ഇ. അഹമ്മദിനെ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

12.51 PM 11/11/2016 സൗദി അറേബ്യയിൽ ഉംറ കർമത്തിനെത്തിയ ഇ. അഹമ്മദ് എംപിയെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. ഇ. അഹമ്മദിന്റെ ഒരാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ബുറൈദയില്‍ ബുഫിയ ജീവനക്കാരനായിരുന്ന മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

07:23 am 6/11/2016 ബുറൈദ (റിയാദ്): ബുറൈദയില്‍ ബുഫിയ ജീവനക്കാരനായിരുന്ന മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കണ്ണുര്‍ ഇരിക്കുര്‍ തട്ടപറമ്പ് പള്ളിക്കല്‍ വീട്ടില്‍ അബ്ദുല്ല ആയിശ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാലിഹാണ് (30) ആണ് മരിച്ചത്. താമസസ്ഥലത്തെ കുളിമുറിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ജോലി കഴിഞ്ഞ് 11 മണിയോടെ മുറിയിലത്തെിയ സാലിഹിനെ സഹപ്രവര്‍ത്തകന്‍ ഫോണില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിലെ ഹാന്‍ഡ് ഷവര്‍ കൈയില്‍ മുറുകെ പിടിച്ച നിലയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. Read more about ബുറൈദയില്‍ ബുഫിയ ജീവനക്കാരനായിരുന്ന മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു[…]

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം

09:27 am 4/11/2016 ആഗോള മലയാളികളുടെ പൊതുവേദിയായ പ്രവാസി മലയാളി ഫെഡറേഷന്റെ നാലാമത് വാര്‍ഷികയോഗം നടന്നു. കേരളത്തില്‍ വാഗമണ്‍ ഇന്‍ഡോ അമേരിക്കന്‍ ഇന്റര്‌നാോഷണല്‍ സ്കൂളില്‍ നടന്ന യോഗത്തിലാണ് പുതിയ ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഗ്ലോബല്‍ ഡയറക്റ്റര്‍ ബോര്ഡ് ചെയര്മാനായി ഡോക്ടര്‍ ജോസ് കാനാട്ടിനെ(അമേരിക്ക) ഐക്യകണ്‌ഠ്യേനതിരഞ്ഞെടുത്തു. ഗ്ലോബല്‍ കമ്മറ്റി ഭാരവാഹികളായി ജോസ് മാത്യു പനച്ചിക്കല്‍(ഓസ്ട്രിയ) കോഡിനെറ്റര്‍, ജോര്ജ് പടിക്കകുടി(ഓസ്ട്രിയ)പ്രസിഡന്റ്‌ന, ബഷീര്‍ അമ്പലായി(ബഹറൈന്‍)വൈസ് പ്രസിഡന്റ്്,റെജി ദാമോദര്‍ രാജ് (ദുബായ്)ജനറല്‌സെകക്രട്ടറി, ജോണ്‍ ഫിലിപ്പ് (ബഹറൈന്‍)ജോയിന്‍ സെക്രട്ടറി, നൗഫല്‍ മടത്തറ (സൗദിഅറേബ്യ) Read more about പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം[…]

മലയാളി യുവാവ് ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍

12:19 pm 3/11/2016 ദുബായ് : മലയാളി യുവാവിനെ ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുകുന്നം കാവ്വിള വീട്ടില്‍ പരേതനായ ഗോപാലകൃഷണപിള്ളയുടെ മകന്‍ സിനു (34) വിനെയണ് ദുബായിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിചെയ്തു വരികയായിരുന്നു സിനു. കൊല്ലം പൂതക്കുളത്ത് മുക്കടയില്‍ വാറുവിളാകം വീട്ടില്‍ വിഷ്ണുപ്രിയയാണ് ഭാര്യ.

കുവൈത്തില്‍ യുവതിയുടെ ആത്മഹത്യ: മൂന്നു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിൽ

09:42 AM 02/11/2016 കാഞ്ഞങ്ങാട്: കുവൈത്തില്‍ യുവതി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര കെ.വി കുഞ്ഞിക്കൃഷ്ണന്‍ ജാനകി ദമ്പതികളുടെ മകള്‍ സുഷമ (25) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഹൊസ്ദുര്‍ഗ് കുശാല്‍നഗറിലെ സത്യപ്രകാശ് എന്ന പ്രകാശ് കൃഷ്ണയെയാണ് പോലീസ് പിടികൂടിയത്. 2013 സെപ്തംബര്‍ 24ന് രാവിലെ 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. കുവൈത്ത് ഫര്‍വാനക്കടുത്തുള്ള കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് സുഷമ ആത്മഹത്യ ചെയ്തത്. സുഷമയുടെ മരണത്തിനു ശേഷം Read more about കുവൈത്തില്‍ യുവതിയുടെ ആത്മഹത്യ: മൂന്നു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിൽ[…]

മലയാളി വിദ്യാര്‍ത്ഥിനി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

09:46 am 31/10/2016 റിയാദ്: അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കാഞ്ഞിരപ്പള്ളി പന്തിരുവേലില്‍ ജോബി മാത്യുവിേന്റയും ദീപയുടേയും മകളുമായ അല്‍വിയ (8) റിയാദിനടുത്ത് അല്‍റയാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മാതാപിതാക്കളായ ജോബിയും ദീപയും ഏക സഹോദരന്‍ ആല്‍വിനും പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ദീപയുടെ സഹോദരിയെ കാണുന്നതിനായി അല്‍ബാഹയില്‍ പോയി മടങ്ങിവരും വഴി വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അല്‍ റയാന്‍ ബിഷ റോഡില്‍ വച്ചു വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വണ്ടിയുടെ പുറകിലെ സീറ്റില്‍ Read more about മലയാളി വിദ്യാര്‍ത്ഥിനി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു[…]

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വ്വീസുകള്‍

09.42 AM 28/10/2016 പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വേസിന്റെ പുതിയ ദുബായ്, ഷാര്‍ജ സര്‍വീസുകള്‍. പ്രതിദിന വിമാനസര്‍വീസുകള്‍ വരുന്ന ഞായറാഴ്ച മുതല്‍ തുടങ്ങും. രാജ്യത്തെ മൊത്തം പ്രവാസികളുടെ കണക്കെടുത്താല്‍ അതില്‍ 14 ശതമാനവും മലയാളികളാണ്. പ്രത്യേകിച്ച് ദുബായ്, യുഎഇ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാര്‍ കൂടുതലും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുകയാണ് ജെറ്റ് എയര്‍വേയ്‌സ്. തിരുവനന്തപുരത്തുനിന്നും കോഴിക്കോട് നിന്നുമാണ് പുതിയ വിമാന സര്‍വീസുകള്‍. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം, 11 മണിക്ക് Read more about പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വ്വീസുകള്‍[…]

ഷാര്‍ജയില്‍ വില്ലയില്‍ തീപിടിത്തം;മൂന്നു സ്ത്രീകള്‍ മരിച്ചു .

08:44 am 23/10/2016 ഷാര്‍ജ: ഷാര്‍ജ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ അമീറ ബിന്‍കറമും മാതാവും സഹോദരിയും ഷാര്‍ജയിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ചു. അല്‍ ഖദ്സിയ പ്രദേശത്ത് അമീറയുടെ വില്ലയില്‍ ശനിയാഴ്ചയാണ് ദുരന്തമുണ്ടായത്. അമീറയുടെ സഹോദരന്‍ ഖാലിദി (32) നെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലത്തെിച്ചു. കനത്ത പുകയുണ്ടാക്കിയ ശ്വാസതടസ്സമാണ് എല്ലാവരുടെയും മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പിങ്ക് കാരവണ്‍ ഡയറക്ടര്‍കൂടിയായ അമീറ ബിന്‍കമര്‍ ഷാര്‍ജയിലെ പൊതുരംഗത്ത് വളരെ സജീവമായിരുന്നു. 38 വയസ്സായിരുന്നു. മാതാവ് ബദരിയ്യ അബ്ദുല്‍ഹ്മാന് 57ഉം സഹോദരി സമക്ക് 38ഉം Read more about ഷാര്‍ജയില്‍ വില്ലയില്‍ തീപിടിത്തം;മൂന്നു സ്ത്രീകള്‍ മരിച്ചു .[…]

അല്‍ബാഹ ഉറുമാമ്പഴ ഉല്‍സവത്തിന് വന്‍തിരക്ക്

03:14pm 20/10/2016 അല്‍ബാഹ: കഴിഞ്ഞ ദിവസം ആരംഭിച്ച അല്‍ബാഹ ഉറുമാമ്പഴ ഉല്‍സവം കാണാന്‍ ജനത്തിരക്ക്. പ്രദേശവാസികളും സഞ്ചാരികളും വന്‍തോതില്‍ മേളക്ക് എത്തുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 180 ഓളം കര്‍ഷകര്‍ അണിനിരക്കുന്ന ഉറുമാമ്പഴോല്‍സവത്തില്‍ 250 ഓളം കൃഷിയിടങ്ങളില്‍നിന്നുള്ള പഴങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മേഖലയിലെ കര്‍ഷകര്‍ വര്‍ഷത്തില്‍ 13 ടണ്‍ ഉറുമാമ്പഴം ഉല്‍പ്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്. പഴങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രചോദനം നല്‍കുകയുമാണ് പ്രദര്‍ശനത്തിന്‍െറ മുഖ്യ ലക്ഷ്യം. ‘റുമാന്‍ അല്‍ബാഹ’ പ്രദര്‍ശനത്തിന്‍െറ ഭാഗമായി മറ്റ് കൃഷി ഉല്‍പന്നങ്ങളുടെ Read more about അല്‍ബാഹ ഉറുമാമ്പഴ ഉല്‍സവത്തിന് വന്‍തിരക്ക്[…]

റിയാദ് , തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും

01:00 pm 13/10/2016 റിയാദ്: തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും. റിയാദിലേക്ക് ശുദ്ധജലമത്തെിക്കുന്ന ഭീമന്‍ പൈപ്പുകളിലൊന്ന് റിയാദ് മെട്രോ പാതക്ക് കുറുകെ വരുന്നുണ്ട്. ഇത് മാറ്റിപ്പണിയുന്നതിനാല്‍ വ്യാഴം മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് ജലവിതരണത്തില്‍ ഭംഗം നേരിട്ടേക്കുമെന്ന് നാഷനല്‍ വാട്ടര്‍ കമ്പനി വ്യക്തമാക്കി. ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങളില്‍ പകരം സംവിധാനത്തിലൂടെ വെള്ളമത്തെിക്കാന്‍ കമ്പനി അധികൃതര്‍ ശ്രമം നടത്തും. റിയാദ് നഗരത്തിന്‍െറ പടിഞ്ഞാറ് ഭാഗത്തുള്ള വന്‍ പൈപ്പ്ലൈനാണ് തിരിച്ചുവിടുന്നത് എന്നതിനാല്‍ ആ ഭാഗത്താകും കൂടുതല്‍ Read more about റിയാദ് , തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും[…]