ഐഎസ് ആക്രമണത്തില്‍ വടക്കന്‍ യെമനില്‍ 38 പേര്‍ കൊല്ലപ്പെട്ടു

11:39am 28/6/2016 ഏദന്‍: വടക്കന്‍ യെമനില്‍ ഐഎസ് നടത്തിയ വിവിധ സ്‌ഫോടന പരമ്പരകളില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്കു പരിക്കേറ്റു. തുറുമുഖ നഗരമായ മുകല്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മുകല്ലയ്ക്കു സമീപമുള്ള ചെക്ക്‌പോസ്റ്റിലായിരുന്നു ആദ്യത്തെ ആക്രമണം. രണ്ടാമത്തെ ആക്രമണം സൈനിക കേന്ദ്രത്തിനു സമീപമായിരുന്നു. സ്‌ഫോടന വസ്തുകള്‍ നിറച്ച കാര്‍ ഇവിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌പെയിന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ഇത്തവണയും ഭൂരിപക്ഷമില്ല

09:53AM 27/6/2016 മാഡ്രിഡ്: സ്‌പെയിന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായില്ലെന്ന് ഫലസൂചനകള്‍. ആറു മാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പോപ്പുലര്‍ പാര്‍ട്ടി(പിപി) കൂടുതല്‍ സീറ്റുകള്‍ നേടി വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമായ 176ല്‍ എത്താന്‍ സാധിച്ചില്ല. 350 അംഗ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മരിയാനോ രജോയിയുടെ നേതൃത്വത്തിലുള്ള പോപ്പുലര്‍ പാര്‍ട്ടിക്ക് നേടാനായത് 137 സീറ്റുകളാണ്. നിലവിലെ പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടി 90 സീറ്റുകള്‍ നേടിയപ്പോള്‍ ഇടതുപാര്‍ട്ടി പോദമോസ് 71 സീറ്റുകളും സിറ്റിസണ്‍ പാര്‍ട്ടി Read more about സ്‌പെയിന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ഇത്തവണയും ഭൂരിപക്ഷമില്ല[…]

ചൈനയില്‍ ബസ് കത്തി 31 മരണം

06:00pm 26/6/2016 ബെയ്ജിംഗ്: ചൈനയില്‍ ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമര്‍ന്ന് 31 പേര്‍ മരിച്ചു. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണു സംഭവം. റോഡ് സൈഡില്‍ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായതെന്നാണു വിലയിരുത്തല്‍. ഇടിയെത്തുടര്‍ന്നുണ്ടായ ഇന്ധന ചോര്‍ച്ചയാണ് തീപിടുത്തതിനു കാരണം. 56 പേരാണു ബസിലുണ്ടായിരുന്നതെന്നാണു പ്രാഥമിക വിവരങ്ങള്‍. സംഭവത്തില്‍ പരിക്കേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിച്ചയുടന്‍ ബസിനടിയില്‍നിന്നു പുക ഉയരുകയും ക്ഷണ വേഗത്തില്‍ ബസ് കത്തിയമരുകയുമായിരുന്നുവെന്നു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

മൊഗാദിഷുവില്‍ ചാവേര്‍ ആക്രമണം: 12 മരണം

08:15am 26/6/2016 മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ അല്‍ ഷബാബ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. നാസോ ഹബ്ലോഡ് എന്ന ഹോട്ടലിലാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തിനു മുമ്പ് തോക്കുധാരികളായ ഭീകരര്‍ ഹോട്ടലിലേക്ക് അതിക്രമിച്ചുകയറുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം വന്നു.

08:10am 26/6/2016 ലണ്ടന്‍: യൂറോപ്യന്‍ യൂനിയനുമായി ബന്ധം പിരിയാനുള്ള ജനവിധി പുറത്തുവന്നതിനു തൊട്ടുപിന്നാലെ രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധന വേണമെന്ന ആവശ്യവുമായി പത്തു ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വന്നു. ലക്ഷം പേരെങ്കിലും ഒപ്പുവെച്ച ഒരു നിവേദനം വന്നാല്‍ അത് ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം. ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടണമെന്ന ആവശ്യത്തിന് 52 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു.അതേസമയം, 48 ശതമാനം വോട്ടര്‍മാര്‍ തുടരണമെന്നാണ് രേഖപ്പെടുത്തിയത്. ലണ്ടന്‍, സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ Read more about രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം വന്നു.[…]

താലിബാന്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു.

07:40am 25/6/2016 കാബൂള്‍: താലിബാന്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ തെഹരീക് ഇ താലിബാന്‍ അംഗങ്ങളും അഫ്ഗാന്‍ താലിബാനുമാണ് ഏറ്റുമുട്ടിയത്. കിഴക്കന്‍ അഫ്ഗാനിലെ സാര്‍കാനോ ജില്ലയില്‍ ഗുല പാരി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പാക് താലിബാന്റെ എട്ടംഗങ്ങളും അഫ്ഗാന്‍ താലിബാന്റെ ആറംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം അഫ്ഗാന്‍ താലിബാന്‍ നിഷേധിച്ചു.

റഷ്യയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍മരിച്ചു.

01:15pm 24/6/2016 മോസ്‌കോ: മരിച്ചവരില്‍ പത്ത് കുട്ടികള്‍ ഉള്‍പ്പെടുന്നു. വടക്ക് പടിഞ്ഞാറന്‍ റഷ്യയിലെ റിപ്പബ്‌ളിക്ക് ഓഫ് കരേലിയയിലെ തടാകത്തിലാണ് അപകടം നടന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ബോട്ട് മുങ്ങിയതെന്ന് അഗ്‌നിശമനസേന അറിയിച്ചു. 51 പേരടങ്ങുന്ന സംഘമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

4,500 അഭയാര്‍ഥികളെ ഇറ്റലി രക്ഷപ്പെടുത്തി

12:02pm 24/6/2016 റോം: ഇറ്റാലിയന്‍ നാവികക്കപ്പലുകള്‍ ലിബിയന്‍ തീരത്തിനടുത്ത് മെഡിറ്ററേനിയനില്‍ നിന്ന് 4,500 പേരെ രക്ഷപ്പെടുത്തി. തീരത്തിനടുത്ത് 40 മേഖലകളിലാണു തെരച്ചില്‍ നടത്തിയത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തീരസംരക്ഷണസേന വക്താവ് അറിയിച്ചു. തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുള്ള യാത്രാമാര്‍ഗം ഏതാണ്ട് അടഞ്ഞതോടെ ലിബിയ-ഇറ്റലി റൂട്ടില്‍ അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിരിക്കുകയാണ്. മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ 2014നുശേഷം പതിനായിരത്തിലധികം അഭയാര്‍ഥികള്‍ മൂങ്ങി മരിച്ചതായാണ് ഐക്യരാഷ്ട്ര സഭ(യുഎന്‍) പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

കാര്‍ ബോംബ് സ്‌ഫോടനം ട്രക്ക് ഡ്രൈവര്‍ മരിച്ചു

09:55am 24/6/2016 അങ്കാറ: തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ മാര്‍ഡിന്‍ പ്രവിശ്യയില്‍ നിരോധിത കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പികെകെ) നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പതിനാറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ഡിന്‍ പ്രവിശ്യയിലെ ഒമെര്‍ലിയില്‍ സൈനിക വിഭാഗത്തിന്റെ കെട്ടിടത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. ട്രക്ക് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സൈനികര്‍ക്കും പരിക്കേറ്റു. തുര്‍ക്കിയിലെ കുര്‍ദിഷ് മേഖലകളില്‍ സ്വയംഭരണത്തിനുവേണ്ടി മൂന്നു ദശകങ്ങളായി പ്രക്ഷോഭം നടത്തുന്ന പാര്‍ട്ടിയാണു പികെകെ. ഇറാക്കിലും ഇവര്‍ക്കു താവളങ്ങളുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടൻ പുറത്ത് വരണമെന്ന് ട്രംപ്

01:19pm 23/06/2016 ന്യൂയോര്‍ക്ക്: യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടൻ പുറത്ത് വരണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതാണ് നല്ലതെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്‍റെ വിശ്വസ്തയും വക്താവുമായ കത്രീന പിയേഴ്സൺ കഴിഞ്ഞ ദിവസം ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും ഈ നിലപാട് ആവർത്തിച്ചു. ബ്രിട്ടൻ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്ന കൺസർവേറ്റീവ് പാർട്ടി പ്രതിനിധിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ട്രംപും തമ്മിൽ അസ്വാരസ്യം Read more about യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടൻ പുറത്ത് വരണമെന്ന് ട്രംപ്[…]