ബ്രഹ്മപുത്ര നദിക്കു മുകളില്‍ ചൈന നിര്‍മിച്ച കൂറ്റന്‍ അണക്കെട്ട്​ പ്രവര്‍ത്തനസജ്ജമാകുന്നു

06:50 pm 1/10/2016 ബെയ്​ജിങ്​: ഇന്ത്യക്കുമേല്‍ ആശങ്കയുടെ വൈദ്യുതി പ്രവാഹമായി തിബത്തിലെ ബ്രഹ്മപുത്ര നദിക്കു മുകളില്‍ ചൈന നിര്‍മിച്ച കൂറ്റന്‍ അണക്കെട്ട്​ പ്രവര്‍ത്തനസജ്ജമാകുന്നു. ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ സിയാബുക്കുവിലാണ്​ ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നത്​. 7400 ലക്ഷം ഡോളര്‍ ചെലവഴിച്ചുള്ള ജലവൈദ്യുത പദ്ധതിക്കായാണ് അണക്കെട്ട് പണിയുന്നത്. ഇന്ത്യയിലെ സിക്കിമിന് സമീപമുള്ള ടിബറ്റന്‍ പ്രദേശമായ സിഗാസെയിലാണ് ലാല്‍ഹൊ പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന വൈദ്യുത പദ്ധതി വരുന്നത്. ഡാം പൂര്‍ണ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബ്രഹ്മപുത്ര വഴി ഇന്ത്യയിലേക്കൊഴുകിയിരുന്ന ജലത്തിന്‍െറ Read more about ബ്രഹ്മപുത്ര നദിക്കു മുകളില്‍ ചൈന നിര്‍മിച്ച കൂറ്റന്‍ അണക്കെട്ട്​ പ്രവര്‍ത്തനസജ്ജമാകുന്നു[…]

പാകിസ്​താനിൽ നടക്കാനിരുന്ന സാർക്​ ഉച്ചകോടി മാറ്റിവെച്ചു.

09:11 am 1/10/2016 ഇസ്​ലാമാബാദ്​: പാകിസ്​താനിൽ നടക്കാനിരുന്ന സാർക്​ ഉച്ചകോടി മാറ്റിവെച്ചു. ഇന്ത്യ അടക്കമുള്ള അംഗരാജ്യങ്ങൾ പിന്മാറിയ സാഹചര്യത്തിലാണ്​ ഉച്ചകോടി മാറ്റിവെച്ചത്. നവംബർ 9,10 തീയതികളിൽ പാകിസ്​താനിലായിരുന്നു സാർക് ഉച്ചകോടി നടക്കേണ്ടത്​. 19–ാമത്​ സാർക്​ ഉച്ചകോടിയു​െട പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന്​ പാക്​ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാർക്​ ഉച്ചകോടിയിൽ പ​െങ്കടുക്കാതെ നടപടികൾ സ്​തംഭിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ നടപടിയെയും പാകിസ്താൻ വിമർശിച്ചു. ഇന്ത്യ, ​ശ്രീലങ്ക, അഫ്​ഗാനിസ്​താൻ, ബംഗ്ലാദേശ്​, ഭൂട്ടാൻ എന്നീ ​ രാജ്യങ്ങൾ ഉച്ചകോടിയിൽ പ​െങ്കടുക്കില്ലെന്ന്​ Read more about പാകിസ്​താനിൽ നടക്കാനിരുന്ന സാർക്​ ഉച്ചകോടി മാറ്റിവെച്ചു.[…]

ബ്രസീലിലെ സാവോപോളോയിലെ ജർദിനോപോളിസ്​ ജയിലിൽ നിന്നും 200 തടവുകാർ ജയിൽ ചാടി.

10;46 am 30/9/2016 റിയോ ഡി ജനീറോ: ബ്രസീലിലെ സാവോപോളോയിലെ ജർദിനോപോളിസ്​ ജയിലിൽ നിന്നും 200 തടവുകാർ ജയിൽ ചാടി. ജയിലിനകത്ത്​​ തീയിടുകയും അതിന്​ ശേഷം വേലിക്കെട്ടുകൾ തകർത്ത്​ തടവുകാർ ചാടി രക്ഷപ്പെടുകയായിരുന്നു. ജയിൽ ചാടിയവർ സമീപത്തുള്ള പുഴയിലൂടെ നീന്തിയാണ്​ രക്ഷപ്പെട്ടത്​. രക്ഷപ്പെട്ട പകുതിയിലേറെ പേരെയും പിടികൂടിയതായി പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. ഇവരെ റിബീറ പ്രെറ്റോ നഗരത്തിലെ ജയിലിലേക്ക്​ മാറ്റിയിട്ടുണ്ട്​. 1000 തടവുകാർ പാർപ്പിക്കാൻ സൗകര്യമുള്ള ജർദിനോപോളിസ്​ ജയിലിൽ 1800 ലധികം പേരെയാണ്​ പാർപ്പിച്ചിട്ടുള്ളത്​. ജയിലിലെ സൗകര്യങ്ങൾ Read more about ബ്രസീലിലെ സാവോപോളോയിലെ ജർദിനോപോളിസ്​ ജയിലിൽ നിന്നും 200 തടവുകാർ ജയിൽ ചാടി.[…]

സുഡാനില്‍ സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്.

10:00 am 30/9/2016 ഖര്‍ത്തൂം: സുഡാനില്‍ പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ സിവിലിയന്മാര്‍ക്കുനേരെ സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്. ദര്‍ഫുറിന്‍െറ ഉള്‍മേഖലകളില്‍ എട്ടു മാസത്തിനിടെ നിരവധി തവണയാണ് സൈന്യം രാസായുധം പ്രയോഗിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട 250 പേരില്‍ ഏറെയും പിഞ്ചുകുഞ്ഞുങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ച് ഇവിടെ ആക്രമണം തുടരുകയാണ്. 2016 ജനുവരി മുതല്‍ ദര്‍ഫുറിലെ ജബല്‍ മാരാ മേഖലയില്‍ ചുരുങ്ങിയത് 30 തവണയാണ് രാസായുധപ്രയോഗം നടന്നത്. സിവിലിയന്മാര്‍ക്കുനേരെ സുഡാന്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും ആംനസ്റ്റി Read more about സുഡാനില്‍ സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്.[…]

Default title

12:33 pm 28/9/2016 ജറുസലേം​: ഇസ്രയേൽ മുൻ പ്രസിഡൻറ്​ ഷി​േമാൺ പെരസ്​ (93)അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്​ ഏറെനാൾ ചികിത്സയിലായിരുന്നു. പുലർചെ മൂന്ന്​ മണിക്കായിരുന്നു മരണമെന്ന്​ മരുമകൻ റഫി വാൾഡൻ അറിയിച്ചു. ​ അസുഖത്തെ തുടർന്ന്​ സെ്​പതംബർ 13നാണ്​ പെരസി​െന തെൽഅവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 1994ൽ പെരസിന്​ സമാധാനത്തിനുള്ള നൊബേൽ പുരസ്​കാരം ലഭിച്ചിട്ടുണ്ട്​. സ്വതന്ത്ര ഫലസ്​തീനുവേണ്ടിയുള്ള ഒാസ്​ലോ കരാറിൽ ഭാഗവാക്കായതി​െൻറ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ഇസ്​ഹാഖ്​ റബിൻ, ഫലസ്​തീൻ നേതാവ്​ യാസർ അറാഫത്ത്​, എന്നവരോടൊപ്പമാണ്​ പെരസ്​ നൊബേൽ പുരസ്​കാരം Read more about Default title[…]

ഹിന്ദുവിവാഹ ബില്ല് പാക് പാര്‍ലമെന്‍റ് പാസാക്കി.

08:16 am 28/9/2016 ഇസ്ലാമാബാദ്: ചരിത്രം കുറിച്ച് ഹിന്ദുവിവാഹ ബില്ല് പാക് പാര്‍ലമെന്‍റ് പാസാക്കി. ഹിന്ദു മതവിഭാഗങ്ങള്‍ക്ക് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ബില്ല്. ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിനും ബില്ല് അനുമതി നല്‍കുന്നുണ്ട്. അധോസഭയിലും ദേശീയ അസംബ്ളിയിലും ഹിന്ദുവിവാഹ ബില്ലിന്‍െറ കരട് അവതരിപ്പിച്ചതിനു ശേഷമാണ് പാസാക്കിയത്. ഹിന്ദുമതക്കാര്‍ക്ക് വിവാഹം കഴിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 ആണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റു മതവിഭാഗങ്ങളില്‍ പുരുഷന്മാര്‍ക്ക് 18ഉം സ്ത്രീകള്‍ക്ക് 16ഉം വയസ്സ് തികഞ്ഞാല്‍ മതി. Read more about ഹിന്ദുവിവാഹ ബില്ല് പാക് പാര്‍ലമെന്‍റ് പാസാക്കി.[…]

സിറിയ: സുരക്ഷാസമിതിയില്‍ റഷ്യക്ക് രൂക്ഷവിമര്‍ശം

09:07am 27/09/2016 ന്യൂയോര്‍ക്: അലപ്പോയില്‍ വ്യോമാക്രമണം ശക്തമായതിന്‍െറ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സുരക്ഷാസമിതി യോഗത്തില്‍ റഷ്യക്ക് രൂക്ഷവിമര്‍ശം. സിറിയയില്‍ ബശ്ശാര്‍ അല്‍അസദ് സര്‍ക്കാറിനെ പിന്തുണച്ച് റഷ്യ നടത്തുന്ന വ്യോമാക്രമണം നീതീകരിക്കാനാവാത്തതാണെന്ന് ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പറഞ്ഞു. സിറിയയില്‍ റഷ്യ അനുവര്‍ത്തിക്കുന്ന നയം അപരിഷ്കൃതമാണെന്നാണ് യു.എസ് അംബാസഡര്‍ സാമന്ത പവര്‍ അഭിപ്രായപ്പെട്ടത്്. സമാധാനത്തിന്‍െറ വഴി തേടുന്നതിനു പകരം യുദ്ധം തുടരാനാണ് അസദും റഷ്യയും താല്‍പര്യപ്പെടുന്നതെന്ന് സാമന്ത പവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ Read more about സിറിയ: സുരക്ഷാസമിതിയില്‍ റഷ്യക്ക് രൂക്ഷവിമര്‍ശം[…]

Default title

09;23 am 26/9/2016 ബെയ്ജിങ്: അന്യഗ്രഹങ്ങളിലെ ജീവന്‍െറ സാന്നിധ്യം കണ്ടത്തൊന്‍ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ് ചൈനയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നക്ഷത്രങ്ങളില്‍നിന്നും ഗാലക്സികളില്‍നിന്നുമുള്ള സിഗ്നലുകള്‍ക്കായി ഭീമന്‍ റേഡിയോ ടെലിസ്കോപ് തിരച്ചില്‍ തുടങ്ങിയതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. കെപ്ളര്‍ ടെലിസ്കോപ് ഉപയോഗിച്ച് നാസ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടത്തെിയതിനു പിന്നാലെയാണ് ചൈന റേഡിയോ ടെലിസ്കോപ്പിന്‍െറ നിര്‍മാണം വേഗത്തിലാക്കിയത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്‍െറ മേല്‍നോട്ടത്തില്‍ നാഷനല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേഷനാണ് ഇത്് രൂപകല്‍പന ചെയ്തത്. 120 കോടി യുവാന്‍ Read more about Default title[…]

സിറിയ: യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും

04:50 pm 25/9/2016 ഡമസ്​കസ്​: സിറിയയിൽ വ്യോമാക്രണം രൂക്ഷമായ സാഹചര്യത്തിൽ യു.എൻ സുരക്ഷാ കൗൺസിലി​െൻറ അടിയന്തര യോഗം ഇന്ന്​ ചേരും. യു.എസി​െൻറയും റഷ്യയുടെ മാധ്യസ്​ഥത്തിലുള്ള താൽക്കാലിക വെടിനിർത്തൽ കഴിഞ്ഞ തിങ്കളാഴ്​ച പരാജയപ്പെട്ടതോടെയാണ്​ സിറിയയി​ലെ പ്രധാന നഗരമായ അലപ്പോയിൽ ബശാർ സൈന്യവും റഷ്യയും ആക്രമണം കനപ്പിച്ചത്​. സിറിയയിലെ സൈനികാക്രമണങ്ങളിൽ യു.എൻ സെ​ക്രട്ടറി ജനറൽ ബാൻ കി മൂണും നടുക്കം രേഖപ്പെടുത്തി. സംഘർഷത്തി​ൻറെ ആരംഭകാലം മുതൽ ഗുരുതര സ്​ഥിതിയാണ്​ അലപ്പോയിൽ നിലനിൽക്കുന്നതെന്നും സാധാരണ ജനങ്ങൾക്കെതിരെ മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നത്​ സൈനികർക്ക്​ Read more about സിറിയ: യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും[…]

ലോകം ഭീകരതക്കെതിരെ ഒറ്റക്കെട്ട്; പാകിസ്താന്‍ ഒറ്റപ്പെട്ടു –ഇന്ത്യ

09:00 am 25/09/2016 യുനൈറ്റഡ് നേഷന്‍സ്: ലോകം ഭീകരതക്കെതിരെ ഒറ്റക്കെട്ടാണെന്നും കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടതായും ഇന്ത്യ. കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാന്‍ ഒരു മാസത്തിലേറെയായി പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലംകണ്ടില്ളെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നത് ഇന്ത്യ നേരിടുന്ന തീവ്രവാദ ഭീഷണിയാണെന്നും നവാസ് ശരീഫ് തന്‍െറ പ്രസംഗത്തില്‍ ഊന്നല്‍കൊടുത്ത കശ്മീര്‍ പ്രശ്നമല്ളെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ പൊതുസഭയില്‍ ഇതുവരെ സംസാരിച്ച 131 രാജ്യങ്ങളില്‍ 130ഉം പാകിസ്താന്‍ ഉന്നയിച്ച മുഖ്യവിഷയമായ Read more about ലോകം ഭീകരതക്കെതിരെ ഒറ്റക്കെട്ട്; പാകിസ്താന്‍ ഒറ്റപ്പെട്ടു –ഇന്ത്യ[…]