നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ രാ​ജി​വെ​ച്ചു.

08:09 am 25/5/2017 കാ​ഠ്​​മ​ണ്ഡു: അ​ധി​കാ​ര​ത്തി​ലേ​റി ഒ​മ്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ രാ​ജി​വെ​ച്ചു. കൂ​ട്ടു​ക​ക്ഷി​യാ​യി നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ന്​ അ​ധി​കാ​രം ​ൈക​മാ​റു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണി​ത്. ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ഷ്​​ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ്​ 62 കാ​ര​നാ​യ പ്ര​ച​ണ്ഡ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. 2016 ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നാ​ണ്​ നേ​പ്പാ​ൾ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി (മാ​വോ​യി​സ്​​റ്റ്) ചെ​യ​ർ​മാ​നാ​യ പ്ര​ച​ണ്ഡ രാ​ജ്യ​ത്തെ 39ാമ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ത്. ര​ണ്ടാം​വ​ട്ട​മാ​ണ്​ അ​ദ്ദേ​ഹം ഇൗ ​പ​ദ​വി​യേ​റ്റെ​ടു​ക്കു​ന്ന​ത്. പ​ര​സ്​​പ​ര ധാ​ര​ണ​പ്ര​കാ​രം നേ​പ്പാ​ളി കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ ഷേ​ർ ബ​ഹാ​ദൂ​ർ ദേ​ബ​ക്കാ​ണ്​ അ​ദ്ദേ​ഹം Read more about നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ രാ​ജി​വെ​ച്ചു.[…]

മു​ൻ എ​ത്യോ​പ്യ​ൻ മ​ന്ത്രി ടെ​ഡ്രോ​സ് അ​ഡ​നോം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

07:50 am 24/5/2017 ജ​നീ​വ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി മു​ൻ എ​ത്യോ​പ്യ​ൻ മ​ന്ത്രി ടെ​ഡ്രോ​സ് അ​ഡ​നോം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​നീ​വ​യി​ൽ ന​ട​ക്കു​ന്ന ഏ​ഴു​പ​താ​മ​ത് ലോ​കാ​രോ​ഗ്യ അ​സം​ബ്ലി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്ത​ത്. 2007 മു​ത​ൽ ഡ​ബ്ല്യൂ​എ​ച്ച്ഒ മേ​ധാ​വി​യാ​യി​രു​ന്ന മാ​ർ​ഗ​ര​റ്റ് ചാ​നി​ന്‍റെ പി​ൻ​ഗാ​മി​യാ​യി​ട്ടാ​ണ് അ​ഡ​നോം എ​ത്തു​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് 52 വ​യ​സു​കാ​ര​നാ​യ അ​ഡ​നോം ഡ​ബ്ല്യൂ​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി സ്ഥാ​ന​മേ​ൽ​ക്കും. അ​ഞ്ചു​വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. 2005-2012 കാ​ല​ഘ​ട്ട​ത്തി​ൽ എ​ത്യോ​പ്യ​യു​ടെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ഡ​നോം 2012-2016 കാ​ല​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യും സേ​വ​നം അ​നു​ഷ്ഠിച്ചിട്ടുണ്ട്.

സോ​മാ​ലി​യ​യിൽ വീണ്ടും ബോം​ബ് സ്ഫോ​ടനം .

09:04 am 23/5/3017 മൊ​ഗാ​ദി​ഷു: സോ​മാ​ലി​യ​യി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ത്തു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ഷ​ബാ​ബ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ബെ​ർ​ഡാ​ലേ​യ്ക്കും ഓ​ഡി​ലെ​യ്ക്കും മ​ധ്യ​ത്തി​ൽ റോ​ഡ​രു​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തോ​ടെ അ​ൽ ഷാ​ബാബിനെ​തി​രേ സൈ​ന്യം ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്കു​ക​യാ​ണെ​ന്നും സൊ​മാ​ലി​യ​ൻ മ​ന്ത്രി ഉ​ഗാ​സ് ഹ​സ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മെ​യ് ഒ​ന്പ​തി​ന് ഇതേ ​മേ​ഖ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​ഫ്ഗാനി​സ്ഥാ​നി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു.

10:03 am 20/5/2017 കാ​ബൂ​ൾ: അ​ഫ്ഗാനി​സ്ഥാ​നി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ‌​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു. കാ​ബൂ​ളി​ലെ ലോ​ഗാ​ർ പ്ര​വി​ശ്യ​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​വ​രി​ൽ അ​ഞ്ചു കു​ട്ടി​ക​ളും അ​ഞ്ച് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടും. സം​ഭ​വ​ത്തി​ൽ ര​ണ്ടു സ്ത്രീ​ക​ളു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ് അ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ടൊ​യോ​ട്ട സെ​ഡാ​നാ​ണ് ത​ക​ർ​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

കെ​നി​യ​യി​ലും റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം.

09:55 am 20/5/2017 നെ​യ്റോ​ബി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ലും റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം. കെ​നി​യ​യി​ലെ 19 ഐ​ടി ക​ന്പ​നി​കളുടെ കം​പ്യൂ​ട്ട​ർ നെറ്റ്‌വർ​ക്കാ​ണ് വാ​​​നാ​​​ക്രൈ വൈ​റ​സ് നി​ശ്ച​ല​മാ​ക്കി​യ​ത്. കെ​നി​യ കം​പ്യൂ​ട്ട​ർ ഇ​ൻ​സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സ് സം​ഘം (കെ​ഇ-​സി​ഐ​ആ​ർ​ടി) ക​പ്യൂ​ട്ട​റുകൾ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പി​ഴ​പ്പ​ണം അ​ട​ച്ചോൽ മാത്രമേ ക​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വൂ എ​ന്നാ​ണ് സ​ന്ദേ​ശം. ലോ​ക​മെ​ങ്ങു​മു​ള്ള 300 രാ​ജ്യ​ങ്ങ​ളി​ലെ മൂന്നു ലക്ഷത്തോളം കം​പ്യൂ​ട്ട​റു​ക​ളി​ലാ​ണ് റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റാൻസംവേർ ഇ​മെ​യി​ലാ​യി കം​പ്യൂ​ട്ട​റി​ലെ​ത്തു​ന്നു. മെ​യി​ൽ നി​രു​പ​ദ്ര​വി​യാ​ണെ​ന്ന​മ​ട്ടി​ലാ​കും ശീ​ർ​ഷ​കം. ജോ​ലി അ​റി​യി​പ്പ്, ബി​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള ശീ​ർ​ഷ​ക​ങ്ങ​ളി​ൽ വ​രും. അ​തു Read more about കെ​നി​യ​യി​ലും റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം.[…]

വെനസ്വേലയിൽ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ രണ്ടു പേർകൂടി കൊല്ലപ്പെട്ടു.

01;51 pm 19/5/2017 കരാക്കസ്: വെനസ്വേലയിൽ ഒരു മാസത്തിലേറെയായി തുടരുന്ന പ്രതിഷേധങ്ങൾക്കിടെ രണ്ടു പേർകൂടി കൊല്ലപ്പെട്ടു. പ്രതിഷേധപ്രകടനത്തിൽ കൊല്ലപ്പെട്ട രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി. വെനസ്വേലൻ പ്രോസിക്യൂട്ടർ ജനറലിന്‍റെ ഓഫീസാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പ്രതിഷേധപരിപാടികളിൽ പങ്കെടുത്ത 2000ലേറെപ്പേർ അറസ്റ്റിലായിരുന്നു. ഇവരിൽ 730 പേർ ഇപ്പോഴും ജയിലിൽത്തനെനയാണ്. നിലവിൽ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണൽ അസംബ്ലിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വെനസ്വേലയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്.

ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു.

11:34 am 17/5/2017 ബെർലിൻ: ജർമനിയുടെ തലസ്ഥാനമായ ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെ തുടർന്ന് വിമാനത്താവളം അൽപനേരം അടച്ചിട്ടതായി അധികൃതർ അറിയിച്ചു. വിമാനങ്ങളൊന്നും റദ്ദാക്കിയില്ല.

വ​ട​ക്ക​ൻ സി​റി​യ​യി​ലെ വ്യോ​മാ​ക്ര​മ​ണം: 12 പേ​ർ കൊ​ല്ല​പ്പെട്ടു.

09:06 am 13/5/2017 ഡ​മാ​സ്ക​സ്: വ​ട​ക്ക​ൻ സി​റി​യ​യി​ലെ റാ​ഖ പ്ര​വി​ശ്യ​യി​ൽ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 30 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. സി​റി​യ​യി​ലെ ഐ​എ​സി​ന്‍റെ സ്വ​യം​പ്ര​ഖ്യാ​പി​ത ത​ല​സ്ഥാ​ന​മാ​ണ് റാ​ഖ. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ദെ​യ​ർ അ​ൽ സൂ​ർ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ യുഎസ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം.

07:59 am 11/5/2017 പാരീസ്: ഫ്രാൻസ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിന്‍റെ വിജയത്തിനു പിന്നാലെ നിലവിലെ സർക്കാർ രാജിവച്ചു. പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ മാക്രോണിന്‍റെ വിജയ ശേഷമുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് വ്യക്തമാക്കി. ഭരണഘടനാ കൗൺസിൽ മാക്രോണിന്‍റെ തെരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയതിനേത്തുടർന്നാണ് ഇത്. നിലവിലെ പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം. ഭരണഘടനാ കൗൺസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ മാക്രോണിന്‍റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയെന്നും റിപ്പബ്ലിക്കൻ Read more about പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം.[…]

പാശ്ചാത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോകുന്നതിന് ഭീകര സംഘടനയായ ബോക്കോഹറാം പദ്ധതിയിടുന്നതായി റിപ്പോർട്ട്.

11:26 am 10/5/2017 അബുജ: യുകെ ഫോറിൻ ഓഫീസാണ് ഇതു സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകിയത്. നൈജീരിയയിലെ ബൊർണൊ സംസ്ഥാനത്ത് ജോലി ചെയ്യുന്ന പാശ്ചാത്യ വംശജരെ തട്ടിക്കൊണ്ടു പോകാനാണ് പദ്ധതിയെന്നാണ് വിവരം. രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങൾ മുന്നിൽ കണ്ടാണ് ഭീകരർ ഇതിനു പദ്ധതിയിടുന്നതെന്നും ഫോറിൻ ഓഫീസ് വ്യക്തമാക്കി. നൈജീരിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ബോക്കോഹറാം ശക്തി പ്രാപിച്ചു വരുന്നതായും ഫോറിൻ ഓഫീസ് അറിയിച്ചു. 2014ൽ ചിബോക്കിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ 200ലധികം പേരെ ഭീകരവാദികൾ തട്ടിക്കൊണ്ടു പോയിരുന്നു.