സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ആദ്യ മത്സരങ്ങളിൽ ഗോവയ്ക്കും ബംഗാളിനും ജയം

08:59 am 13/3/2017 പനാജി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ആദ്യ മത്സരങ്ങളിൽ ബംഗാളിനും ആതിഥേയരായ ഗോവയ്ക്കും ജയം. ചണ്ഡീഗഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് ബംഗാൾ ആദ്യ വിജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ആതിഥേയരായ ഗോവ മേഘാലയയെ പരാജയപ്പെടുത്തി.

രാഹുൽ ​ദ്രാവിഡ്​ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ടുകൾ.

01:34 pm 12/3/2017 മുംബൈ: മുൻ ഇന്ത്യൻ നായകൻ രാഹുൽ ​ദ്രാവിഡ്​ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ടുകൾ. നിലവിൽ അണ്ടർ-19 ടീമി​െൻറ പരിശീലകനാണ്​ ദ്രാവിഡ്​. അനിൽ കുംബ്ലെക്ക്​ ഡയറക്​ടർ സ്ഥാനവും നൽകാനാണ്​ സാധ്യത. ഇപ്പോൾ നടക്കുന്ന ആസ്​ട്രേലിയയുമായുള്ള പരമ്പര കഴിഞ്ഞ്​ ടീമിൽ വൻ അഴിച്ച്​ പണി നടത്താനാണ്​ ബി.സി.സി.​െഎയുടെ നീക്കം. ഏപ്രിൽ 14ാം തിയതി ദ്രാവിഡ്​ പരിശീലകനായി ചുമതലയേൽക്കുമെന്നാണ്​ വാർത്തകൾ. ഇന്ത്യൻ ക്രിക്കറ്റിലെ വിവിധ ​ടീമുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഒരാൾക്ക്​ നൽകാനുള്ള സാധ്യതകളും ബി.സി.സി.​െഎ പരിശോധിക്കുന്നുണ്ട്​. അങ്ങനെയെങ്കിൽ Read more about രാഹുൽ ​ദ്രാവിഡ്​ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ടുകൾ.[…]

അനില്‍ കുബ്ലെയെ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റും.

O9:24 am 12/3/2017 റാഞ്ചി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റി ടീം ഡയറക്ടര്‍ സ്ഥാനം നല്‍കുമെന്ന് സൂചന. കുംബ്ലെ പരിശീലകനാവുന്നതിന് മുമ്പ് രവി ശാസ്ത്രി വഹിച്ചിരുന്ന പദവിയിലേക്ക് കുംബ്ലെയെ ഉയര്‍ത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച വാഗ്ദാനം കുംബ്ലെയ്ക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം ബിസിസിഐയുടെ ഈ ഓഫര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാതൃകയില്‍ Read more about അനില്‍ കുബ്ലെയെ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റും.[…]

ക്രിക്കറ്റിൽ ഒട്ടനവധി മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ബ്രെറ്റ് ലീ .

09:58 am 11/3/2017 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷമായെങ്കിലും കമന്റേറ്ററായും ഉപദേശകനായും ഇന്നും ക്രിക്കറ്റിനൊപ്പം സഞ്ചരിക്കുകയാണ് ബ്രെറ്റ് ലീ. ഒപ്പം സാമൂഹ്യ സന്നദ്ധ മേഖലകളിലും സജീവം. ഇതിന്റെ ഭാഗമായുള്ള ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനാണ് ലീ കൊച്ചിയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റിന്റെ ശൈലി പാടെ മാറിയെങ്കിലും ടീം സ്പിരിറ്റില്‍ ആര്‍ക്കും കുറവ് വന്നിട്ടില്ലെന്ന് ലീയുടെ സാക്ഷ്യം. പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കും. തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റാണതെന്നും ലീ പറഞ്ഞു. ഇന്ത്യയെ തോല്‍പ്പിച്ച് Read more about ക്രിക്കറ്റിൽ ഒട്ടനവധി മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ബ്രെറ്റ് ലീ .[…]

സൈനയും,പി.​വി സി​ന്ധു ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ക്വാ​ര്‍​ട്ട​റി​ൽ നിന്നു പുറത്ത്.

O9:25am 11/3/2017 ബെ​ര്‍​മിം​ഗ്ഹാം: ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന സൈന നെഹവാളും, പി.​വി സി​ന്ധു ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ക്വാ​ര്‍​ട്ട​റി​ൽ പു​റ​ത്ത്. ടോ​പ്പ് സീ​ഡാ​യ ത​യി സു ​യിം​ഗാ​ണ് ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു താ​യ്‌​വാ​ൻ താ​രം റി​യോ​യി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വി​നെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 21-14, 21-10.

ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി.

06:37 pm 9/3/2017 ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി. ഇതോടെ ലങ്കയ്ക്ക് 182 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. ലങ്ക ഒന്നാം ഇന്നിംഗ്സിൽ 494 റണ്‍സ് നേടിയിരുന്നു. മൂന്നാം ദിനം മഴമൂലം മത്സരം നേരത്തെ അവസാനിപ്പിച്ചു. മുഷ്ഫിഖുർ റഹീം (85), സൗമ്യ സർക്കാർ (71), തമീം ഇക്ബാൽ (57) എന്നിവർ ബംഗ്ലാദേശ് നിരയിൽ അർധ സെഞ്ചുറി നേടി. ലങ്കയ്ക്ക് വേണ്ടി ദുൽറുവാൻ പെരേരയും രങ്കന ഹെരാത്തും Read more about ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി.[…]

ഇന്ത്യൻ വെൽസ് ഓപ്പണിൽനിന്നു ലോക വനിതാ സെറീന വില്യംസ് പിൻമാറി.

05:48 0m 8/3/2017 ന്യൂയോർക്ക്: ഇന്ത്യൻ വെൽസ് ഓപ്പണിൽനിന്നു ലോക വനിതാ ഒന്നാം നന്പർ താരം സെറീന വില്യംസ് പിൻമാറി. കാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് സെറീനയുടെ പിൻമാറ്റത്തിനു കാരണം. ഈ മാസം അവസാനം നടക്കുന്ന മയാമി ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റും തനിക്ക് നഷ്ടമാകുമെന്നും സെറീന അറിയിച്ചു.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം.

11:55 am 7/3/2017 ബംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 274 റണ്‍സിൽ അവസാനിച്ചു. ചേതേശ്വർ പൂജാര (92), അജിങ്ക്യ രഹാനെ (52), കെ.എൽ.രാഹുൽ (51) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്. ആറ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡാണ് കൂറ്റൻ ലീഡ് നേടുന്നതിൽ നിന്നും ഇന്ത്യയെ തടഞ്ഞുനിർത്തിയത്. 213/4 എന്ന ഭേദപ്പെട്ട നിലയിൽ നാലാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ കഷ്ടകാലം തുടങ്ങി. Read more about രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം.[…]

ടെന്നീസ് ചാന്പ്യൻഷിപ്പ് ഡബിൾസ് ഫൈനലിൽ ബൊപ്പണ്ണ- മറ്റോവസ്കി സഖ്യത്തിന് തോൽവി.

08:50 am 5/3/2017 ദുബായ്: ദുബായ് ടെന്നീസ് ചാന്പ്യൻഷിപ്പ് ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണ- മാർസിൻ മറ്റോവസ്കി സഖ്യത്തിന് തോൽവി. റൊമാനിയ-ഡച്ച് ജോഡിയായ ഹോറിയ തെകാവു-ജൂലിയൻ റോജർ സഖ്യത്തോടാണ് ബൊപ്പണ്ണയുടെ തോൽവി. സ്കോർ: 6-4, 3-6, 3-10. ഇരു ടീമും ഒരോ സെറ്റുകൾ വീതം നേടിയപ്പോൾ ട്രൈബേക്കറിലാണ് വിജയിയെ നിശ്ചയിച്ചത്.

ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

10:03 am 4/3/2017 ബംഗളൂരു: രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്.കരുൺ നായരെയും അഭിനവ് മുകുന്ദിനെയും ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ജയന്ത് യാദവിനെയും മുര‍ളി വിജയ് യേയും ഒഴിവാക്കി. പൂ​ന​യി​ല്‍ ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ 333 റ​ണ്‍സി​ന് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ ര​ണ്ടാം ടെ​സ്റ്റി​നി​റ​ങ്ങു​ന്ന​ത് അ​ത്ര ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യ​ല്ല. അ​തേ​സ​മ​യം, തു​ട​ര്‍ച്ച​യാ​യി 19 മ​ത്സ​ര​ങ്ങ​ള്‍ തോ​ല്‍വി അ​റി​യാ​തെ മു​ന്നേ​റി​യ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ.