വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ

07:08 pm 24/3/2017 ന്യൂഡൽഹി: ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നായകൻ വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ. വെള്ളിയാഴ്ചയും മൈതാനത്തെത്തിയ കോഹ്‌ലി പരീശീലനം മുഴുവനാക്കാതെ മടങ്ങി. കഴിഞ്ഞ ദിവസവും കോഹ്‌ലി പരിശീലനത്തിനു എത്തിയിരുന്നില്ല. മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസമാണ് ഫീൽഡ് ചെയ്യുന്നതിനിടെ ഇന്ത്യൻ നായകന് പരിക്കേറ്റത്. പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ നാലാം ടെസ്റ്റിനിറങ്ങൂ എന്ന് കോഹ്‌ലി വ്യക്തമാക്കി. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. കോഹ്‌ലിക്ക് കളിക്കാനായില്ലെങ്കിൽ അത് ടീം Read more about വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ[…]

സ​ന്തോ​ഷ് ട്രോ​ഫി ബം​ഗാ​ൾ ഫൈ​ന​ലി​ൽ

07:07 pm 23/3/2017 പ​നാ​ജി: ബം​ഗാ​ൾ സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ലി​ൽ. സ​ഡ​ൻ‌​ഡെ​ത്ത് വിജയികളെ തീരുമാനിച്ച മത്സരത്തിൽ മി​സോ​റാ​മി​നെ വീ​ഴ്ത്തി​യാ​ണ് ബം​ഗാ​ൾ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു​ടീ​മി​നും ഗോ​ൾ‌ നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഗോ​ൾ ര​ഹി​ത സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് ക​ളി പെ​നാ​ൽ‌​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്. ഷൂ​ട്ടൗ​ട്ടി​ൽ അ​ഞ്ചി​നെ​തി​രെ ആ​റു ഗോ​ൾ​ക​ൾ​ക്ക് ബം​ഗാ​ൾ ജ​യി​ച്ചു. ര​ണ്ടാം സെ​മി​യി​ൽ കേ​ര​ളം ഗോ​വ​യെ നേ​രി​ടും.

ഇന്ത്യൻ ക്രിക്കറ്റർമാരുടെ ശമ്പളത്തിൽ ഇരട്ടി വർധനവുമായി ബി.സി.സി.ഐ.

O8:02 am 23/3/2017 മുംബൈ: രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റർമാരുടെ ശമ്പളത്തിൽ ഇരട്ടി വർധനവുമായി ബി.സി.സി.ഐ. മിന്നും ഫോമിലുള്ള ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, മുരളി വിജയ് എന്നിവർക്ക് സ്ഥാനക്കയറ്റവും ബോർഡ് നൽകി. ഇവരെ ഗ്രേഡ് എയിൽ ഉൾപെടുത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു. 2016 ഒക്ടോബർ മുതലാണ് കരാർ തീയതി ആരംഭിക്കുന്നത്. പൂജാരയും വിജയും കഴിഞ്ഞ വർഷം ഗ്രേഡ് ബിയിൽ ആയിരുന്നു. 2015-16 കാലത്ത് മോശം ഫോമിനെതുടർന്ന് ജഡേജ ഗ്രേഡ് സിയിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു. Read more about ഇന്ത്യൻ ക്രിക്കറ്റർമാരുടെ ശമ്പളത്തിൽ ഇരട്ടി വർധനവുമായി ബി.സി.സി.ഐ.[…]

12 വര്‍ഷത്തിന് ശേഷം ഇന്ത്യയ്‌ക്ക് ഫുട്ബോളില്‍ വിദേശവിജയം

07:58 am 23/3/2017 എ എഫ് സി ഏഷ്യന്‍ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ചരിത്ര വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ കംബോഡിയയെ തോല്‍പ്പിച്ചു. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ വിദേശത്ത് ഒരു അന്താരാഷ്‌ട്ര ഫുട്ബോള്‍ മല്‍സരം വിജയിക്കുന്നത്. 1-1 എന്ന നിലയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യപകുതിക്ക് ശേഷമാണ് മല്‍സരം ചടുലമായത്. രണ്ടാം പകുതിയില്‍ മൂന്നു ഗോളുകളാണ് പിറന്നത്. ഇന്ത്യയ്‌ക്കുവേണ്ടി സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, സന്ദേശ് ജിംഗാന്‍ Read more about 12 വര്‍ഷത്തിന് ശേഷം ഇന്ത്യയ്‌ക്ക് ഫുട്ബോളില്‍ വിദേശവിജയം[…]

ബംഗ്ലാദേശ് ക്രിക്കറ്റിന് നൂറാം ടെസ്റ്റിൽ ചരിത്രം വിജയം.

8:30 am 20/3/2017 കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നാലു വിക്കറ്റിന്‍റെ വിജയമാണ് മുഷ്ഫിഖുർ റഹീമും സംഘവും സ്വന്തമാക്കിയത്. അവസാന ദിവസം ആതിഥേയർ ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ ബംഗ്ലാദേശിനെ സഹായിച്ചത് ഓപ്പണർ തമീം ഇക്ബാലിന്‍റെ (82) പ്രകടനമാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റിൽ ജയം നേടുന്നത്. ആദ്യ ടെസ്റ്റിൽ ലങ്ക വിജയം കണ്ടിരുന്നു. ഇതോടെ രണ്ടു ടെസ്റ്റുകളുടെ ഇരു ടീമും പങ്കുവച്ചു. സ്കോർ: ശ്രീലങ്ക 338, 319, ബംഗ്ലാദേശ് 467, ആറിന് 191. 191 Read more about ബംഗ്ലാദേശ് ക്രിക്കറ്റിന് നൂറാം ടെസ്റ്റിൽ ചരിത്രം വിജയം.[…]

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു.

06:53 pm 18/3/2017 റാഞ്ചി: ചേതേശ്വർ പൂജാരയുടെ സെഞ്ചുറിക്കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളിനിർത്തുന്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 360/6 എന്ന നിലയിലാണ്. 130 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വർ പൂജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒപ്പം 18 റണ്‍സോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുമുണ്ട്. റണ്‍സ് കണ്ടെത്താൻ വിഷമിക്കുന്ന റാഞ്ചിയിലെ പിച്ചിൽ ക്ഷമയോടെ ബാറ്റ് വീശിയാണ് പൂജാര ടെസ്റ്റിൽ 11-ാം ശതകം പൂർത്തിയാക്കിയത്. 82 റണ്‍സ് നേടിയ മുരളി വിജയ് Read more about ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു.[…]

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസിന് പുറത്തായി

01:55 pm 17/3/2017 റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസിന് പുറത്തായി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (പുറത്താകാതെ 178), ഗ്ലെൻ മാക്സ്‌വെൽ (104) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി. 299/4 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഓസീസിന്‍റെ ഇന്നിംഗ്സിൽ പ്രത്യേകത മാക്സ്‌വെല്ലിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ്. ദീർഘകാലത്തിന് ശേഷം ഓസീസ് ടെസ്റ്റ് ടീമിലെത്തിയ മാക്സ്‌വെൽ ക്ഷമയോടെ Read more about മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസിന് പുറത്തായി[…]

റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ വീ​ണ്ടും ജ​യം.

08. 19 am 17/3/2017 ഇ​ന്ത്യ​ൻ​​വെ​ൽ​സ്​: സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ പോ​രി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ വീ​ണ്ടും ജ​യം. ഇ​ന്ത്യ​ൻ​വെ​ൽ​സ്​ ഒാ​പ​ൺ ടെ​ന്നി​സി​െൻറ നാ​ലാം റൗ​ണ്ടി​ൽ നേ​രി​ട്ടു​ള്ള സെ​റ്റി​ൽ സ്വി​സ്​ താ​ര​മാ​യ ഫെ​ഡ​റ​ർ നി​താ​ന്ത​വൈ​രി​യും സ്​​പാ​നി​ഷ്​ താ​ര​വു​മാ​യ റാ​ഫേ​ൽ ന​ദാ​ലി​നെ നേ​രി​ട്ടു​ള്ള ​​െസ​റ്റി​ൽ കീ​ഴ​ട​ക്കി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി. സ്കോ​ർ: 6-2, 6-3. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ലെ ഇ​തി​ഹാ​സ​സ​മാ​ന​മാ​യ തി​രി​ച്ചു​വ​ര​വ്​ വി​ജ​യ​മ​ട​ക്കം ​ന​ദാ​ലി​നെ​തി​രെ ഫെ​ഡ​റ​റു​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണി​ത്​. പ​തി​വ്​​ തെ​റ്റി​ച്ച്​ ഒ​രു മ​ണി​ക്കൂ​ർ ​െകാ​ണ്ട്​ ഫെ​ഡ​റ​ർ ജ​യം സ്വ​ന്ത​മാ​ക്കി. നാ​ല്​ വ​ട്ടം ഫെ​ഡ​റ​ർ Read more about റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ വീ​ണ്ടും ജ​യം.[…]

വിരാട് കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ

08:00 am 17/3/2017 റാഞ്ചി: ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ. കോഹ്ലിയുടെ പരിക്കിൽ ആശങ്കപ്പെടാനില്ലെന്നും ടെസ്റ്റിന്‍റെ ബാക്കിദിവസങ്ങളിൽ മെഡിക്കൽ സംഘത്തിന്‍റെ സഹായത്തോടെ കോഹ്ലി കളിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യദിനം ഉച്ചയ്ക്കുശേഷം കളി പുനരാരംഭിച്ചപ്പോഴായിരുന്നു കോഹ്ലിക്കു പരിക്ക് വില്ലാനായെത്തിയത്. 40ാം ഓവറിൽ ഓസ്ട്രേലിയൻ താരം പീറ്റർ ഹാൻസ്കോന്പ് തോടുത്ത ഷോട്ട് ബൗണ്ടറി ലൈനിൽ എത്തുംമുൻപെ കൈക്കലാക്കാനുള്ള ശ്രമത്തിനിടയിലാണ് കോഹ്ലിക്കു പരിക്കേറ്റത്. വലതു ചുമൽ ഇടിച്ചു വീണ ഇന്ത്യൻ ക്യാപ്റ്റൻ നിവർന്നു നിൽക്കാനാവാതെ Read more about വിരാട് കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ[…]

2022 – ലെ കോമണ്‍വെൽത്ത് ഗെയിംസിന് ഡർബൻ വേദിയാകില്ല

02:38 pm 14/3/2017 ഡർബൻ: 2022ലെ കോമണ്‍വെൽത്ത് ഗെയിംസിന് ദക്ഷിണാഫ്രിക്കയിലെ ഡർബൻ വേദിയാകില്ല. ഗെയിംസ് നടപ്പിന് ആവശ്യമായ പ്രാരംഭ നിക്ഷേപം കണ്ടെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കാത്തതിനെ ഡർബന് ഗെയിംസ് നടത്താനുള്ള അവകാശം നഷ്ടമായതായി കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ(സിജിഎഫ്) അറിയിച്ചു. കോമണ്‍വെൽത്ത് ഗെയിംസ് നടത്തിപ്പിന് ആവശ്യമായ പ്രാരംഭ നിക്ഷേപം കണ്ടെത്താനുള്ള 180 ദിവസത്തെ സമയപരിധി അവസാനിച്ചിരുന്നു. സിജിഎഫ് പറഞ്ഞ സമയപരിധിക്കുള്ളിൽ തുക കണ്ടെത്താനോ പ്രാദേശിക സംഘാടക സമിതിയെ നിയോഗിക്കാനോ ഡർബന് സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ഗെയിംസ് നടപ്പിനുള്ള അവകാശം എടുത്തുകളഞ്ഞത്. 2015ലാണ് Read more about 2022 – ലെ കോമണ്‍വെൽത്ത് ഗെയിംസിന് ഡർബൻ വേദിയാകില്ല[…]