പൂജാരയെയും ഹർമൻപ്രീതിനെയും ബിസിസിഐ അർജുന അവാർഡിനായി ശിപാർശ ചെയ്തു

08.00 PM 02/05/2017 ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയെ ബിസിസിഐ അർജുന അവാർഡിനു ശിപാർശ ചെയ്തു. കഴിഞ്ഞ സീസണിലെ ടെസ്റ്റു പരന്പരകളിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പൂജാരയെ ശിപാർശ ചെയ്തത്. വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിനെയും അർജുന അവാർഡിനായി ബിസിസിഐ ശിപാർശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച നാമനിർദേശം കായിക മന്ത്രാലയത്തിന് നൽകിയതായി ബിസിസിഐ അറിയിച്ചു. 1316 റണ്‍സാണ് ഈ സീസണിൽ പൂജാര നേടിയത്. ഒരു ടെസ്റ്റ് സീസണിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന റണ്‍സാണിത്. Read more about പൂജാരയെയും ഹർമൻപ്രീതിനെയും ബിസിസിഐ അർജുന അവാർഡിനായി ശിപാർശ ചെയ്തു[…]

ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്ക് ഇ​ന്ന് നി​ർ​ണാ​യ​ക പോരാട്ടം

11.22 AM 02/05/2017 ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ് ഇ​ന്ന് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാദിനെ നേ​രി​ടും. ഡ​ൽ​ഹി​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ൽ രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. അതേസമയം, ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനാകും ഹൈദരാബാദ് ശ്രമിക്കുക.

പി.​വി. സി​ന്ധു ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി.

09:12 am 29/4/2017 വു​ഹാ​ൻ: ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വ് പി.​വി. സി​ന്ധു ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി. ക്വാ​ട്ട​റി​ല്‍ ചൈ​ന​യു​ടെ ഹെ ​ബിം​ഗ്ജാ​വോ​യോ​ട് തോ​റ്റാ​ണ് സി​ന്ധു പു​റ​ത്താ​യ​ത്. എ​ട്ടാം സീ​ഡാ​യ ഹെ ​നാ​ലാം സീ​ഡാ​യ സി​ന്ധു​വി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് വീ​ഴ്ത്തി​യ​ത്. ആ​ദ്യ സെ​റ്റ് സി​ന്ധു നേ​ടി​യെ​ങ്കി​ലും ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ ഹെ ​സ്വ​ന്ത​മാ​ക്കി സെ​മി​യി​ലേ​ക്ക് മു​ന്നേ​റി. സ്കോ​ർ: 21-15, 14-21, 22-24. ഇ​തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്നു ലോ​ക​റാ​ങ്കിം​ഗു​ള്ള താ​ര​ങ്ങ​ളെ​ല്ലാം പു​റ​ത്താ​യി.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം.

07:05 am 28/4/2017 ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം. ബം​ഗ​ളൂ​രു​വി​ന്‍റെ 135 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്നു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഗു​ജ​റാ​ത്ത് 13.5 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ (71) അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ഗു​ജ​റാ​ത്തി​ന് ഗം​ഭീ​ര​വി​ജ​യ​മൊ​രു​ക്കി​യ​ത്. ഫി​ഞ്ച് 34 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ആ​റു സി​ക്സ​റു​ക​ളു​മാ​യി ക​ളം​വാ​ണ​പ്പോ​ൾ ഗു​ജ​റാ​ത്തി​ന് അ​നാ​യാ​സ ജ​യ​മൊ​രു​ങ്ങി. ക്യാ​പ്റ്റ​ൻ സു​രേ​ഷ് റെ​യ്ന (34) ഫി​ഞ്ചി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. തു​ട​ക്ക​ത്തി​ൽ ഓ​പ്പ​ൺ​മാ​രാ​യ ഇ​ഷാ​ൻ കി​ഷ​നെ​യും (16) മ​ക്ക​ല്ല​ത്തെ​യും Read more about റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം.[…]

ഐപിഎല്ലില്‍ പൂനെയെ ഏഴ് വിക്കറ്റിന് കീഴടക്കി ആറാം ജയം സ്വന്തമാക്കിയ കൊല്‍ക്കത്ത

09:03 am 27/4/2017 കൊല്‍ക്കത്ത: ഐപിഎല്ലില്‍ പൂനെയെ ഏഴ് വിക്കറ്റിന് കീഴടക്കി ആറാം ജയം സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പോയന്റ് പട്ടികയിലെ ഒന്നാമന്‍മാരായി. മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും 12 പോയന്റാണുള്ളതെങ്കിലും റണ്‍റേറ്റില്‍ കൊല്‍ക്കത്ത ബഹുദൂരം മുന്നിലാണ്. അര്‍ധസെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയുടെയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെയും ഇന്നിംഗ്സുകളാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 20 ഓവറില്‍ 182/5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.1 ഓവറില്‍ 184/3. Read more about ഐപിഎല്ലില്‍ പൂനെയെ ഏഴ് വിക്കറ്റിന് കീഴടക്കി ആറാം ജയം സ്വന്തമാക്കിയ കൊല്‍ക്കത്ത[…]

മിന്നും വിജയം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് റഷ്യൻ ടെന്നീസ് സൂപ്പർതാരം മരിയ ഷറപ്പോവ.

08:47 am 27/4/2017 മോസ്കോ: മാസങ്ങൾ നീണ്ട വിലക്കിനൊടുവിൽ ടെന്നീസ് കോർട്ടിലെത്തി സ്വന്തമാക്കിയ മിന്നും വിജയം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് റഷ്യൻ ടെന്നീസ് സൂപ്പർതാരം മരിയ ഷറപ്പോവ. ആദ്യ മത്സരം ജയിച്ച പ്രതീതിയാണ് ഉണ്ടായത്. സന്തോഷം അടക്കാനായില്ല. ഇത് തിരിച്ചുവരവാണ് എന്ന് മനസിലാക്കുന്ന നിമിഷം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ നിമിഷത്തിനു വേണ്ടിയാണ് ഏറെനാളായി കാത്തിരുന്നത്- ഷറപ്പോവ പറഞ്ഞു. റാക്കറ്റ് കൈയിലെടുക്കാതെയും ടെന്നീസ് ബോളുകൾ തൊടാതെയും കുറച്ചുനാൾ താൻ മുന്നോട്ട് പോയെന്നും ടെന്നീസ് കോർട്ടിലേക്ക് മടങ്ങിവരുമോയെന്ന് ഉറപ്പില്ലാതിരുന്നതിനാലാണ് Read more about മിന്നും വിജയം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് റഷ്യൻ ടെന്നീസ് സൂപ്പർതാരം മരിയ ഷറപ്പോവ.[…]

ഹർഭജൻ സിംഗിന് ട്വന്‍റി-20 ക്രിക്കറ്റിൽ 200 വിക്കറ്റ്.

10:34 pm 25/4/2017 മുംബൈ: ഐപിഎല്ലിൽ റൈസിംഗ് പൂന സൂപ്പർജയ്ന്‍റിനു എതിരായ മത്സരത്തിലാണ് ഹർഭജൻ നേട്ടം കൈവരിച്ചത്. പൂന നായകൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ഹർഭജൻ നേട്ടത്തിൽ എത്തിയത്. 225 മത്സരങ്ങളിൽ നിന്നാണ് ഹർഭജൻ ട്വന്‍റി-20 കരിയറിൽ 200 വിക്കറ്റ് തികച്ചത്. ട്വന്‍റി-20യിൽ 200 വിക്കറ്റ് നേട്ടത്തിൽ എത്തുന്ന 19-ാമത്തെ കളിക്കാരനാണ് ഹർഭജൻ. നേരത്തെ, ആർ. അശ്വിൻ, അമിത് മിശ്ര എന്നിവർ കുട്ടിക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ച​രി​ത്ര​മെ​ഴു​തി പാ​ക്കി​സ്ഥാ​ൻ വെ​റ്റ​റ​ൻ താ​രം യൂ​നി​സ് ഖാ​ൻ

06:43 pm 24/4/2017 കിം​ഗ്സ്റ്റ​ണ്‍: വി​ട​വാ​ങ്ങ​ൽ പ​ര​ന്പ​ര​യി​ൽ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ച​രി​ത്ര​മെ​ഴു​തി പാ​ക്കി​സ്ഥാ​ൻ വെ​റ്റ​റ​ൻ താ​രം യൂ​നി​സ് ഖാ​ൻ. ടെ​സ്റ്റി​ൽ 10000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഈ നാഴികക്കല്ല് പിന്നിടുന്ന ആ​ദ്യ പാ​ക് ക​ളി​ക്കാ​ര​നെ​ന്ന നേട്ടവുമാണ് യൂ​നി​സ് സ്വ​ന്തം പേ​രി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​ന്പ​ര​യോ​ടെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ക്കു​മെ​ന്ന് യൂ​നി​സ് ഖാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 208-ാം ഇ​ന്നിം​ഗ്സി​ൽ 39-ാം വ​യ​സി​ലാ​ണ് യൂ​നി​സ് ഖാ​ന്‍റെ നേ​ട്ടം. ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ള്ള 13 ക​ളി​ക്കാ​രി​ൽ ആ​റാം Read more about ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ച​രി​ത്ര​മെ​ഴു​തി പാ​ക്കി​സ്ഥാ​ൻ വെ​റ്റ​റ​ൻ താ​രം യൂ​നി​സ് ഖാ​ൻ[…]

ലോ​ക മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ന്‍റെ 100 മീറ്റർ ഓട്ടത്തിൽ 101 കാ​രന് സ്വർണം.

06:32 pm 24/4/2017 ഓക്‌ലൻഡ്: ലോ​ക മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ന്‍റെ 100 മീറ്റർ ഓട്ടത്തിൽ 101 കാ​ര​നാ​യ മ​ൻ കൗ​റിന് സ്വർണം. ഛണ്ഡിഗഡ് സ്വദേശിയാണ് കൗർ. ന്യൂ​സി​ലൻ​ഡി​ലെ ഓ​ക്‌ലൻഡാണ് ഗെയിംസിന് വേദിയാകുന്നത്. കൗ​റി​ന്‍റെ ക​രി​യ​റി​ലെ 17-ാം മ​ത്തെ സ്വ​ർ​ണ​ മെ​ഡ​ലാ​യി​രു​ന്നു ഇ​ത്. ഒ​രു മി​നിറ്റും 14 സെ​ക്ക​ന്‍റും കൊ​ണ്ടാ​ണ് കൗ​ർ 100 മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2009 ലെ ​ഉ​സൈ​ൻ ബോ​ൾ​ട്ട് സ്ഥാപിച്ച ലോ​ക റി​ക്കാ​ർ​ഡി​നേ​ക്കാ​ൾ 64.42 സെ​ക്ക​ന്‍റ് അ​ധി​ക​സ​മ​യം എ​ടു​ത്താ​ണ് കൗ​ർ ഓട്ടം പൂർത്തിയാക്കിയത്. മ​ത്സ​രം ആ​സ്വ​ദി​ച്ചെ​ന്നും താൻ Read more about ലോ​ക മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ന്‍റെ 100 മീറ്റർ ഓട്ടത്തിൽ 101 കാ​രന് സ്വർണം.[…]

മും​ബൈ​ഇ​ന്ത്യ​ൻ​സി​ന് 14 റ​ൺ​സ് ജ​യം.

09:05 am 23/4/2017 മും​ബൈ: മും​ബൈ​ഇ​ന്ത്യ​ൻ​സി​ന് 14 റ​ൺ​സ് ജ​യം. മും​ബൈ​യു​ടെ 142 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 128 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. മു​ൻ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞ​താ​ണ് ഡ​ൽ​ഹി​യെ തോ​ൽ​വി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. റ​ബാ​ഡ​യും (44) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ക്രി​സ് മോ​റി​സും (52) മാ​ത്ര​മാ​ണ് ഡ​ൽ​ഹി നി​ര​യി​ൽ പൊ​രു​തി​യ​ത്. ഇ​വ​രൊ​ഴി​ച്ച് ഡ​ൽ​ഹി ബാ​റ്റ്സ്മാ​ൻ​മാ​ർ ആ​രും ര​ണ്ട​ക്കം ക​ട​ന്നി​ല്ല. ആ​റി​ന് 24 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഡ​ൽ​ഹി​യെ റ​ബാ​ഡ​യും മോ​റി​സും മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തി​ന്‍റെ Read more about മും​ബൈ​ഇ​ന്ത്യ​ൻ​സി​ന് 14 റ​ൺ​സ് ജ​യം.[…]