വോഡഫോണ്‍ കിടിലന്‍ ഓഫര്‍ അവതരിപ്പിക്കുന്നു

09:12 am 28/9/2016 ദില്ലി: ബിഎസ്എന്‍എല്‍, ഏയര്‍ടെല്‍ എന്നിവയ്ക്ക് പുറമേ ജിയോ തരംഗം തടയാന്‍ വോഡഫോണും ഒരുങ്ങി. പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ജിബി നിരക്കില്‍ 10 ജിബി 3ജി/4ജി ഡേറ്റ നല്‍കുന്ന ഓഫര്‍ ആണ് വോഡഫോണ്‍ നല്‍കുന്നത്. മൂന്ന് മാസമാണ് ഓഫര്‍ വലിഡിറ്റി. പുതിയ വൊഡാഫോണ്‍ വരിക്കാര്‍ക്ക് മാത്രമേ ഓഫറുള്ളൂ. 90 ദിവസം അണ്‍ലിമിറ്റഡ് 4ജി ഡേറ്റ നല്‍കുന്ന ഓഫര്‍ ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് വൊഡഫോണ്‍ പുതിയ താരിഫ് Read more about വോഡഫോണ്‍ കിടിലന്‍ ഓഫര്‍ അവതരിപ്പിക്കുന്നു[…]

ഗൂഗിള്‍ അലോയ്ക്കെതിരെ മുന്നറിയിപ്പ്

09:23 am 26/9/2016 ഏതന്‍സ് ഡെമോക്രസി ഫോറത്തിലാണു സ്‌നോഡന്‍ ഇക്കാര്യം പറഞ്ഞത്. ആപ്പ് ഉപയോഗിച്ചു നടത്തുന്ന സംഭാഷണങ്ങളും സന്ദേശങ്ങളും താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കും. എന്നാല്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിച്ച് പിന്നീട് ഇത് ഒഴിവാക്കും എന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വാഗ്ദാനം കളവാണെന്നും അലോ ഉപയോഗിച്ചു നടത്തിയിരിക്കുന്ന എല്ലാ ഇടപാടുകളുടെ വിവരങ്ങളും ഇവര്‍ സൂക്ഷിക്കുമെന്നുമാണു സ്‌നോഡന്‍ അഭിപ്രായപ്പെടുന്നത്. ഈ ആപ്പ് എല്ലാ വിവരങ്ങളും സൂക്ഷിക്കും പോലീസിന്‍റെ ഒരു അപേക്ഷ മതി എല്ലാം പുറത്തു കൊണ്ടുവരാന്‍ എന്ന് ട്വിറ്റില്‍ സ്‌നോഡന്‍ Read more about ഗൂഗിള്‍ അലോയ്ക്കെതിരെ മുന്നറിയിപ്പ്[…]

90 ദിവസം അണ്‍ലിമിറ്റഡ് 4ജി; ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഏയര്‍ടെല്‍

09:01 am 24/9/2016 ദില്ലി: 90 ദിവസം അണ്‍ലിമിറ്റഡ് 4ജി സേവനം നല്‍കുന്ന സെപ്ഷ്യല്‍ ഡേറ്റാ പാക്ക് എയര്‍ടെല്‍ അവതരിപ്പിച്ചു. പ്രത്യേക പാക്കിന് 1,495 രൂപയാണ് എയര്‍ടെല്‍ 4ജി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുക. നിലവില്‍ ദില്ലിയില്‍ മാത്രമാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കും ഈ പ്ലാന്‍ വ്യാപിപ്പിക്കാന്‍ ഏയര്‍ടെല്‍ പദ്ധതിയിടുന്നു. ബിഎസ്എന്‍എല്‍ ജനുവരി മുതല്‍ കോള്‍ താരിഫ് എടുത്തുകളയും എന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് എയര്‍ടെല്‍ സ്‌പെഷ്യല്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ പാത Read more about 90 ദിവസം അണ്‍ലിമിറ്റഡ് 4ജി; ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഏയര്‍ടെല്‍[…]

ട്വിറ്റര്‍ ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

08:45 am 22/9/2016 ബെംഗളുരു: ട്വിറ്റര്‍ ബംഗളുരു കേന്ദ്രത്തിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല. ബെംഗളുരു കേന്ദ്രത്തില്‍ നിന്നുള്ള എന്‍ജിനീയറിംഗ് സേവനങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ട്വിറ്റര്‍ അറിയിച്ചു. ട്വിറ്ററിന് ഇതുവരെ സേവനം നല്‍കിയവര്‍ക്ക് നന്ദി പറയുന്നതായും അവര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ കമ്പനി വിടുന്നതിനുള്ള അവസരം നല്‍കുമെന്നും ട്വിറ്റര്‍ അറിയിച്ചു. പരസ്യം, ഉപയോക്താക്കള്‍, പങ്കാളികള്‍ എന്നീ നിലകളില്‍ കമ്പനിക്ക് ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്നും ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യയാണ് ട്വിറ്ററിന് Read more about ട്വിറ്റര്‍ ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടുന്നു[…]

സാംസങ്ങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തി

05:00 am 20/9/201 6 സാംസങ്ങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തി. 32,490 രൂപയാണു വില. ഗൊറില്ല ഗ്ലാസ് 4 ന്‍റെ സംരക്ഷണമുള്ള സ്ക്രീന്‍ ആണ് ഫോണിനുള്ളത്. ഫുൾ എച്ച്ഡിയാണ് സ്ക്രീന്‍. ഉയർന്ന മെമ്മറി ശേഷി, മികച്ച പ്രൊസസർ, മെറ്റൽ ബോഡി തുടങ്ങിയവയാണു ഫോണിന്‍റെ പ്രധാന പ്രത്യേകതകൾ. ഫോണിന്‍റെ സ്ക്രീൻ ഗ്ലാസും മെറ്റൽ ബോഡിയും ഒന്നിച്ചു ചേർത്തിരിക്കുന്നതു ഗ്യാലക്സി എ9ന് ആഢംബര മുഖം നൽകുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് എടുത്തു പറയത്തക്ക മറ്റൊരു സവിശേഷത. 4ജിബി റാമിൽ എത്തുന്ന Read more about സാംസങ്ങ് ഗ്യാലക്സി എ9 ഇന്ത്യയിലെത്തി[…]

ഐഫോണ്‍ വില കുറച്ചു

09:30 am 16/9/2016 ദില്ലി: ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു. നിലവിലുള്ള വിലയില്‍ നിന്ന് 22,000 രൂപയാണ് ഈ രണ്ട് മോഡലുകള്‍ക്കും കുറച്ചിരിക്കുന്നത്. ആപ്പിള്‍ ഇന്ത്യയില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത്. പുതിയ വിലയനുസരിച്ച്, നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോണ്‍ 6എസ് 128 ജി.ബിയുടെ വില ഇനി 60000 രൂപയായിരിക്കും. 92,000 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 6പ്ലസ് 128 ജി.ബിയുടെ വില ഇനി 70,000 രൂപയും. നാലിഞ്ച് മോഡലായ ഐഫോണ്‍ എസ്ഇയുടെ Read more about ഐഫോണ്‍ വില കുറച്ചു[…]

ഗ്യാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കുന്നതിന് കാരണം വ്യക്തമാക്കി സാംസങ്ങ്

07:30 am 13/9/2016 മുംബൈ: സാംസങ് ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ തീപിടിച്ചു പൊട്ടിത്തെറിച്ചെന്ന വാര്‍ത്തകള്‍ക്കു വിശദീകരണം നല്‍കി കമ്പനി അധികൃതര്‍ രംഗത്ത്. നിര്‍മാണത്തിലെ പിഴവു മൂലം ബാറ്ററി അമിതമായി ചൂടാകുന്നതാണു തീപിടിക്കാനുള്ള കാരണമെന്നന്നാണ് വിശദീകരണം. ബാറ്ററിയുടെ ആനോഡ് കാഥോഡ് ഭാഗങ്ങള്‍ ചേരുന്ന അവസ്ഥയില്‍ സെല്‍ അമിതമായി ചൂടാകുന്നു. ഇതു ചില ഫോണുകള്‍ തീപിടിക്കുന്നതിലേക്കു വഴിവച്ചു. അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന പിഴവാണിത്.ഉപയോക്താക്കളുടെ സുരക്ഷ വലുതാണ്, അതിനാല്‍ വിറ്റഴിച്ച എല്ലാ ഫോണുകള്‍ക്കും പകരം തകരാര്‍ പരിഹരിച്ച പുതിയ Read more about ഗ്യാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കുന്നതിന് കാരണം വ്യക്തമാക്കി സാംസങ്ങ്[…]

140 കൊല്ലം പഴക്കമുള്ള ശീലം തിരുത്തി ഐഫോണ്‍ 7

03:37 PM 9/9/2016 140 കൊല്ലം പഴക്കമുള്ള ടെക്നോളജി ലോകത്തെ ഒരു രീതിയാണ് പുതിയ ഐഫോണിലൂടെ ആപ്പിള്‍ ഇല്ലാതാക്കിയത്. അതേ ഓഡിയോ ജാക്കറ്റ് ഇല്ലാത്ത ഡിവൈസ്, അതിന് പകരം ബ്ലൂടൂത്തും, ലൈറ്റനിംഗ് കേബിളും. ചരിത്രപരമായ തീരുമാനം എന്നാണ് ഇതിനെ ടെക് ലോകം വിശേഷിപ്പിക്കുന്നത്. എന്നാല്‍ മറ്റെത് ടെക് നവീകരണം പോലെയും ഓഡിയോ ജാക്കറ്റ് ഇല്ലാത്ത ഡിവൈസ് ആദ്യമായി ഇറക്കിയത് ആപ്പിള്‍ ഒന്നും അല്ല മോട്ടോ എക്സ്, ലീ ഇക്കോ പോലുള്ള ഫോണുകള്‍ ഓഡിയോ ജാക്ക് ഇല്ലാതെ ഇറങ്ങിയിരുന്നു Read more about 140 കൊല്ലം പഴക്കമുള്ള ശീലം തിരുത്തി ഐഫോണ്‍ 7[…]

ജിയോ കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാരെ ബാധിച്ചേക്കും

03:31 PM 9/9/2016 ദില്ലി: മൊബൈല്‍ സേവനദാതാക്കളെപ്പോലെ തന്നെ ജിയോയുടെ കടന്ന് വരവ് കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാരെ ബാധിച്ചേക്കും‍. ജിയോയുടെ കടന്നുവരവോടെ കേബിള്‍ വഴിയും ഡി.ടി.എച്ച് വഴിയുമൊക്കെ നമ്മുടെ സ്വീകരണമുറിയിലെത്തിയിരുന്ന ചാനലുകള്‍ വൈഫൈ വഴി നേരിട്ട് നമ്മുടെ ടിവിയിലെത്തും. അതിവേഗ ഇന്‍റര്‍നെറ്റിന് ഒപ്പം സ്മാര്‍ട്ട് ടിവികള്‍ കൂടി ചേരുന്നതോടെ മറ്റ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാതെ ചാനലുകള്‍ കാണാന്‍ സാധിക്കും. ജിയോ ടിവികളിലേക്കു കൂടി കടന്നുവരുന്നതോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമാണ്. ഇത്തരം Read more about ജിയോ കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാരെ ബാധിച്ചേക്കും[…]

കാത്തിരിപ്പിനൊടുവില്‍ ഐ ഫോണ്‍ 7 പുറത്തിറങ്ങി

01.56 AM 08-09-2016 ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഐ ഫോണ്‍ 7 പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ആപ്പിള്‍ സി.ഇ.ഒ റ്റിം കുക്ക്, ഐ ഫോണ്‍ 7ഉം ഐ ഫോണ്‍ 7 പ്ലസും പുറത്തിറക്കിയത്. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ചതെന്നാണ് അദ്ദേഹം ഐ ഫോണ്‍ 7നെ വിശേഷിപ്പിച്ചത്. കറുപ്പിന്റെ രണ്ട് വേരിയന്റുകള്‍ക്ക് പുറമേ, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുക. ഇതുവരെ ഐ ഫോണുകള്‍ക്ക് അന്യമായിരുന്ന മാറ്റ് ബ്ലാക്ക്, Read more about കാത്തിരിപ്പിനൊടുവില്‍ ഐ ഫോണ്‍ 7 പുറത്തിറങ്ങി[…]