ഡല്‍ഹി ഡെയർഡെവിൾസിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 15 റണ്‍സ് ജയം.

08:16 am 9/4/2017 ബംഗളൂരു: ഐപിഎല്ലിൽ സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയർഡെവിൾസിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 15 റണ്‍സ് ജയം. ടോസ് നേടി ബാറ്റുചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയിരുന്നു. വിജയമുറപ്പിച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നേരത്തെ 37 പന്തില്‍ 69 റണ്‍സ് അടിച്ചുകൂട്ടിയ കേദാര്‍ ജാദവിന്‍റെ കരുത്തിലായിരുന്നു ആതിഥേയര്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. അഞ്ചു സിക്സറും അഞ്ചു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു കേദാറിന്‍റെ Read more about ഡല്‍ഹി ഡെയർഡെവിൾസിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 15 റണ്‍സ് ജയം.[…]

കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം.

08:04 am 8/4/2017 രാജ്കോട്ട്: ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ഗുജറാത്ത് ലയണ്‍സിനെ പത്തു വിക്കറ്റിനാണ് കോൽക്കത്ത തകർത്തത്. ഗുജറാത്ത് ഉയർത്തിയ 184 റണ്‍സ് ലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സ് 31 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. ക്രിസ് ലിൻ(41 പന്തിൽ 93), ഗൗതം ഗംഭീർ(48 പന്തിൽ 76) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് നൈറ്റ് റൈഡേഴ്സ് വിജയം അനായാസമാക്കിയത്. നേരത്തെ, നായകൻ സുരേഷ് റെയ്ന, ദിനേശ് കാർത്തിക്, ബ്രണ്ടൻ Read more about കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം.[…]

സച്ചിന്‍ ഒരു ഗായകനായി മാറിയിരിക്കുന്നു.

08:27 am 4/4/2017 പുതിയൊരു ഇന്നിംഗ്സിന് തുടക്കമിട്ടിരിക്കുകയാണ് സച്ചിന്‍. സച്ചിന്‍ ഒരു ഗായകനായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ബോളിവുഡിലെ സൂപ്പര്‍ ഗായകന്‍ സോനു നിഗവുമൊത്തുള്ള സച്ചിന്റെ പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്‌തത്. ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബത്തിലാണ് സച്ചിന്‍ പാടിയത്. ആറു ലോകകപ്പുകളില്‍ ഒപ്പം കളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബം തയ്യാറാക്കുന്നത്. അതിന്റെ തുടക്കമെന്നോണമാണ് ഇപ്പോഴത്തെ പാട്ട് പുറത്തിറക്കിയിരിക്കുന്നത്. സോണി ടിവിയുടെ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ Read more about സച്ചിന്‍ ഒരു ഗായകനായി മാറിയിരിക്കുന്നു.[…]

റോജർ ഫെഡറർ മയായി ഓപ്പൻ ടെന്നീസ് ചാമ്പ്യന്‍.

08:18 am 3/4/2017 മിയാമി: കളിക്കളത്തിലെ ചിരവൈരിയായ റഫോൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫെഡറർ കിരീടം ചൂടിയത്. സ്കോർ 6-3,6-4. ഇരുവരും മുഖാമുഖം വന്ന കഴിഞ്ഞ നാല് മത്സരങ്ങളിലും ജയം ഫെഡററിനായിരുന്നു. ഈവർഷം ഫെഡററുടെ മൂന്നാം കിരീടമാണഅ മയാമിയിലേത്. പരിക്കേറ്റ് ആറ് മാസത്തെ വിശ്രമം കഴിഞ്ഞെത്തിയ 35കാരൻ ഓസ്ട്രേലിയൻ ഓപ്പണും ഇന്ത്യാ വെൽസ് കിരീടവും സ്വന്തമാക്കിയിരുന്നു.

സി​ന്ധു​വി​ന് ജ​യം.

07:58 pm 31/3/2017 ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രി​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ൻ പെ​ൺ​പോ​രി​ൽ സി​ന്ധു​വി​ന് ജ​യം. ബാ​ഡ്മി​ന്‍റ​ൺ പ്രേമിക​ളു​ടെ സ്വ​പ്ന മ​ത്സ​ര​ത്തി​ൽ സൈ​ന നെ​ഹ്‌​വാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​ന്ധു സെ​മി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു റി​യോ​യി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വി​ന്‍റെ ജ​യം. ആ​ദ്യ​സെ​റ്റ് സി​ന്ധു അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ പൊ​രി​ഞ്ഞ​പോ​രാ​ണ് ന​ട​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ൽ സൈ​ന 18-15 എ​ന്ന നി​ല​യി​ൽ ലീ​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നി​ൽ​നി​ന്ന് പൊ​രു​തി​ക്ക​യ​റി​യ സി​ന്ധു ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ: 21-16, 22-20. Read more about സി​ന്ധു​വി​ന് ജ​യം.[…]

ബാ​ഡ്മി​ന്‍റ​ൺ ക്വാ​ർ​ട്ട​റി​ൽ പി.​വി സി​ന്ധു​വും സൈ​ന നെ​ഹ്‌​വാ​ളും ‌നേ​ർ​ക്കു​നേ​ർ.

10:17 am 31/3/2017 ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രി​സ് ബാ​ഡ്മി​ന്‍റ​ൺ ക്വാ​ർ​ട്ട​റി​ൽ പി.​വി സി​ന്ധു​വും സൈ​ന നെ​ഹ്‌​വാ​ളും ‌നേ​ർ​ക്കു​നേ​ർ. താ​യ്‌​ലാ​ൻ​ഡി​ന്‍റെ പോ​ർ​ണ​പ​വി ചോ​ചു​വോം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സൈ​ന അ​വ​സാ​ന എ​ട്ടി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 21-14, 21-12. എ​ന്നാ​ൽ സി​ന്ധു​വി​ന്‍റെ ക്വാ​ർ‌​ട്ട​ർ പ്ര​വേ​ശ​നം അ​നാ​യാ​സ​മാ​യി​രു​ന്നി​ല്ല. ജ​പ്പാ​ന്‍റെ സാ​യീ​ന ക​വാ​കാ​മി​യെ ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ് സി​ന്ധു മ​റി​ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ​യും വി​ജ​യം. ആ​ദ്യ സെ​റ്റ് 21-16 ന് ​സ്വ​ന്ത​മാ​ക്കി​യ സി​ന്ധു ര​ണ്ടാം സെ​റ്റി​ൽ വെ​ല്ലു​വി​ളി Read more about ബാ​ഡ്മി​ന്‍റ​ൺ ക്വാ​ർ​ട്ട​റി​ൽ പി.​വി സി​ന്ധു​വും സൈ​ന നെ​ഹ്‌​വാ​ളും ‌നേ​ർ​ക്കു​നേ​ർ.[…]

ഇന്ത്യാ-പാക് ക്രിക്കറ്റ് പരന്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

06:36 pm 29/3/2017 ന്യൂഡൽഹി: ഇതു സംബന്ധിച്ച് ബിസിസിഐ നൽകിയ നിർദേശം കേന്ദ്രം തള്ളി. നിലവിലെ സാഹചര്യത്തിൽ പരന്പര പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാനാകില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ദുബായിൽ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏകദിന ട്വന്‍റി-20 പരന്പര നടത്തുന്നതിനാണ് ബിസിസിഐ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിരുന്നത്.

അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി.

09:44 am 29/3/2017 ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ ബൊളീവിയയാണ് എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീനയെ അട്ടിമറിച്ചത്. യുവാന്‍ കാര്‍ലോസും, മാര്‍സെല്ലോ മൊറേനോയുമാണ് ബൊളീവിയയുടെ സ്‌കോറര്‍മാര്‍. മെസ്സി, മഷിരാനോ, ഹിഗ്വൈന്‍ തുടങ്ങി അഞ്ചു മുന്‍നിര താങ്ങളില്ലാതെയായിരുന്നു അര്‍ജന്റീന ഇറങ്ങിയത്. ചിലിക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നേരിട്ട സസ്‌പെന്‍ഷനെ തുടര്‍ന്നാണ് മെസ്സിക്ക് മത്സരം നഷ്ടമായത്. തോല്‍വിയോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത സാധ്യതകള്‍ വീണ്ടും പ്രതിസന്ധിയിലായി. 14 കളികളില്‍ 22 പോയിന്റ് മാത്രമുള്ള Read more about അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി.[…]

പരമ്പര ഇന്ത്യയ്ക്ക് സ്വന്തം

12:54 pm 28/3/2017 ധർമശാല: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പര 2-1ന് നേടി ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. പരന്പരയിലെ നിർണായകമായ അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകർത്തത്. കെ.എൽ.രാഹുലിന്‍റെ അർധ സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. രാഹുൽ 51 റൺസോടെയും രഹാനെ 38 റൺസോടെയും പുറത്താകാതെ നിന്നു. മുരളി വിജയ് (8), ചേതേശ്വർ പൂജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പരന്പരയിലെ ആറാം അർധ സെഞ്ചുറിയിലൂടെ ഓപ്പണർ Read more about പരമ്പര ഇന്ത്യയ്ക്ക് സ്വന്തം[…]

നാലാം ടെസ്റ്റിൽ ഇന്ത്യ ലീഡിനായി പോരുതുന്നു.

05:44 pm 26/3/2017 ധർമശാല: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ലീഡിനായി പോരുതുന്നു. മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ 248/6 എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റണ്‍സിനൊപ്പമെത്താൻ നാല് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 52 റണ്‍സ് കൂടി വേണം. 10 റണ്‍സുമായി വൃദ്ധിമാൻ സാഹയും 16 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ഓപ്പണർ കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര എന്നിവരുടെ അർധ സെഞ്ചുറികളും നഥാൻ ലിയോണിന്‍റെ നാലു വിക്കറ്റ് Read more about നാലാം ടെസ്റ്റിൽ ഇന്ത്യ ലീഡിനായി പോരുതുന്നു.[…]