മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ഭീകരര്‍ അറസ്റ്റില്‍
05.56 AM 01-09-2016 ക്വാലാലംപുര്‍: സ്വാതന്ത്ര്യദിനത്തില്‍ മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ഭീകരര്‍ അറസ്റ്റില്‍. ബാതു കാവസിലെ പ്രസിദ്ധ ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദികളാണ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ വിവിധ വിനോദകേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനും ആക്രമിക്കാനായിരുന്നു ആക്രമികളുടെ പദ്ധതി. സേലഗോര്‍, പഹാങ് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗ്രനേഡും തോക്കുകളുമുള്‍പ്പെടെയാണ് ഇവര്‍ പിടിയിലായത്. ലക്ഷ്യം നേടിയ ശേഷം സിറിയയിലേക്ക് കടക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ Read more about മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ഭീകരര്‍ അറസ്റ്റില്‍[…]










