സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവിയില്‍ ആശങ്കയുമായി പഠനം

12.56 PM 07-09-2016 സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവി തന്നെ ആശങ്കയിലാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാല്‍വെയറുകള്‍ ബാധിക്കുന്നത് ആറുമാസത്തിനിടെ 96 ശതമാനം വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയ ആണ് ഇത്തരം പഠനം നടത്തിയത്. മാല്‍വെയറുകള്‍ ഡിവൈസുകളിലുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യും. ഉപയോക്താവിന്റെ ഒരുവിധ സമ്മതവും കൂടാതെ ഇമെയില്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് കടന്നുകയറാന്‍ ഈ മാല്‍വെയറിനു കഴിയും. 100 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 78 ശതമാനം Read more about സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവിയില്‍ ആശങ്കയുമായി പഠനം[…]

ഒരു നോട്ടം മതി ഈ ‘നോട്ട്’ തുറക്കാന്‍

12:59 pm 16/8/2016 ‘ഇന്‍റലിജന്‍്റ് സ്മാര്‍ട്ട്ഫോണ്‍’ എന്ന് സാംസങ് വിശേഷിപ്പിക്കുന്ന ഗാലക്സി നോട്ട് 7 ആഗസ്റ്റ് 19ന് വിപണിയിലത്തെും. കണ്ണുകള്‍ ഉപയോഗിച്ച് ഫോണ്‍ തുറക്കാന്‍ കഴിയുന്ന ഐറിസ് സ്കാനറാണ് നോട്ട് 7ന്‍്റെ പ്രത്യേകത. കൂടാതെ മുന്‍ഗാമികളായ നോട്ടിനൊപ്പം കണ്ടിരുന്ന 0.7 എം.എം എസ് പെന്നും ഗ്യാലക്സി നോട്ടിനോടൊപ്പമുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 5 സംരക്ഷണമുള്ള 2560 X 1440 പിക്സല്‍ റസലൂഷന്‍ 5.7 ഇഞ്ച് ക്യുഎച്ച്ഡി ഡ്യുവല്‍ എഡ്ജ് സൂപ്പര്‍ അലോലെഡ് സ്ക്രീനാണ്. ഒരു ഇഞ്ചില്‍ 518 Read more about ഒരു നോട്ടം മതി ഈ ‘നോട്ട്’ തുറക്കാന്‍[…]

ഗ്യാലക്സി ജെ 2 ഫോണും ജെ മാക്സ് ടാബുമായി സാംസങ്

12:03am 26/7/2016 ജെ പരമ്പരയില്‍ സ്മാര്‍ട്ട്ഫോണും ടാബ്ലറ്റുമിറക്കി മികവുതെളിയിക്കുകയാണ് സാംസങ്. സവിശേഷതകളും വിലക്കുറവുമുള്ള ഫോണുകളും ടാബുകളും ഏറെയുള്ളതിനാല്‍ സാംസങ്ങിന് പിടിച്ചുനില്‍ക്കാന്‍ അടവുകള്‍ ഏറെ കാട്ടേണ്ടതുണ്ട്. ഗ്യാലക്സി ജെ 2 (2016) സ്മാര്‍ട്ട്ഫോണിനൊപ്പം ഗ്യാലക്സി ജെ മാക്സ് ടാബാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്യാലക്സി ജെ മാക്സ് ടാബ് 13,400 രൂപ വിലയുള്ള ജെ മാക്സ് ടാബ് ജൂലൈ 27ന് വിപണിയിലത്തെും. 50 ശതമാനം ഫോര്‍ജി ഡാറ്റ ലാഭിക്കാന്‍ അള്‍ട്ര ഡാറ്റ സേവിങ് മോഡ് ഈ ടാബിലുണ്ട്. വീഡിയോ സ്ട്രീമിങ് സേവനമായ Read more about ഗ്യാലക്സി ജെ 2 ഫോണും ജെ മാക്സ് ടാബുമായി സാംസങ്[…]

ഒരു ലാപ്‌ടോപിന് 2.25 ലക്ഷം രൂപ

04:00pm 29/06/2016 പാനസോണികിന്റെ ടഫ്ബുക് ഇഎ20 ലാപ്‌ടോപാണ് പരുക്കന്‍ രൂപവും കൂടിയ വിലയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ലോകത്തെ ആദ്യ പരുക്കന്‍ ഡിറ്റാച്ചബിള്‍ ലാപ്‌ടോപ് എന്നാണ് ഇവന്റെ വിശേഷണം. മൂന്നുവര്‍ഷം വാറന്റിയോടെ ഈവര്‍ഷം ആഗസ്റ്റില്‍ കടകളിലത്തെും. പ്രകൃതിവാതകം, ഗതാഗതം, ചരക്കുനീക്കം, ആരോഗ്യരംഗം, ഇന്‍ഷുറന്‍സ്, പൊതുസുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ വെല്ലുവിളി നിറഞ്ഞ ജോലിക്കാരെയാണ് ഈ പരുക്കന്‍ ലാപ് ലക്ഷ്യമിടുന്നത്. ങകഘടഠഉ810ഏ, ങകഘടഠഉ461എ സൈനിക നിലവാരം അനുസരിച്ചാണ് നിര്‍മാണം. നേരത്തെയും പല പരുക്കല്‍ ലാപ്‌ടോപുകളും ടാബ്ലറ്റുകളുമിറക്കി കഴിവ് തെളിയിച്ചിട്ടുള്ളവരാണ് പാനസോണിക്. ഭാരം Read more about ഒരു ലാപ്‌ടോപിന് 2.25 ലക്ഷം രൂപ[…]

രണ്ട് ലക്ഷം ഫ്രീഡം ഫോണുകള്‍ റെഡി,

04:00pm 27/6/2016 251 രൂപയുടെ ‘ഫ്രീഡം 251’ സ്മാര്‍ട്ട്ഫോണ്‍ രണ്ടു ലക്ഷം എണ്ണം വിതരണത്തിനത്തെിയതായി നോയ്ഡ ആസ്ഥാനമായ റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം എത്തിയ ഫോണ്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ മോഹിത് ഗോയല്‍ പറയുന്നത്. ബുക്ക് ചെയ്തവര്‍ക്ക് ജൂണ്‍ 30 ന് വിതരണം തുടങ്ങുമെന്ന് കമ്പനി വക്താവ് പറഞ്ഞു. ഇത് പൂര്‍ത്തിയായാല്‍ പുതിയ ബുക്കിങ് സ്വീകരിക്കും. തയ്വാനില്‍ നിര്‍മിച്ച ഘടകങ്ങള്‍ ഹരിദ്വാറിലാണത്രെ കുട്ടിച്ചേര്‍ത്തത്. Read more about രണ്ട് ലക്ഷം ഫ്രീഡം ഫോണുകള്‍ റെഡി,[…]

മികവുംള്ള കാനണ്‍ ‘EOS1D X മാര്‍ക്ക് 2’

07:00pm 25/6/2016 വിശേഷണം വേണ്ടാത്ത ജപ്പാന്‍ കമ്പനി കാനണ്‍ മുന്‍നിര കാമറയുമായി ഫോട്ടോഗ്രഫി പ്രേമികളെ കൈയിലെടുക്കാനിറങ്ങി. കാനണ്‍ EOS1D Xന്‍െറ പിന്‍ഗാമിയായ ‘കാനണ്‍ EOS1D X മാര്‍ക്ക് 2’ ആണ് അമ്പരിപ്പിക്കുന്ന വിശേഷങ്ങളുമായി ഇന്ത്യയിലത്തെിയത്. ബോഡിക്ക് മാത്രം 4,55,995 രൂപയാണ് വില. കാനണിന്‍െറ സ്വന്തം കണ്ടുപിടിത്തമായ ഓട്ടോഫോക്കസ് സിംഗിള്‍ ലെന്‍സ് റിഫ്ളക്സ് സാങ്കേതികവിദ്യയായ ഇലക്ട്രോ ഒപ്റ്റിക്കല്‍ സിസ്റ്റം (EOS) ആണ് ഇതിന്‍െറ പ്രത്യേകത. EOS1D X മാര്‍ക്ക് 2വില്‍ 61 പോയന്‍റ് ഓട്ടോ ഫോക്കസ് സിസ്റ്റവും 41 Read more about മികവുംള്ള കാനണ്‍ ‘EOS1D X മാര്‍ക്ക് 2’[…]

ഹാവ്ഫണ്‍ ആപ്പ് അടുത്ത് മാസം ലോഞ്ച് ചെയ്യും

03:55pm 23/6/2016 കൊച്ചി – വീഡിയോ സ്ട്രീമിങ് രംഗത്ത് നെറ്റ് കണക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പുതിയ ആപ് ‘ഹാവ്ഫണ്‍’ ജൂലൈ മാസം ലോഞ്ച് ചെയ്യുമെന്ന് മ്യൂട്ടോടാക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ആപ് ഉപയോക്താക്കള്‍ക്ക് ഓരോ മാസവും 360 ജിബി സൗജന്യ വീഡിയോ സ്ട്രീമിങ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്രെയ്‌നുകളിലും ദീര്‍ഘദൂര ബസ് സര്‍വീസുകളിലും കാത്തിരിപ്പ് മുറികളിലും ഹാവ്ഫണ്‍ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തവണ ഫോണില്‍ Read more about ഹാവ്ഫണ്‍ ആപ്പ് അടുത്ത് മാസം ലോഞ്ച് ചെയ്യും[…]

ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ്

12:25pm 22/5/2016 – ജോര്‍ജ് ജോണ്‍ മാഡ്രിഡ്: ബിയര്‍ വാങ്ങുമ്പോള്‍ അത് ശുദ്ധമാണോ എന്നൊന്നും സാധാരണക്കാര്‍ ശ്രദ്ധിക്കാറില്ല. കിട്ടിക്കഴിഞ്ഞാല്‍ എത്രയും വേഗം അത് കുടിക്കുകയാണ് മിക്കവാറും പേര്‍ ചെയ്യുന്നത്. ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ ഒരു എളുപ്പ മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. മാട്രിഡിലെ കംപ്ല്യൂട്ടെന്‍സ് യൂണിവേഴ്‌­സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ ഇതിന് വേണ്ടി മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ പരിശോധനയ്‌­ക്കെടുത്ത ഒരു കുപ്പി ബിയര്‍ ശുദ്ധമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. മറ്റൊരു കുപ്പി ബിയര്‍ Read more about ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ്[…]

ജനുവരി മുതല്‍ മൊബൈല്‍ ഫോണില്‍ പാനിക്ക്‌ ബട്ടന്‍ നിര്‍ബന്ധമാക്കുന്നു

09:00am 29/4/2016 2017 ജനുവരി മുതല്‍ രാജ്യത്തു വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ പാനിക്ക്‌ ബട്ടന്‍ നിര്‍ബന്ധമാക്കി. അപകട സാഹചര്യങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്കു മൊബൈലില്‍ നിന്നു സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണിത്‌. അടിയന്തര സാഹചര്യങ്ങളില്‍ പാനിക്ക്‌ ബട്ടന്‍ അമര്‍ത്തിയാല്‍ വീട്ടിലേയ്‌ക്കോ കൂട്ടുകാരുടെ ഫോണിലേയ്‌ക്കോ സ്‌ഥലവിവരം അടക്കം ജാഗ്രത സന്ദേശം ലഭിക്കുന്ന രീതിയിലാണു പാനിക്ക്‌ ബട്ടന്‍ തയാറാക്കുന്നത്‌. നിര്‍ഭയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകളില്‍ പാനിക്ക്‌ ബട്ടണ്‍ ഏര്‍പ്പെടുത്തണമെന്ന്‌ ആവിശ്യം ഉയര്‍ന്നിരുന്നു. 2018 ജനുവരി മുതല്‍ മൊബൈല്‍ ഫോണുകളില്‍ Read more about ജനുവരി മുതല്‍ മൊബൈല്‍ ഫോണില്‍ പാനിക്ക്‌ ബട്ടന്‍ നിര്‍ബന്ധമാക്കുന്നു[…]

എച്ച്ടിസി 4ജി ഫോണ്‍ എച്ച്ടിസി10 ഇന്ത്യയില്‍ എത്തുന്നു

09:20pm 18/4/2016 എച്ച്ടിസിയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എച്ച്ടിസി 10 ഇന്ത്യയില്‍ എത്തുന്നു. എച്ച്ടിസി 10 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചത്. എച്ച്ടിസി സൗത്ത് ഏഷ്യ പ്രസിഡന്റ് ഫൈസല്‍ സിദ്ദിഖിയാണ്. 5.2 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഫോണാണ് എച്ച്ടിസി 10. ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രോസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഇന്റെ ശേഷി 2.2 ജിഗാഹെര്‍ട്‌സാണ്. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. 3,000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററിശേഷി. ഇത് മൂലം 4ജി നെറ്റ്വര്‍ക്കില്‍ 27 മണിക്കൂര്‍വരെ ടോക്ക് Read more about എച്ച്ടിസി 4ജി ഫോണ്‍ എച്ച്ടിസി10 ഇന്ത്യയില്‍ എത്തുന്നു[…]