സാംസങ് ഗാലക്സി 7ന് പിന്നാലെ സാംസങ് ഗാലക്സി ജെ5ഉം തീപിടിക്കുന്നതായി വാര്‍ത്ത.

09:29 AM 09/11/2016 പാരിസ്: സാംസങ് ഗാലക്സി 7ന് പിന്നാലെ സാംസങ് ഗാലക്സി ജെ5ഉം തീപിടിക്കുന്നതായി വാര്‍ത്ത. ഫ്രാന്‍സിലെ ലാമ്യാ എന്ന യുവതിയാണ് ഫോണ്‍ തീപിടിച്ചുവെന്ന വാര്‍ത്തയുമായി രംഗത്തത്തെിയത്. കുഞ്ഞിനോടെപ്പം ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഫോണ്‍ തീപിടിച്ചതെന്ന് യുവതി അസോസിയേറ്റ് പ്രസ്സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. കുഞ്ഞിന്‍െറ കൈയിലായിരുന്ന ഫോണില്‍നിന്ന് പുക ഉയരുന്നതുകണ്ട് ഫോണ്‍ വലിച്ചെറിയുകയായിരുന്നു.

കോംഗൊയിൽ സ്ഫോടനം: 32 ഇന്ത്യൻ സംഘാംഗങ്ങൾക്ക് പരിക്ക്

06:00 PM 08/11/2016 കിൻഷാസ: ഡെമോക്രറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗൊയിലുണ്ടായ സ്ഫോടനത്തിൽ 32 ഇന്ത്യൻ സമാധാന സംഘാംഗങ്ങൾക്ക് പരിക്ക്. കെയ്ഷേറിന് സമീപം പടിഞ്ഞാറൻ ഗോമയിലാണ് സ്ഫോടനം നടന്നതെന്ന് ഐക്യരാഷ്ട്രസഭാ ദൗത്യസംഘം അറിയിച്ചു. സംഭവത്തിൽ ഒരു കുട്ടി മരിച്ചിട്ടുണ്ട്. വലിയ ശബ്ദത്തിലാണ് സ്ഫോടനം നടന്നതെന്ന് ഗോമയിലെ പള്ളി ഇമാം ഇസ്മാഇൗൽ സലൂമു റോയിട്ടേഴ്സിനോട് പറഞ്ഞു. 18,000 വരുന്ന സമാധാന സേനാംഗങ്ങളാണ് മധ്യ ആഫ്രിക്കൻ രാജ്യമാണ് കോംഗൊയിലെ വിവിധ മേഖലകളിലെ യു.എൻ ദൗത്യസംഘങ്ങളിലുള്ളത്. 1996-2003 കാലയളവിൽ നടന്ന പ്രാദേശിക ഏറ്റുമുട്ടലുകളിൽ Read more about കോംഗൊയിൽ സ്ഫോടനം: 32 ഇന്ത്യൻ സംഘാംഗങ്ങൾക്ക് പരിക്ക്[…]

ഷർബത്​ഗുലയെ നാടുകടത്തില്ലെന്ന്​ പാകിസ്​താൻ സർക്കാർ.

09:15 am 6/11/2016 ഇസ്​ലാമാബാദ്​: അഫ്​ഗാൻ ​െമാണാലിസ ഷർബത്​ഗുലയെ നാടുകടത്തില്ലെന്ന്​ പാകിസ്​താൻ സർക്കാർ. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിന് അറസ്റ്റിലായ ഷര്‍ബത് ഗുലയെ പാകിസ്താനില്‍നിന്ന് നാടുകടത്താന്‍ പെഷാവര്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മാനുഷിക പരിഗണന നൽകിയാണ്​ തീരുമാനമെന്ന്​ അധികൃതർ അറിയിച്ചു. ഷർബത്​ ഗുലയെ നാടുകടത്തരുതെന്ന്​ തെഹ്​രീക്​–ഇ–ഇൻസാഫ്​ ചെയർമാൻ ഇമ്രാൻഖാനും ആവശ്യ​െപ്പട്ടിരുന്നു. ഒക്ടോബര്‍ 26നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ അനധികൃതമായി പാകിസ്താനില്‍ കഴിഞ്ഞതിന് ഷര്‍ബത് ഗുലയെ പെഷാവറിലെ വീട്ടില്‍നിന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിവ് ഏജന്‍സി അറസ്റ്റ് ചെയ്തത്. Read more about ഷർബത്​ഗുലയെ നാടുകടത്തില്ലെന്ന്​ പാകിസ്​താൻ സർക്കാർ.[…]

തുര്‍ക്കിയില്‍ കുര്‍ദ് അനുകൂല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ 11 എം.പിമാര്‍ അറസ്റ്റില്‍.

07:34 am 5/11/2016 അങ്കാറ: തുര്‍ക്കിയില്‍ കുര്‍ദ് അനുകൂല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ 11 എം.പിമാര്‍ അറസ്റ്റില്‍. തീവ്രവാദ ബന്ധമാരോപിച്ചാണ് പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ സലാഹുദ്ദീന്‍ ദിമിര്‍താഷിനെയും ഫൈജന്‍ യൂക് സെക്ദാഗിനെയും അറസ്റ്റ് ചെയ്തത്. രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണിത്. ദിയാര്‍ബകിറിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തതായി അനദൊലു പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇരുവര്‍ക്കുമെതിരെ മാസങ്ങളായി അന്വേഷണം നടന്നുവരികയായിരുന്നു. ‘കുര്‍ദിഷ് ഒബാമ’ എന്നാണ് ദിമിര്‍താഷ് അറിയപ്പെടുന്നത്. തുര്‍ക്കിയിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ കുര്‍ദുകള്‍ സ്വയംഭരണമാവശ്യപ്പെട്ട് Read more about തുര്‍ക്കിയില്‍ കുര്‍ദ് അനുകൂല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ 11 എം.പിമാര്‍ അറസ്റ്റില്‍.[…]

ഗാംബിയ വനിതാ ഫുട്ബോൾ ഗോൾ കീപ്പർ അഭയാർഥികൾക്കൊപ്പം മുങ്ങിമരിച്ചു

02.11 AM 04/11/2016 അഭയാർഥികൾക്കൊപ്പം യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മധ്യധരണ്യാഴിയിൽ മുങ്ങിമരിച്ചു. ഫാത്തിമ ജവാരയാണ് (19) മരിച്ചത്. ലിബിയയിൽനിന്നും യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഫാത്തിമ സഞ്ചരിച്ച ബോട്ട് മുങ്ങിയാണ് അപകടം. മരണവാർത്ത ഫാത്തിമയുടെ കുടുംബം സ്‌ഥിരീകരിച്ചിട്ടുണ്ട്. നിരവധി അഭയാർഥികളാണ് അനധികൃതമായി യൂറോപ്പിലേക്ക് കടക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് ഗാംബിയ. ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഗാംബിയ.

അഫ്ഗാനിൽ യുഎസ് വ്യോമാക്രമണം; 30 മരണം

02.04 AM 04/11/2016 ഖുണ്ഡൂസ്: അഫ്ഗാനിസ്‌ഥാനിലെ ഖുണ്ഡൂസിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം താലിബാൻ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഖുണ്ഡൂസ് പ്രവിശ്യയുടെ തലസ്‌ഥാന നഗരത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി തുറന്ന ട്രക്കിൽ ബന്ധുക്കൾ നഗരത്തിൽ പ്രതിഷേധ ജാഥ നടത്തി. ആക്രമണത്തിൽ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഈ സമയം ആളുകൾ Read more about അഫ്ഗാനിൽ യുഎസ് വ്യോമാക്രമണം; 30 മരണം[…]

ഇസ്രേൽ സൈന്യം പലസ്തീൻകാരനെ വധിച്ചു

02.01 AM 104/11/2016 ജറുസലേം: കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിച്ച പലസ്തീൻകാരനെ ഇസ്രേൽ സൈന്യം വെടിവച്ചുകൊന്നു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം. ഓഫ്രയിലെ ബസ്റ്റോപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനെ കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വെടിയേറ്റ പലസ്തീൻകാരൻ സംഭവ സ്‌ഥലത്തുതന്നെ മരിച്ചുവീണു.

ഹഫീസാബാദില്‍ വാഹനങ്ങളുടെ കൂട്ടിയിടി; 13 മരണം

01.53 AM 04/11/2016 ഇസ് ലാമാബാദ്: ഹഫീസാബാദില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ് ലാമാബാദ്–ലാഹോര്‍ ദേശീയപാതയിലായിരുന്നു സംഭവം. ഏഴു ട്രക്കും മൂന്നു വാനും രണ്ടും കാറും തമ്മിലാണ് ഒന്നിനുപിറകെയൊന്നായി കൂട്ടിയിടിച്ചത്. പുലര്‍ച്ചെ ശക്തമായ മൂടല്‍മഞ്ഞുമൂലമാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. മരിച്ചവരില്‍ ആറു പേര്‍ നൗഷേരയില്‍നിന്നുള്ളവരാണ്.

ഐഎസ് തലവന്‍ ബാഗ്ദാദിയെ ഇറാഖ് സേന വളഞ്ഞതായി റിപ്പോര്‍ട്ട്

12:20 pm 3/11/2016 മൊസൂള്‍: ഭീകരസംഘടനയായ ഐഎസിന്റെ (ഇസ്‍ലാമിക് സ്റ്റേറ്റ്) മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. കുര്‍ദിഷ് പ്രസിഡന്റ് മസൗദ് ബര്‍സാദിയുടെ വക്തവ് ഫുവാദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ബഗ്ദാദി ഇറാഖി സേനയുടെ വലയിലായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഗ്ദാദി കൊല്ലപ്പെടുന്ന പക്ഷം, അത് ഐഎസിന്റെ സമ്ബൂര്‍ണ പതനമായി കാണാമെന്നും ഫുവാദ് പറഞ്ഞതായി രാജ്യാന്തരമാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ മൊസൂള്‍ നഗരം ഇറാഖ് സേന Read more about ഐഎസ് തലവന്‍ ബാഗ്ദാദിയെ ഇറാഖ് സേന വളഞ്ഞതായി റിപ്പോര്‍ട്ട്[…]

പാക് പിടിയിലായ ‘അഫ്ഗാന്‍ മൊണാലിസ’ക്ക് ജാമ്യം

09:30 am 01/11/2016 ഇസ്ലാമാബാദ്: വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി അനധികൃതമായി താമസിച്ച കേസില്‍ പാകിസ്താനില്‍ അറസ്റ്റിലായ അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത് ഗുലക്ക് ജാമ്യം അനുവദിച്ചു. സ്ത്രീയായതിനാലുള്ള മാനുഷിക പരിഗണന നല്‍കിയാണ് ഷര്‍ബതിനെ വിട്ടയക്കാന്‍ തീരുമാനിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്യോഗസ്ഥരാണ് യഥാര്‍ഥ കുറ്റക്കാരെന്നും അവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു. ഷര്‍ബത് ഗുലയെ കഴിഞ്ഞ ബുധനാഴ്ചയാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ്് ചെയ്തത്. 1984ല്‍ സോവിയറ്റ് യൂനിയന്‍െറ അഫ്ഗാന്‍ Read more about പാക് പിടിയിലായ ‘അഫ്ഗാന്‍ മൊണാലിസ’ക്ക് ജാമ്യം[…]