മരണത്തെ ഡ്രിബിള്‍ചെയ്തുകയറിയ പെലെ വീണ്ടും വിവാഹിതനായി

01:44pm 10/7/2016 മരണത്തെ മുഖാമുഖം കണ്ട ആശുപത്രിക്കാലത്തിനു ശേഷം ജീവിതത്തിന്റെ കളത്തിലേക്ക് മാന്ത്രികനെപ്പോലെ തിരികെയെത്തിയ ഫുട്‌ബോള്‍ ഇതിഹാസം പെലെ മൂന്നാമതും വിവാഹിതനായി. കാമുകി മാര്‍സിയ സിബേലെ അയോകിയെയാണ് പെലെ ജീവിത സഖിയാക്കിയത്. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഔദ്യോഗികമായി ഇവര്‍ നേരത്തെ വിവാഹിതരായിരുന്നു. എന്നാല്‍ വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്. സംപൗളോയിലെ ഗോരുജയിലായിരുന്നു വിവാഹ ചടങ്ങുകള്‍. പെലെയുടെ ആരോഗ്യകാരണങ്ങളാലാണ് വിവാഹം നീണ്ടുപോയത്. 75 കാരനായ ഫുട്‌ബോള്‍ മാന്ത്രികന്‍ തന്നേക്കാള്‍ 25 വയസിന് ഇളപ്പമുള്ള Read more about മരണത്തെ ഡ്രിബിള്‍ചെയ്തുകയറിയ പെലെ വീണ്ടും വിവാഹിതനായി[…]

ഇറാക്കില്‍ ഇരട്ട ചാവേര്‍ ബോംബ് ആക്രമണം; 20 മരണം

01:30pm 08/7/2016 ബാഗ്ദാദ്: ഇറാക്കില്‍ ഇരട്ട ചാവേര്‍ ബോംബ് ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച സലാഹുദ്ദീന്‍ പ്രവിശ്യയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. പട്ടാള യൂണിഫോമിലെത്തിയ ഒരു സംഘം തോക്കുധാരികള്‍ ബാലാദിലെ സയിദ് മുഹമ്മദ് പള്ളിയിലേക്ക് ഇരച്ചുകയറി. ഇവരില്‍ രണ്ട് ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്. സൈനികര്‍ ഭീകരരെയെല്ലാവരെയും കൊലപ്പെടുത്തി. ഐഎസ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.

തായ്‌വാനിലെ ട്രെയിനില്‍ സ്‌ഫോടനം; 21 പേര്‍ക്ക് പരിക്ക്

09:56am 08/7/2016 തായ്‌പേയി: തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയിയില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. തായ്‌പേയിലെ സോംഗ്ഷന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഏകദേശം 15 സെന്റീ മീറ്റര്‍ നീളമുള്ള മെറ്റല്‍ ട്യൂബിനുള്ളിലായിരുന്നു സ്‌ഫോടക വസ്തുകള്‍ നിറച്ചിരുന്നത്. പോലീസ് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിക്ക് തൊട്ടുമുമ്പ് സമകോണമായ വസ്തുവുമായി അജ്ഞാതന്‍ ട്രെയിനിനുള്ളിലേക്ക് കടന്നിരുന്നതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ മൊഴി നല്‍കി. ഇയാളാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം Read more about തായ്‌വാനിലെ ട്രെയിനില്‍ സ്‌ഫോടനം; 21 പേര്‍ക്ക് പരിക്ക്[…]

ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു

12.43 AM 08-07-2016 ഇറ്റലിയില്‍ വംശീയ ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു. നൈജീരിയക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. ഇമ്മാനുവേല്‍ ചിഡി (36) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പോലോ കാല്‍സിനോറയിലായിരുന്നു സംഭവം. ഇമ്മാനുവേലും കൂട്ടുകാരിയും വഴിയിലൂടെ നടന്നുപോകുമ്പോള്‍ വംശീയ അധിക്ഷേപത്തിനു വിധേയനായി. അക്രമിയും ഇമ്മാനുവേലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമ്മാനുവേല്‍ ആശുപത്രിയില്‍ ബുധനാഴ്ച മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്ത്യ-പാക് ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടന്‍ ആശങ്കപ്പെട്ടിരുന്നു

09.54 AM 07-07-2016 ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ 2001ല്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടന്‍ ആശങ്കപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടനൊപ്പം അമേരിക്കയും ഇക്കാര്യത്തില്‍ ആശങ്കാകുലരായിരുന്നു. 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധം ഉലഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന് ബ്രിട്ടനും അമേരിക്കയും ആശങ്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2003ലെ ഇറാക്ക് യുദ്ധവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനു മുന്നില്‍ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ നല്കിയ Read more about ഇന്ത്യ-പാക് ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടന്‍ ആശങ്കപ്പെട്ടിരുന്നു[…]

വീസ കാലാവധി അവസാനിച്ച ആഫ്രിക്കന്‍ പൗരന്‍മാരെ തിരിച്ചയയ്ക്കും

07.57 PM 06-07-2016 വീസ കാലാവധി അവസാനിച്ചശേഷം ഇന്ത്യയില്‍ തങ്ങുന്ന 1,500 ആഫ്രിക്കന്‍ പൗരന്‍മാരുടെ പട്ടിക ബംഗളുരു പോലീസ് തയാറാക്കി. ഈ മാസം അവസാനത്തിനുമുമ്പ് ഇവരെ കണ്ടെത്തി തിരിച്ചയയ്ക്കാനാണ് ബംഗളുരു പോലീസിന്റെ നീക്കം. ലഹരി-മയക്കുമരുന്ന് കേസുകളില്‍ ആഫ്രിക്കന്‍ പൗരന്‍മാര്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്നതു പരിഗണിച്ചാണ് ബംഗളുരു പോലീസ് നടപടിയെന്നാണു സൂചന. 6,000 ആഫ്രിക്കന്‍ വിദ്യാര്‍ഥികളാണ് ബംഗളുരുവില്‍ മാത്രം പഠിക്കുന്നത്. ഇവരെ കൂടാതെ 1500ല്‍ അധികംപേര്‍ വീസ കാലാവധി അവസാനിച്ചതിനുശേഷവും ഇന്ത്യയില്‍ തങ്ങുന്നു. ഇവരുടെ പട്ടികയാണ് ബംഗളുരു പോലീസ് കേന്ദ്ര Read more about വീസ കാലാവധി അവസാനിച്ച ആഫ്രിക്കന്‍ പൗരന്‍മാരെ തിരിച്ചയയ്ക്കും[…]

തായ്‌വാനില്‍ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം: അഞ്ച് പേര്‍ മരിച്ചു

03:40pm 06/7/2016 തായ്‌വാന്‍ തായ്‌വാനിലെ ന്യൂ തായ്‌പേയ് സിറ്റിയില്‍ വയോധികര്‍ക്കായി പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമിലുണ്ടായ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു. 29 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 10 നില കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന് പേര്‍ സംഭവ സ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്. 30 മിനിറ്റോളം പണിപ്പെട്ടാണ് അഗ്നിശമന സേന തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012-ല്‍ 67-കാരന്‍ നഴ്‌സിംഗ് ഹോമിന് തീയിട്ട സംഭവത്തില്‍ 13 Read more about തായ്‌വാനില്‍ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം: അഞ്ച് പേര്‍ മരിച്ചു[…]

രാജിവയ്യക്കില്ല : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

11:50am 05/7/2016 മെല്‍ബണ്‍: മാല്‍ക്കം ടേണ്‍ബുള്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്നും പ്രതിപക്ഷ ലേബര്‍ നേതാവിന്റെ രാഷ്ട്രീയ പ്രേരിതമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഉപദേശം സ്വീകരിക്കുമെന്ന് വിചാരിക്കേണ്ടന്നും ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം പാര്‍ട്ടിക്കാരുടെ പോലും വോട്ടു കിട്ടാത്ത അദ്ദേഹം രാജിവയ്ക്കണമെന്നും പ്രതിപക്ഷ ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ടണ്‍ബുള്ളിനു ഭരിക്കാന്‍ അറിയില്ലെന്നു സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കരുതുന്നു. ദക്ഷിണാര്‍ധ ഗോളത്തിലെ ഡേവിഡ് കാമറോണാണ് ഓസീസ് പ്രധാനമന്ത്രിയെന്നും ഷോര്‍ട്ടന്‍ പരിഹസിച്ചിരുന്നു. ശനിയാഴ്ചത്തെ വോട്ടെടുപ്പിന്റെ ഫലം പൂര്‍ണമായി Read more about രാജിവയ്യക്കില്ല : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി[…]

ചൈനയില്‍ വെള്ളപ്പൊക്കം 180 മരണം

08.37 AM 05-07-2016 ചൈനയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 180 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 45 ഓളം പേരെ കാണാതാകുകയും ചെയ്തു. തെക്കന്‍ ചൈനയിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഏഴു പ്രവിശ്യകളില്‍ 10 മുതല്‍ 50 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ 3.3 കോടി പേരെ ദുരിതത്തിലാക്കിയതായാണ് റിപ്പോര്‍ട്ട്. റെയില്‍-റോഡ് സംവിധാനങ്ങള്‍ താറുമാറായതായി ദുരന്തനിവാരണസേന അറിയിച്ചു. ഗ്വയ്ഷു പ്രവിശ്യയിലാണ് വെള്ളപ്പൊക്കം കൂടുതല്‍ നാശം വിതച്ചത്. 23 പേരാണ് ഇവിടെ മരിച്ചത്.

ചൈനയില്‍ കനത്ത മഴ: മരണം 61 കടന്നു

10:22am 04/7/2016 ബെയ്ജിംഗ്: കനത്ത മഴയിലും മണ്ണിടിച്ചിലിലും ചൈനയില്‍ മരിച്ചവരുടെ എണ്ണം 61 കടന്നു . ഞായറാഴ്ച 14 പേര്‍ കൂടി മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴ നാശംവിതച്ച തെക്കന്‍ ചൈനയിലാണ് 14 പേര്‍ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തത്. 15,800 വീടുകള്‍ക്ക് തകരാറു സംഭവിച്ചതായും 7,10,000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതായും ദുരന്തനിവാരണസേന അറിയിച്ചു.