നാദാപുരം കക്കംവെള്ളി സ്വദേശി ഷാർജയിൽ നിര്യാതനായി.

06:29 pm 11/10/2016 ഷാർജ: നാദാപുരം കക്കംവെള്ളി സ്വദേശി പരേതനായ പുത്തലത്ത് അബ്ദുല്ലയുടെ മകൻ റഫീഖ് (41) ഷാർജയിൽ നിര്യാതനായി. കുളിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. മാതാവ് കുഞ്ഞാമി, നാദാപുരം കളപ്പീടികയിൽ അന്ത്രു ഹാജിയുടെ മകൾ സറീനയാണ് ഭാര്യ. മക്കൾ സുഹൈൽ,ദാനിഷ്,ഫാത്തിമ. സഹോദരങ്ങൾ ജാഫർ,ഫജ്ഫർ,ഉമൈബ,ജുനൈബ. മുജീബ് തോട്ടത്ത് വീട്ടില്‍, റാസിക് വെള്ളോളി തുടങ്ങിയവര്‍ സഹോദരി Read more about നാദാപുരം കക്കംവെള്ളി സ്വദേശി ഷാർജയിൽ നിര്യാതനായി.[…]

9 കോടിയില്‍ ഒരു വാഹന നമ്പര്‍പ്ലേറ്റിന്‍റെ വില

04:50 pm 9/10/2016 ദുബൈ: ഒരു വാഹന നമ്പര്‍പ്ലേറ്റിന്‍റെ വില കേട്ട് ഞെട്ടരുത്. 59 കോടിയില്‍ അധികം രൂപ. ദുബായിലെ ജെ ഡബ്ലു മാരിയറ്റ് മാര്‍ക്വി ഹോട്ടലില്‍ നടന്ന ലേലം വിളിയില്‍ ഒരു ഇന്ത്യക്കാരനാണ് ഈ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. ഡല്‍ഹി സ്വദേശി രാജ് സഹ്നി. പത്ത് ലക്ഷത്തില്‍ തുടങ്ങിയ ലേലം വിളിയാണ് ഉയര്‍ന്നുയര്‍ന്ന് 59 കോടിയിലെത്തിയത്. ഡി അഞ്ച് എന്ന ദുബായ് വാഹന നമ്പര്‍പ്ലേറ്റിനായിരുന്നു ഈ വാശിയേറിയ ലേലം വിളി.മൂന്ന് കോടി മുപ്പത് ലക്ഷം ദിര്‍ഹത്തിന് Read more about 9 കോടിയില്‍ ഒരു വാഹന നമ്പര്‍പ്ലേറ്റിന്‍റെ വില[…]

അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ ജോലിയില്‍ നിലനിര്‍ത്തുന്നത് നിരുല്‍സാഹപ്പെടുത്തുന്ന നിയമത്തെ കുറിച്ച് സൌദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു

12;09 pm 9/10/2016 അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ ജോലിയില്‍ നിലനിര്‍ത്തുന്നത് നിരുല്‍സാഹപ്പെടുത്തുന്ന നിയമത്തെ കുറിച്ച് സൌദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. നിതാഖാത്ത് വ്യവസ്ഥയില്‍ 60 വയസിന് മുകളിലുള്ള വിദേശി ജീവനക്കാരെ രണ്ട് പേരായി പരിഗണിക്കുന്നത് സംബന്ധമായ കരട് രേഖ പൊതുജന അഭിപ്രായമാരായാന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അറുപത് വയസിന് മുകളിലുള്ള വിദേശികള്‍ ജോലിയില്‍ തുടരുന്നത് നിരുല്‍സാഹപ്പെടുത്തി സ്വദേശി യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. തൊഴില്‍ വിപണി പരിഷ്ക്കരത്തിന്റെ ഭാഗമായാണ് നടപടി. Read more about അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ ജോലിയില്‍ നിലനിര്‍ത്തുന്നത് നിരുല്‍സാഹപ്പെടുത്തുന്ന നിയമത്തെ കുറിച്ച് സൌദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു[…]

പ്രവാസി സാംസ്കാരികവേദി റിയാദ് യൂണീറ്റ് നിലവില്‍വന്നു

7:55 pm 5/10/2016 ദമാം: പ്രവാസി സാംസ്കാരികവേദി റിയാദ് ഈസ്റ്റ് സോണില്‍ പുതിയ യൂണീറ്റ് നിലവില്‍ വന്നു. പ്രവാസി സാംസ്കാരികവേദി റൗദ മേഖല വൈസ് പ്രസിഡന്റ് ബഷീര്‍ പാണക്കാടിന്റെ ആശംസാ പ്രസംഗത്തോടെ ആരംഭിച്ച ലുലു യൂണിറ്റ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി അംഗം പരീദ് ഉമ്മര്‍ അധ്യക്ഷതവഹിച്ചു. അദ്ദേഹം സംഘടനയെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി അംഗം സദറുദ്ദീന്‍ തെരഞ്ഞെടുപ്പ് ചടങ്ങള്‍ വിശദീകരിച്ചു. പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ പരീദ് ഉമ്മര്‍, സദറുദ്ദീന്‍ എന്നിവരുടെ Read more about പ്രവാസി സാംസ്കാരികവേദി റിയാദ് യൂണീറ്റ് നിലവില്‍വന്നു[…]

ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് നാലുദിവസം വരെ ഖത്തറില്‍ തങ്ങാം

09;11 am 2/10/2016 ദോഹ: ട്രാന്‍സിറ്റില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്ക് നാല് ദിവസം വരെ രാജ്യത്ത ് തങ്ങാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയവും വിമാനത്താവള അതോറിറ്റിയും ഖത്തര്‍ എയര്‍വെഴ്‌സും സഹകരിച്ചായിരിക്കും ഇതിന് അവസരം ഒരുക്കുക. അഞ്ച് മണിക്കൂര്‍ സമയ പരിധിയുളള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നാല് ദിവസം വരെ പുറത്തിറങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇതിന് വേണ്ടി നേരത്തെ വിസ അപേക്ഷ നല്‍കേണ്ടതില്ല. ടൂറിസം വികസന മേഖലയില്‍ ഈ തീരുമാനം വലിയ കുതിച്ച് ചാട്ടം തന്നെ സൃഷ്ടിക്കുമെന്നാണ് Read more about ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് നാലുദിവസം വരെ ഖത്തറില്‍ തങ്ങാം[…]

ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു.

09:40 am 1/10/2016 ദുബൈ :ജുമൈറ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു. ദുബൈ അല്‍ ബര്‍ഷ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റസാഫ ഗ്രോസറിയില്‍ ജീവനക്കാരനായ മലപ്പുറം പുത്തനത്താണി തവളംചിന ചങ്ങനക്കാട്ടില്‍ നൗഷാദ് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ എട്ട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താണ നൗഷാദിനെ സുഹൃത്തുക്കള്‍ രക്ഷിച്ച് കരക്കുകയറ്റി. പിന്നീട് ആംബുലന്‍സ് എത്തി അല്‍ ബര്‍ഷയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് വര്‍ഷമായി Read more about ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു.[…]

ഗള്‍ഫ്­ പ്രതിസന്ധി റിവേഴ്‌­സ് മൈഗ്രേഷന്‍ (മടക്ക പ്രവാസം) ആരംഭിക്കാന്‍ സമയമായോ?

09:17 pm 28/9/2016 (ജയന്‍ കൊടുങ്ങല്ലൂര്‍) സൗദിയിലും കുവൈത്തിലും പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ അതിന്റെ ആഴങ്ങളിലേക്ക്­ എത്തിയെന്ന്­ ഏവരെയും ബോധ്യപ്പെടുത്തുന്നതാണു തൊഴില്‍നഷ്­ടപ്പെട്ടവരായ പതിനായിരങ്ങള്‍ വലയുകയാണെന്ന സത്യം മറച്ചുവെക്കാന്‍ സാധിക്കില്ല ഗള്‍ഫ്­ മേഖലയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുടെ പ്രതിഫലനം പ്രത്യക്ഷത്തില്‍ സംഭവിച്ചിരിക്കുന്നത്­ നിര്‍മാണമേഖലയിലാണ്­. കേരളം അടക്കമുള്ള സംസ്­ഥാനങ്ങളില്‍ നിന്ന്­ ഗള്‍ഫിലെ നിര്‍മാണമേഖലയിലേക്ക്­ അസംഖ്യംപേരാണ്­ പോയിരിക്കുന്നതും.ജോലിയും കൂലിയും നഷ്­ടമായി ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം പോലുമില്ലാതെ നമ്മുടെ സഹോദരങ്ങള്‍ കഴിയുന്നതു നാടിനെയും ഉറ്റവരെയും ബന്ധുമിത്രാദികളെയും വേദനിപ്പിക്കുകയാണ്­. എന്നാല്‍, ഇത്രയകലെയിരുന്നു കണ്ണീരുപൊഴിക്കാനല്ലാതെ Read more about ഗള്‍ഫ്­ പ്രതിസന്ധി റിവേഴ്‌­സ് മൈഗ്രേഷന്‍ (മടക്ക പ്രവാസം) ആരംഭിക്കാന്‍ സമയമായോ?[…]

ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് വിസ നല്‍കുന്നു –

09:15 pm 28/9/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ അനുവദിക്കും. ഖത്തറിലുടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്കാണ് നാലു ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വിസ നല്‍കുന്നത്. ഖത്തറിന്‍റെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കാനാണ് പുതിയ തീരുമാനം. ദോഹ വഴി ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ രാജ്യത്ത് തങ്ങേണ്ടി വരുന്ന എല്ലാ യാത്രക്കാര്‍ക്കും നാലു ദിവസം കാലാവധിയുള്ള വിസ അനുവദിക്കാനാണ് തീരുമാനം. ഇതിനു Read more about ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് വിസ നല്‍കുന്നു –[…]

അല്‍ഐന്‍ ജബല്‍ ഹഫീത് മലമുകളിലെ റോഡില്‍നിന്ന് താഴേക്ക് പതിച്ച കാര്‍ കത്തിയമര്‍ന്ന് മലയാളി യുവാവ് മരിച്ചു.

09:32 am 28/9/2016 അബൂദബി: അല്‍ഐന്‍ ജബല്‍ ഹഫീത് മലമുകളിലെ റോഡില്‍നിന്ന് താഴേക്ക് പതിച്ച കാര്‍ കത്തിയമര്‍ന്ന് മലയാളി യുവാവ് മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മലയില്‍നിന്ന് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയും കത്തിയമരുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്തവിധം കത്തിയിട്ടുണ്ട്. കാറിന്‍െറ വിവരങ്ങള്‍ വെച്ചാണ് മലയാളിയാണ് മരിച്ചതെന്ന് കരുതുന്നത്. ബുധനാഴ്ച മാത്രമേ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതരില്‍ നിന്ന് ലഭ്യമാകൂവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സൗദി ദേശിയ ദിനാഘോഷവും ഓണം ഈദ്‌ സംഗമവും നടത്തി

09:01 pm 24/9/2016 റിയാദ്: ഇന്നലെ റിയാദ് ക്ലാസ്സിക്‌ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷവും ഓണം ഈദ്‌ സംഘമവും നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അല്‍ ആലിയാ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാനു സി തോമസ് സാംസ്കാരിക സമ്മേളനം ഉത്ഘാദനം ചെയ്ത പ്രവാസി മലയാളി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്‌ മുജീബ് കായംകുളത്തിന്‍റെ ആമുഖത്തോടെ തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ്‌ Read more about പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സൗദി ദേശിയ ദിനാഘോഷവും ഓണം ഈദ്‌ സംഗമവും നടത്തി[…]