ജാ​പ്പ​നീ​സ് ദ്വീ​പാ​യ മി​യാ​കെ​ജി​മ​യി​ൽ വ​ൻ ഭൂ​ച​ല​നം.

08:22 am 10/5/2017 ടോ​ക്കി​യോ: റി​ക്ട​ർ സ്കെ​യി​ലി​ൽ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് സമുദ്ര തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. എ​ന്നി​രു​ന്നാ​ലും സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

സൊമാലിയയിൽ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു.

08:39 am 5/5/2017 മൊഗാദിഷു: സൊമാലിയയിൽ ഭീകരനെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന മന്ത്രിയെ വെടിവച്ചു കൊന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി അബാസ് അബ്ദുള്ളാഹി ഷെയ്ഖിനു നേരെയാണ് സുരക്ഷാസേന അബദ്ധത്തിൽ വെടിയുതിർത്തത്. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനു സമീപത്തുവച്ച് ഭീകരരുടെ വാഹനമെന്നു തെറ്റിദ്ധരിച്ച് മന്ത്രിയുടെ വാഹനത്തിനുനേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അബാസിന്‍റെ അംഗരക്ഷകർ തിരിച്ച് വെടിയുതിർത്തു. സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ അബാസ് അബ്ദുള്ളാഹി കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിയായത്. അഭയാർഥി ക്യാന്പിലാണ് അദ്ദേഹം വളർന്നിരുന്നത്.

നാല് താലിബാൻ ഭീകരരെ പാക്കിസ്ഥാൻ തൂക്കിലേറ്റി

08.17 PM 03/05/2017 ഇസ്‌ലാമാബാദ്: നാല് താലിബാൻ കൊടും ഭീകരരുടെ വധശിക്ഷ പാക്കിസ്ഥാൻ നടപ്പാക്കി. നിരപരാധികളായ ആളുകളെ കൊലപ്പെടുത്തിയ കേസിലും സൈന്യത്തെ ആക്രമിച്ച കേസിലും പ്രതികളായ ഭീകരരെയാണ് തൂക്കിലേറ്റിയതെന്ന് പാക്ക് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. തെഹ്‌രിഖ്-ഇ-താലിബാൻ എന്ന സംഘടനയിലെ സജീവ പ്രവർത്തകരായിരുന്നു ഇവർ. വിചാരണ കോടതിയുടെ മുന്നിൽ കുറ്റസമ്മതം നടത്തിയ ഇവരുടെ തടവ് കഴിഞ്ഞ ജനുവരിയിൽ അവസാനിച്ചിരുന്നു. തുടർന്ന് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ കൂടി പ്രതികൾക്ക് ചുമത്തുകയും ചെയ്തിരുന്നു. 2014-ൽ പെഷവാറിലെ സൈനിക സ്കൂളിന് Read more about നാല് താലിബാൻ ഭീകരരെ പാക്കിസ്ഥാൻ തൂക്കിലേറ്റി[…]

ഐഎസ് ഭീകരരെന്നു സംശയിക്കുന്നവരെ മലേഷ്യൻ പോലീസ് പിടികൂടി

08.10 PM 03/05/2017 ക്വാലാലംപൂർ: ഐഎസ് ഭീകരരെന്നു സംശയിക്കുന്ന ആറ് പേരെ മലേഷ്യൻ പോലീസ് അറസ്റ്റു ചെയ്തു. ഇവർക്ക് ഭീകരപ്രവർത്തനങ്ങളുമായി ബന്ധമുള്ളതായി അധികൃതർ വ്യക്തമാക്കി. നാല് പുരുഷൻമാരും രണ്ട് സ്ത്രീകളുമടങ്ങിയ സംഘത്തെയാണ് പോലീസ് പിടികൂടിയത് മലേഷ്യയിലെ വിവധ സംസ്ഥനങ്ങളിൽ മാർച്ച് 24നും ഏപ്രിൽ 25നും നടന്ന ആക്രമണങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി അധികൃതർ അറിയിച്ചു.

ഇറാക്കിൽ ഭീകരാക്രമണം: 10 സൈനികർ മരിച്ചു

07.51 PM 02/05/2017 ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാക്കിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. ആറ് സൈനികർക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ അൻബാർ പ്രവിശ്യയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയാണ് ഭീകരർ ആക്രമണം നടത്തിയതെന്നു സൈനിക മേധാവി അറിയിച്ചു. ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.

കാ​ഷ്മീ​ർ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം ഇ​ന്ത്യ​യു​ടെ അ​ലം​ഭാ​വ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ

07.49 PM 02/05/2017 ഇ​സ്ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യാ​ണ് കാ​ഷ്മീ​രി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന ഇ​ന്ത്യ​ൻ വാ​ദം ത​ള്ളി പാ​ക്കി​സ്ഥാ​ൻ. കാ​ഷ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കു ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യ ഇ​ന്ത്യ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് പാ​ക്കി​സ്ഥാ​ൻ ആ​രോ​പി​ച്ചു. ഇ​ന്ത്യ ഉ​ന്ന​യി​ക്കു​ന്ന ഭീ​ക​ര​താ പ്ര​ശ്നം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ത​ള്ളി​ക്ക​ള​യു​മെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് സ​ർ​താ​ജ് അ​സീ​സ് അ​വ​കാ​ശ​പ്പെ​ട്ടു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യാ​ണ് കാ​ഷ്മീ​ർ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ വാ​ദം ലോ​കം സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കി​ല്ല. പാ​ക്കി​സ്ഥാ​നു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന ഇ​ന്ത്യ​ൻ വാ​ദ​ങ്ങ​ൾ Read more about കാ​ഷ്മീ​ർ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം ഇ​ന്ത്യ​യു​ടെ അ​ലം​ഭാ​വ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ[…]

അണുപരീക്ഷണം നടത്താൻ തയാറെന്ന് ഉത്തരകൊറിയ

02.28 PM 02/05/2017 അമേരിക്കയുടെ ഭാഗത്തുനിന്നു പ്രകോപനങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ അടുത്ത അണുപരീക്ഷണത്തിന് തയാറെന്ന് ഉത്തരകൊറിയ. ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലത്ത് എപ്പോൾ വേണമെങ്കിലും അണുപരീക്ഷണം നടത്തും. യുഎസിന്‍റെ ശത്രുതാപരമായ നയങ്ങൾ തിരുത്തുന്നതുവരെ അണുപരീക്ഷണങ്ങൾ തുടരുമെന്നു അധികൃതർ അറിയിച്ചു. ഏതു വിധത്തിലുള്ള യുഎസ് ആക്രമണത്തെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള മ​നു​ഷ്യ​ൻ’ അ​ന്ത​രി​ച്ചു

11.26 AM 02/05/2017 ജ​ക്കാ​ർ​ത്ത: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മ​നു​ഷ്യ​ൻ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ മു​ത്ത​ച്ഛ​ൻ അ​ന്ത​രി​ച്ചു. മ​ധ്യ ജാ​വ​യി​ലെ സ്രാ​ഗ​നി​ലു​ള്ള എം​ബാ ഗോ​തോ എ​ന്ന 145 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. പ​ത്ത് മ​ക്ക​ളേ​യും നാ​ല് ഭാ​ര്യ​മാ​രേ​യും ആ​യു​സി​ൽ മു​ന്നേ​റി​യാ​ണ് ഗോ​തോ ജീ​വി​ച്ച​ത്. അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ പേ​ര​ക്കു​ട്ടി​ക​ളോ​ടു കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇന്തോനേഷ്യൻ ഔദ്യോഗിക രേ​ഖ പ്ര​കാ​രം 1870 ഡി​സം​ബ​ർ 31 ആ​ണ് ഗോ​തോ​യു​ടെ ജന്മദി​നം. 122 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കിയിരുന്നു. Read more about ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള മ​നു​ഷ്യ​ൻ’ അ​ന്ത​രി​ച്ചു[…]

ഫിലിപ്പൈൻസിൽ വൻ ഭൂചലനമുണ്ടായി.

12:00 pm 29/4/2017 മനില: റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫിലിപ്പൈൻസിലെ ഗ്ലാൻ നഗരത്തിനു സമീപമാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഫിലിപ്പൈൻ കാലാവസ്ഥാപഠന കേന്ദ്രം സുനാമി മൂന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരങ്ങൾ.

യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ മ​ക​ളോ​ടൊ​പ്പം ജീ​വ​നൊ​ടു​ക്കി.

09:12 am 26/4/2017 ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ മ​ക​ളോ​ടൊ​പ്പം ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച ഫു​കെ​റ്റി​ൽ ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. 21 കാ​ര​നാ​യ യു​വാ​വ് ത​ന്‍റെ പി​ഞ്ചു കു​ഞ്ഞു​മാ​യി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യി വ​ഴ​ക്ക​ടി​ച്ച ശേ​ഷ​മാ​ണ് യു​വാ​വ് ‘ക​ടും​കൈ’ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഫേ​സ്ബു​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് മാ​പ്പു​ചോ​ദി​ച്ചു. ഫേ​സ്ബു​ക്കി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ ഈ ​വീ​ഡി​യോ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​വീ​ഡി​യോ യു​ടൂ​ബി​ൽ ല​ഭ്യ​മാ​യി​രു​ന്നു. പി​ന്നീ​ട് യു​ടൂ​ബും ഈ ​വീ​ഡി​യോ നീ​ക്കം ചെ​യ്തു. സം​ഭ​വം ഫേ​സ്ബു​ക്ക് ലൈ​വി​ൽ ക​ണ്ട യു​വാ​വി​ന്‍റെ Read more about യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ മ​ക​ളോ​ടൊ​പ്പം ജീ​വ​നൊ​ടു​ക്കി.[…]