തുര്‍ക്കിയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു
12:56 PM 26/8/2016 ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പോലീസ് ആസ്ഥാനത്തിനുസമീപം നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. കുര്‍ദിഷ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) ആണ് സ്‌ഫോടനത്തിനു പിന്നിലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.










