.

11:37 am 1/2/2017 വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു സൈനികര്‍ക്ക് പരിക്കേറ്റു. യുഎച്ച്‌ 60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. സൈനികര്‍ക്കായുള്ള പരിശീലനത്തിനിടെയാണ് കെന്‍റുക്കിയിലെ ഫോര്‍ട്ട് കാംപബെല്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ല.

ബജറ്റ്​ മാറ്റി വെക്കേണ്ടതില്ലെന്ന സ്​പീക്കറുടെ നിലപാടാണ്​ കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നു

11:16 AM 01/02/2017 ന്യൂഡൽഹി: ബജറ്റ്​ അവതരണത്തിന്​ സ്​പീക്കറുടെ അനുമതി ലഭിച്ചതോടെ സിറ്റിങ്​ എം.പി ഇ. അഹമ്മദ്​ അന്തരിച്ചതിനെ തുടർന്ന്​ ഉണ്ടായ അനിശ്​ചിതത്വം നീങ്ങി. ബജറ്റ്​ മാറ്റി വെക്കേണ്ടതില്ലെന്ന സ്​പീക്കറുടെ നിലപാടാണ്​ കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നതിനിടയാക്കിയത്​. ലോക്സഭയുടെ കീഴ്വഴക്കമനുസരിച്ച് സമ്മേളന കാലയളവിൽ സിറ്റിങ് എം.പി അന്തരിച്ചാൽ സഭ ചേർന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. എന്നാൽ, തുടക്കം മുതൽക്കേ ധനമന്ത്രി അരുൺജെയ്​റ്റ്​ലി ബജറ്റ്​ അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു. എന്തു സാഹചര്യം വന്നാലും ബജറ്റ്​ മാറ്റി വെക്കാറില്ലെന്നും ആ Read more about ബജറ്റ്​ മാറ്റി വെക്കേണ്ടതില്ലെന്ന സ്​പീക്കറുടെ നിലപാടാണ്​ കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നു[…]

കുടിയേറ്റ നിരോധിത രാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തും

– പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: കുടിയേറ്റ നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ ഭാവിയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.ഏറ്റവും അപകടകരമായ നിലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഏഴു രാഷ്ട്രങ്ങളെ നേരത്തെ ഒബാമ ഭരണകൂടം തിരിച്ചറിഞ്ഞിരുന്നുവെന്നും, യു.എസ്. കോണ്‍ഗ്രസ്സിനത് അറിയാമായിരുന്നുവെന്നും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റിന്‍സ് പ്രീബസ് പറഞ്ഞു. ജനുവരി 28ന് പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളായ ഇറാന്‍, ഇറാക്ക്, ലിബിയ, സുഡാന്‍, യെമന്‍, സിറിയ, സെമാലിയ എന്നിവയാണ് Read more about കുടിയേറ്റ നിരോധിത രാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തും[…]

മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അന്തരിച്ചു

10:07 am 1/2/2017 ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. Read more about മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അന്തരിച്ചു[…]

ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു:നില ഗുരുതരം.

02:00 pm 31/1/2017 ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച്‌ രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീണത്. ഉടനെ അദ്ദേഹത്തെ ദില്ലി ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവപരിചണ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിചരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗന്ധി ആശുപത്രിയിലെത്തി അഹമ്മദിനെ സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ Read more about ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു:നില ഗുരുതരം.[…]

കാനഡയിലെ മുസ്​ലിം പള്ളിയിലെ വെടിവെപ്പ്​: കാനഡയിൽ ഫ്രഞ്ച്​ വംശജനായ വിദ്യാർഥി പിടിയിൽ

12:21 pm 31/01/2017 ക്യൂബെക്​ സിറ്റി: കാനഡയിലെ ക്യൂബക്​സിറ്റിയിൽ മുസ്​ലിം പള്ളിയിൽ വെടിവെപ്പ്​ നടത്തി ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്​റ്റിലായ ഒരാൾക്കെതിരെ കുറ്റം ചുമത്തി. ഫ്രഞ്ച് ​വംശജനായ കനേഡിയൻ വിദ്യാർഥി അലക്​സാന്ദ്രെ ബിസോനെത്തെക്കെതിരായാണ്​ കനേഡിയൻ പൊലീസ്​ കുറ്റം ചുമത്തിയത്​. കഴിഞ്ഞ ദിവസം അറസ്​റ്റിലായ മൊറോക്കൻ വംശജനായ മുഹമ്മദ്​ ഖാദിർ സംഭവത്തിന്​ സാക്ഷിയാണെന്നും പൊലീസ്​ അറിയിച്ചു. വെടിവെപ്പ്​ നടന്ന മുസ്​ലിം പള്ളിക്ക്​ മൂന്ന്​ കിലോമീറ്റർ അകലെയുള്ള ലാവൽ സർവകാലാശാലയിലെ പൊളിറ്റിക്കൽ സയൻസ്​ വിദ്യാർഥിയാണ്​ അലക്​സാന്ദ്രെയെന്ന്​ പ്രാദേശിക മാധ്യമങ്ങൾ Read more about കാനഡയിലെ മുസ്​ലിം പള്ളിയിലെ വെടിവെപ്പ്​: കാനഡയിൽ ഫ്രഞ്ച്​ വംശജനായ വിദ്യാർഥി പിടിയിൽ[…]

പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു.

11:26 am 31/1/2017 കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കാങ്കോലില്‍ ആര്‍എസ്‌എസിന്റെ യോഗം നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. ആര്‍എസ്‌എസ് താലൂക്ക് കാര്യവാഹക് സജിത്തിനാണ് വെട്ടേറ്റത്. ആക്രമത്തില്‍ പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചു. വെട്ടേറ്റ സജിത്തിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം.

11:01 am 31/1/2017 ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം.ബഹളങ്ങളില്ലാത്ത സഭാ നടത്തിപ്പിന് സഹകരണം തേടി സര്‍ക്കാര്‍ തിങ്കളാഴ്ച വിളിച്ച സര്‍വകക്ഷി യോഗം പൊളിഞ്ഞതോടെ സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പായി. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. സര്‍വകക്ഷി യോഗം ബഹിഷ്കരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രപതിയുടെ പ്രസംഗവും ബജറ്റ് അവതരണവും ഉള്‍പ്പെടുന്ന ആദ്യത്തെ രണ്ട് സമ്മേളനദിനങ്ങളും ബഹിഷ്കരിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യസഭ, ലോക്സഭ എം.പിമാരുടെ സംയുക്ത സമ്മേളനത്തെ Read more about പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം.[…]

ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

11:00 am 31/01/2017 തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് സ്ഥിതി ചെയ്യുന്ന ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം പരിശോധിക്കാൻ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു. ലോ അക്കാദമി സർക്കാർ ഭൂമിയാണോ, സർക്കാർ ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ, സ്വകാര്യ ആവശ്യത്തിനായി ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് റവന്യൂ മന്ത്രിയുടെ നിർദേശം. ലോ കോളജും അതിനായി Read more about ലോ അക്കാദമി ഭൂമി: റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു[…]

ലോ അക്കാദമി: പൊതുപ്രശ്​നമെന്ന്​ വി.എസ്​

03:09 PM 30/01/2017 തിരുവന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ ​സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്​ വി.എസ്​.അച്യുദാനന്ദ​െൻറ മറുപടി. ലോ അക്കാദമി സമരം പൊതു പ്രശ്​നമാണെന്നും വി.എസ്​ ​പറഞ്ഞു. അധികാര ശക്​തികളെ നിയന്ത്രി​ക്കേണ്ടവർ കീഴടങ്ങരുത്​. അങ്ങനെ സംഭവിച്ചാൽ സമരങ്ങൾ വിജയിക്കില്ല. അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി തിരിച്ച്​ പിടിക്കണമെന്നും വി.എസ്​ ആവശ്യപ്പെട്ടു. നേരത്തെ ലോ അക്കാദമി പ്രശ്​നം വിദ്യാർഥി സമരം മാത്രമാണെന്ന്​ വിദ്യാർഥി സമരപ്പന്തലിലെത്തിയ കോടിയേരി ബാലകൃഷ്​ണൻ സ്വീകരിച്ചിരുന്നത്​.