ലോകയുദ്ധം ലോകത്തെ അറിയിച്ച ക്ലെയർ ഹോളിംഗ്വർത്ത് വിടവാങ്ങി
10.17 PM 10/01/2017 ലണ്ടൻ: ബ്രിട്ടീഷ് യുദ്ധലേഖിക ക്ലെയർ ഹോളിംഗ്വർത്ത് അന്തരിച്ചു. 105–ാം വയസിൽ ഹോങ്കോംഗിലായിരുന്നു അന്ത്യം. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വാർത്ത പുറത്തുവിട്ടത് ക്ലെയറായിരുന്നു. 1939 ഓഗസ്റ്റിൽ പോളണ്ടിനെ ജർമനി ആക്രമിച്ചതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കമായത്. ഈ വാർത്തയാണ് ഡെയ്ലി ടെലഗ്രാഫ് പത്രത്തിലൂടെ ക്ലെയർ പുറത്തുവിട്ടത്. പോളണ്ടിൽനിന്നു ജർമനിയിലേക്കു യാത്ര ചെയ്യുന്നതിനിടെ വിവരമറിഞ്ഞ ക്ലെയർ പത്രത്തിലൂടെ വാർത്ത പുറംലോകത്തെ അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം നാസികളുടെ അധിവേശത്തെ സംബന്ധിച്ചും ക്ലെയർ വാർത്ത നൽകി. 1946ൽ ജറുസലേമിൽ കിംഗ് Read more about ലോകയുദ്ധം ലോകത്തെ അറിയിച്ച ക്ലെയർ ഹോളിംഗ്വർത്ത് വിടവാങ്ങി[…]