ഗൾഫ് നാട്ടിൽ കാലാവസ്ഥ മുന്നറിയിപ്പ്

08:20 am 3/2/2017 ദുബായ്: യുഎഇയിയുടെ വിവിധ മേഖലകളില്‍ മഴയും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു. രാജ്യത്ത് തണുപ്പ് കൂടുന്നതിന്‍റെ ഭാഗമായിട്ടാണ് കാലാവസ്ഥാവ്യതിയാനെമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു രാജ്യത്തിന്‍റെ വിവിധ എമിറേറ്റുകളില്‍. പലയിടങ്ങളിലും നേരിയതോതില്‍ മഴപെയ്തു. പൊടിക്കാറ്റ് ശക്തമായത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ദൂരക്കാഴ്ച മങ്ങിയ സാഹചര്യത്തില്‍ റോഡ് ഗതാഗതം ദുഷ്കരമായി. രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിന്‍റെ മുന്നോടിയായാണ് കാലാവസ്ഥാ വ്യതിയാനമെന്ന് കലാവ്സഥാ കേന്ദ്രം അറിയിച്ചു. നാളെയും മറ്റന്നാളും യുഎഇയുടെ വിവിധ മേഖലകളില്‍ Read more about ഗൾഫ് നാട്ടിൽ കാലാവസ്ഥ മുന്നറിയിപ്പ്[…]

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.

08:24 am 29/1/2017 കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചെങ്ങന്നൂര്‍ കോട്ട, കാരക്കാട് ദാനംപടിക്കല്‍ സിബി (42) ആണ് മരിച്ച മലയാളി. ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്ര (45) ആണ് മരിച്ച മറ്റൊരാള്‍. റൗദത്താന്‍ കമ്പനിയിലെ ജീവനക്കാരാണ് ഏഴുപേരും. രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പുറകില്‍ കുവൈത്ത് പൗരന്‍ ഓടിച്ച റേഞ്ച്റോവര്‍ വാഹനം ഇടിക്കുകയായിരുന്നു. അഹ്മദിയില്‍ റോഡ് നമ്പര്‍ 40ലായിരുന്നു അപകടം. പരിക്കേറ്റ Read more about കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.[…]

Default title

04:30 am 23/1/2017 പ്രവാസി മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് യുണിറ്റ് അദാലത്ത് സംഘടിപ്പിച്ചു. അല്‍ഖര്‍ജ്:പ്രവാസി മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് യുണിറ്റും ഇന്ത്യന്‍ എംബസ്സി വെല്‍ഫെയര്‍ വിഭാഗവും സംയുക്തമായി അല്‍ ഖര്‍ജ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച അദാലത്ത് നിയമകുരുക്കില്‍ പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ നിയമവശങ്ങള്‍ അറിയാതെ അലയുന്ന നിരവധി പേര്‍ക്ക് ആശ്വാസമായി ഏറ്റവും കൂടുതല്‍ ആളുകളുടെ പരാതി സ്‌പോന്‍സര്‍ ഉറൂബ് ആക്കിയ നിരവധി കേസുകളാണ് അദാലത്തില്‍ ഉന്നയിക്കപെട്ടത് മാസങ്ങളായി ശംബളം ലഭിക്കാത്തവര്‍ സ്‌പോന്‍സറുടെ പീഡനം Read more about Default title[…]

സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി.

12:47 pm 22/1/2017 മസ്​കത്ത്​: സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് ,നജീബ് എന്നിവരാണ് മരിച്ചത് . ഇരുവരും വിസിറ്റിംങ്​ വിസയിലാണ് സലാലയിലത്തെിയത്.ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തെട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. സലാലയിലുള്ള മൂവാറ്റുപുഴ സ്വദേശിയായ മലയാളിയുമായി ചേര്‍ന്ന് തുംറൈത്തില്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിനാണ് ഇരുവരും ഇവിടെ എത്തിയത്. ഒരു വര്‍ഷത്തിലധികമായി വിസിറ്റിങ് വിസയിലാണ്​ ഇവര്‍ സലാലയില്‍ Read more about സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി.[…]

ദുബൈ മാരത്തണ്‍ കിരീടം ഇത്യോപ്യന്‍ ഓട്ടക്കാര്‍ തൂത്തുവാരി.

11:44 am 21/1/2017 ദുബൈ: ഒന്നരക്കോടിയോളം രൂപ സമ്മാനമായി നല്‍കുന്ന ദുബൈ മാരത്തണ്‍ കിരീടം ഇത്യോപ്യന്‍ ഓട്ടക്കാര്‍ തൂത്തുവാരി. പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇത്യോപ്യന്‍ താരങ്ങള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കൈക്കലാക്കി. പുതിയ കോഴ്സ് റെക്കോഡോടെ തമിറാത്ത് ടോള പുരുഷവിഭാഗം ചാമ്പ്യനായപ്പോള്‍ വോക്നെഷ് ദെഗേഫക്കാണ് വനിതാ കിരീടം. രണ്ടുലക്ഷം ഡോളര്‍ വീതമാണ് സമ്മാനത്തുക. മാരത്തണില്‍ ദെഗേഫയുടെ അരങ്ങേറ്റ മല്‍സരമായിരുന്നു ദുബൈയിലേത്. റിയോ ഒളിമ്പിക്സില്‍ 10,000 മീറ്ററിലെ വെങ്കല മെഡല്‍ ജേതാവാണ് പുരുഷ ചാമ്പ്യനായ ടോള. രണ്ടു മണിക്കൂര്‍ Read more about ദുബൈ മാരത്തണ്‍ കിരീടം ഇത്യോപ്യന്‍ ഓട്ടക്കാര്‍ തൂത്തുവാരി.[…]

ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി മൂന്നുമാസമാക്കി

10:02 am 20/1/2017 നിലവില്‍ ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് മാസമാണ് ശമ്പളത്തോട് കൂടിയ പ്രസവാവധി. അതാണ് ഇപ്പോള്‍ മൂന്ന് മാസമായി വര്‍ദ്ധിപ്പിക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്ബിന്മുഹമ്മദ് ബിന്റാഷിദ് അല്മക്തൂം ഇത് സംബന്ധിച്ച് അനുമതി നല്കി. മാര്‍ച്ച് ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും. മലയാളികള്‍ അടക്കമുള്ള ദുബായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ഉപകാരപ്രദമാകും. നഴ്‌സിംഗ് മേഖലയില്‍ ധാരാളം പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ദുബായില്‍ ജോലി ചെയ്യുന്നത്. നേരത്തെ അബുദാബിയും ഷാര്‍ജയിലും ശമ്പളത്തോട് Read more about ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി മൂന്നുമാസമാക്കി[…]

സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ തുടക്കമായി.

08:38 am 13/1/2017 മസ്കത്ത്: സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ തുടക്കമായി. ജനുവരി എട്ടാം തീയതി മുതലാണ് ഇവിടെ സര്‍വിസ് ആരംഭിച്ചത്. റൂവി, ദാര്‍സൈത്ത്, അല്‍ ഖുവൈര്‍, ഖുറം പി.ഡി.ഒ എന്നിവിടങ്ങളില്‍നിന്ന് ഒമ്പത് പ്രതിദിന സര്‍വിസുകളാണ് നടത്തുന്നത്. ഇരുനൂറിലധികം കുട്ടികള്‍ നിലവില്‍ ബസ് സര്‍വിസ് ഉപയോഗിക്കുന്നുണ്ട്. മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ട സര്‍വിസ് ആരംഭിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മസ്കത്ത് കേന്ദ്രമായുള്ള Read more about സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ തുടക്കമായി.[…]

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ ബഖാല കൊള്ളയടിച്ചു

3:40 pm 31/12/2016 റിയാദ്. നഗരത്തില്‍ എക്സിറ്റ് 5ലെ കിങ്ഡം ആശുപത്രിക്ക് പിറകില്‍ കഴിഞ്ഞ ദിവസം രാത്രി 11നാണ് സംഭവം. മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശി താജുദ്ദീന്‍ പാട്ടശ്ശേരിയുടെ കടയിലാണ് കവര്‍ച്ച നടന്നത്. വാഹനത്തിലത്തെിയ അഞ്ചു പേരില്‍ നാലുപേര്‍ വാളും തോക്കുമായി കടയിലേക്ക് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. താജുദ്ദീന്‍െറ സഹോദരനും രണ്ട് ജോലിക്കാരും പരിസരത്ത് ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ജോസഫുമാണ് കടയിലുണ്ടായിരുന്നത്. വന്ന് കയറിയ ഉടന്‍ സംഘത്തിലൊരാള്‍ കൗണ്ടറിന് സമീപം നിന്ന ജോസഫിന്‍െറ കൈക്ക് Read more about തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ ബഖാല കൊള്ളയടിച്ചു[…]

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകി

06:50 am 29/12/2016 ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കേണ്ട ഐ.എക്സ് 412ാം നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് പോകുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാരില്‍ വൃദ്ധരും ഗര്‍ഭിണികളും കുട്ടികളും അടിയന്തിരമായി നാട്ടിലേക്ക് എത്തേണ്ടവരും ഉണ്ടായിരുന്നു. കൊച്ചി വിമാന താവളത്തില്‍ ഇവരെ കൂട്ടാനായി വന്നവര്‍ മണിക്കൂറുകളോളമാണ് ഉറ്റവരെ കാത്ത് വിമാന താവളത്തിന് പുറത്ത് നിന്നത്. ബദല്‍ സംവിധാനം Read more about എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകി[…]

അജ്മാനില്‍ ചൊവ്വാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.

05:00 am 28/12/2016 നാദാപുരം: അജ്മാനില്‍ ചൊവ്വാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇയ്യങ്കോട് വായനശാല പരിസരത്തെ തൊടുവയില്‍ ഖാദറിന്‍െറ മകന്‍ അസ്കറാണ് (34) മരിച്ചത്. മാതാവ്: മാമി. ഭാര്യ: സമീറ. മക്കള്‍: ഫാദില്‍, ഫര്‍ഹാന്‍. മയ്യിത്ത് നാട്ടിലെ ത്തിച്ച് ഖബറടക്കും.