35 നയതന്ത്രജ്ഞരെ പുറത്താക്കിയ യു.എസ് നടപടിക്ക് തിരിച്ചടി ഉടന്‍ ഉണ്ടാകില്ളെന്ന് റഷ്യ

08:07 am 31/12/2016 മോസ്കോ/വാഷിങ്ടണ്‍: തങ്ങളുടെ 35 നയതന്ത്രജ്ഞരെ പുറത്താക്കിയ യു.എസ് നടപടിക്ക് തിരിച്ചടി ഉടന്‍ ഉണ്ടാകില്ളെന്ന് റഷ്യ. അമേരിക്കയുടെ നടപടിക്ക് തിരിച്ചടിയായി യു.എസിന്‍െറ 35 നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് വിദേശകാര്യ മന്ത്രി സര്‍ജി ലാവ്്റോവ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തര നടപടി ഉണ്ടാവില്ളെന്ന് വ്യക്തമാക്കിയ പുടിന്‍, നിയുക്ത യു.എസ് പ്രസിഡന്‍റ്് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതുവരെ കാത്തിരിക്കുമെന്നും പറഞ്ഞു. നവംബറില്‍ നടന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലുണ്ടായെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കഴിഞ്ഞദിവസം 35 റഷ്യന്‍ Read more about 35 നയതന്ത്രജ്ഞരെ പുറത്താക്കിയ യു.എസ് നടപടിക്ക് തിരിച്ചടി ഉടന്‍ ഉണ്ടാകില്ളെന്ന് റഷ്യ[…]

ലോകത്തെ ഏറ്റവും വലിയ പാലം ചൈനയിൽ ഗതാഗതത്തിനായി തുറന്നു.

05:07 pm 30/12/2016 ചൈന : ലോകത്തെ ഏറ്റവും വലിയ പാലം ചൈനയിൽ ഗതാഗതത്തിനായി തുറന്നു. പർവത ​പ്രദേശങ്ങളിലെ യുനാൻ –ഗുയിസ​ഹൗ പ്രവിശ്യകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്​. നദിക്ക്​ മുകളിലൂടെ നിർമിച്ചിരിക്കുന്ന പാലത്തിന് 565 മീറ്റർ ഉയരമാണെന്നും നിലവിലെ സഞ്ചാര സമയത്തിൻറെ പകുതി​േയാളം ഇത്​ കുറക്കുമെന്നുമാണ്​ ഗുയിസഹൗ​ പ്രവിശ്യയിലെ ഗതാഗത വിഭാഗത്തി​െൻറ ഒൗദ്യോഗിക വെബ്​സൈറ്റ്​ പറയുന്നത്​. നിലവിൽ ഇവി​ടേക്ക്​ പോകുന്നതിന്​ നാലു മണിക്കൂറിൽ കൂടുതൽ സമയമെടുക്കുന്നുണ്ട്​. ​1341 മീറ്റർ നീളമുള്ള പുതിയ Read more about ലോകത്തെ ഏറ്റവും വലിയ പാലം ചൈനയിൽ ഗതാഗതത്തിനായി തുറന്നു.[…]

സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ.

12;20 pm 29/12/2016 ‍ സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ. തുര്‍ക്കിയും റഷ്യയും തമ്മിലെ ധാരണയനുസരിച്ച് വെടിനിര്‍ത്തല്‍ അര്‍ധരാത്രി നിലവില്‍വന്നു. എന്നാല്‍ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. സമാധാന ധാരണയാകാമെന്ന് കഴിഞ്ഞയാഴ്ച തന്നെ തുര്‍ക്കിയും റഷ്യയും ഇറാനും അറിയിച്ചിരുന്നു. മോസ്‍കോയിലാണ് ചര്‍ച്ച നടന്നത്. പക്ഷേ ഭീകരവാദികളായി തുര്‍ക്കിയും റഷ്യും മുദ്രകുത്തിയിട്ടുള്ള സംഘടനകള്‍ ഇതിലുള്‍പ്പെടില്ല. ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയുടെ ശത്രുവായ കുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയും ധാരണക്ക് പുറത്താണ്. അവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്നര്‍ത്ഥം. സിറിയന്‍ വിമതരും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. പിന്നെയെന്ത് Read more about സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ.[…]

അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം.

08:00 am 27/12/2016 ബൈറൂത്: അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മര്‍ദനമേറ്റതിന്‍െറയും വെടിയേറ്റതിന്‍െറയും പാടുകള്‍ മൃതദേഹങ്ങളിലുള്ളതായി പ്രതിരോധ മന്ത്രാലയ വക്താവ് ജനറല്‍ ഇഗോര്‍ കൊനഷെന്‍കോവ് പറഞ്ഞു. അലപ്പോ പിടിച്ചെടുക്കാന്‍ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ റഷ്യന്‍ വ്യോമസേന സഹായിച്ചിരുന്നു. തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥരെയും റഷ്യ അലപ്പോയിലേക്ക് അയച്ചിരുന്നു. വിമത നിയന്ത്രണത്തില്‍ നഗരത്തില്‍ പീഡനങ്ങള്‍ നടന്നതായാണ് ഇത് കാണിക്കുന്നതെന്നാണ് റഷ്യയുടെ വാദം. കുഴിബോംബ് ആക്രമണങ്ങളില്‍ പെട്ട് 63 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ Read more about അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടത്തെിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം.[…]

ഇസ്രായേലിനെതിരായ യു.എന്‍ രക്ഷാസമിതി പ്രമേയത്തെ ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് സ്വാഗതംചെയ്തു.

09:16 am 25/12/2016 ഗസ്സസിറ്റി: ഇസ്രായേലിനെതിരായ യു.എന്‍ രക്ഷാസമിതി പ്രമേയത്തെ ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് സ്വാഗതംചെയ്തു. ഏറ്റവും സുപ്രധാനമായ മാറ്റമാണിതെന്നും ഇതിനായി പ്രയത്നിച്ച രാജ്യങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന അനധികൃത കുടിയേറ്റത്തെ ചെറുക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പ്രമേയത്തെ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും സ്വാഗതംചെയ്തു. ഇസ്രായേലിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് അദ്ദേഹത്തിന്‍െറ വക്താവ് പറഞ്ഞു. പ്രമേയത്തെ ജോര്‍ഡന്‍ അടക്കമുള്ള രാജ്യങ്ങളും Read more about ഇസ്രായേലിനെതിരായ യു.എന്‍ രക്ഷാസമിതി പ്രമേയത്തെ ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ് സ്വാഗതംചെയ്തു.[…]

ലിബിയയില്‍നിന്നുള്ള യാത്രാവിമാനം റാഞ്ചികള്‍ തട്ടിയെടുത്ത് മാള്‍ട്ടയിലിറക്കി.

08:08 am 24/12/2016 ലറ്റ (മാള്‍ട്ട): ലിബിയയില്‍നിന്നുള്ള യാത്രാവിമാനം റാഞ്ചികള്‍ തട്ടിയെടുത്ത് മാള്‍ട്ടയിലിറക്കി. 118 യാത്രക്കാരുമായി ലിബിയയില്‍ ആഭ്യന്തര സര്‍വിസ് നടത്തുകയായിരുന്ന എയര്‍ബസ് എ 320 വിമാനമാണ് രണ്ടു പേര്‍ ചേര്‍ന്ന് റാഞ്ചിയത്. മണിക്കൂറുകള്‍ നീണ്ട അനുരഞ്ജനശ്രമങ്ങള്‍ക്കുശേഷം യാത്രക്കാരെ റാഞ്ചികള്‍ മോചിപ്പിച്ചു. റാഞ്ചികള്‍ മുഴുവന്‍ കീഴടങ്ങിയതായി മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്. 28 സ്ത്രീകളും ഒരു കുട്ടിയും അടക്കം 111 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലിബിയയിലെ മുന്‍ ഏകാധിപതി മുഅമ്മര്‍ Read more about ലിബിയയില്‍നിന്നുള്ള യാത്രാവിമാനം റാഞ്ചികള്‍ തട്ടിയെടുത്ത് മാള്‍ട്ടയിലിറക്കി.[…]

ഹോങ്കോങ്ങിൽ ഇന്ത്യക്കാർക്ക്​ വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിൻവലിച്ചു.

10:12 AM 21/12/2016 ബെയ്​ജിങ്​: സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ ഇന്ത്യക്കാർക്ക്​ വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിൻവലിച്ചു. ജനുവരി മുതൽ ഇന്ത്യക്കാർക്ക്​ പ്രീ അറൈവൽ ഒാൺലൈൻ രജിസ്​ട്രേഷൻ നിർബന്ധമാക്കി. നിലവിൽ ഇന്ത്യക്കാർക്ക്​ ഹോ​േങ്കാങ്​ സന്ദർശിക്കുന്നതിന്​ വിസയുടെ ആവശ്യമില്ല. ​14 ദിവസം വരെ ഹോങ്കോങ്ങിൽ തങ്ങുന്നതിന്​ പാസ്​പോർട്ട്​ ഉപയോഗിച്ച്​ പ്രവേശനം അനുവദിച്ചിരുന്നു. ജനുവരി 23 മുതൽ ഹോ​േങ്കാങ്​ സന്ദർശിക്കുന്നതിന്​ മുമ്പ്​ ഇന്ത്യക്കാർ യാത്രക്കുമുമ്പുള്ള ഒാൺലൈൻ രജിസ്​ട്രേഷൻ പൂർത്തീകരിക്കണമെന്ന്​ എമിഗ്രേഷൻ വകുപ്പ്​ അറിയിച്ചു. വിനോദ സഞ്ചാരത്തിനും അവധി ആഘോഷങ്ങൾക്കും ബിസിനസ്​ ആവശ്യങ്ങൾക്കുമായി Read more about ഹോങ്കോങ്ങിൽ ഇന്ത്യക്കാർക്ക്​ വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിൻവലിച്ചു.[…]

തീവ്രവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടിവേണമെന്ന്​ ഇന്ത്യ

02:09 PM 20/12/2016 യുനൈറ്റഡ്​ നാഷൻസ്​: ലശ്​കറെ ത്വയിബ, ജയ്​ശെ മുഹമ്മദ്​ തുടങ്ങിയ തീവ്രവാദ സംഘടനകൾക്ക്​ പരോക്ഷ പിന്തുണ നൽകുന്ന പാകിസ്​താനെതിരെ അന്താരാഷ്​ട്ര തല നടപടിയുണ്ടാകണമെന്ന്​ ഇന്ത്യ രാഷ്​ട്രസഭയിൽ ആവശ്യപ്പെട്ടു. അൽഖ്വയ്​ദ ബന്ധമുള്ള രണ്ടു സംഘടനകളുടെയും തലവൻമാർ പാകിസ്​താൻ ആസ്ഥാനമായുളളവരാണ്​. ഇത്തരം ഗ്രൂപ്പുകളെ പുറത്തുനിന്ന്​ സഹായിക്കുന്നവർക്കെതിതെ സെക്യൂരിറ്റി കൗൺസി​െൻറ ഭാഗത്തുനിന്ന്​ അടിയന്തര നടപടിയുണ്ടാകണമെന്നും യു.എന്നിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി സയിദ്​ അക്​ബറുദ്ദീൻ ആവശ്യപ്പെട്ടു. ‘‘നിങ്ങൾ വിതക്കുന്നതി​െൻറ ഫലമാണ്​ ലഭിക്കുന്നത്​. നിങ്ങൾക്ക്​ വിവേകമുണ്ടെങ്കിൽ , സമാധാനമല്ലാതെ മറ്റൊന്നും വിതക്കാതിരിക്കുക”– Read more about തീവ്രവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടിവേണമെന്ന്​ ഇന്ത്യ[…]

ബെര്‍ലിനിലെ ക്രസ്മസ് ചന്തയില്‍ ട്രക്ക് പാഞ്ഞു കയറി 12 മരണം

10:34 am 20/12/2016 ബെര്‍ലിന്‍: ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ തിരക്കേറിയ ക്രസ്മസ് ചന്തയില്‍ ട്രക്ക് പാഞ്ഞു കയറി 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദി ആക്രമണമാണെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും പൊലീസിന് സ്ഥീരീകരിക്കാനായിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് െ്രെബറ്റ്ഷൈറ്റ്പ്ലസ്സിലെ ചന്തയിലേക്ക് ട്രക്ക് പാഞ്ഞു കയറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിക്ക് അകത്ത് ഒരാളെ മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ജര്‍മനിയിലെ ബെര്‍ലിനിലുള്ള കെയ്സര്‍ വില്‍ഹം പള്ളിക്കു സമീപത്തുള്ള മാര്‍ക്കറ്റിലാണ് സംഭവം. Read more about ബെര്‍ലിനിലെ ക്രസ്മസ് ചന്തയില്‍ ട്രക്ക് പാഞ്ഞു കയറി 12 മരണം[…]

ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്.

11:55 AM 19/12/2016 ഓക്ലൺഹിൽ: ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്. 117 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എം.ജി.എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മിസ് ഡോമനിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനവും മിസ് ഇന്‍ഡോനീഷ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെനിയയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള സുന്ദരിമാരും അവസാന അഞ്ചിൽ ഇടം പിടിച്ചിരുന്നു. സ്പെയിൻ സ്വദേശിനിയായ മുന്‍ലോകസുന്ദരി മിരിയ ലാലഗുണയാണ് Read more about ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്.[…]